14/01/2026
പുനലൂർ സെന്റ് തോമസ് എച്ച് എസ് എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷവും കുന്നിക്കോട് സെന്റ് തോമസ് ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാം വാർഷികാഘോഷവും
പുനലൂർ: പുനലൂർ സെന്റ് തോമസ് എച്ച്എസ്എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും കുന്നിക്കോട് സെന്റ് തോമസ് ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് വാർഷിക ആഘോഷവും
ജനുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ചെയർമാൻ ലില്ലിക്കുട്ടി തോമസ്, സ്കൂൾ ഡയറക്ടറും അക്കാഡമിക് ഡീനുമായ ജിബി ജേക്കബ് എന്നിവർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്നതോടു കൂടി വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമാകും.
സ്കൂൾ ചെയർമാൻ സന്തോഷ് കെ തോമസ് ചടങ്ങിൽ ആധ്യക്ഷ്യം വഹിക്കും. സിൽവർ ജൂബിലി ആഘോഷവും കുന്നിക്കോട് സെന്റ് തോമസ് ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് വാർഷികവും
ബഹുമാന്യനായ കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജരും സീനിയർ പ്രിൻസിപ്പലും ആയ ജേക്കബ് തോമസ് സ്വാഗതം ആശംസിക്കും.സ്കൂൾ പ്രിൻസിപ്പൽ ശ്രീന എസ് ചടങ്ങിൽ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
സെന്റ് തോമസ് സ്കൂൾ നടപ്പിലാക്കുന്ന പുതിയ പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷികാഘോഷങ്ങളുടെ ഭാഗമായി വേദിയിൽ നടക്കും.പുനലൂർ സെന്റ് തോമസ് സ്കൂളിന്റെ പുതിയ പ്രോജക്ടുകളായ കെ ജി ബ്ലോക്ക് , വോളിബോൾ കോർട്ട്, ടർഫ് എന്നിവയുടെ ഉദ്ഘാടനം പുനലൂർ നഗരസഭ ചെയർമാൻ എം എ രാജഗോപാൽ നിർവഹിക്കും.
പുതിയ പ്ലേ ഗ്രൗണ്ടിന്റെയും പാർക്കിങ് ലോട്ടിന്റെയും ഉദ്ഘാടനം പുനലൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ നിർവഹിക്കും.കേരള ഗവൺമെന്റ് എൻ ആർ ഐ കമ്മീഷണർ അംഗമായ ഡോക്ടർ മാത്യു കെ ലൂക്ക് മന്നിയോട്ട് ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.
കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രശസ്ത ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര നിർവഹിക്കും.കുന്നിക്കോട് സെന്റ് തോമസ് ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് ബ്ലോക്കിന്റെ തറക്കല്ലിടീൽ കർമ്മം വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു വി എം നിർവഹിക്കും.. സ്കൂൾ മാഗസിന്‍റെ പ്രകാശനം പുനലൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ പ്രഭ നിർവഹിക്കും.
'തോംസിയൻ സ്വപ്നക്കൂട്' എന്ന ഭവനരഹിതർക്ക് വീട് വച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമ്മം പുനലൂർ നഗരസഭ കൗൺസിലർ കെ രാജശേഖരൻ നിർവഹിക്കും.
കെ എൻ ബാലഗോപാൽ,എം എ രാജഗോപാൽ, ബേബി അളകനന്ദ എ നിതിൻ എന്നിവർക്ക് തോംസിയൻ സ്റ്റാർ അവാർഡ് നൽകി ആദരിക്കും.പുനലൂർ നഗരത്തിന്റെ സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഉദ്ഘാടനം പുനലൂർ നഗരസഭ കൗൺസിലർ ജയപ്രകാശ് നിർവഹിക്കും.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിജയികളായിട്ടുള്ളവർക്ക് ലക്ഷ്മി നക്ഷത്ര സമ്മാനങ്ങൾ വിതരണം ചെയ്യും.സ്കൂൾ പ്രധാന അധ്യാപിക ജാനറ്റ് ജോൺസൺ ചടങ്ങിൽ കൃതജ്ഞത അർപ്പിക്കും.
പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ റിയാസ്, ഷഫ്ന ഷാജഹാൻ, ഗൗരി എം എ,
ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബി രാധാമണി, എൻസിപി ജില്ലാ പ്രസിഡന്റ് കെ ധർമ്മരാജൻ, മുസ്ലിം ലീഗ് സെക്രട്ടറി എം എം ജലീൽ, സ്കൂൾ ഡയറക്ടർ അലക്സ് തോമസ്, സ്കൂൾ ഡയറക്ടർ വിഎസ് തോമസ് (ഐ എഫ് എസ് ), വൈസ് പ്രിൻസിപ്പൽ മേരി അബിയ ടോംസൺ,
പിടിഎ പ്രതിനിധി ശ്രീകുമാർ യു, കുന്നിക്കോട് സെന്റ് തോമസ് ഇന്റർനാഷണൽ സ്കൂളിലെ പ്രധാന അധ്യാപിക ലിസി അലക്സാണ്ടർ, അഡ്മിനിസ്ട്രേറ്ററും അക്കാഡമിക് കോഡിനേറ്ററുമായ മഞ്ജു സി
എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയൂള്ള കലാസന്ധ്യയും ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കും.. വൃന്ദ വാദ്യം, ഗാനമേള, സംഘഗാനം, ബാൻഡ്, സ്കേറ്റിംഗ് ഡാൻസ്,സ്പോർട്സ് ഡാൻസ്, പൂൾ ഡാൻസ്, ചെണ്ടമേളം, കളരിപ്പയറ്റ് യോഗ, കരാട്ടെ, പാശ്ചാത്യ സംഗീതം, വിവിധ നൃത്തരൂപങ്ങൾ എന്നിവ വാർഷികാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും.