Punalur Diary പുനലൂർ ഡയറി

Punalur Diary പുനലൂർ ഡയറി Its a page for sharing the news around us... Especially based on our Malayora Mekhala

കാഞ്ഞങ്ങാട് - പുനലൂർ SF13:00 കാഞ്ഞങ്ങാട് 14:40 ചിറ്റാരിക്കൽ16:10 തളിപ്പറമ്പ16:45 കണ്ണൂർ19:45 കോഴിക്കോട്23:20 തൃശൂർ01:20 ...
06/03/2023

കാഞ്ഞങ്ങാട് - പുനലൂർ SF

13:00 കാഞ്ഞങ്ങാട്
14:40 ചിറ്റാരിക്കൽ
16:10 തളിപ്പറമ്പ
16:45 കണ്ണൂർ
19:45 കോഴിക്കോട്
23:20 തൃശൂർ
01:20 മൂവാറ്റുപുഴ
02:10 തൊടുപുഴ
03:10 പാല
03:30 പൊൻകുന്നം
05:20 പത്തനംതിട്ട
06:20 പുനലൂർ

14:00 പുനലൂർ
15:10 പത്തനംതിട്ട
16:50 പൊൻകുന്നം
17:20 പാല
18:10 തൊടുപുഴ
19:10 മൂവാറ്റുപുഴ
21:30 തൃശൂർ
01:15 കോഴിക്കോട്
04:00 കണ്ണൂർ
04:35 തളിപ്പറമ്പ
06:10 ചിറ്റാരിക്കൽ
07:40 കാഞ്ഞങ്ങാട്

*പുനലൂരിൽ നിന്നും ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സർവീസ്*🚉പുനലൂർ - തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സങപെഷ്യൽ ട്രെയിൻപുനല...
06/03/2023

*പുനലൂരിൽ നിന്നും ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സർവീസ്*🚉

പുനലൂർ - തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല സങപെഷ്യൽ ട്രെയിൻ

പുനലൂർ : 04:00 AM
ആവണീശ്വരം : 04:09 AM
കുരി : 04:14 AM
കൊട്ടാരക്കര : 04:22 AM
എഴുകോൺ : 04:30 AM
കുണ്ടറ ഈസ്റ്റ് : 04:34 AM
കുണ്ടറ : 04:39 AM
ചന്ദനത്തോപ്പ് : 04:46 AM
കിളികൊല്ലൂർ : 04:50 AM
കൊല്ലം : 05:07 AM
ഇരവിപുരം : 05:17 AM
മയ്യനാട് : 05:22 AM
പരവൂർ : 05:27 AM
കാപ്പിൽ : 05:32 AM
ഇടവ : 05:37 AM
വർക്കല : 05:43 AM
അകത്തുമുറി : 05:51 AM
കടക്കാവൂർ : 05:56 AM
ചിറയിൻകീഴ് : 06:01 AM
പെരുങ്കുഴി : 06:06 AM
മുരുക്കുംപുഴ : 06:12 AM
കണിയാപുരം : 06:17 AM
കഴക്കൂട്ടം : 06:22 AM
വേളി : 06:26 AM
കൊച്ചുവേളി : 06:31 AM
തിരുവനന്തപുരം പേട്ട : 06:38 AM
തിരുവനന്തപുരം : 07:10 AM

തിരുവനന്തപുരം - പുനലൂർ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : 02:45 PM
തിരുവനന്തപുരം പേട്ട : 02:50 PM
കൊച്ചുവേളി : 03:00 PM
വേളി : 03:05 PM
കഴക്കൂട്ടം : 03:10 PM
കണിയാപുരം : 03:14 PM
മുരുക്കുംപുഴ : 03:20 PM
പെരുങ്കുഴി : 03:25 PM
ചിറയിൻകീഴ് : 03:30 PM
കടക്കാവൂർ : 03:34 PM
അകത്ത്മുറി : 03:39 PM
വർക്കല : 03:47 PM
ഇടവ : 03:52 PM
കാപ്പിൽ : 03:57 PM
പരവൂർ : 04:02 PM
മയ്യനാട് : 04:07 PM
ഇരവിപുരം : 04:12 PM
കൊല്ലം : 04:20 PM
കിളികൊല്ലൂർ : 04:28 PM
ചന്ദനത്തോപ്പ് : 04:32 PM
കുണ്ടറ : 04:39 PM
കുണ്ടറ ഈസ്റ്റ് : 04:43 PM
എഴുകോൺ : 04:48 PM
കൊട്ടാരക്കര : 04:56 PM
കുരി : 05:05 PM
ആവണീശ്വരം : 05:10 PM
പുനലൂർ : 06:00 PM

3:10 PM പുനലൂർ - പാലക്കാട്വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ6:15 AM പാലക്കാട് - പുനലൂർതൃശ്ശൂർ, വ...
14/01/2022

3:10 PM പുനലൂർ - പാലക്കാട്
വഴി : പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ
6:15 AM പാലക്കാട് - പുനലൂർ
തൃശ്ശൂർ, വൈറ്റില, ആലപ്പുഴ, തിരുവല്ല, പത്തനംതിട്ട

മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുവാൻ online.keralartc.com എന്ന ലിങ്ക് അല്ലെങ്കിൽ പുനലൂർ ഡിപ്പോയിൽ പ്രവർത്തിക്കുന്ന Reservation Counter മുഖേനെ ബുക്ക് ചെയ്യാവുന്നതാണ്
Pic credits

കരുതലോടെ വിദ്യാർത്ഥികൾ മുൻപിലുണ്ട്..അന്തർസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചരക്ക് നീക്കം നടതുന്നവരുടെ പ്രധാന ഇടത്താവള...
21/05/2021

കരുതലോടെ വിദ്യാർത്ഥികൾ മുൻപിലുണ്ട്..

അന്തർസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചരക്ക് നീക്കം നടതുന്നവരുടെ പ്രധാന ഇടത്താവളമായ പുനലൂരിൽ ട്രിപ്പിൾ ലോക് ഡൗൺ കാരണം ഹോട്ടലുകൾ അടക്കം പരിമിതപ്പെടുത്തി അതിനെ തുടർന്ന് TB ജംഗ്ഷനിൽ ുനലൂർ_മണ്ഡലം_കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ചരക്ക് വാഹന തൊഴിലാളികൾക്ക് അടക്കം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

AISF ന്റെ പ്രിയ സഖാക്കൾ Vishnulal Tj Vishnu TR Karavalur Akshay Shiju അഭിവാദ്യങ്ങൾ ❣️

17/02/2021

*പുനലൂർ താലൂക്ക് ആശുപത്രിയിൽ 17 പുതിയ തസ്തികകൾ*

പുനലൂർ താലൂക്കാശുപത്രിയിക്ക് പുതിയതായി 17 തസ്തികകൾ അനുവദിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 12 ഡോക്ടർ, മൂന്ന് സ്റ്റാഫ് നേഴ്സ്, രണ്ട് ക്ലർക്ക് എന്നിങ്ങനെ 17 തസ്തികകളാണ് അനുവദിച്ചത്. നിലവിൽ 21 ഡോക്ടർമാരുടെ സേവനമായിരുന്നു ഉണ്ടായിരുന്നത്. 12 തസ്തികകൾ കൂടി അനുവദിച്ചതോടെ ഡോക്ടർമാരുടെ എണ്ണം 21ൽ നിന്നും 33 ആക്കി മാറ്റാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ആശുപത്രിയിലെ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലപെടുത്തുന്നതിന് ഈ തീരുമാനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

🌷 പുനലൂർ  കുടിയാന്മല SF 🌷         *DAILY SERVICE* പത്തനംതിട്ട--റാന്നി.--എരുമേലി--കാഞ്ഞിരപ്പള്ളി--പൊൻകുന്നം--പാലാ--തൊടുപു...
11/02/2021

🌷 പുനലൂർ കുടിയാന്മല SF 🌷
*DAILY SERVICE* പത്തനംതിട്ട--റാന്നി.--എരുമേലി--കാഞ്ഞിരപ്പള്ളി--പൊൻകുന്നം--പാലാ--തൊടുപുഴ--മൂവാറ്റുപുഴ--അങ്കമാലി--തൃശ്ശൂർ--എടപ്പാൾ--കുറ്റിപ്പുറം--കോട്ടക്കൽ--കോഴിക്കോട്--വടകര--മാഹി--തലശ്ശേരി--കണ്ണൂർ--തളിപ്പറമ്പ-

🍁പുനലൂരിൽ നിന്നും വൈകിട്ട് 05:15 നും
🍁കുടിയാന്മലയിൽ നിന്നും വൈകിട്ട് 04:30 നും

വിശദമായ സമയവിവരം 👇

🌾പുനലൂരിൽ നിന്നും കുടിയാന്മല ഭാഗത്തേക്ക്

പുനലൂർ 5:15 PM
പത്തനംതിട്ട 6:15 PM
റാന്നി 6:40 PM
എരുമേലി 7:15 PM
പാലാ 8:50 PM
തൊടുപുഴ 9:45 PM
മൂവാറ്റുപുഴ 10:20 PM
തൃശ്ശൂർ 12:40 AM
കോഴിക്കോട് 4:20 AM
കണ്ണൂർ 6:55 AM
കുടിയാന്മല 8:20 AM

🌾കുടിയാന്മലയിൽ നിന്നും പുനലൂർ ഭാഗത്തേക്ക്

കുടിയാന്മല 4:30 PM
കണ്ണൂർ 6:05 PM
കോഴിക്കോട് 9:00 PM
തൃശ്ശൂർ 12:35 AM
മൂവാറ്റുപുഴ 2:45 AM
തൊടുപുഴ 3:20 AM
പാലാ 4:20 AM
എരുമേലി 5:30 AM
റാന്നി 6:10 AM
പത്തനംതിട്ട 6:35 AM
പുനലൂർ 7:35 AM

📱ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും, "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

🌈 ടി സർവീസിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും online ticket reservationനെ പറ്റി അറിയുവാനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക👇👇

📱 9946689678 • 9495752710 • 9446358456📱

നാളെ മുതൽ ആരംഭിക്കുന്നു...🌾 പുനലൂർ  കുടിയാന്മല SF പുനലൂരിൽ നിന്നും വൈകിട്ട് 05:15 നുംകുടിയാന്മലയിൽ നിന്നും വൈകിട്ട് 04:3...
28/01/2021

നാളെ മുതൽ ആരംഭിക്കുന്നു...

🌾 പുനലൂർ കുടിയാന്മല SF

പുനലൂരിൽ നിന്നും വൈകിട്ട് 05:15 നും
കുടിയാന്മലയിൽ നിന്നും വൈകിട്ട് 04:30 നും

പത്തനംതിട്ട...റാന്നി...എരുമേലി...കാഞ്ഞിരപ്പള്ളി...പൊൻകുന്നം... പാലാ...തൊടുപുഴ...മൂവാറ്റുപുഴ... തൃശ്ശൂർ...കോഴിക്കോട്...കണ്ണൂർ...തളിപ്പറമ്പ വഴി

💫ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും, "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

 #പുനലൂരിൽ_വിദ്യാഭ്യാസ_സമുച്ചയത്തിന്  #ഭരണാനുമതി.പുനലൂരിൽ വിദ്യാഭ്യാസ സമൂച്ചയം നിർമ്മിക്കുന്നതിനു ഭരണാനുമതിയായി. വിദ്യാഭ...
22/01/2021

#പുനലൂരിൽ_വിദ്യാഭ്യാസ_സമുച്ചയത്തിന് #ഭരണാനുമതി.

പുനലൂരിൽ വിദ്യാഭ്യാസ സമൂച്ചയം നിർമ്മിക്കുന്നതിനു ഭരണാനുമതിയായി. വിദ്യാഭ്യാസ വകുപ്പിൽ നിന്നും 2020-21സാമ്പത്തിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിനാണു നിർവാഹണ ചുമതല.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ വിദ്യാഭാസ സ്ഥാപനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ നടത്തിവരുന്നത്.

അൽപ്പം മുൻപ് മൈലത്ത് ( Kottarakkara ) നടന്ന അപകടം വാഹനത്തിൽ 2 പേരുണ്ടായിരുന്നു ഒരാൾക്ക് ഗുരുതര പരുക്കകൾ ഉണ്ട് കോട്ടയത്ത്...
15/12/2020

അൽപ്പം മുൻപ് മൈലത്ത് ( Kottarakkara ) നടന്ന അപകടം വാഹനത്തിൽ 2 പേരുണ്ടായിരുന്നു ഒരാൾക്ക് ഗുരുതര പരുക്കകൾ ഉണ്ട് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വാഹനമാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്

15.12.20 10.00 PM
Pic credits

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവംഡ്രൈവറെ അറസ്റ്റ് ചെയ്തു നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ...
11/12/2020

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം
ഡ്രൈവറെ അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.

കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

 #പൊതു അവധി...
07/12/2020

#പൊതു അവധി...

 #അതീവ  #ജാഗ്രത വേണം.. #നിർദ്ദേശങ്ങൾ പാലിക്കുക.. #സുരക്ഷിതരായിരിക്കുക..Pic credits
03/12/2020

#അതീവ #ജാഗ്രത വേണം..
#നിർദ്ദേശങ്ങൾ പാലിക്കുക..
#സുരക്ഷിതരായിരിക്കുക..
Pic credits

03/12/2020

തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-ഓറഞ്ച് അലേർട്ട്

ബുള്ളറ്റിൻ-20

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 12 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.8°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലുമാണ്.

ചുഴലിക്കാറ്റ് ഡിസംബർ 3 ന് പുലർച്ചെയോടെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി (കോമോറിൻ) മേഖലയിൽ എത്തുകയും, ഡിസംബർ 3 ന് ഉച്ചയോടെ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ഡിസംബർ 3 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നൽകുന്നു.

അവലംബം: ദേശീയ ബുള്ളറ്റിൻ നമ്പർ 20

IMD-KSEOC-KSDMA

പുറപ്പെടുവിച്ച സമയം : 2020 ഡിസംബർ 3, 06:00 AM

10/11/2020
 #പുനലൂർ  #❣️ #ഫാസ്റ്റ് ട്രാക്ക് പോക്സോകോടതി  # ഉദ്ഘാടനംബഹു.ഹൈക്കോടതി ജഡ്ജി ജി .ഹരി പ്രസാദ് അവർകൾ നിർവഹിച്ചു ചടങ്ങിൽ ബഹു...
07/11/2020

#പുനലൂർ #❣️
#ഫാസ്റ്റ് ട്രാക്ക് പോക്സോകോടതി #
ഉദ്ഘാടനംബഹു.ഹൈക്കോടതി ജഡ്ജി
ജി .ഹരി പ്രസാദ് അവർകൾ നിർവഹിച്ചു ചടങ്ങിൽ ബഹു.വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിച്ചു സാന്നിധ്യമായി എ.ഹരികുമാർ കൊല്ലം ജില്ലാ ജഡ്ജി അഡ്വക്കേറ്റ് എ .ലത്തീഫ് മുൻസിപ്പൽ ചെയർമാൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ .പ്രദീപ് ചന്ദ്രൻ സെക്രട്ടറി അഡ്വ.ബാഹുലേയൻ സംസ്ഥാനവിവരാവകാശ കമ്മീഷണർ എച്ച് രാജീവൻ , പുനലൂർ ബാർ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു .✍️

പുനലൂർ നഗരത്തിലെ SBI ATMൽ നിന്നും ഒരു ATM CARD കളഞ്ഞു കിട്ടിട്ടുണ്ട് .ഉടമസ്ഥർ തെളിവുമായി പുനലൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്...
07/11/2020

പുനലൂർ നഗരത്തിലെ SBI ATMൽ നിന്നും ഒരു ATM CARD കളഞ്ഞു കിട്ടിട്ടുണ്ട് .ഉടമസ്ഥർ തെളിവുമായി പുനലൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

*പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകൾ നാടിന് സമർപ്പിച്ചു* പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്ര...
03/11/2020

*പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകൾ നാടിന് സമർപ്പിച്ചു*

പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു.

തമിഴ്നാടിനോട് ഏറ്റവും അടുത്തുകിടക്കുന്ന ജില്ലയിലെ ഏകപട്ടണമാണ് പുനലൂർ. ഇവിടുത്തെ എല്ലാ റോഡുകളും അത്യാധുനിക രീതിയിൽ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള സംവിധാനത്തോട് കൂടി പൂർത്തീകരിച്ചു സഞ്ചാരയോഗ്യമാക്കി. പൊതുമരാമത്ത് വകുപ്പ് മുഖേന റോഡ് വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനം - വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. പുനലൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന എല്ലാ റോഡുകളും നവീകരിച്ച സഞ്ചാരയോഗ്യമാക്കി. ഇരു സൈഡുകളിലും ഓട ഉൾപ്പെടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലാണ് റോഡ് വികസനം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പുനലൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന പുനലൂര്‍-നെടുങ്കയം, പേപ്പല്‍മില്‍-സര്‍ക്കാര്‍ മുക്ക്, പുനലൂര്‍ മാര്‍ക്കറ്റ്- പുനലൂര്‍ സത്രം, പുനലൂര്‍ ടൗണ്‍-ശിവന്‍കോവില്‍, വെട്ടിപ്പുഴ-കുതിരച്ചിറ എംഎല് എ റോഡുകളുടെ നവീകരണത്തിനായി കിഫ്ബിയില്‍ നിന്നും 15.15 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് മുഖേന ആധുനിക രീതിയിലാണ് റോഡുകളുടെ നവീകരണം പൂര്‍ത്തികരിച്ചത്.

ചെമ്മന്തൂർ കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പുനലൂർ നഗരസഭാ ചെയർമാൻ അഡ്വ കെ എ ലത്തീഫ്, വൈസ് ചെയർപേഴ്സൺ സബീന സുധീർ, കേരള റോഡ് ഫണ്ട്‌ ബോർഡ് പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമ്മലിറ്റ ഡിക്രൂസ്, മുൻ ചെയർമാന്മാരായ എം എ രാജഗോപാൽ, കെ രാജശേഖരൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെയും(28/10/2020) ഇന്നും (29/10/2020) ആയി ദേശീയപാതയിൽ ഉറുകുന്നു കനാൽ പാലത്തിനു സമീപവും ക്ഷേത്രഗിരിയിലുമായി നടന്ന അപക...
29/10/2020

ഇന്നലെയും(28/10/2020) ഇന്നും (29/10/2020) ആയി ദേശീയപാതയിൽ ഉറുകുന്നു കനാൽ പാലത്തിനു സമീപവും ക്ഷേത്രഗിരിയിലുമായി നടന്ന അപകടങ്ങൾ

നിർമ്മാണം പുരോഗമിക്കുന്ന  D Mall പുനലൂർ
25/10/2020

നിർമ്മാണം പുരോഗമിക്കുന്ന D Mall പുനലൂർ

 #200കോടിയുടെ പുനലൂർ ബൈപ്പാസ്  വരുന്നുപുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുന...
25/10/2020

#200കോടിയുടെ പുനലൂർ
ബൈപ്പാസ് വരുന്നു
പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് പണിയുമെന്ന് സ്ഥലം എം. എൽ. എ യായ മന്ത്രി കെ.രാജു പറഞ്ഞു. ബൈപ്പാസ് പാത കടന്ന് പോകാൻ പറ്റിയ പ്രദേശങ്ങളിൽ സാദ്ധ്യത പഠനം നടത്താൻ എൻഞ്ചിനിയറൻമാരുമായി പുനലൂരിൽ എത്തിയതായിരുന്നു മന്ത്രി.

കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്. പുനലൂരിലെ പൊതുമരാമത്ത് വകുപ്പിൻ്റെ ഗസ്റ്റു ഹൗസിൽ ഉദ്യോസ്ഥരും, ജനപ്രതിനിധികളുമായി മന്ത്രി പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സ്ഥലപരിശോധനകൾ നടത്തിയത്.

ദേശീയ പാത കടന്ന് പോകുന്ന ഇളമ്പലിന് സമീപത്തെ ആരംപുന്നയിൽ നിന്നും ആരംഭിച്ചു ചെമ്മന്തൂർ, മുളന്തടം ,തൊളിക്കോട് ജംഗ്ഷൻ വഴി കല്ലടയാറ്റ് തിരത്ത് എത്തും.തുടർന്ന് കല്ലടയാറിനും, തൊളിക്കോട് ആറിനും മദ്ധ്യേ പുതിയ ഓരോ പാലം പണിഞ്ഞ ശേഷം ഐക്കരക്കോണമോ, പാപ്പന്നൂർ വഴിയോ ദേശീയ പാതയിലെ കലയനാട്ടും, പ്ലച്ചേരിയിലും ബൈപ്പാസ് എത്തിക്കാവുന്ന തരത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇത് കൂടാതെ ചെമ്മന്തൂരിൽ നിന്നാരംഭിച്ചു ചൗക്ക റോഡ്,ശ്രീരാമപുരം മാർക്കറ്റ് വഴി ശിവൻ കോവിൽ റോഡിൽ എത്തിയ ശേഷം കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിത ശേഷം നെല്ലിപ്പള്ളി, ചാലിയക്കര വഴിയും, ബോയിസ് ഹൈസ്കൂളിന് സമിപത്ത് കുടിയും കലയനാട്ട് എത്താവുന്ന നിലയിൽ ബൈപ്പാസ് നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു.

എന്നാൽ മാർക്കറ്റിന് സമീപത്ത് കൂടി ബൈപ്പാസ് കടന്ന് പോകേണ്ടി വരുമ്പോൾ റെയിൽവേയുടെ അനുമതി വാങ്ങേണ്ടി വരും. അത് പണികൾക്ക് കാലതാമസം നേരിടേണ്ടി വരുമെന്നത് കണക്കിലെടുത്തു ഇത് വഴി ബൈപാസ് കടന്ന് പോകുന്നത് ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്.

ഇത് കണക്കിലെടുത്ത് ദേശീയ പാത കടന്ന് പോകുന്ന ആരംപുന്ന, മഞ്ഞ മൺകാല,ചെമ്മന്തൂർ ഗ്രൗണ്ട്, പ്ലാത്തറ, മുളന്തടം, തൊളിക്കോട് ജംഗ്ഷൻ, മണിയാർ റോഡിലെ തൊളിക്കോട് പാലം തുടങ്ങി ബൈപ്പാസ് പാത കടന്ന് പോകാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടത്തിലെ ഗതാഗത കുരുക്കു ഒഴുവാക്കും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമാണ് പുതിയ ബൈപ്പാസ് റോഡ് പണിയുന്നത്.

24 മീറ്റർ വീതിയിൽ നാല് വരിയായിട്ടാണ് പുതിയ ബൈപ്പാസ് പാത പണിയാൻ ലക്ഷ്യമിടുന്നത്.പരമാവധി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഒഴിവാക്കിയാക്കും..പാലങ്ങൾ, കലങ്ങുകൾ തുടങ്ങിയവയുടെ എണ്ണങ്ങൾ പരമാവധി കുറച്ചായിരിക്കും പുതിയ ബൈസ് പണിയാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ വീണ്ടും പുനലൂരിൽ എത്തി സ്ഥലപരിശോധന നടത്തും.തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, കിഫ്മിയുടെ പ്രതിനിധികളുമായി ചർച്ച നടത്തും. പിന്നീടു പദ്ധതി തയ്യാറാക്കി കിഫ്മിയെ ഏൽപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മന്ത്രി തുടർന്ന് വ്യക്തമാക്കി. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, മുൻ ചെയർമാൻമാരായ കെ.രാജശേഖരൻ, കെ.രാധാകൃഷ്ണൻ , പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ) അസി: എക്സിക്യൂട്ടീവ് എൻഞ്ചിനിയർ അലക്സ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, സി.പി. എം. ഏരിയ കമ്മിറ്റി അംഗം ടൈറ്റസ് സെബാസ്റ്റ്യസ്, CPI ജില്ലാ കമ്മറ്റി അംഗം കെ.രാധാകൃഷ്ണൻ ,ജെ.ഡേവിഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ഥല പരിശോധന നടത്തിയത്.

Pic credits

25/10/2020 മുതൽ ചെന്നൈ എഗ്മൂർ- കൊല്ലം എക്സ്പ്രസ്സ് (ക്വിലോൺ മെയിൽ ) പുനരാരംഭിക്കുന്നു.....വഴി : ട്രിച്ചി, മധുരൈ, തെങ്കാശ...
23/10/2020

25/10/2020 മുതൽ ചെന്നൈ എഗ്മൂർ- കൊല്ലം എക്സ്പ്രസ്സ് (ക്വിലോൺ മെയിൽ ) പുനരാരംഭിക്കുന്നു.....
വഴി : ട്രിച്ചി, മധുരൈ, തെങ്കാശി, പുനലൂർ

🚂🚋🚋🚋🚋🚋🚋🚋🚋🚋

പുനലൂരിന്റെ പ്രഭാത കാഴ്ച്ച...❤️❤️Pic credits
21/10/2020

പുനലൂരിന്റെ പ്രഭാത കാഴ്ച്ച...❤️❤️

Pic credits

തെന്മല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നു കോടുത്തു..
16/10/2020

തെന്മല ഇക്കോ ടൂറിസം സഞ്ചാരികൾക്കായി തുറന്നു കോടുത്തു..

നമ്മുടെ പുനലൂർ ഉറുകുന്നു പാണ്ഡവൻപാറയിൽ ചെയ്ത ഒരു കവർ സോങ് : https://youtu.be/eH44TyMNMg0
13/10/2020

നമ്മുടെ പുനലൂർ ഉറുകുന്നു പാണ്ഡവൻപാറയിൽ ചെയ്ത ഒരു കവർ സോങ് : https://youtu.be/eH44TyMNMg0

So excited to present to you our first cover. Song originally composed by Sri. Sharreth, Penned by Sri ONV Kurup and sung by Sri KJ Yesudasfot the Movie 'Pav...

ബഹുമാനപെട്ട കൊല്ലം ജില്ല കളക്ടർ ശ്രീ അബ്ദുൾ നാസർ IAS, കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ വിക്ഷിക്കാൻ വേണ്ടി പുനലൂർ പട്ടണം സന്...
13/10/2020

ബഹുമാനപെട്ട കൊല്ലം ജില്ല കളക്ടർ ശ്രീ അബ്ദുൾ നാസർ IAS, കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ വിക്ഷിക്കാൻ വേണ്ടി പുനലൂർ പട്ടണം സന്ദർശിച്ചപ്പോൾ...
Pic :കടപ്പാട്

12/10/2020

പുനലൂർ നഗരസഭാ കാര്യാലയം അണുവിമുക്തമാക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 13 ചൊവ്വാഴ്ച പൊതു ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നതല്ല..

നഗരസഭയിലെ ഒരു കൗൺസിലർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നാണ് നഗരസഭ വീണ്ടും അണുവിമുക്തമാക്കുന്നത്.

ഒക്ടോബർ 14 മുതൽ തുറന്നു നൽകപ്പെടുന്നതായിരിക്കും..

09/10/2020

പുനലൂർ നഗരസഭയിലെ ടൗൺ, ചെമ്മന്തൂർ, ഹൈസ്കൂൾ, തുമ്പോട്, മണിയാർ, പരവട്ടം, പവർഹൗസ് എന്നീ വാർഡുകളെ കണ്ടയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി ബഹു. ജില്ലാ കളക്ടർ ഉത്തരവായിരിക്കുന്നു..

 #മീൻ കച്ചവടക്കാരന് കോവിഡ്: സമ്പർക്കമുള്ളവർ ബന്ധപ്പെടണംനെല്ലിപ്പള്ളി, വെട്ടിത്തിട്ട, ചീവോട് കുരിയോറ്റുള്ള, എലിക്കാട്ടൂർ ...
08/10/2020

#മീൻ കച്ചവടക്കാരന് കോവിഡ്: സമ്പർക്കമുള്ളവർ ബന്ധപ്പെടണം

നെല്ലിപ്പള്ളി, വെട്ടിത്തിട്ട, ചീവോട് കുരിയോറ്റുള്ള, എലിക്കാട്ടൂർ എന്നീ മേഖലയിൽ സൈക്കളിൽ രാവിലെ 6.30 നും 10 മണിക്കും ഇടയിൽ ഇരുചക്ര വാഹനത്തിൽ മീൻ കച്ചവടം നടത്തിയയാൾക്ക് ചൊവ്വാഴ്ച (ഒക്ടോബർ: 6 ) കോവിഡ് സ്ഥിരീകരിച്ചു.
ഇയാളുമായി ഒന്നാം തീയതി മുതൽ ആറാം തീയതി വരെ മീൻ വാങ്ങിയവർ പുനലൂർ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Address

Punalur
691305

Website

Alerts

Be the first to know and let us send you an email when Punalur Diary പുനലൂർ ഡയറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Media in Punalur

Show All