Malayala Aksharam

Malayala Aksharam വാർത്തകൾക്കുള്ളിലെ വാസ്തവം വളച്ചൊടിക്കാത്ത വാർത്തകൾ നിർഭയം നേരോടെ ജനങ്ങളിലേക്ക് വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനായി വിളിക്കൂ. mob: 9349278250

22/12/2024

ഹേമ കമ്മറ്റി റിപ്പോർട്ടിൽ തുടക്കത്തിലെ നിലപാട് പിന്നീട് മാറ്റിയ നടിമാരെ രൂക്ഷമായി വിമർശിച്ച് ആലപ്പി അഷ്റഫ്

21/12/2024

എംവിഎയിൽ വിള്ളലോ ബിഎംസി തിരഞ്ഞെടുപ്പിൽ ശിവസേന യുബിടി ഒറ്റയ്ക്ക് മത്സരിച്ചേക്കും സഞ്ജയ് റാവത്

20/12/2024

രാഹുൽ ഗാന്ധിയുടെ യാത്രയിൽ അർബൻ നക്സലുകൾ അവകാശവാദവുമായി ദേവേന്ദ്രഫഡ്നാ വിസ്

19/12/2024

രാഹുൽ ഗാന്ധി അപമര്യാദയായി പെരുമാറി പരാതിയുമായി ബിജെപി എംപി

18/12/2024

വിവാദ പരാമർശം അലഹബാദ് ജഡ്ജി സുപ്രീം കോടതിയിൽ ഹാജരായി

17/12/2024

മുല്ലപ്പെരിയാറിൽ വിട്ടു വീഴ്ചയില്ലെന്ന് തമിഴ്നാട് ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് ആവശ്യം

16/12/2024

മനുഷ്യ - മൃഗ സംഘർഷങ്ങളുടെ നഷ്ടപരിഹാരവിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി

ഓൺ ലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം രൂ...
15/12/2024

ഓൺ ലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് അമ്പത്തിയാറ് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ദുബൈയിൽ സ്ഥിരതാമസമാക്കിയഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനി (49) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഒൺലൈൻ ഷയർ ട്രേഡിംഗിലൂടെ വൻ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത് . വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നൽകി. പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ലാഭമെന്ന പേരിൽ പണം നൽകുന്നത്. ഇങ്ങനെ നൽകുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവർ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകൻ്റെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നു. തുടർന്ന് കൂടുതൽ തുക കറുകുറ്റി സ്വദേശിനിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ "ലാഭവും " ആപ്പിലെ ഡിസ്പ്ലേയിൽ കാണിച്ചു കൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, പിൻവലിക്കുന്നതിന് ലക്ഷങ്ങൾ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പുമനസിലായത്.തുടർന്ന് പരാതി നൽകി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബയിൽ 4 കേസുകളുണ്ട്. ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ കെ.എ വിൽസൻ, സീനിയർ സി പി ഒ എം.ആർ മിഥുൻ, സി പി ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒൺലൈൻ ട്രേഡിംഗ്, ഷെയർ ട്രേഡിംഗ്‌ എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുനത്. ഇത്തരം തട്ടിപ്പ് ആപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന്‌ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

രാസ ലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മാറമ്പിള്ളി  മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവ...
15/12/2024

രാസ ലഹരിയുമായി നാല് യുവാക്കൾ അറസ്റ്റിൽ.

മാറമ്പിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടിൽ അൽത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി വീട്ടിൽ മനു (22), മൗലൂദ്പുര അത്തിക്കോളിൽ വീട്ടിൽ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കൽ വീട്ടിൽ ഫവാസ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ ഇരിക്കുന്നതായി കണ്ടതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നായി 8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രാസ ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്ന് കരുതുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം.സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി.എം.റാസിഖ്, എൽദോ സിപിഒ മാരായ നസിബ്, നിഷാദ്, എന്നിവരാണ് ഉണ്ടായിരുന്നത്.

15/12/2024

കേന്ദ്രം പക പോക്കൽ പോലെയാണ് കേരളത്തോട് പെരുമാറികൊണ്ടിരിക്കുന്നത് പിണറായി വിജയൻ

14/12/2024

സവർക്കതിരെ പരാമർശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക്‌ സമൻസ് അയച്ച് ലക്നൗ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അല്ലപ്ര മനയ്ക്കപ്പടി മരങ്ങ...
13/12/2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടിവീട്ടിൽ അമൽ വിജയൻ (32)നെയാണ് പോക്സോ കേസിൽ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനാണ് ഇയാൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്. നിരവധി കേസിൽ ഉൾപ്പെട്ട ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. തണ്ടേക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം റാസിക്ക്, റിൻസ് എം തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

യമഹാ മോട്ടർസൈക്കിളുകൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ തൃശൂർ കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (...
13/12/2024

യമഹാ മോട്ടർസൈക്കിളുകൾ മോഷ്ടിക്കുന്ന സംഘം പോലീസ് പിടിയിൽ
തൃശൂർ കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം, തൃശുർ ജില്ലകളിൽ നിന്ന് യമഹ മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് കോയമ്പത്തൂരിലും മറ്റും വിൽക്കുന്ന സംഘമാണിവർ. കൊടുങ്ങല്ലൂർ, മാള, ഞാറക്കൽ, ആലങ്ങാട്, പറവുർ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് യമഹ മോട്ടർസൈക്കിളുകൾ ഇവർ മോഷ്ടിച്ചിരുന്നു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് യമഹ വാഹനങ്ങൾ ഓടിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വാഹനം സൂക്ഷിക്കുന്ന കണ്ടു വയ്ക്കുകയും സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യും. രാത്രിയാണ് മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം അന്നു തന്നെ കോയമ്പത്തൂരെത്തിച്ച് വിൽപ്പന നടത്തും. ഇങ്ങനെ പത്ത് യമഹ മോട്ടർസൈക്കിളുകൾ രണ്ടാഴ്ചക്കുള്ളിൽ ഇവർ മോഷ്ടിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ടീം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ് എസ്.ഐമാരായ ടി.കെ സുധീർ, കെ.യു ഷൈൻ, എം.എ ബിജു, പി.എസ് ശിവദാസൻ, എ.എസ്.ഐമാരായ ബിജു, ലോഹിതാക്ഷൻ സി പി ഒ സിൻ്റോ ,എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

13/12/2024

യുവതി മരണപ്പെട്ട സംഭവം നടൻ അല്ലു അർജുൻ അറസ്റ്റിൽ

12/12/2024

തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് 600 വജ്രങ്ങളുള്ള റൂബി കിരീടം സമ്മാനിച്ച് മുസ്ലീം ഭരതനാട്യകലാകാരൻ

കാലടിയിൽ വൻ കഞ്ചാവ് വേട്ട, എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36),...
12/12/2024

കാലടിയിൽ വൻ കഞ്ചാവ് വേട്ട, എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ്
പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോ ടാക്സിയിൽ കഞ്ചാവുമായി വരുന്ന സമയത്ത് കാലടി ജംഗ്ഷനിൽ വച്ചാണ് പിടികൂടിയത്. കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.. ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം അങ്കമാലിയിൽ എത്തിക്കുന്ന കഞ്ചാവ് അവിടെനിന്ന് കാലടി കോട്ടപ്പടി ഭാഗങ്ങളിൽ ഓട്ടോ ടാക്സിയിൽ എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. സ്ഥിരമായി ഷംസുദ്ദീന്റെ ഓട്ടോ ടാക്സി ആണ് കഞ്ചാവ് വില്പന നടത്താൻ ഉപയോഗിച്ചിരുന്നത്. സുമൻ മണ്ഡലിന് കാലടിയിൽ ഹോട്ടൽ ജോലിയുടെ മറവിലാണ് വിൽപ്പന. അബ്ദുൽ അസീസ് മണ്ഡൽ കോട്ടപ്പടി ഭാഗത്താണ് കച്ചവടം നടത്തിവന്നിരുന്നത്.. ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും 3000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെ കിലോക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. മലയാളികൾ കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായിരുന്നു വിൽപ്പന. ഡിവൈഎസ്പി പി.പി ഷംസ്, ഇൻസ്പെക്ടർ
അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ
ജോസി എം ജോൺസൺ, ടി.വി
സുധീർ, വി.എസ്,
ഷിജു, റെജിമോൻ , എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ
മനോജ് കുമാർ, ടി.എ അഫ്സൽ,
വർഗീസ് ടിവേണാട്ട്,ബെന്നി ഐസക്ക്,
സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

രാസലഹരിപിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ. പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫ് (35)നെയാണ്  ...
11/12/2024

രാസലഹരിപിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ.

പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫ് (35)നെയാണ് തടിയിട്ട പറമ്പ് പോലീസും, പെരുമ്പാവൂർഎ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 27 ന് രാത്രി പൂക്കോട്ട് മോളം ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എ യുമായി തടിയിട്ടപറമ്പ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എംഡിഎംഎ പരിശോധിക്കുന്ന സമയത്ത് തൊട്ടടുത്തുള്ള 'തോട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. രക്ഷപ്പെട്ട പ്രതി പൊള്ളാച്ചി ബാംഗ്ലൂർ മുംബൈ ഒഡീഷ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. ഇയാൾ പൊള്ളാച്ചിയിൽ ഉണ്ടെന്ന വിവരം പൊള്ളാച്ചി പോലീസിന് കൈമാറിയെങ്കിലും പോലീസ് ചെന്ന സമയം വെട്ടിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കിഴക്കമ്പലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് . അന്വേഷണസംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കടത്തിയ രണ്ട് കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്. 2022 ൽ 70 കിലോ കഞ്ചാവുമായി തടിയിട്ടപറമ്പ്പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കളമശ്ശേരി തൃക്കാക്കര ഹിൽപാലസ് എടത്തല വിയ്യൂർ തുടങ്ങിയ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് മോഷണ കേസുകളുണ്ട്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കാക്കനാട് ജഡ്ജിമുക്ക് ഓലിക്കൽ വീട്ടിൽ സിജോ ബാബു (26)വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു ഡിവൈഎസ്പി പി.പി ഷംസ്, ഇൻസ്പെക്ടർ എ എൽ അഭിലാഷ് സബ് ഇൻസ്പെക്ടർ
ഉണ്ണി കൃഷ്ണൻ, എ.എസ്.ഐമാരായ കെ.എ നൗഷാദ്, പി.എ
അബ്ദുൽ മനാഫ് സീനിയർ സി.പി.ഒമാരായ ടി.എ,അഫ്സൽ ,
വർഗീസ് ടി വേണാട്ട്,
ബെന്നി ഐസക്ക്, കെ.ബി
മാഹിൻ ഷാ, സി.പി.ഒമാരായ
റോബിൻ ജോയ്,
മിഥുൻ മോഹൻ, കെ.എസ് അനൂപ്,
മുഹമ്മദ് നൗഫൽ,
കെ.ആർ.വിപിൻ,
എബിൻ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ യുവാവ് അറസ്റ്റിൽ. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക...
11/12/2024

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ യുവാവ് അറസ്റ്റിൽ.

വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി വീട്ടിൽ ഹസ്സൻ (38) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ വർക്ക് ഏരിയയിൽ രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.ഒഡീഷയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്ക് ചെറിയ പൊതിയാക്കിയാണ് വിൽപ്പന നടത്തുന്നത്.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് കൂടുതലായും കച്ചവടം നടത്തുന്നത്. കുറച്ചുനാളുകളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.സർക്കാർ ജീവനക്കാരെ ആക്രമിച്ച കേസ്, കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസ് എന്നിവ പ്രതിക്കെതിരെയുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ റ്റി എം സൂഫി എസ്.ഐ മാരായ റിൻസ് എം തോമസ്, പി എം റാസിക് എസ് സി പി ഒ രജിത്ത് രാജൻ സി പി ഒ മാരായ ​എം കെ നിഷാദ്, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Address

Perumbavoor
683542

Alerts

Be the first to know and let us send you an email when Malayala Aksharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Aksharam:

Share