Sakhi Online

Sakhi Online Newspaper is your news, entertainment, music fashion website. We provide you with the latest breaking news and videos straight from the entertainment industry.

പാലക്കാട് മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ നില ഗുരുതരം. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിയാണ് ആനയ്ക്ക് പരുക്ക...
12/04/2024

പാലക്കാട് മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ നില ഗുരുതരം. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിയാണ് ആനയ്ക്ക് പരുക്കേറ്റത്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അഞ്ച് പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ആനയെ പരിശോധിക്കുകയാണ്. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ല.(Wild elephant injured while crossing railway track Malampuzha) വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രം​ഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം....

പാലക്കാട് മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ നില ഗുരുതരം. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിയാണ് ആന....

പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്...
12/04/2024

പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളാണ് ചീഫ് ജുഡീഷണൽ രജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കരിങ്കൽ ക്വാറിയിലേക്കായി എത്തിച്ച സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് ലഭിച്ചതായി സൂചനയുണ്ട്. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.

പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാ.....

ഐപിഎല്ലിൽ കളിച്ച അഞ്ചു മത്സരങ്ങളിലും നാലിലും തോൽവി ഏറ്റുവാങ്ങിയതോടെ ബാം​ഗ്ലൂരിന് ട്രോൾ മഴ. അടിയ്ക്കുന്ന ഓരോ സിക്സിനും ആറ...
08/04/2024

ഐപിഎല്ലിൽ കളിച്ച അഞ്ചു മത്സരങ്ങളിലും നാലിലും തോൽവി ഏറ്റുവാങ്ങിയതോടെ ബാം​ഗ്ലൂരിന് ട്രോൾ മഴ. അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്ന് ബാം​ഗ്ലൂരിനെ നേരിടുന്നതിനെ മുൻപ് രാജസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാന്റെ ഈ വാ​ഗ്ദാനം തന്നെയാണ് ബാം​ഗ്ലൂരിനെ ട്രോളാൻ സോഷ്യൽ മീഡിയ ഉപയോ​ഗിച്ചിരിക്കുന്നത്. കോഹ്ലിയുടെ മുട്ടിക്കളിയും ബൗളർമാർ തല്ല് വാങ്ങിക്കൂട്ടുന്നതുമാണ് രാജസ്ഥാനെതിരെയുള്ള തോൽവിയോടെ ബാം​ഗ്ലൂരിനെ സോഷ്യൽ മീഡിയ ട്രോളുന്നത്. രണ്ട് സെഞ്ച്വറികൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ആറ് വിക്കറ്റിനു റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തിയാണ് രാജസ്ഥാൻ റോയൽസ് ജയം തുടർന്നത്. നാല് തുടർ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്.ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു....

ഐപിഎല്ലിൽ കളിച്ച അഞ്ചു മത്സരങ്ങളിലും നാലിലും തോൽവി ഏറ്റുവാങ്ങിയതോടെ ബാം​ഗ്ലൂരിന് ട്രോൾ മഴ. അടിയ്ക്കുന്ന ഓരോ .....

മുംബൈ ആരാധകരും മാനേജ്‌മെന്റും ഒരുപോലെ ആഗ്രഹിച്ച 2024 ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയ്ക്ക് ...
08/04/2024

മുംബൈ ആരാധകരും മാനേജ്‌മെന്റും ഒരുപോലെ ആഗ്രഹിച്ച 2024 ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയ്ക്ക് എതിരായി നടന്ന പോരാട്ടത്തില്‍ 29 റണ്‍സിന്റെ വിജയമാണ് മുബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് പക്ഷേ 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ. (IPL 2024: Mumbai Indians beat Delhi Capitals by 29 runs) വെടിക്കെട്ട് ബാറ്റിംഗിലൂടെ തന്നെ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആദ്യ വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു....

മുംബൈ ആരാധകരും മാനേജ്‌മെന്റും ഒരുപോലെ ആഗ്രഹിച്ച 2024 ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍....

അപസര്‍പ്പക കഥകളെ വെല്ലുന്ന പ്രവര്‍ത്തികള്‍..മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നത് പ്രധാന വിനോദം…ഒടുവില്‍ സ്വന്തം ഭാര്യയെ അരു...
08/04/2024

അപസര്‍പ്പക കഥകളെ വെല്ലുന്ന പ്രവര്‍ത്തികള്‍..മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നത് പ്രധാന വിനോദം…ഒടുവില്‍ സ്വന്തം ഭാര്യയെ അരുംകൊല ചെയ്യല്‍..ബ്രിട്ടനില്‍ നിന്നുള്ള നിക്കോളാസ് മെറ്റ്‌സണ്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ചില്ലറയല്ല. വിവാഹ ജീവിതം എന്നൊക്കെ വിളിക്കാമോ എന്നറിയില്ല..ഏറെ പ്രതീക്ഷയോടെ ജീവിതം ആരംഭിച്ച ഹോളി ബ്രാംലിയെന്ന ഇരുപത്തിയാറുകാരി പതിനാറ് മാസം നീണ്ട ദുരിത പര്‍വത്തിനൊടുവില്‍ വിവാഹ മോചനത്തിന് തയ്യാറെടുക്കുമ്പോഴാണ് 2023 ല്‍ കുത്തേറ്റ് മരിക്കുന്നത്. (UK man cut wife’s body into over 200 pieces) ഹോളി ബ്രാംലിയെ കാണാതായതായി 2023 മാര്‍ച്ചില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരോട് താന്‍ കടുത്ത ഗാര്‍ഹിക പീഡനത്തിനിരയാണ് എന്ന് പറഞ്ഞ് കയ്യിലെ കടിയേറ്റതുപോലെയുള്ള പാട് പൊലീസുകാരെ കാണിച്ചുകൊടുത്തു....

അപസര്‍പ്പക കഥകളെ വെല്ലുന്ന പ്രവര്‍ത്തികള്‍..മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നത് പ്രധാന വിനോദം…ഒടുവില്‍ സ്വന്.....

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്ക...
08/04/2024

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും.

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്ക...

ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ...
08/04/2024

ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്.(Father poisons 18-month-old baby to death) മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍, കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന് പറയാന്‍ ഭാര്യയെയും നിര്‍ബന്ധിച്ചു....

ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാ....

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ്...
08/04/2024

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. ഉത്തർപ്രദേശ് ലഖ്‌നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിർച്വൽ വോയ്‌സ് അസിസ്റ്റൻഡായ അലക്‌സയുടെ സഹായത്തോടെ രക്ഷിച്ചത്. വീട്ടിനകത്ത് കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാൽ ധൈര്യം കൈവിടാതിരുന്ന നികിത അലക്‌സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അലക്‌സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങൻ വീടിന് പുറത്തേക്കോടുകയായിരുന്നു. ഇക്കാലഘട്ടത്തിലെ പ്രധാന ചോദ്യം നാം സാങ്കേതികവിദ്യകളുടെ അടിമകളാണോ അതോ യജമാനന്മാരാണോ എന്നതാണ്....

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം...

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങ...
08/04/2024

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ,യെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ കണ്ടെത്തി. അന്യഗ്രഹ ജീവിതം സാധ്യമാകുമെന്നതിനാല്‍ ഉയര്‍ന്ന പ്രദേശം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സൂചന.(Arunachal pradesh malayali death updates) നവീന്റെയും ദേവിയുടെയും ആര്യയുടെയും മരണവുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നതിനിടെയാണ് നവീന്റെ ചാറ്റുകളും പുറത്തുവരുന്നത്....

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീ...

പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാ...
08/04/2024

പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ ഗുരുതമായി പരുക്കേറ്റ വിനീഷിന്റെ പിതാവ് 24നോട് പറഞ്ഞു. സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ് വിനീഷ്. ബോംബ് നിർമിച്ചത് വിനീഷും സുഹൃത്തുക്കളും ചേർന്നെന്നും നാണു പറഞ്ഞു. എന്തിനാണ് ബോംബ് നിർമിച്ചതെന്ന് വിനീഷിനും സുഹൃത്തുകൾക്കും മാത്രമേ അറിയാവൂ എന്ന് പിതാവ് പറഞ്ഞു. ബോംബ് നിർമ്മിക്കാൻ വിനീഷിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികൾ എന്തിന് ബോംബുണ്ടാക്കി എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല.

പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെ....

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേ...
06/04/2024

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്. വേഗത്തില്‍ 50 കോടി കളക്ഷന്‍ തൊട്ട മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന് സ്വന്തമാണ്. പൃഥ്വിരാജിന്റെ കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമാണ് ഇത്. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തിയത്. കഴിഞ്ഞ ദിവസം ഫിലിം ട്രാക്കര്‍മാര്‍ ആടുജീവിതം നൂറ് കോടി തൊട്ടതായി പ്രതികരിച്ചിരുന്നു....

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക...

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ കര്‍മ്മ മണ്ഡലമായ പാനൂരിലെ ബോംബുനിര്‍മ്മാണം അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് കെ.പി....
06/04/2024

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ കര്‍മ്മ മണ്ഡലമായ പാനൂരിലെ ബോംബുനിര്‍മ്മാണം അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. പിണറായി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ കൊലയാളികള്‍ പാനൂരില്‍ നിന്നാണ് വന്നത്.ഇന്നലെ പാനൂരില്‍ കൈവേലിയ്ക്കല്‍ മുളിയാത്തോട് നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും സി.പി.ഐ.എം പ്രവര്‍ത്തകരാണ്....

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ കര്‍മ്മ മണ്ഡലമായ പാനൂരിലെ ബോംബുനിര്‍മ്മാണം അദ്ദേഹത്തിന്റെ അറിവോടെയ...

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ...
06/04/2024

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിൻ്റെ പ്രചാരണ ബോർഡുകളിലും കാർഡുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. കൂടാതെ, മത്സരത്തിൻ്റെ മറവിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്നും ഡി എം കെ പരാതിയിൽ പറയുന്നു. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങൾക്ക് അനുമതി നൽകരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതിയാണ് പരാതി നൽകിയത്.

തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലയ്ക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന...

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇ...
06/04/2024

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്.(Parents need to record religion separately for child birth certificate) കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും.കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാകും. നിയമം പ്രാബല്യത്തിലാകുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യണം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും വേണം....

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര ....

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്...
06/04/2024

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹർജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോകും. 2021 ഡിസംബര്‍ 18 ന് രാത്രിയിലാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കു മുഴുവന്‍ ജാമ്യം കൊടുക്കുകയും അതിനു ശേഷം നടന്ന കൊലപാതക കേസില്‍ കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം നിഷേധിച്ച് അതിവേഗ വിചാരണ നടത്തി മുഴുവനാളുകള്‍ക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു....

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍....

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം. ഫറൂഖ് സ്വദേശി അബ്ദു...
06/04/2024

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം. ഫറൂഖ് സ്വദേശി അബ്ദുറഹീമാണ് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ദയാധനമായി 34 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഏപ്രിൽ 16നകം ഈ പണം നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 10 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്. 18 വർ‌ഷങ്ങൾക്ക് മുൻപ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു....

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം. ഫറൂഖ് ....

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേ...
06/04/2024

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്.(Panur Bomb Blast 3 arrested) ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ കൂടാതെ ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ പത്ത് പേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ തുടക്കം മുതലുള്ള ആസൂത്രണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം....

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്...

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും ...
06/04/2024

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ്ഥാനവും രാജിവിച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി. പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന് സജി മഞ്ഞക്കടമ്പിൽ 24നോട് പറഞ്ഞു. സ്ഥാനാർത്ഥിയുടെ പത്രിക സമർപ്പണത്തിന് പോലും പങ്കെടുപ്പിച്ചില്ല. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിത്വത്തിന് അവകാശവാദമുന്നയിച്ച് സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നും ഇക്കുറി സീറ്റ് തനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. UDF ജില്ലാ ചെയർമാൻ സ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീ...
06/04/2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. സന്ദർശകരുടെ എണ്ണം വർധിച്ചുവെന്ന് ടൂറിസം വകുപ്പ്. ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി ബി. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ തോതിൽ വർദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദ്വീപിനെക്കുറിച്ച് ചോദിച്ച് കൊണ്ട് വളരെയധികം പേർ വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ടൂറിസം വിപണിയിൽ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെ....

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് ...
06/04/2024

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. അതിനെയാകെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ ഏജന്‍സികള്‍ക്ക് ഒപ്പം നില്‍ക്കും. ഇതിന്റെ നല്ല ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്....

കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നി.....

കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്...
06/04/2024

കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. നേരിയ മഴയാണ് പ്രവചിക്കുന്നത്. ഇതേ ജില്ലകളില്‍ നാളെയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്....

കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും ....

ജെ എസ് സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും. ഇന്ന് പ്രാഥമിക പരിശോധന. വിവരങ്ങൾ സിബിഐക്ക് ക...
06/04/2024

ജെ എസ് സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും. ഇന്ന് പ്രാഥമിക പരിശോധന. വിവരങ്ങൾ സിബിഐക്ക് കൈമാറി ഡിവൈഎസ്‌പി. ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഇന്നലെ ഏറ്റെടുത്തു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്....

ജെ എസ് സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും. ഇന്ന് പ്രാഥമിക പരിശോധന. വിവരങ്ങൾ സ...

പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥ...
06/04/2024

പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ കെ ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചത്. പാനൂരിൽ ബോംബ് നിർമ്മാണം ആരെ ലക്ഷ്യം വച്ചായിരുന്നു എന്ന് ചോദിച്ച രാഹുൽ, ബോംബ് നിർമ്മാതാക്കളുടെ ടീച്ചർ മറുപടി പറയുക തന്നെ വേണമെന്നും അല്ലെങ്കിൽ ഈ നാട് മറുപടി നൽകുമെന്നും കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ ശ്രീമതി KK ശൈലജയോടാണ്, പാനൂരിൽ ഇന്ന് നടന്ന ബോംബ് സ്ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നു?...

പാനൂര്‍ സ്ഫോടനത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെ വിമർശിച്ച് യൂത്ത് കോൺ....

അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചല...
06/04/2024

അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രത്യേക ജഴ്സി അണിഞ്ഞാവും റോയൽസ് കളത്തിലിറങ്ങുക. രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണത്തോട് ഐക്യപ്പെട്ടാണ് ടീമിൻ്റെ പിങ്ക് പ്രോമിസ് ക്യാമ്പയിൻ. റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ കീഴിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. രാജസ്ഥാനിലെ സ്ത്രീകളുടെ പേര് പ്രിൻ്റ് ചെയ്ത ജഴ്സികളാവും മത്സരത്തിൽ ധരിക്കുക....

അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാ....

തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ...
06/04/2024

തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. കുത്തേറ്റ സജിൻ, ശ്രീജിത്ത് എന്നിവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യു.....

പഴുപ്പിച്ച ഇരുമ്പ് പതിച്ച് പതിനൊന്നുകാരൻ്റെ ശരീരത്തിൽ മുദ്ര പതിച്ച ക്ഷേത്രത്തിനെതിരെ 1 ദശലക്ഷം ഡോളർ നഷ്ടപരിഹാരം (8.33 കോ...
06/04/2024

പഴുപ്പിച്ച ഇരുമ്പ് പതിച്ച് പതിനൊന്നുകാരൻ്റെ ശരീരത്തിൽ മുദ്ര പതിച്ച ക്ഷേത്രത്തിനെതിരെ 1 ദശലക്ഷം ഡോളർ നഷ്ടപരിഹാരം (8.33 കോടി രൂപ) ആവശ്യപ്പെട്ട് അച്ഛൻ കോടതിയിൽ. ഒരു വർഷം മുൻപ് നടന്ന സംഭവത്തിലാണ് അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനായ വിജയ് ചെരുവു കേസ് കൊടുത്തത്. കുട്ടിക്ക് സ്ഥിരം വൈകല്യം സംഭവിക്കുകയും മുറിവ് പഴുത്ത് അണുബാധയേൽക്കുകയും ചെയ്തതോടെയാണിത്. ടെക്സസ് ഷുഗർ ലാൻ്റിലെ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ടെക്സസിൽ ഫോർട് ബെൻ്റ് കൗണ്ടിയിൽ താമസിക്കുന്ന വിജയ് ചെരുവിൻ്റെ മകനെ മുൻ ഭാര്യയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. വിജയുടെ അറിവില്ലാതെ മകൻ്റെ സമ്മതവും കൂടാതെ സ്ത്രീ ക്ഷേത്രത്തിലെ ആചാരത്തിൽ കുട്ടിയെ പങ്കെടുപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം....

പഴുപ്പിച്ച ഇരുമ്പ് പതിച്ച് പതിനൊന്നുകാരൻ്റെ ശരീരത്തിൽ മുദ്ര പതിച്ച ക്ഷേത്രത്തിനെതിരെ 1 ദശലക്ഷം ഡോളർ നഷ്ടപരിഹ...

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വച്ചതിനെതിരെ ഭഗ...
06/04/2024

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വച്ചതിനെതിരെ ഭഗത് സിംഗിന്റെ കൊച്ചുമകന്‍ രംഗത്ത്. ഒരു രാഷ്ട്രീയ നേതാവിനെയും ഭഗത് സിംഗുമായി താരമത്യപ്പെടുത്തരുതെന്ന് യാദ്വേന്ദ്ര സിംഗ് പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ഫോട്ടോ ഉപയോഗിച്ചത് വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ്. ഭഗത് സിംഗിന്റെ സംഭാവന വ്യക്തിപരമല്ല രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും യാദ്വേന്ദ്ര സിംഗ് എഎന്‍ഐയോട് പറഞ്ഞു.(Bhagat Singh’s grandson objects to placing of photo with Arvind Kejriwal) മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്റെ ചിത്രം ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം വച്ചുകൊണ്ട് സുനിത കെജ്രിവാള്‍ പ്രസംഗിച്ചിരുന്നു....

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രത്തിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രം വ.....

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി...
06/04/2024

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സംസ്ഥാനത്തെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർത്ഥികളെ ബാധിച്ച തീരുമാനമാണ് സ്റ്റേ ചെയ്തത്. കേസിൽ കേന്ദ്ര സർക്കാരിനും മദ്രസ ബോർഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മതേതരത്വ തത്വം ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധ നിയമം എന്ന് ആരോപിച്ചാണ് 2004 ലെ യുപി ബോർഡ് ഓഫ് മദ്രസ എജുക്കേഷൻ നിയമം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയത്. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം....

ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ചീഫ് .....

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷി. അശോക് ദാസ് ഓടി രക്ഷപ്പെടാതിരിക...
06/04/2024

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷി. അശോക് ദാസ് ഓടി രക്ഷപ്പെടാതിരിക്കാനാണ് കെട്ടിയിട്ടതെന്നും പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷി പറയുന്നു. കയ്യിൽ ചോരയൊലിക്കുന്ന നിലയിലാണ് അശോക് ദാസ് എത്തിയതെന്ന് അവർ പറയുന്നു. മൂന്നര മീറ്റർ മതിൽ ചാടിയാണ് അശോക് ദാസ് എത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. എന്തിനാണ് ഇവിടേക്ക് എത്തിയതെന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്തിനെ കാണാൻ വന്നതാണെന്നും കൂട്ടുകാരന്റെ അച്ഛൻ മരിച്ചതറിയിക്കാൻ എത്തിയതാണെന്നും അവർ പറയുന്നു. കയ്യിലെ പരുക്ക് രാവിലെ അപകടമുണ്ടായതാണെന്നാണ് അശോക്ദാസ് ഇവരോട് പറഞ്ഞത്. പൊലീസിനെ വിവരം അറിയിക്കാമെന്നും അവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നും നാട്ടുകാർ പറഞ്ഞു....

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി അശോക് ദാസിനെ കെട്ടിയിട്ട് മർദിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷി. അശോക് ദാസ് ഓടി രക്...

യുഡിഎഫിൽ നിൽക്കാൻ പാർട്ടി തീരുമാനം എതിർത്തിരുന്നവെന്ന് തോമസ് ചാഴികാടൻ 24 നോട്. പുറത്താക്കുന്നതിന്റെ തലേ ദിവസം ഉമ്മൻ ചാണ്...
06/04/2024

യുഡിഎഫിൽ നിൽക്കാൻ പാർട്ടി തീരുമാനം എതിർത്തിരുന്നവെന്ന് തോമസ് ചാഴികാടൻ 24 നോട്. പുറത്താക്കുന്നതിന്റെ തലേ ദിവസം ഉമ്മൻ ചാണ്ടി വിളിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടി മുന്നോട്ട് വച്ച ആശയം പാർട്ടി അംഗീകരിച്ചതാണ്. നേതാക്കൾക്ക് അതറിയാം. യുഡിഎഫിൽ നിന്ന് പുറത്താക്കിയപ്പോൾ ഇന്നത്തെ നേതാക്കൾ നിർഭാഗ്യം എന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് യുഡിഎഫിൽ നിർത്താൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് തോമസ് ചാഴിക്കാടാൻ പറഞ്ഞു. അതേസമയം തന്റെ ജനതയുടെ ആശങ്കകളും പ്രശ്നങ്ങളും പാർലമെന്റിലും പുറത്തും ഉയർത്താൻ തോമസ് ചാഴികാടന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തിന്റെ ജനകീയ നേതാവാണ് തോമസ് ചാഴികാടൻ എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചു....

യുഡിഎഫിൽ നിൽക്കാൻ പാർട്ടി തീരുമാനം എതിർത്തിരുന്നവെന്ന് തോമസ് ചാഴികാടൻ 24 നോട്. പുറത്താക്കുന്നതിന്റെ തലേ ദിവസം ...

Address

Sakhi Building
Sakhi
686006

Alerts

Be the first to know and let us send you an email when Sakhi Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sakhi Online:

Share

Category