Puthuppally Panchayath

Puthuppally Panchayath Puthuppally local news

നിരവധി പേർ ചോദിക്കുന്ന സംശയമാണ് SSLC ബുക്ക് നഷ്ടപ്പെട്ടു പോയി അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ,SSLC ബുക്കിന്റെ duplicate എ...
17/09/2023

നിരവധി പേർ ചോദിക്കുന്ന സംശയമാണ് SSLC ബുക്ക് നഷ്ടപ്പെട്ടു പോയി അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ,SSLC ബുക്കിന്റെ duplicate എങ്ങനെയെടുക്കാം എന്ന്. ഇക്കഴിഞ്ഞയാഴ്ച മാത്രം മൂന്ന് പേർ എന്നോടും തിരക്കി. സ്ഥിരം സാമൂഹ്യ പ്രവർത്തകരുടെ സമീപമെത്തുന്ന സംശയമാണ്. വേണ്ട രീതിയിൽ അവബോധമില്ലാത്തതിനാൽ പല അപേക്ഷകരും വലയുന്ന സംഗതിയുമാണിത്. SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമത്തെക്കുറിച്ച് ഞാൻ തയ്യാറാക്കിയ കുറിപ്പാണിത്👇

1. എന്റെ ......... നമ്പർ SSLC book യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു.
☝️ ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക.
പരസ്യം വന്ന പത്രത്തിന്റെ Full പേജ് എടുക്കുക.

2. ഈ രണ്ട് പത്രങ്ങളുമായി ഒരു അഡ്വക്കേറ്റിനെ കാണുക. അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണം.
എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.

3. ഇതിനു ശേഷം ഫോമുകൾ വിൽക്കുന്ന സ്റ്റോറിൽ നിന്നും SSLC ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ഫോറം വാങ്ങുക.( പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സെറ്റിലുണ്ട്. അതിൽ നിന്ന് പ്രിന്റ് എടുത്താലും മതി )
ഈ ഫോമിന് ഒരു നമ്പരുണ്ട്. ആ നമ്പർ വെച്ചിട്ട് ട്രഷറിയിൽ ചെല്ലാൻ പൂരിപ്പിച്ച് ചെല്ലാൻ തുക അടയ്ക്കുക.

4. മുകളിൽ പറഞ്ഞ സ്റ്റോറിൽ നിന്നും വാങ്ങിയ ഫോറം പൂരിപ്പിച്ച ശേഷം ( ഫോറം , ചെല്ലാൻ, അഫിഡവിറ്റ്, പരസ്യം വന്ന ഫുൾപേജ് പത്രം) ഇവ ചേർത്ത് എവിടെയാണോ SSLC പഠിച്ചത് ആ സ്കൂളിലെ H.M ന്
എന്റെ reg no........ ആയ ...... വർഷത്തെ SSLC book യാത്രാ മധ്യേ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു. ആയതിനാൽ SSLC ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകുന്നതിന് വേണ്ട മേൽ നടപടി സ്വീകരിക്കണമെന്ന അപേക്ഷ സമർപ്പിക്കണം.

5. ഇതിനോടൊപ്പം സ്വന്തം മേൽവിലാസം To, വച്ചെഴുതിയ കൊറിയർ ഒക്കെ അയക്കുന്ന ഒരു SSLC ബുക്ക് കയറുന്ന നീളവും വീതിയുമുള്ള ഇളം പച്ച കവർ ഏകദേശം 60 രൂ. സ്റ്റാമ്പ് ഒട്ടിക്കണം (10 രൂ. സ്റ്റാമ്പ് കൂടി അധികം ഒട്ടിച്ചാലും കുഴപ്പമില്ല )
ഇതുപോലെ മേൽ വിലാസം എഴുതാത്ത , സ്റ്റാമ്പ് ഒട്ടിക്കാത്ത ഒരു കവറും കൂടി വെക്കണം.

ഇവയെല്ലാം ചേർത്ത് ആണ് H M ന് അപേക്ഷ നൽകേണ്ടത്.

H M ഇതെല്ലാം ചേർത്ത്
H Mന്റെ കവറിംഗ് ലെറ്ററുമായി പരീക്ഷാഭവൻ സൂപ്രണ്ടിന് അയക്കും. പരീക്ഷാഭവൻ സൂപ്രണ്ട് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കേറ്റ് ശരിയാക്കി ഒന്നുകിൽ സ്കൂളിലേക്ക് അല്ലെങ്കിൽ അപേക്ഷകയുടെ അഡ്രസിലേക്ക് അയക്കും. അപേക്ഷകയുടെ അഡ്രസിൽ ആണെങ്കിൽ അതുമായി വീണ്ടും സ്കൂളിൽ പോകണം. സ്കൂളിലേക്ക് അയക്കുവാണെങ്കിൽ അവിടുന്ന് വിളിക്കും. H M നുള്ള അപക്ഷയിൽ അപേക്ഷകയുടെ/ന്റെ Phone നമ്പർ വെക്കണം. പരീക്ഷാഭവനിൽ നിന്നും വന്ന SSLC സർട്ടിഫിക്കേറ്റിൽ സ്കൂൾ രജിസ്റ്റർ നോക്കി രേഖകളും മാർക്കുകളും മറ്റും രേഖപ്പെടുത്തി വീണ്ടും HM പരീക്ഷാ ഭവന് അയക്കും. അതിനു ശേഷം പരീക്ഷാഭവൻ സാക്ഷ്യപ്പെടുത്തി നമുക്ക് നൽകും.

04/09/2023
B+veബ്ലഡ് ആവശ്യമുണ്ട്‌കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ8848626090,9142307117
12/08/2023

B+ve
ബ്ലഡ് ആവശ്യമുണ്ട്‌
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ
8848626090,
9142307117

*ഉമ്മൻചാണ്ടിയുടെ  സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ*വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.തുടർന്ന് ...
18/07/2023

*ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ*

വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.
തുടർന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.
2 മണി മുതൽ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം.
3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് സംസ്കാരം.

5 മണിക്ക് അനുശോചന സമ്മേളനം.

18/07/2023
18/03/2023

ജനകീയാസൂത്രണം 2022-23: പഠനോപകരണ വിതരണം - പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്

03/03/2023

Vikasana Seminar, Puthuppally Grama Panchayat

01/12/2022
21/11/2022

An antibiogram is the clinical data summarising the profile of various bacterial pathogens and its susceptibility to antibiotics that are meant to treat them

Address

Puthuppally

Website

Alerts

Be the first to know and let us send you an email when Puthuppally Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Puthuppally media companies

Show All