Channel We Online

Channel We Online News and Media

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമാക്കണമെന്ന് ഹൈകോടതിസിനിമ ലൊക്കേഷനുകളിൽ സ്ത്രീകളുടെ പരാതി പരിഹ...
17/03/2022

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമാക്കണമെന്ന് ഹൈകോടതി

സിനിമ ലൊക്കേഷനുകളിൽ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ വേണമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി നൽകിയ ഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈകോടതിയെ സമീപിച്ചത്. വനിതാ കമീഷനോടും കൂട്ടായ്മ ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഡബ്ലൂസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമീഷനും കോടതിയെ അറിയിച്ചിരുന്നു. ഹരജിയിൽ വനിത കമീഷനും കക്ഷി ചേർന്നിരുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ശിരോവസ്ത്ര വിലക്ക്: കർണാടകയിൽ ഇന്ന് ബന്ദ്ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മ​...
17/03/2022

ശിരോവസ്ത്ര വിലക്ക്: കർണാടകയിൽ ഇന്ന് ബന്ദ്

ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശി​രോ​വ​സ്ത്രം വി​ല​ക്കി​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​ള്ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ വ്യാ​ഴാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ മു​സ്‍ലിം സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​നു​ശേ​ഷം ക​ർ​ണാ​ട​ക അ​മീ​റെ ശ​രീ​അ​ത്ത് മൗ​ലാ​ന സ​ഗീ​ർ അ​ഹ്മ​ദ് ഖാ​ൻ റ​ഷാ​ദി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ ഒ​രു ദി​വ​സം മു​ഴു​വ​നാ​യും സ​മാ​ധാ​ന​പ​ര​മാ​യി ബ​ന്ദ് ആ​ച​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​ത്.

ഹൈ​കോ​ട​തി വി​ധി​യി​ൽ അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ബ​ന്ദി​ൽ എ​ല്ലാ മു​സ്‍ലിം​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നീ​തി ആ​ഗ്ര​ഹി​ക്കു​ന്ന മ​റ്റെ​ല്ലാ​വ​രും പി​ന്തു​ണ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​വി​ശ്വാ​സം തു​ട​രു​ന്ന​തി​നൊ​പ്പം ത​ന്നെ വി​ദ്യാ​ഭ്യാ​സ​വും ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ദ് ആ​ച​രി​ക്കു​ന്ന​ത്. ബ​ന്ദ് പൂ​ർ​ണ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും ക​ട​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​ട​പ്പി​ക്കു​ക​യോ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളും ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദും ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണംആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത...
17/03/2022

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.
ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹം നൂറനാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

രാജ്യസഭാസീറ്റ്; ശക്തമായ എതിർപ്പുമായി യൂത്ത് കോൺ​ഗ്രസ്കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരി​...
17/03/2022

രാജ്യസഭാസീറ്റ്; ശക്തമായ എതിർപ്പുമായി യൂത്ത് കോൺ​ഗ്രസ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരി​ഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺ​ഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരി​ഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.
എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നും, എം ലിജു പരിഗണനയിലുള്ളയാളാണെന്നും കെ സുധാകരൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഉന്നയിച്ച് കെ സുധാകരന്‍ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതൽ ശ്രീനിവാസൻ കൃഷ്ണൻ എഐസിസി ഭാരവാഹിയായി പ്രവർത്തിക്കുകയാണ്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ലോക്കൽ ട്രെയിൻ പുനഃസ്ഥാപിച്ചില്ല; ജോലിക്ക് പോകാനാവാതെ നിത്യയാത്രികർതൃശൂർ-കണ്ണൂർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ ട്രെയിന...
14/03/2022

ലോക്കൽ ട്രെയിൻ പുനഃസ്ഥാപിച്ചില്ല; ജോലിക്ക് പോകാനാവാതെ നിത്യയാത്രികർ

തൃശൂർ-കണ്ണൂർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് നിത്യയാത്രികർക്ക് തൊഴിൽ പ്രതിസന്ധിക്ക് കാരണമാവുന്നു. തൃശൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്.

ലോക്ഡൗൺ കാലത്ത് നിർത്തിയ മിക്ക ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും മലബാറിലെ സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ട്രെയിനുകൾ തിരിച്ചുവന്നില്ല. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്ത് തൊഴിലെടുത്തിരുന്ന വനിതകളുൾപ്പെടെ നിരവധി പേർ ട്രെയിൻ ഇല്ലാത്തതിന്‍റെ പേരിൽ ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഷൊർണൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

തൃശൂരിൽ നിന്ന് രാവിലെ ആറു മണിക്ക് പുറപ്പെട്ട് 9.30ന് കോഴിക്കോടും 11.30 ഓടെ കണ്ണൂരിലുമെത്തുന്ന ട്രെയിൻ നിത്യതൊഴിലിനടക്കം പോകുന്ന നിരവധിയാളുകൾ യാത്രക്ക് ആശ്രയിച്ചിരുന്നു. പുലർച്ചെ അഞ്ചിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30 ഓടെ കോയമ്പത്തൂരിലെത്തുന്ന ലോക്കൽ ട്രെയിനും നിത്യയാത്രക്കാർക്ക് ഉപകാരമുള്ള സമയത്താണ്. ഇപ്പോൾ സർവിസ് നടത്തുന്ന എല്ലാ ട്രെയിനുകൾക്കും ഓർഡിനറി ടിക്കറ്റും സീസൺ ടിക്കറ്റും അനുവദിക്കുകയാണെങ്കിൽ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, കോഴിക്കോട് മെഡി. കോളജിൽ പോകുന്ന രോഗികൾ തുടങ്ങിയവർക്കെല്ലാം പ്രയോജനകരമാകും. മലബാറിലെ ജനപ്രതിനിധികളും കേരളത്തിന്‍റെ റെയിൽവേ ചുമതലയുള്ള മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രികരുടെ ആവശ്യം.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

യുക്രെയ്ൻ മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രിയുക്രെയ്നില്‍ അകപ്പെട്ട വിദ്യാർഥിക...
14/03/2022

യുക്രെയ്ൻ മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

യുക്രെയ്നില്‍ അകപ്പെട്ട വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടിൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. വിദ്യാർഥികളെ സ്വീകരിക്കാന്‍ ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി. മുംബൈയിലും ഡല്‍ഹിയിലും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. തുടര്‍ന്ന് അവിടെനിന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും അല്ലാതെയും വിദ്യാർഥികളെ നാട്ടില്‍ എത്തിച്ചു. വിമാനത്താവളങ്ങളില്‍ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തി. ഇതുവരെ 3379 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. യുക്രെയ്നിൽ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനിതകളടക്കമുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനനിരതമാണ്.

യുദ്ധം കാരണം മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ കോഴ്സുകളിലെ പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാരിന്‍റെയും ദേശീയ മെഡിക്കല്‍ കമീഷന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുംപ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന...
12/03/2022

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കും

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് നേതൃത്വം. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു.

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ്...
08/03/2022

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി തങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.

പൂക്കോയ തങ്ങള്‍ അധ്യക്ഷപദവിയിലിരുന്നതിന് ശേഷം കീഴ് വഴക്കമനുസരിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്മാരായി നിയോഗിക്കാറുള്ളത്. പിതാവ് പൂക്കോയ തങ്ങള്‍, ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഇരുന്ന കസേരയാണ് സാദിഖലി തങ്ങളെ തേടിയെത്തിയിരിക്കുന്നത്.

ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത അന്നുമുതല്‍ സാദിഖലി തങ്ങള്‍ ലീഗിന്റെ മലപ്പുറം ജില്ല അധ്യക്ഷ പദവിയിലുണ്ടായിരുന്നു. സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും സാദിഖലി തങ്ങള്‍ വഹിക്കുന്നുണ്ട്. യൂത്ത് ലീഗിന്റേയും സമസ്ത വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്്എഫിന്റേയും സംസ്ഥാന പ്രസിഡന്റായിരുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളിനടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്...
08/03/2022

ദിലീപിന് തിരിച്ചടി; തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന ഹരജി ഹൈകോടതി തള്ളി. തുടരന്വേഷണവുമായിമുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ക്രൈബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി വിധി. അടുത്ത മാസം 15നകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ചൂണ്ടിക്കാട്ടിയിരുന്നു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യ...
07/03/2022

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

അതേസമയം, യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ ആക്രമണം നടത്തി. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷിന്റെ ജാമ്യം തടയാൻ പൊലീസ്കൊച്ചി ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു...
07/03/2022

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി സുജീഷിന്റെ ജാമ്യം തടയാൻ പൊലീസ്

കൊച്ചി ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം നൽകും. പ്രതി സുജീഷിന്റെ ജാമ്യം തടയാനാണ് പൊലീസ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ചേരാനല്ലൂരിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുക.

കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് എതിരെ നിലനിൽക്കുന്ന 4 കേസുകളിൽ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്റ്റുഡിയോയിൽ പച്ചകുത്താനെത്തിയ യുവതികളെ ഉടമസ്ഥനായ പ്രതി സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്.
യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇടപ്പള്ളിയിലെ സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇൻക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

പ്രധാനമന്ത്രി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തുംയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യ...
07/03/2022

പ്രധാനമന്ത്രി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തും

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ഇന്ന് ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

യൂക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്‌തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡണ്ട് പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡണ്ട് സമസ്​ത ക...
06/03/2022

മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡണ്ട് പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡണ്ട് സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ. തങ്ങൾ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആ​ശുപത്രിയിൽ ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു മരണം.

2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷ​െൻറ പദവിയിലെത്തിയത്​. 19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

പുതിയ മാളിയേക്കല്‍ സയ്യിദ്​ അഹ്​മദ്​ പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന്​ ജനനം. കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. മക്കൾ: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ഹരിദാസനെ കൊല്ലാൻ നേരത്തെയും ശ്രമംനടത്തി; രണ്ടാം പ്രതി മൊഴി നൽകി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വധിക്കാൻ നേരത്തെയും...
24/02/2022

ഹരിദാസനെ കൊല്ലാൻ നേരത്തെയും ശ്രമംനടത്തി; രണ്ടാം പ്രതി മൊഴി നൽകി

പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വധിക്കാൻ നേരത്തെയും ശ്രമംനടത്തിയാതായി കെ.വി. വിമിൻ മൊഴി നൽകി. ഹരിദാസനെ അപായപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 14നു താനുൾപ്പെടെയുള്ളവർ ബിജെപി പ്രവർത്തകരായ നിജിൻദാസിനെയും ആത്മജനെയും തേടിപ്പോയിരുന്നുവെന്നു കേസിലെ രണ്ടാം പ്രതി കെ.വി.വിമിൻ മൊഴി നൽകിയതായാണു റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആത്മജനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പുന്നോൽ സ്വദേശി നിജിൻദാസിനെയാണു വിട്ടയച്ചു. കേസിൽ ഇയാളുടെ പങ്ക് എന്താണെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, അറസ്റ്റിലായ 4 പ്രതികൾക്കെതിരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ നിജിൻദാസിന്റെ പേര് പൊലീസ് പരാമർശിക്കുന്നുണ്ട്.

തലശ്ശേരി നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കൊമ്മൽവയലിൽ ശ്രീശങ്കരനെല്ലൂർ വീട്ടിൽ കെ.ലിജേഷ് (37), ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പുന്നോൽ കെവി ഹൗസിൽ കെ.വി.വിമിൻ (26), ശാഖാ മുഖ്യശിക്ഷക് പുന്നോൽ ദേവീകൃപയിൽ അമൽ മനോഹരൻ (26), തലശ്ശേരി ഗോപാൽപേട്ട സുനേഷ് നിവാസിൽ എം.സുനേഷ് എന്ന മണി (39) എന്നിവർ റിമാൻഡിലാണ്.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

ഖാർകീവിൽ വൻ സ്ഫോടനം; ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം ചേരുമെന്ന് ജോ ബൈഡൻയുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം. ഭയന്നുപോയ ജനങ്ങൾ ...
24/02/2022

ഖാർകീവിൽ വൻ സ്ഫോടനം; ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം ചേരുമെന്ന് ജോ ബൈഡൻ

യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം. ഭയന്നുപോയ ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം നാളെ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങൾക്കപ്പുറം യുക്രൈന് ലോകരാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ല. കാനഡയിൽ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രൈനിൽ എത്തിയിട്ടുണ്ട്. ലോക രാജ്യങ്ങൾ ഇതുവരെ യുക്രൈനെ കൈവിടുന്ന നിലയാണ് ഉള്ളത്.

തലസ്ഥാനമായ കീവിലും ഖാർകീവിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. ആളുകൾ സാധനം വാങ്ങാനായി നിരത്തുകളിലൂടെ പാഞ്ഞുനടക്കുകയാണ്. ലുഹാൻസ്കിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ആളുകൾ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസിൽകീവ് എയർബേസിൽ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യയുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈക...
24/02/2022

യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്.
മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈന്‍ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രൈന്‍ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

കെ പി എ സി ലളിത ഇനി ഓർമ; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരി വീട്ടുവളപ്പിൽഎഴുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കെ പി എ സി ലളിത (...
23/02/2022

കെ പി എ സി ലളിത ഇനി ഓർമ; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരി വീട്ടുവളപ്പിൽ

എഴുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കെ പി എ സി ലളിത (74) ഇനി ഓർമ. തൃപ്പൂണിത്തുറയിൽ മകന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

ഇന്നു രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം. തുടർന്നു തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ' വീട്ടുവളപ്പിൽ.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

രണ്ടര വയസുകാരിക്കേറ്റത് ക്രൂരമര്‍ദനം; മുറിവുകൾക്ക് പത്ത് ദിവസത്തെ പഴക്കം  എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരി ക്രൂരമ...
22/02/2022

രണ്ടര വയസുകാരിക്കേറ്റത് ക്രൂരമര്‍ദനം; മുറിവുകൾക്ക് പത്ത് ദിവസത്തെ പഴക്കം

എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരി ക്രൂരമര്‍ദനത്തിനു ഇരയായി. മുതുകില്‍ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതല്‍ കാല്‍പാദം വരെ മുറിവുണ്ടെന്നും ഡോക്ടര്‍മാര്‍. അമ്മയുടെ മൊഴി വിശ്വാസമല്ലെന്നു പൊലീസ്.
മുറിവുകള്‍ 10 ദിവസം പഴക്കമുള്ളതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. പൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നല്‍കി. അമ്മയുടെ സഹോദരിയേയും ഭര്‍ത്താവിനേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ്. കുടുംബത്തിന്റെ മുഴുവന്‍ പശ്ചാത്തലവും ദുരൂഹത നിറഞ്ഞതെന്ന് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.

കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. രണ്ടര വയസുകാരിക്ക് സംഭവിച്ചത് ക്രൂര മര്‍ദ്ദനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ ക്ഷതം, ഇടത് കൈയില്‍ രണ്ട് ഒടിവ്, തലമുതല്‍ കാല്‍ പാദം വരെ മുറിവുകള്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ കുഞ്ഞിന്റെ മുതുകില്‍ തീപ്പൊള്ളലുകളും ഏറ്റിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നു.

ഗൂഢാലോചന കേസ്;  ദിലീപിന്റെ സഹോദരൻ അനൂപും കാർണിവൽ ഗ്രൂപ്പ് ഉടമയും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായിനടിയെ ആക്രമിച...
22/02/2022

ഗൂഢാലോചന കേസ്; ദിലീപിന്റെ സഹോദരൻ അനൂപും കാർണിവൽ ഗ്രൂപ്പ് ഉടമയും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസിലെ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് അനൂപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നത്. കൂടാതെ കാർണിവൽ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കാർണിവൽ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇരുവരും നിരവധി തവണ ഫോണിൽ സംസാരിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂ‍ർ ജാമ്യം നൽകിയിരുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചുകാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം കുറവ...
22/02/2022

കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.

കാറിന്റെ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുൻവശം പൂർണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം നടത്താനായില്ല.

തുടർന്ന് ഫയർഫോഴ്‌സ്‌ എത്തി കാർ പൊളിച്ച ശേഷമാണ് അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്. കൂടാതെ അപകടത്തിൽപ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് ഡ്രൈവർ സോമനും പരുക്കുണ്ട്.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്ത ...
22/02/2022

കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്ത സംഭവത്തെ നിയമസഭയില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാരിന് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് നജീബ് കാന്തപുരം എം എല്‍ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. കലാപങ്ങള്‍ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്.കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

സിൽവർ ലൈൻ; ‘സഭയിൽ പറയേണ്ടത് പുത്തരി കണ്ടത്തല്ല പറയേണ്ടത്’: വി. ഡി സതീശൻസിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്...
22/02/2022

സിൽവർ ലൈൻ; ‘സഭയിൽ പറയേണ്ടത് പുത്തരി കണ്ടത്തല്ല പറയേണ്ടത്’: വി. ഡി സതീശൻ

സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം. സഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയണം അല്ലാതെ പുത്തരി കണ്ടത്തല്ല പറയേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ എവിടെ ഒളിപ്പിച്ച് വച്ചിരിക്കുന്നു എന്നും ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്. ഡി പി ആർ അബദ്ധ പഞ്ചാംഗമാണെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. കൂടാതെ സിൽവർലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

---------------------------------------
CHANNEL WE ONLINE
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online

*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങികണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്റ്റ്...
21/02/2022

കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി

കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി കൊണ്ടുപോയി തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനു വെക്കും. ഇതിനിടെ വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക.

ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

---------------------------------------
*CHANNEL WE ONLINE*
Follow us on
Facebook
https://www.facebook.com/channelweonline
Channel We Online
*നേരം കളയാതെ നേരത്തെ വാർത്തകൾ നിങ്ങളിലെത്താൻ
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*
https://chat.whatsapp.com/EBYtYVyOqANE058pWvxNON
---------------------------------------

Address

Channel We Online 3rd Floor , Old Panchayath Building , Busstand, Cherupuzha, Kannur
Talipparamba
670511

Alerts

Be the first to know and let us send you an email when Channel We Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Channel We Online:

Videos

Share


Other News & Media Websites in Talipparamba

Show All