Punalur Press Club News

Punalur Press Club News punalur taluk pressclub news

CHIEF EDITOR HARI KOTTARATHIL

21/01/2025

അധ്യാപകന്‍ ഫോണ്‍ പിടിച്ചുവെച്ചു; തീര്‍ത്തുകളയുമെന്ന് വിദ്യാര്‍ഥിയുടെ ഭീഷണി*


#പാലക്കാട്

മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ ഇതുവരെ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം സംഭവത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #സംരംഭകസഭ #പുനലൂർപുനലൂർ നഗരസഭയും പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന *സംരംഭക സഭ 2025 ജനുവരി...
21/01/2025

#സംരംഭകസഭ

#പുനലൂർ

പുനലൂർ നഗരസഭയും പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന *സംരംഭക സഭ 2025 ജനുവരി 23-ാം തിയ്യതി വ്യാഴാഴ്ച്ച രാവിലെ 10:30 ന് പുനലൂർ നഗരസഭ കോൺഫറൻസ് ഹാളിൽ* വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

നഗരസഭ ചെയർമാൻ ശ്രീ. ആർ. രഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. പുഷ്പലത കെ ഉദ്ഘാടനം നിർവഹിക്കുന്നു. പരിപാടിയിൽ നഗരസഭ പരിധിയിലെ ബാങ്കുകൾ , മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നതാണ്.
ആയതിനാൽ പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭം ഉള്ളവർക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും. സംരംഭകരുടെ വിലയേറിയ നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിക്കാവുന്നതാണ്. തുടർന്ന് വ്യവസായ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്ലാസ്സുകൾ എടുക്കുന്നതായിരിക്കും.

പുനലൂർ നഗരസഭയിലെ സംരംഭകരേയും സംരംഭം തുടങ്ങുവാൻ താത്പര്യപ്പെടുന്നവരേയും സംരംഭക സഭയിലേക്ക് സ്വാഗതം ചെയ്യുന്നു.
സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

വാനരശല്യം: അച്ചൻകോവിലിൽ ജനജീവിതം വഴിമുട്ടികാ​യ്ക​നി​ക​ളും വെ​ള്ള​വും കു​റ​ഞ്ഞ​തോ​ടെ​യാ​ണ്​​​ കു​ര​ങ്ങു​ക​ൾ നാ​ട്ടി​ലി​റ​...
20/01/2025

വാനരശല്യം: അച്ചൻകോവിലിൽ ജനജീവിതം വഴിമുട്ടി

കാ​യ്ക​നി​ക​ളും വെ​ള്ള​വും കു​റ​ഞ്ഞ​തോ​ടെ​യാ​ണ്​​​ കു​ര​ങ്ങു​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്

#അച്ചൻകോവിൽ

അ​ച്ച​ൻ​കോ​വി​ലി​ലെ രൂ​ക്ഷ​മാ​യ വാ​ന​ര​ശ​ല്യ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ആ​ന​യും പു​ലി​യും പ​ന്നി​യും നി​ര​ന്ത​രം ഉ​ണ്ടാ​ക്കു​ന്ന നാ​ശ​ത്തി​ന് പു​റ​മേ​യാ​ണ് കു​ര​ങ്ങു​ക​ളു​ടെ വി​കൃ​തി​യും പ്രദേശവാസികളെ ഏറെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ​യി​ലെ ആ​ദാ​യം ന​ശി​പ്പി​ക്കു​ന്ന​ത് കൂ​ടാ​തെ വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ലി​യ ബു​ദ്ധി​മു​ട്ട് വ​രു​ത്തു​ന്നു. തു​ണി​ക​ൾ, പാ​ത്ര​ങ്ങ​ൾ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ന്നും പു​റ​ത്തി​ടാ​ൻ ക​ഴി​യു​ന്നി​ല്ല. പാ​ച​കം ചെ​യ്​​ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ അ​ടു​ക്ക​ള​യി​ൽ ക​യ​റി എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്നു. കൂ​ടാ​തെ മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്നു.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി കാ​ടു​ക​ളി​ൽ കാ​യ്ക​നി​ക​ളും വെ​ള്ള​വും കു​റ​ഞ്ഞ​തോ​ടെ​യാ​ണ്​ കു​ര​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. ഇ​വ​ക​ളെ ഉ​പ​ദ്ര​വി​ച്ചാ​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ആ​ക്ര​മി​ക്കും. വ​ന​പാ​ല​ക​ർ അ​റി​ഞ്ഞാ​ൽ കേ​സും മ​റ്റ് ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്ന് ജ​ന​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്കു​ക​യാ​ണ്.

കു​ര​ങ്ങു​ക​ളെ വ​ന്യ​ജീ​വി​നി​യ​മം ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​ർ​ക്ക് ​ ഇ​വ​യെ പി​ടി​ച്ച് ഉ​ൾ​ക്കാ​ട്ടി​ൽ വി​ടു​ന്ന​ത്​ നൂ​ലാ​മാ​ല​യാ​ണ്. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലേ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ കു​ര​ങ്ങു​ക​ളെ കൂ​ടു​െ​വ​ച്ച്​ പി​ടി​കൂ​ടി ഉ​ൾ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വി​ടാ​നാ​വൂ. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് (വൈ​ൽ​ഡ് ലൈ​ഫ്) ന​ൽ​കാ​നാ​യി കു​ഴി​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 86 വീ​ട്ടു​കാ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം അ​ച്ച​ൻ​കോ​വി​ൽ ഡി.​എ​ഫ്.​ഒ​ക്ക് ശ​നി​യാ​ഴ്ച ന​ൽ​കി.

ഡി.​എ​ഫ്.​ഒ​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പ്ര​ശ്​​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #റിപ്പബ്ലിക്ദിനാഘോഷംകലാ  #മത്സരങ്ങൾനടത്തി #പുനലൂർഎഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി പുനലൂർ താലൂക്ക് റ...
19/01/2025

#റിപ്പബ്ലിക്ദിനാഘോഷംകലാ #മത്സരങ്ങൾനടത്തി

#പുനലൂർ

എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ നടത്തി. ചിത്രരചന, പോസ്റ്റർഡിസൈൻ, ഉപന്യാസരചന, ദേശഭക്തിഗാനാലാപനം, ദേശിയഗാനം, എന്നിവയിലായിരുന്നു മത്സരങ്ങൾ.

പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ ഉൽഘാടനം ചെയ്ത കലോത്സവം, ആഘോഷ കമ്മിറ്റി ചെയർമാൻ തഹസിൽദാർ ശ്രീ അജിത് ജോയി, ജനറൽ കൺവീനർ ശ്രീ വി വിഷ്ണുദേവ്, ഘോഷയാത്രകമ്മറ്റി ചെയർമാൻ ശ്രീ പി ബാനർജി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ശ്രീ ഹരി കൊട്ടാരത്തിൽ, ആർട്സ് കമ്മറ്റി ചെയർമാൻ ശ്രീ സുരേഷ്ശിവദാസ്,പബ്ലിസിറ്റി കൺവീനർ ശ്രീ ജി അനീഷ് തുടങ്ങിയവർ നിയന്ത്രിച്ചു

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

വെള്ളം കുടിമുട്ടും! മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്‌കോ; 200 കോടി പിരിക്കാതെ സര്‍ക്കാര്‍ #തിരുവനന്തപുരംസാമ്പത്തിക പ്രതിസന...
19/01/2025

വെള്ളം കുടിമുട്ടും! മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്‌കോ; 200 കോടി പിരിക്കാതെ സര്‍ക്കാര്‍

#തിരുവനന്തപുരം

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബവ്‌റിജസ് കോര്‍പറേഷനില്‍നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയര്‍ത്തിയാല്‍ മദ്യവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു ബവ്‌കോ കണക്കുകള്‍ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തില്‍ നികുതി വകുപ്പ് അറിയിക്കും.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു ലീറ്ററിന് 10 രൂപ വീതം ബവ്‌കോയില്‍നിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയില്‍ത്തന്നെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നെങ്കിലും ബവ്‌കോ സമര്‍പ്പിച്ച കണക്കുകള്‍ മറിച്ചായിരുന്നു. 200 കോടിയുടെ വാര്‍ഷിക വരുമാനമാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തില്‍ നല്‍കേണ്ടിവരുമെന്നാണു ബവ്‌കോയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ബവ്‌കോ ലാഭമുണ്ടാക്കുമ്പോള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സന്ദര്‍ഭത്തില്‍ ഇതു ബാധ്യതയാവുകയും മദ്യവില ഉയര്‍ത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.

2022 നവംബറില്‍ മദ്യത്തിന്റെ വില്‍പന നികുതി 4% വര്‍ധിപ്പിച്ച സര്‍ക്കാര്‍, 202324ലെ ബജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. 500999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലേക്കു വിലയുള്ള കുപ്പിക്കു 40 രൂപയുമാണു സെസ്. ഇതിനു പുറമേയായിരുന്നു ഗാലനേജ് ഫീ വര്‍ധന.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #ആൺകടുവചത്തനിലയിൽ #അച്ചൻകോവിൽഅച്ചൻകോവിൽ പുനലൂർ  പാതക്ക് 20 മീറ്റർ അകലെ. ചിറ്റാർ  ചപ്പാത്തിനു സമീപം ആൺ കടുവ ചത്തനിലയിൽ  ...
19/01/2025

#ആൺകടുവചത്തനിലയിൽ

#അച്ചൻകോവിൽ

അച്ചൻകോവിൽ പുനലൂർ പാതക്ക് 20 മീറ്റർ അകലെ. ചിറ്റാർ ചപ്പാത്തിനു സമീപം ആൺ കടുവ ചത്തനിലയിൽ കണ്ടെത്തി. 20 ദിവസത്തിനകം 2 കടുവകളാണ് ചത്തത്. ജനവസമേഖലയോട് ചേർന്ന് കടുവകളുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയുട്ടുണ്ട്. വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #കേരളംഭരിക്കുന്നത്ഉളുപ്പില്ലാത്ത  #മുഖ്യമന്ത്രി-കെ.സുധാകരൻകോൺഗ്രസിന്റെ പുനലൂർ നിയോജകമണ്ഡലം നേതൃത്വയോഗം കെ.പി.സി.സി. പ്ര...
19/01/2025

#കേരളംഭരിക്കുന്നത്ഉളുപ്പില്ലാത്ത #മുഖ്യമന്ത്രി-കെ.സുധാകരൻ

കോൺഗ്രസിന്റെ പുനലൂർ നിയോജകമണ്ഡലം നേതൃത്വയോഗം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

#പുനലൂർ

നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും നാടിനും നാട്ടാർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത ആ മുഖ്യമന്ത്രിക്ക് പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. വാഴ്ത്തുപാട്ടുകളിൽ വിരാജിച്ചു നടക്കുന്ന മുഖ്യമന്ത്രിക്ക് സാധാരണക്കാരന്റെ വേദന മനസ്സിലാക്കാനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനലൂരിൽ നിയോജകമണ്ഡലതല സമ്പൂർണ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും നിരന്തര യോഗങ്ങളിലൂടെയും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും മാധ്യമങ്ങളിലൂടെ പാർട്ടിയെ മോശപ്പെടുത്തുന്നവരുടെ പേരിൽ കർശനനടപടിയുണ്ടാകുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഡോ. വി.കെ.അറിവഴകൻ പറഞ്ഞു. പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എം.നസീർ, ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി. അംഗം ഭാരതീപുരം ശശി, സൈമൺ അലക്സ്, കെ.ശശിധരൻ, ഏരൂർ സുഭാഷ്, അഞ്ചൽ സോമൻ, സഞ്ജു ബുഖാരി, സഞ്ജയ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

സ്വത്ത് തര്‍ക്കത്തില്‍ ഗണേഷിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറന്‍സിക് ഫലം #തിരുവനന്...
18/01/2025

സ്വത്ത് തര്‍ക്കത്തില്‍ ഗണേഷിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറന്‍സിക് ഫലം

#തിരുവനന്തപുരം

സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തില്‍ ഉള്ള ഒപ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം.

കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകന്‍ ഗണേഷ് കുമാറിന് നല്‍കിയിരുന്നു. എന്നാല്‍ വില്‍പ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ ഉഷാ മോഹന്‍ദാസ് കേസ് നല്‍കുകയും ചെയ്തു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണ്.

കോടതി നിര്‍ദേശപ്രകാരമാണ് വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോള്‍, അവസാനത്തെ രണ്ടര വര്‍ഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വില്‍പ്പത്രം തയാറാക്കിയത്.

ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ അറിവില്ലാതെയാണ് വില്‍പ്പത്രം തയാറാക്കിയത് എന്നായിരുന്നു ഉഷാ മോഹന്‍ദാസിന്റെ വാദം. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് ഫലം കെ ബി ഗണേഷ് കുമാറിന് അനുകൂലമായി വന്നിരിക്കുന്നത്.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

മാലിന്യവാഹിയായി വെട്ടിപ്പുഴത്തോട്; നാട്ടുകാർ ആശങ്കയിൽആ​ശു​പ​ത്രി ഉ​ൾ​​പ്പ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും ഈ ​ഭാ...
18/01/2025

മാലിന്യവാഹിയായി വെട്ടിപ്പുഴത്തോട്; നാട്ടുകാർ ആശങ്കയിൽ

ആ​ശു​പ​ത്രി ഉ​ൾ​​പ്പ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും ഈ ​ഭാ​ഗ​ത്തു​ണ്ട്

വെ​ട്ടി​പ്പു​ഴത്തോ​ട്ടി​ൽ മാ​ലി​ന്യം കെ​ട്ടി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ

#പുനലൂർ

പു​ന​ലൂ​ർ പ​ട്ട​ണ​മ​ധ്യ​ത്തി​ലൂ​ടെ ഒ​ഴു​കി ക​ല്ല​ട​യാ​റ്റി​ൽ ചേ​രു​ന്ന വെ​ട്ടി​പ്പു​ഴ തോ​ട്ടി​ൽ മാ​ലി​ന്യം കെ​ട്ടി​നി​ന്ന് ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു.

അ​ടു​ത്തി​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട് വൃ​ത്തി​യാ​ക്കി ശു​ദ്ധ​ജ​ലം ഒ​ഴു​കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ്യ-​മാം​സാ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ തോ​ട്ടി​ൽ ത​ള്ളു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. വ​ര​ൾ​ച്ച ക​ടു​ത്ത് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം തോ​ട്ടി​ൽ കെ​ട്ടി​നി​ല​ക്കു​ന്ന​താ​ണ്​ പ​രി​സ​ര​വാ​സി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്.

പ​ട്ട​ണ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ ഭാ​ഗ​ത്തും വെ​ട്ടി​പ്പു​ഴ എം.​എ​ൽ.​എ റോ​ഡ് ഭാ​ഗ​ത്തും ദു​ർ​ഗ​ന്ധം കാ​ര​ണം മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​നാ​കു​ന്നി​ല്ല. ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും ഈ ​ഭാ​ഗ​ത്തു​ണ്ട്.

തോ​ടി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​മൂ​ടി​ക്കിടക്കുന്നത്​ ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് സ​ഹാ​യ​മാ​ണ്. തോ​ടി​ന്‍റെ പ​രി​സ​ര​ത്തെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​ലി​ന​ജ​ല​വും മ​റ്റ്​ മാ​ലി​ന്യ​ങ്ങള​േൃ തോ​ട്ടി​ലേക്കാ​ണ് ത​ള്ളു​ന്ന​ത്. തോ​ട്ടി​ലെ വെ​ള്ളം തൊ​ട്ടു​താ​ഴെ ക​ല്ല​ട​യാ​റ്റി​ലാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ജ​ല​അ​തോ​റി​റ്റി​യു​ടെ പു​ന​ലൂ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കും ജ​പ്പാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്. വേ​ന​ൽ​മ​ഴ​യാ​കു​മ്പോ​ൾ തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മു​ഴു​വ​ൻ മാ​ലി​ന്യ​വും ആ​റ്റി​ലെ​ത്തു​ന്ന​ത് കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തി​നും ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

കുസൃതികുടുക്കകളായ കുട്ടികളുടെ അമ്മമാർക്ക് സുവർണവസരമൊരുക്കി എൻ സി ഡി സി. കലാകാരികളും മനസ്സിൽ കുട്ടിത്തം മാറാത്ത അമ്മമാർക്...
17/01/2025

കുസൃതികുടുക്കകളായ കുട്ടികളുടെ അമ്മമാർക്ക് സുവർണവസരമൊരുക്കി എൻ സി ഡി സി.

കലാകാരികളും മനസ്സിൽ കുട്ടിത്തം മാറാത്ത അമ്മമാർക്കുമായി സുവർണ്ണാവസരമൊരുക്കുകയാണ് എൻ സി ഡി സി. നാഷ്ണൽ ചൈൽഡ് ഡവെലപ്മെൻറ് കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന *MOM & ME* മത്സരത്തിലേയ്ക്ക് 3 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കും അവരുടെ അമ്മമാർക്കുമാണ് അവസരം. അമ്മയും കുട്ടിയും കൂടിയുള്ള ഒരു ഫോട്ടോയും 3 മിനിറ്റിൽ കൂടാതെയുള്ളപെർഫോമൻസ് വീഡിയോയും 2025 ജനുവരി 25ാം തിയ്യതി* 5 മണിയ്ക്ക് മുമ്പായി ഞങ്ങൾക്ക് അയച്ച് തരുക.
*Registration link https://forms.gle/bJJhj7WLVCMY3Gqz5
*Submission link https://wa.me/+919288026141
കൂടുതൽ വിവരങ്ങൾക്ക് : 7510996776 , 9288026141
ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻസിഡിസി എന്നത് ശ്രദ്ധേയമാണ്.

കൈയേറ്റം: അറവുശാലയ്ക്കുള്ള ഭൂമിയിൽ സർവേ തുടങ്ങിപുനലൂർ ശ്രീരാമവർമപുരം ചന്തയിൽ അറവുശാല നിർമിക്കുന്ന ഭൂമിയിൽ സർവേ നടത്തുന്ന...
17/01/2025

കൈയേറ്റം: അറവുശാലയ്ക്കുള്ള ഭൂമിയിൽ സർവേ തുടങ്ങി

പുനലൂർ ശ്രീരാമവർമപുരം ചന്തയിൽ അറവുശാല നിർമിക്കുന്ന ഭൂമിയിൽ സർവേ നടത്തുന്നു

#പുനലൂർ

ശ്രീരാമവർമപുരം ചന്തയിൽ ആധുനിക അറവുശാല നിർമിക്കാനുള്ള ഭൂമിയിൽ കൈയേറ്റം നടന്നതായി സംശയമുയർന്ന പശ്ചാത്തലത്തിൽ സ്ഥലത്ത് സർവേ ആരംഭിച്ചു. നിർമാണത്തിന് കരാറെടുത്തിട്ടുള്ള ബെംഗളൂരു ആസ്ഥാനമായ എം.ആർ.ഫാംസ് കമ്പനിയുടെ സർവേ വിഭാഗമാണ് സർവേ ആരംഭിച്ചത്. നഗരസഭ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അടുത്തദിവസം താലൂക്ക് സർവേ അധികൃതരും ഇവിടെ സർവേ നടത്തും. ഭൂമി കൃത്യമായി അളന്നുതിരിച്ച് അടുത്ത ആഴ്ചയോടെ നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം.

നഗരസഭാ ക്ഷേമകാര്യസമിതി അധ്യക്ഷൻ പി.എ.അനസ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബിന്ദു എസ്.കരുണാകരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച സ്ഥലത്ത് ഡിജിറ്റൽ സർവേ നടത്തിയത്.

നഗരസഭയുടെ അപേക്ഷപ്രകാരം നടത്തുന്ന സർവേകൂടി പൂർത്തിയായാലേ കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ സ്ഥിരീകരിക്കാനാകൂ. നിർമാണം നടത്തേണ്ട 75 സെന്റ് ഭൂമിയിലാണ് സർവേ നടത്തുന്നത്.

കഴിഞ്ഞയാഴ്ച നിർമാണത്തിനായി സ്ഥലം നഗരസഭ വിട്ടുനൽകിയതിനു പിന്നാലെ നടന്ന പരിശോധനയിൽ സ്ഥലത്ത് കൈയേറ്റം നടന്നതായി കമ്പനി അധികൃതർ സൂചന നൽകുകയായിരുന്നു. ഭൂമി അളന്നുനൽകിയശേഷമേ പ്രവൃത്തി ആരംഭിക്കാനാകൂ എന്ന് കമ്പനി അറിയിച്ചു.

'കിഫ്ബി'യിൽനിന്ന്‌ രണ്ടരവർഷംമുൻപ് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് അറവുശാല നിർമിക്കുന്നത്. പ്രതിദിനം 50 മാടുകളെയും 25 ആടുകളെയും കശാപ്പുചെയ്യാൻതക്കവിധം ആധുനികസൗകര്യങ്ങളോടെ നിർമിക്കാനാണ് പദ്ധതി.

സർക്കാർ ഏജൻസിയായ 'ഇംപാക്ട് കേരള'യാണ് നിർവഹണ ഏജൻസി. എട്ടുമാസമാണ് നിർമാണകാലാവധി. ഭൂമിതർക്കം സമയബന്ധിതമായി പരിഹരിച്ചാലേ ഈ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാനാകൂ

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

വാളക്കോട് സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം #പുനലൂർവാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്...
17/01/2025

വാളക്കോട് സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

#പുനലൂർ

വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ് വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ സമാപനവും ഹൈസ്കൂൾ വിഭാഗത്തിന്റെ 79ാം മത് വാർഷിക ആഘോഷവും അടുത്ത മാസം ആദ്യം ആഴ്ചയിൽ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ അഡ്മിനിസ്ട്രേറ്ററും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ സെക്രട്ടറിയുമായ ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ ഡി.ദിനേശൻ, പി.ടി.എ വൈസ് പ്രസിഡന്റ് എ.അഭിലാഷ്, കവി സി.ബി.വിജയകുമാർ, സകൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത, കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ, രാജീവ് അലക്സാണ്ടർ, ഷീബ സലീം, ജി.ഗോപകുമാർ ,വി.ലേഖ, കെ.എസ്.മായ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ.ഹരിദാസ്, നഗരസഭ കൗൺസിലർ ഡി.ദിനേശൻ( രക്ഷാധികാരികൾ), സി.ബി.വിജയകുമാർ(ചെയർമാൻ), എ.ആർ.പ്രേംരാജ്, ആർ.കെ.അനിത( കൺവീനറൻമാർ) എന്നിവർക്ക് പുറമെ രാജീവ് അലക്സാണ്ടർ, പി.ടി.ശ്രീകുമാർ, ഇടമൺ ബാഹുലേയൻ , ഡിനേഷ് ഡി.രാജ്, ഷീബ , എം.ആർ.രമ്യ, ജി.ഗോപകുമാർ, മനോജ് കൃഷ്ണ, അബ്ദുൽ ഹബീബ് , ആരോമൽ , എ.അഭിലാഷ്, എൽ.എച്ച്.ഹരിത, കെ.എസ്.വിനോദ് എന്നിങ്ങനെ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

മതിയായ വെള്ളമില്ല; വിനോദസഞ്ചാരികളെ നിരാശരാക്കി പാലരുവിസീ​സ​ണു​മു​മ്പ്​ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചൊ​രു​ക്കു​ന്ന സൗ​ക​ര്യ​...
16/01/2025

മതിയായ വെള്ളമില്ല; വിനോദസഞ്ചാരികളെ നിരാശരാക്കി പാലരുവി

സീ​സ​ണു​മു​മ്പ്​ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചൊ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ മ​ഴ​ക്കാ​ല​ത്ത് ത​ക​രു​ന്നു

പാ​ല​രു​വി​യി​ലെ നീ​ർ​ച്ചാൽ

#പുനലൂർ

കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​ല​രു​വി​യി​ലെ​ത്തു​ന്ന​വ​ർ ജ​ല​പാ​ത​ത്തി​ൽ കു​ളി​ക്കാ​നാ​കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നു. നി​ല​വി​ലെ അ​സൗ​ക​ര്യം കാ​ര​ണം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള നീ​ർ​ച്ചാ​ലി​ൽ കു​ളി​ച്ച് ആ​ശ്വാ​സം തേ​ടു​ക​യാ​ണ​വ​ർ.

നീ​ർ​ച്ചാ​ലി​ൽ മു​ങ്ങി​ക്കി​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ വെ​ള്ള​മി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം ധാ​രാ​ള​മാ​ളു​ക​ൾ പാ​ല​രു​വി​യു​ടെ കു​ളി​ർ തേ​ടി​യെ​ത്തു​ന്നു.

നൂ​റ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലെ പാ​റ​മു​ക​ളി​ൽ​നി​ന്ന്​ വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ച്ചി​രു​ന്ന കൈ​വ​രി​ക​ളും ക​ൽ​പ്പ​ട​വു​ക​ളു​മെ​ല്ലാം ത​ക​ർ​ന്നു. ക​ഴി​ഞ്ഞ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മു​ക​ളി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ ​വെ​ള്ള​വും കൂ​റ്റ​ൻ ക​ല്ലു​ക​ളും താ​ഴേ​ക്ക് വീ​ണ​താ​ണ് നാ​ശ​ത്തി​നി​ട​യാ​ക്കി​യ​ത്. വേ​ന​ലി​ൽ ആ​ളു​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന കു​ള​ത്തി​ലും വ​ലി​യ ക​ല്ലു​ക​ളും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​രു​മ്പ് പൈ​പ്പു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കൈ​വ​രി​ക​ളാ​ണി​വി​ടെ.

ഓ​രോ സീ​സ​ണ് മു​മ്പും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ങ്കി​ലും അ​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് ഇ​തെ​ല്ലാം ത​ക​രു​ന്ന അ​വ​സ്ഥ​യാ​ണ്.

മു​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം നി​യ​ന്ത്രി​ക്കു​ന്ന​ത​ട​ക്കം കു​റ്റാ​ല​ത്തെ​പ്പോ​ലെ ന​വീ​ക​ര​ണം ശാ​സ്ത്രീ​യ​മാ​ക്കി​യാ​ലേ പാ​ല​രു​വി​യെ വേ​ണ്ട​വി​ധം സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

പുനലൂരിൽ എക്സൈസ് സമുച്ചയത്തിന് ടെൻഡർ നടപടിപുനലൂരിൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്ന കാലപ്പഴക്കംചെന്ന കെട്ടിടം #പുന...
15/01/2025

പുനലൂരിൽ എക്സൈസ് സമുച്ചയത്തിന് ടെൻഡർ നടപടി

പുനലൂരിൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്ന കാലപ്പഴക്കംചെന്ന കെട്ടിടം

#പുനലൂർ

നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനലൂരിലെ എക്സൈസ് സമുച്ചയ നിർമാണത്തിന് ടെൻഡർ നടപടിയായി. ഈമാസം 20-ന് 11-ന് ടെൻഡറുകൾ പരിശോധിച്ച് കരാർ നൽകും.

സംസ്ഥാന ബജറ്റിൽ നിർദേശിച്ച് നാലുകൊല്ലം പിന്നിടുമ്പോഴാണ് കെട്ടിടത്തിന്റെ നിർമാണത്തിന് നടപടിയാകുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് പദ്ധതി അനിശ്ചിതമായി വൈകിയത്. ഒരുവർഷംമുൻപ് മണ്ണുപരിശോധന നടത്തിയതൊഴിച്ചാൽ പിന്നീട് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

ശ്രീരാമവർമപുരം ചന്തയ്ക്ക് എതിർഭാഗത്തായി നിലവിലെ കാലപ്പഴക്കംചെന്ന സർക്കിൾ ഓഫീസ് പൊളിച്ചുനീക്കിയാണ് പുതിയ സമുച്ചയം നിർമിക്കുന്നത്. ഇവിടെ സർക്കിൾ ഓഫീസ്, ഇൻസ്പെക്ടർ ഓഫീസ്, ക്വാർട്ടേഴ്‌സുകൾ, ലഹരിവിമുക്ത പദ്ധതിയുടെ ഓഫീസ്, തൊണ്ടിമുറി എന്നിവയടക്കമുള്ള കെട്ടിടസമുച്ചയം നിർമിക്കും. 2.96 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ. മരാമത്തുവകുപ്പിന്റെ ആർകിടെക്ചർ വിഭാഗമാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

2020-ലെ സംസ്ഥാന ബജറ്റിൽ കെട്ടിടനിർമാണത്തിന് ടോക്കൺ പ്രൊവിഷൻ ലഭിച്ച പദ്ധതിയാണിത്. അന്ന് എക്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണൻ സ്ഥലം നേരിട്ടു സന്ദർശിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല. പിന്നീട് എം.എൽ.എ.യായി ചുമതലയേറ്റ പി.എസ്.സുപാൽ മുൻകൈയെടുത്ത് രണ്ടുവർഷം മുൻപ് സമുച്ചയത്തിന്റെ ഡിസൈൻ പുതുക്കി സമർപ്പിച്ചു.

പദ്ധതിക്ക് അനുവദിച്ചതിൽ 20 ശതമാനം തുക 2023-24-ലെ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിമൂലം പിന്നീട്‌ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

നിലവിൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം ജീർണാവസ്ഥയിലാണ്. ഓടുമേഞ്ഞ മേൽക്കൂരയിൽ ടാർപ്പോളിൻ ഷീറ്റ്‌ വിരിച്ചാണ് ചോർച്ചയിൽനിന്നു കെട്ടിടത്തെ സംരക്ഷിക്കുന്നത്.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #കവിതകളുംലേഖനങ്ങളുംക്ഷണിച്ചു #പുനലൂർവിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പഞ്ചായത്ത് നിവാസികളിൽ...
13/01/2025

#കവിതകളുംലേഖനങ്ങളുംക്ഷണിച്ചു

#പുനലൂർ

വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പഞ്ചായത്ത് നിവാസികളിൽനിന്നു കവിതകളും ലേഖനങ്ങളും ക്ഷണിച്ചു. കലാസൃഷ്ടികൾ 15-നകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ഏൽപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 9496450516.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #പേപ്പർമില്ലിന്ഭൂനികുതിയൊടുക്കാൻ  #സൗകര്യമൊരുക്കും #പുനലൂർപുനലൂർ പേപ്പർ മിൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് നിക...
12/01/2025

#പേപ്പർമില്ലിന്ഭൂനികുതിയൊടുക്കാൻ #സൗകര്യമൊരുക്കും

#പുനലൂർ

പുനലൂർ പേപ്പർ മിൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് നികുതി ഒടുക്കുന്നതിനുള്ള തടസ്സം നീക്കും.

പുനലൂരിൽ നടന്ന അദാലത്തിലാണ് നടപടി. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവിലുള്ള പിശകുകൾമൂലം നികുതിയൊടുക്കാനാകുന്നില്ലെന്ന മാനേജ്‌മെന്റിന്റെ പരാതി പരിഗണിച്ചാണ് നടപടി.

മില്ലിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന 258.98 ഏക്കർ ഭൂമിയിൽനിന്ന്‌ 172.13797 ഏക്കർ പതിച്ചുനൽകിയിരുന്നു. പട്ടയം നൽകിയ ഭൂമിയും സ്കൂളിന്റേതുൾപ്പെടെയുള്ള സ്ഥലവും തണ്ടപ്പേരിൽ കുറവു വരുത്താത്തതിനാൽ ബാക്കിയുള്ള ഭൂമിക്ക് നികുതിയൊടുക്കാൻ കഴിയുന്നില്ല.

ഇതുമൂലം മൂന്നുവർഷമായി പുതിയ വ്യവസായസംരംഭങ്ങൾക്ക് പദ്ധതിരേഖ തയ്യാറാക്കി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് മാനേജ്‌മെന്റ് പരാതിപ്പെട്ടു. മേഖലാ ലാൻഡ് ബോർഡ് ചെയർമാൻ മുഖേന ഉത്തരവിലുള്ള പിശകുകൾ പരിശോധിച്ച് അടിയന്തരപരിഹാരം കാണാൻ മന്ത്രി ബാലഗോപാൽ കളക്ടറെ ചുമതലപ്പെടുത്തി.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

വനനിയമ ഭേദഗതി: ജനാഭിപ്രായവും പരിഗണിക്കണം-അപു ജോൺ ജോസഫ്കേരള കോൺഗ്രസ് (ജോസഫ്) സമ്മേളനം ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാ...
12/01/2025

വനനിയമ ഭേദഗതി: ജനാഭിപ്രായവും പരിഗണിക്കണം-അപു ജോൺ ജോസഫ്

കേരള കോൺഗ്രസ് (ജോസഫ്) സമ്മേളനം ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

#പുനലൂർ

വനനിയമ ഭേദഗതി നടപ്പാക്കുംമുൻപ് സർക്കാർ പൊതുജനാഭിപ്രായംകൂടി പരിഗണിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാമെന്നുള്ള വ്യവസ്ഥ ഒഴിവാക്കണമെന്ന് പൊതുജനവും കർഷകസംഘടനകളും നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എം.എ.വേണുവിന്റെ നേതൃത്വത്തിൽ, വിവിധ പാർട്ടികളിൽനിന്ന് കേരള കോൺഗ്രസിൽ ചേരുന്നവരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് ജില്ലാ പ്രസിഡന്റ് മാത്യു ജോർജ് അംഗത്വം വിതരണം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ഗീതാ സുകുനാഥ് അധ്യക്ഷയായി. പാർട്ടി വൈസ് ചെയർമാൻ സി.മോഹനൻ പിള്ള, കെ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് റോയ് ഉമ്മൻ, ഉന്നതാധികാരസമിതി അംഗം കോടിയാട്ട് ബാലകൃഷ്ണപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വിശ്വജിത്ത്, രവി കുളത്തൂർ, സ്റ്റാൻസി രത്‌നാകരൻ, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശരൺ ശശി, ഐലൻ ആന്റണി, ബേബി മാത്യു തുടങ്ങിയവർ സംസാരിച്ചു.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

 #അയ്യാഗുരുജയന്തിആഘോഷംനാളെ #പുനലൂർനവോത്ഥാന നായകൻ തൈക്കാട് അയ്യാഗുരുവിന്റെ 211-ാം ജയന്തിയും കരവാളൂർ മാത്ര അയ്യാഗുരു ലൈബ്ര...
11/01/2025

#അയ്യാഗുരുജയന്തിആഘോഷംനാളെ

#പുനലൂർ

നവോത്ഥാന നായകൻ തൈക്കാട് അയ്യാഗുരുവിന്റെ 211-ാം ജയന്തിയും കരവാളൂർ മാത്ര അയ്യാഗുരു ലൈബ്രറിയുടെ വാർഷികവും ആഘോഷിക്കുന്നു.

മാത്ര അയ്യാഗുരു സേവാകേന്ദ്രമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഒൻപതുമുതൽ മാത്ര ജങ്ഷനിലെ ലൈബ്രറി അങ്കണത്തിലാണ് ആഘോഷം.

പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ്‌ അംഗവുമായ പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും.

വിദ്യാർഥികൾക്ക് പഠനസാമഗ്രികളുടെ വിതരണം, അധ്യാപക, പൂർവാധ്യാപക കുടുംബസംഗമം, പൂർവസൈനിക കുടുംബസംഗമം, വിരമിച്ച സർക്കാർ ജീവനക്കാരുടെ കുടുംബസംഗമം, ഗീതാ ക്ലാസ് വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടക്കുമെന്ന് സേവാകേന്ദ്രം ചെയർമാൻ പി.അർജുനൻ പിള്ളയും മുഖ്യ കോഡിനേറ്റർ എം.എസ്.ഉദയനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവർത്തക ചെയർമാൻ പി.രാമസ്വാമിപ്പിള്ള, ലൈബ്രറി രക്ഷാധികാരി അശോക്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ പുനലൂർ താലൂക്ക് പ്രസ്സ്ക്ലബ്ബ് ന്യൂസിന്‍റെ whatsapp groupൽ അംഗമാവാൻ താഴെ കാണുന്ന ഈ ലിങ്കിൽ തൊട്ടാൽ മതി
https://chat.whatsapp.com/CxrCN9GTb8FDlUAC572erg

Address

Punalur

Telephone

+917907254046

Website

Alerts

Be the first to know and let us send you an email when Punalur Press Club News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur Press Club News:

Videos

Share