19/01/2023
ശംസുദ്ദീൻ അജ്മാൻ എഴുതിയ ഏറ്റവും പ്രസക്തമായ ഒരു പോസ്റ്റ്...👇
പ്രസ്ഥാനത്തിൽ വ്യക്തിതാൽപ്പര്യങ്ങൾ അമിതമാവുകയും ശത്രു നിഗ്രഹത്തിന് എതിരാളിക്കുമേൽ 'ആദർശവ്യതിയാനം' ആരോപിക്കുകയും ചെയ്ത ചിലരാണ് പ്രശ്നങ്ങൾക്ക് കാരണം.
2002ലെ ആദർശ വ്യതിയാനം ഹുസൈൻ മടവൂരിനും മർക്കസുദ്ദഅവക്കും എതിരെയായിരുന്നുവല്ലൊ. 2012ൽ ആരോപണം ISM നേതൃത്വത്തിനെതിരായി. അങ്ങിനെയാണ് TK അഷ്റഫ്, CPസലീം, കുഞ്ഞുമുഹമ്മദ് മദനി, ഹുസൈൻ സലഫി തുടങ്ങിയവരെല്ലാം അനഭിമതരാവുന്നത്.
വിസ്ഡം ഭീഷണിയാവുമെന്ന് തോന്നിയപ്പോൾ 2002 ൽ പുറത്താക്കിയ മടവൂരുമായി വീണ്ടും അവിഹിതബന്ധമായി - ശത്രുവിൻ്റെ ശത്രു മിത്രം 😀
മിതഭാഷിയും സൗമ്യനുമായ ഡോ. ഹുസൈൻ മടവൂർ പക്ഷേ, 2002മറന്നിരുന്നില്ല... അദ്ദേഹം ജാലൂതിനെ കൊന്നു. ഇന്ന് അബ്ദുറഹ് മാൻ സലഫിക്കുവേണ്ടി ശബ്ദമനക്കാൻ ഹനീഫ് കായക്കൊടിയോ അനസ് മുസ്‌ല്യാരോ തയ്യാറില്ല. കാരണമെന്താന്നോ? തനിക്ക് ചുട്ടാൽ തൻകുഞ്ഞ് താഴെ.
2002 ൽ മടവൂരിനെതിരെ ഉയർത്തിയ തറാവീഹ്/ആദർശവ്യതിയാനങ്ങൾക്കും, 2012 മുതൽക്കിങ്ങോട്ട് ഇപ്പോഴത്തെ വിസ്ഡത്തിനെതിരെ ഉയർത്തി നടക്കുന്ന ജിന്ന് വിവാദങ്ങൾക്ക് പിന്നിലും കേവല വ്യക്തിതാൽപ്പര്യങ്ങളാണ്.
"വാളെടുത്തവൻ വാളാൽ" എന്ന നൈതികയാണ് AR സലഫി ജാമിഅ ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെടുക വഴി നാം കണ്ടത്. സർവ്വപ്രതാപിയായിരുന്ന AR ഇന്നെവിടെ? സമ്മേളനത്തിൽ ഉണ്ടായിരുന്നോ?
ഇക്കഴിഞ്ഞ KNMസമ്മേളനത്തിന് മുന്നോടിയായി മജീദ് സലാഹി നടത്തിയ ജനം Tv ഇൻ്റർവ്യൂ, ശേഷം അതിനെ ന്യായീകരിച്ച അബ്ദുള്ളക്കോയ, സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച മലബാർ ചെയർമാൻ, ജോൺ ബ്രിട്ടാസിനെ ചീത്ത വിളിച്ച കോൺഗ്രസ്സുകാരും ലീഗുകാരും...
രാഷ്ട്രീയപ്പാർട്ടികളുടെ അങ്കക്കളരിയായില്ലെ സമ്മേളനം !
അസൂയയും കുതികാൽ വെട്ടും അറിയാത്ത നിസ്വാർത്ഥരായ അനുയായികൾ ഇവരിട്ടു കൊടുക്കുന്ന ചൂണ്ടയിൽ (തർക്ക വിഷയങ്ങളിൽ) കൊത്തി ഓൺലൈനിൽ ശണ്ഠ കൂടും. നേതൃത്വത്തിന് പരമസുഖം!!
2012ലെ അഴിഞ്ഞിലം സമ്മേളനത്തിൽ ഐക്യത്തിനു വേണ്ടി ആഹ്വാനം ചെയ്ത ഹുസൈൻ സലഫിയെ സമ്മേളന വേദിയുടെ പിറകിലെ ഓഫീസിലിട്ട് തെറി വിളിച്ചവരും KNMൽ അംഗത്വത്തിന് വേണ്ടി ഇപ്പോൾ കോടതി കേറുന്നു...സാധാരണക്കാരല്ല അവരാരും.
ജിന്ന് വിഷയത്തിൽ സ്പെഷലായി കൊണ്ടുവന്ന നാസർ സുല്ലമി, നാണി ഹാജി, മഹാരാജ ഖാദറാജി... ഒത്തിരിയുണ്ട് ലിസ്റ്റ്.
ഹുസൈൻ സലഫി ദഅവാ രംഗത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്.
KNM ൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഗവേഷണ ചാതുര്യം വേണമെന്നില്ല. ദഅവത്തിനു വേണ്ടി രൂപീകരിച്ച ഒരു പ്രസ്ഥാനം സ്ഥാപനവൽക്കരിക്കപ്പെട്ടതിൻ്റെ ദുരന്തമാണ് ഇന്ന് നാം കാണുന്നത്.
PN അബ്ദുല്ലത്തീഫ് മദനി, റഷീദ് ട്രോളിയതു പോലെ ട്രാക്ക് മാറി തെറ്റി പുറത്തേക്കോടിയതല്ല. മുതലാളിമാരുടെ ഭീഷണി വകവെക്കാതെയാണ് CD ടവറിൽ നിന്നിറങ്ങിപ്പോന്നത്. ദൗത്യനിർവ്വഹണത്തിന് വേണ്ടി മാറിയതു തന്നെയാണ്. അതിൻ്റെ പ്രതിഫലനങ്ങൾ ദഅവാ രംഗത്ത് -കേരളത്തിലും പുറത്തും- സുവ്യക്തമായി കാണാം.
വിമർശനം സ്വാഗതം ചെയ്യുന്നു... പക്ഷേ, അത് ക്രിയാത്മകമാവണം.
ശംസുദ്ദീൻ അജ്മാൻ