കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമസിക്കുന്ന അലൻ എന്ന പൊന്നു മോന്റെ ശരീരത്തിലെ ദയനീയ അവസ്ഥ ആണ് ഇത്. ശരീരത്തിലെ ഞരമ്പുകൾ എല്ലാം തന്നെ ബ്ലോക്ക് ആണ്. ജന്മനാ അലന് ഒരു കിഡ്നിയെ ഉണ്ടായിരുന്നുള്ളു. അത് ഒരു പ്രാവിശ്യം മാറ്റി വച്ചു.. മാറ്റി വച്ച ആ കിഡ്നി വീണ്ടും ഡാമേജ് ആയി, ഇപ്പോൾ ഹൃദയത്തിലേക്കുള്ള ഞരമ്പുകൾ ബ്ലോക്ക് ആണ്.. ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന കൈയുടെ ഞരമ്പ് ബ്ലോക്ക് ആയപ്പോൾ തുടയിൽ നിന്നും ഞരമ്പ് എടുത്ത് കൈയിൽ വച്ച് അതും ഇപ്പോൾ ബ്ലോക്ക് ആണ് ശരീരത്തിൽ നീര് വന്ന് ചീർത്ത ദയനീയ അവസ്ഥ..
അലൻ്റെ അമ്മയുടെ വാക്കുകൾ
"കൈ കൂപ്പുന്നു നിങ്ങടെ മുൻപിൽ... നൊന്ത് പ്രസവിച്ച ഒരു അമ്മയുടെ വേദനയാണ്. എന്റെ ആകെ ഉള്ള ഈ മോനെ കൂടി നഷ്ട്ടപെടാതിരിക്കാൻ എന്നെ ഒന്ന് സഹായിക്കോ....എന്റെ മോന്റെ ശരീരത്തിൽ ഇതിനോടകം 23 ഓപ്പറേഷൻ കഴിഞ്ഞു. കേൾവി നഷ്ടപ്പെട
മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. മാറ്റി വച്ചതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ?
പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബാങ്ക് ചെയർമാൻ കെ.എഫ് കുര്യനും ജില്ലാ പഞ്ചായത്ത് അംഗവും ബാങ്ക് വൈസ് ചെയർമാനുമായ അഡ്വ. ഷോൺ ജോർജും ആരോപിച്ചു. സഹകരണ മേഖലയിൽ വളരെ മാന്യമായി പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് നേരെ നടക്കുന്ന കയേറ്റ ശ്രമം നിയമപരമായും ജനാധിപത്യ രീതിയിലും ചെറുക്കുമെന്നും ഇടത് കൊള്ളക്കാരിൽ നിന്നും ഈ ബാങ്കിനെ എന്ത് വില കൊടുത്തും രക്ഷിക്കുമെന്നും ഇരുവരും പറഞ്ഞു.
പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യം അല്ലാതായി തീർന്ന നമ്മുടെ ഏന്തയാർ കൈപ്പള്ളി പൂഞ്ഞാർ റോഡിനോട് ഉള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചും, റോഡ് എത്രയും പെട്ടന്ന് ഗതാഗതയോഗ്യം ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും .. ഈരാറ്റുപേട്ട PWD ഓഫീസിൻ്റെ മുമ്പിൽ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തു മെമ്പറുമാരുടെയും, പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം
പി സി ജോർജിൻ്റെ ഭാര്യയുടെ കണ്ണീരിൽ കലർന്ന വാക്കുകൾ പിണറായി മന്ത്രിസഭയുടെ ആണിക്കല്ലിളക്കുന്ന ശാപമാകുകയാണോ ?
ഒരാഴ്ച തികയാൻ 3 ദിവസം ബാക്കി നിൽക്കെ 1 ഒരാൾ രാജിവച്ചു പുറത്ത്.. ഇനിയും വരാനിരിക്കുന്നത് ആരുടെയൊക്കെ ഊഴം.. ? സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ദിവസങ്ങൾക്കുള്ളിൽ തേടിയെത്തിയത് സമാനതകളില്ലാത്ത പ്രതിസന്ധി; സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നിൽ 'കൊന്തയുടെ ശക്തിയും, ഒരു കുടുംബിനിയായ സ്ത്രീയുടെ കണ്ണീരിൽ കലർന്ന വാക്കും'; അംബേദ്കർ വിവാദം ഒരു തുടക്കം മാത്രമോ ?
അടുത്ത കാലത്ത് പണി തുടങ്ങിയ പൂഞ്ഞാർ -കൈപ്പള്ളി-ഏന്തയാർ റോഡിൻ്റെ അവസ്ഥയാണ്.... റോഡിന്റെ സൈഡിൽ കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നത്. ഇത് വെള്ളാപ്പാറയിൽ നിന്നും ഉള്ള ഒരു ദൃശ്യം ആണ്... കൈപ്പള്ളിയിൽ ഏകദേശം ഒരു കിലോമീറ്റർ അടുത്ത് പുതിയത് ആയി ചെയ്ത ടാറിങ്ങാണ്. അവിടെ പണി തീർന്ന റോഡിൽ കൂവയും ചേമ്പും മുളച്ച് നിൽക്കുന്ന നിലവാരം. ഇപ്പോൾ കൈപ്പള്ളി പള്ളി വരെ ടാറിംഗ് എത്തി നിൽക്കുന്നു. നിലവിൽ ഉണ്ടായിരുന്ന വീതിയെയും, ഗുണനിലവാരം ഇല്ലാത്ത ടാറിംഗിനെയും ചൊല്ലി തുടക്കം മുതൽ പ്രശ്നങ്ങൾ ആയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.. അതുപോലെ കാലതാമസവും. ഒരു കിലോമീറ്റർ പൂർത്തിയാക്കുവാൻ എടുത്ത സമയം രണ്ടാഴ്ച.. മെഷീൻ ഉപയോഗിച്ച് ടാറിംഗ് നടത്തിയാൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമായിരുന്ന ടാറിംഗ് നടത്തിയത് പഴയ രീതിയിലും. കോൺട്രാക്ടർക്കെതിരെയും, ഇതിന് കു