17/07/2022
ഷൊർണ്ണൂർ നഗരസഭയുടെ കീഴിൽ ഉള്ള 22 വാർഡ് 23 വാർഡ് ഉൾപ്പെട്ട ഗണേശ്ഗിരിയുടെ അധഃപഥനത്തിന് കാരണക്കാർ ഇവരിൽ ആരാണ്....ഇവിടുത്തെ MLA യോ MP യോ ഷൊർണ്ണൂർ നഗരസഭയോ, അതോ ഇന്ത്യൻ റെയിൽവേയോ, അതോ ഇവിടുത്തെ കൗൺസിലർ മാരോ...അതോ ഇവിടെ എല്ലാം സഹിച്ചും കണ്ടും ജീവിക്കുന്ന സാധാരണക്കാരോ ....................????????? ഷൊർണ്ണൂർ നഗരസഭയോട് തൊട്ട് അടുത്ത് കിടക്കുന്നതും നഗരസഭയുടെ ഭാഗവും ആയ 22 വാർഡ് 23 വാർഡ് ഉൾപ്പെട്ട ഗണേശ്ഗിരി ..പണ്ടത്തെ ഗണേശ്ഗിരിയെ കുറിച്ച് പറയുകയാണെങ്കിൽ ആളുകൾക്ക് നൂറുനാവാണ്.. കേരളത്തിലെ നാനാ മതസ്ഥർ വിവിധ ജില്ലകളിൽ പെട്ടവർ അവരുടെ സംസ്കാരങ്ങൾ എല്ലാം ഓതിണങ്ങി ഒരുകുടകീഴിൽ എന്ന പോലെ ഒരുകുടുംബം പോലെ ജീവിച്ച ഒരു പ്രദേശം കേരളത്തിൽ ഉണ്ടെങ്കിൽ അത് ഷൊർണ്ണൂരിലെ 22 വാർഡ് 23 വാർഡ് ഉൾപ്പെട്ട ഗണേശ്ഗിരി മാത്രം ആണ് .ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്നതും, ഇന്ത്യൻ റെയിൽവേക്കു കേരളത്തിൽ തന്നെ ഏക്കർ കണക്കിന് സ്ഥലം കൈവശം ഉള്ളതും ( സത്യത്തിൽ ഇന്ത്യൻ റെയിൽവേക്കു പോലും അറിയും എന്ന് തോന്നുന്നില്ല ഗണേശ്ഗിരിയിൽ അവർക്കു ഇന്ന് എത്ര ഏക്കർ സ്ഥലം ഉണ്ട് എന്ന് ) ഇന്ത്യൻ റയിൽവേയുടെ ലോക്കോ ഷെഡും, ഇന്ത്യൻ റെയിൽവേയുടെ ഗുഡ്‌സ് യാർഡും , റെയിൽവേ ജീവനക്കാർക്കു താമസിക്കാൻ വേണ്ടി മാത്രം കെട്ടിയുണ്ടാക്കിയ എണ്ണൂറിൽ പരം റെയിൽവേ കോർട്ടേഴ്‌സുകളും, ദൂരേന്നിന്നും വരുന്ന റെയിൽവേ ജീവനക്കാർക്കു താമസിക്കാൻ ഉള്ള റണ്ണിങ് ബംഗ്ലാവും, കുട്ടികൾക്ക് ഉള്ള പാർക്കും, റെയിൽവേ ജീവനക്കാർക്കുള്ള ഇൻസ്റ്റിറ്റ്യൂട്ടും, റെയിൽവേ പമ്പ്ഹൗസും , 1500 ഓളം വരുന്ന റെയിൽവേ ജീവകാരും, അവരുടെ കുടുംബവും, ജാവഹർലാൽനെഹ്‌റു ഷൊർണ്ണൂർ സന്ദർശിച്ചപ്പോൾ പ്രസംഗിക്കാൻ വേണ്ടി നിർമിച്ച സിമെന്റ് കൊണ്ട് ഉണ്ടാക്കിയ സ്റ്റേജും , ഓടുകൾ നിർമിക്കുന്ന ഓട്ടു കമ്പനിയും , തീപ്പെട്ടി കമ്പനിയും, പോസ്‌റ്റോഫീസ് , LP സ്കൂൾ, ഗവർമെന്റ് ഹൈസ്കൂൾ ,കേരള ആയുർവേദസമാജം, ക്രിസ്ത്യൻപള്ളി, മുസ്ലിംപള്ളി, ഗണപഥി അബലം, പാലക്കാട് ജില്ലയിൽ തന്നെ അപ്പുർവമായി കാണുന്ന മുത്തപ്പൻ അബലം , മാരിയമ്മൻ കോവ്, ശനീശ്വരൻ കോവ്, ആരിയൻകാവ് പൂരത്തിന് വരുന്ന ഒരേ ഒരു പെൺകുതിര ആയ ആരിയൻകാവിലമ്മയുടെ തോഴി ആയ ഷൊർണ്ണുരുകാരുടെ അഭിമാനമായ മുണ്ടായകൊടിച്ചിയുടെ കുതിരകണ്ടം, ഇതെല്ലാം അടങ്ങിയ ഷൊർണ്ണൂരിലെ എന്നല്ല പാലക്കാട് ജില്ലയിലെ തന്നെ സ്വർഗതുല്യമായ ഒരു പ്രദേശമായിരുന്നു 22 വാർഡ് 23 വാർഡ് അടങ്ങിയ ഗണേശ്ഗിരി. ഒരുവട്ടം ഇവിടെ താമസിക്കാൻ വന്ന മറ്റു ജില്ലകാരെ ഷൊർണ്ണൂർ വീട്ടു പോവാതെ ഇവിടെ തന്നെ പിടിച്ചുനിർത്തിയതിലും.. ഷൊർണ്ണൂർ നിവാസികൾ ആക്കി മാറ്റിയതിലും മുഖ്യപങ്ക് ഗണേശ്ഗിരിക്കുണ്ട്....ഇന്നത്തെ ഗണേശ്ഗിരിയുടെ അവസ്ഥ വളരെ പരിതാപകരം ആണ്... നമ്മുടെ കേരളമല്ലേ ഓട്ടു കമ്പനിയും, തീപ്പെട്ടി കമ്പനിയും എന്നോ ഇല്ലാതായി.. 1000, 1200 പരം ജോലിക്കാരുണ്ടായിരുന്ന ഇന്ത്യൻ റെയിൽവേയുടെ ലോക്കോ ഷെഡും, ഗൂഡ്സ് യാർഡും ഇവിടെ നിന്നും വേറെ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ ഒന്നിനും പ്രതികരിക്കാതെ ഇവിടുത്തെ അന്നത്തെ നഗരസഭ ഭരണാധികാരികളും , M.L.A യും, M.P യും, കേരളഭരണഘുടവും എല്ലാം അത് അറിഞ്ഞഭവം പോലും നടിച്ചില്ല......ഇന്ത്യൻ റെയിൽവേ ലോക്കോഷെഡും, യാർഡും ഇത്രഅധികം സ്ഥല സൗകര്യങ്ങൾ റെയിൽവേക്കു ഷൊർണ്ണൂർ ഗണേശ്ഗിരി ഭാഗത്തു ഉണ്ടായിട്ടുപോലും ഇവിടുത്തെ ഭരണാധികാരികളുടെ അനാസ്ഥകൊണ്ടും ജനപ്രതിനിതികൾ പ്രതികരിക്കാത്തത് കൊണ്ടും ഇവിടെ നിന്നും മാറ്റി വേറെ സ്ഥലങ്ങളിൽ സ്ഥാപിച്ചു..ഇത് ആരുടെ പിടിപ്പുകേടാണ്..ഇത് ആരുടെ കുറ്റം ആണ് .അന്ന് ഇവർ രാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി പ്രതികരിച്ചിരുന്നു എങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.. ലോക്കോയുടെയും യാർഡിന്റെയും മാറ്റം ജീവനക്കാരുടെ സ്ഥലമാറ്റത്തിനാണ് വഴി ഒരുക്കിയത് ഷൊർണ്ണൂർ വിട്ടുപോവാൻ താല്പര്യം ഇല്ലാത്തവരും റെയിൽവേ റിട്ടയേർഡ് ആയ പലരും മുണ്ടായ, കണയം, പരുത്തിപ്ര, നെടുങ്ങോടൂർ, ഷൊർണ്ണൂർ നഗരസഭാ ഭാഗത്തു സ്വന്തം വീടുകെട്ടി താമസം മാറി.......1000,1200 ജീവനക്കാർ ഉണ്ടായ സ്ഥലത്ത് വെറും 20 ജീവനക്കാർ മാത്രമായി...ഒരു കാലത്തു തിങ്ങി നിറഞ്ഞ റെയിൽവേ കോർട്ടേഴ്സുകൾ ഇന്ന് പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ ആയി.. 800 - ൽ പരം റെയിൽവേ കോർട്ടേഴ്സുകളും, കുട്ടികളുടെ പാർക്കും, ജാവഹർലാൽനെഹ്‌റു ഷൊർണ്ണൂർ സന്ദർശിച്ചപ്പോൾ പ്രസംഗിക്കാൻ വേണ്ടി നിർമിച്ച സിമെന്റ് കൊണ്ട് ഉണ്ടാക്കിയ സ്റ്റേജും ഒക്കെ കടുപിടിച്ചു നശിച്ചു പോയി ... റെയിൽവേ കോർട്ടേഴ്സുകളുടെ ജനലും വാതിലും മോഷ്ടികപ്പെട്ടു.. ഈ കോർട്ടേഴ്‌സുകൾ ഇപ്പോൾ കഞ്ചാവ് വില്പനക്കാരുടെയും, മദ്യപാനികളുടെയും, സാമൂഹ്യദ്രോഹികളുടെയും തവളമായി മാറി ഇതിന് കാരണം ആരാണ്... എന്തിനും ഇപ്പോൾ സാമൂഹികദ്രോഹികൾ തിരഞ്ഞെടുക്കുന്നത് ഈ 22 വാർഡ് 23 വാർഡ് അടങ്ങിയ ഗണശ്ഗിരി ആണ്...കടുപ്പിച്ച ഈ ജനസഞ്ചാരം ഇല്ലാത്ത ഏകാറുകണക്കിന് സ്ഥലം ആയതുകൊണ്ട് ഒറ്റക് പകൽ പോലും നടക്കാൻ ഇപ്പോൾ പേടിയാണ്. ..ഇവിടെയാണ് ഗണേശ്ഗിരി LP സ്കൂളും ഗവണ്മെന്റ് ഹൈസ്കൂളും സ്ഥിതി ചെയുന്നത്. ഈ ഭാഗത്തുകൂടി യാണ് സ്കൂളിലേക്ക് കുട്ടികൾ പോവുന്നത് എന്ന് കൂടി ഓർക്കണം...കുട്ടികൾകോ കൽനടയാത്രകർക്കോ ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇവിടുത്തെ ഭരണാധികാരികൾ മാത്രം ആണ്... എന്നാൽ എന്തുകൊണ്ടാണ് ഇന്നത്തെ M.L.A യും M. P യും കേരളഭരണകൂടവും ഷൊർണ്ണൂരിൽ ഇന്ത്യൻറെയിൽവേയുടെ പുതിയവികസനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല....ഗണേശ്ഗിരി 22, 23 വാർഡ്കളിൽ ഇന്ന് മൊത്തത്തിൽ സ്ഥിരതാമസകരായി 400 , 450 കുടുംബങ്ങൾ ആണ് ഉള്ളത്...ഇവിടെ നല്ല ഒരു റോഡില്ല എല്ലാം പൊട്ടി പൊളിഞ്ഞു കിടക്കുന്നു മഴപെയ്താൽ മൊത്തം ചളി കുളം ..നന്നാകിയ റോഡുകൾ ആണെങ്കിൽ മഴപെയ്താൽ പിന്നെ കാണില്ല എന്ന ഒരു അത്ഭുതപ്രതിഭാസവും ഇവിടെ ഉണ്ട്... സ്വന്തo വാഹനങ്ങൾ വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റാത്തരീതിയിൽ ഇന്ത്യൻ റെയിൽവേ നടുറോഡിൽ കുറ്റികൾ സ്ഥാപിച്ചു ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നു ...റോഡ് നന്നേകണ്ട കാര്യം പറയുമ്പോൾ റെയിൽവേയെ പഴിചാരി രക്ഷപെടുക എന്നതാണ് ഭരണാധികാരികളുടെ പ്രധാന തന്ത്രം....റെയിൽവേ പഴിചാരൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഒരു M.L.A, എന്തിനാണ് ഒരു M.P, എന്തിനാണ് ഒരു നഗരസഭ. എന്തിനാണ് കേരളഭരണഘുടം.... പഴിചാരി രക്ഷപെടുകയല്ല അത് പരിഹരിക്കുകയാണ് വേണ്ടത് ..ഏകാറ് കണക്കിന് സ്ഥലം റെയിൽവേക്കു ഇവിടെ കടക്കുമ്പോൾ പുതിയ റായിൽവേ സംരംഭം ഇവിടേക്കു കൊണ്ടുവരാൻ ശ്രമികുകതന്നെ വേണം . പിന്നെ ഇപ്പോളത്തെ ഗണേശ്ഗിരി ഗവർമെന്റ് ഹൈസ്കൂളിന്റെ അവസ്ഥ പറയാതിരിക്കാൻ പറ്റില്ല...ഗണേശ്ഗിരി ഗവർമെന്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ഭരണാധികൾക്ക് അറിയാമോ എന്നറിയില്ല....പണ്ട് 10 ക്ലാസ്സിൽ മാത്രം ABCD ഡിവിഷൻ ഉണ്ടായിരുന്നു ഓരോഡിവിഷനിലും 30, 40 കുട്ടികളും ഉണ്ടായിരുന്നു അന്ന്.... പിന്നെ അന്ന് 5 മുതൽ 10 വരെ പഠിച്ചിരുന്നത് 500, 600 കുട്ടികൾ വരെ പഠിച്ചിരുന്നു ( ഇപ്പോൾ എംപി ആയി ഇരിക്കുന്ന വി. കെ ശ്രീകണ്ഠൻ പഠിച്ചതും ഗണേശ്ഗിരി ഹൈസ്കൂളിൽ ആണ്.) എന്നാൽ ഇന്ന് 10 ക്ലാസ്സിൽ പഠിക്കുന്നത് വെറും 12 കുട്ടികൾ, 5 ക്ലാസ്സിൽ വെറും 6 കുട്ടികൾ ഈ സ്കൂൾ എന്തുകൊണ്ട് ഇങ്ങനെ അധപതിച്ചു എന്നോ, കുട്ടികൾ കുറയാൻ കാരണം എന്താ എന്നോ, കുട്ടികളെ വർധിപ്പിക്കാനുള്ള മാർഗ്ഗം എന്താണ് എന്നും ചിന്തിക്കാതെ ഉള്ള കുട്ടികൾക്ക് സംരക്ഷണം നൽകാതെ അടച്ചുപൂട്ടൽ ഭീക്ഷണി നേരിടുമ്പോളും.. M.L.A യുടെയും M.P യുടെയും ലക്ഷകണക്കിന് ഫണ്ട് ഉപയോഗിച്ച് അനാവശ്യമായി സ്കൂൾ കെട്ടിടങ്ങൾ കെട്ടിപൊക്കുന്നു. ഇവിടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 4 പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റപ്പോൾ ഒരു അധികാരികളും കേസ് എടുക്കുകയോ നിയമനടപടിഎടുക്കുകയോ ചെയ്തില്ല എന്നതാണ് വിരോതാഭസം അതെന്താ ഗണേശ്ഗിരി സ്കൂൾ കേരളത്തിന്റെ ഭാഗം അല്ലെ .....റെയിൽവേ കോർട്ടേഴ്‌സ്കൾ പൊളിഞ്ഞു കിടക്കുന്നതും ആൾ സഞ്ചാരം ഇല്ലാത്തതും കഞ്ചാവ് മാഫിയയും സാമൂഹികദ്രോഹികളും ഇവിടെ തമ്പടിക്കുന്നതിനാലും പിഠിക്കാൻ വരുന്ന കുട്ടികളുടെ സംരക്ഷണത്തിനും കുട്ടികൾ വഴിതെറ്റി പോവാതെ ഇരിക്കാനും അത്യാപത്തുകൾ ഇല്ലാതെ ഇരിക്കാനും സ്കൂൾ തുടങ്ങുമ്പോളും വിടുമ്പോളും പോലീസ് സംരക്ഷണവും നിരീക്ഷണവും ഈ ഭാഗത്തു അത്യാവശ്യം ആണ് എന്നിരിക്കെ ഒരുനടപടിയും ഭരണാധികളുടെ ഭാഗത്തുനിന്നും കാണുനില്ല...... ഇപ്പോൾ ആൺ കുട്ടികളും പെൺകുട്ടികളും പോവാനും വരാനും ആൾ സഞ്ചാരം ഉള്ള സ്ഥലം ഉപേക്ഷിച്ച്.. ആൾ സഞ്ചാരം ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്നു ...ഷൊർണ്ണൂർ ഗണേശ്ഗിരിയിലെ ഒരു കാര്യങ്ങളും അധികാരികൾ കാണാത്തതാണോ.. അധികാരികൾ അറിയാത്തതാണോ....അതോ അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നതാണോ...എന്നൊന്നും അറിയില്ല....എന്തായാലും സാഹചര്യം വളരെ മോശം ആണ്.... ഇനിയെങ്കിലും ഗണേശ്ഗിരിയിലെ സ്ഥിരതാമസകാരുടെ പ്രശ്നങ്ങൾ പരിഹരികാനും ... ...ഗണേശ്ഗിരിയിൽ ഇനി ഇന്ത്യൻ റെയിൽവേയുടെ പുതിയ സംരംഭം കൊണ്ടുവരാനും ആ പഴയ പ്രൌഡി വീണ്ടെടുകാനും ...കേരളഭരണഘുടവും , M.P യും, M.L.A യും, നഗരസഭയും ഇവിടെ പ്രവർത്തിക്കുന്ന രാഷ്ട്രിയപ്രവർത്തകരും കൊടിയുടെ നിറം നോക്കാതെ ഒറ്റകെട്ടായി വേണ്ടനടപടികൾ സ്വീകരിക്കും എന്ന് പ്രതിഷിക്കുന്നു.
(കടപ്പാട്) രതീഷ് തിരുത്തിയിൽ