Marjan MEDIA

Marjan MEDIA Marjan media
Haneefa alipparamb talk&travaling

27/11/2023

എത്രയും പെട്ടൊന്ന് കുഞ്ഞിനെ തിരികെ ലഭിക്കട്ടെ..
അഭികേലിന് വേണ്ടി പ്രാർത്ഥനയോടെ കേരളം.!

30/10/2023

കണ്ണും കാതും ഒരേ ദിശയിൽ പിടിച്ചുകെട്ടി ശ്വാസമടക്കിപ്പിടിച്ച്‌ പ്രവാസി സാഹിത്യോത്സവ് വേദിയിലെ അവസാന മാസരാമായ സംഘഗാനം മത്സരത്തിൽ ദുബൈ സൗത്തിന്റെ മഹ്ഫൂസ് കമാൽ ടീം

#പ്രവാസിസാഹിത്യോത്സവ്2023
#സംഘഗാനം

#മഹ്ഫൂസ്കമാൽ
#ദുബൈസൗത്ത്
#ഉമ്മുൽകുവൈൻ
#മദ്ഹ്ഗാനം


#രിസാല
#രിസാലസ്റ്റഡിസർക്കിൾ

14/09/2023

ചിത്താരി ഉസ്താദ് അനുസ്മരം ഗ്രാന്റ് സമ്മേളനത്തിൽ നാസിഫ് കാലിക്കറ്റ് മനസ്സിന് കുളിർമയേകി പാടിയ ഖാഥ്വിമുൽ അമ്പിയാ എന്ന മദ്ഹ് ഗാനം




#നാസിഫ്കാലിക്കറ്റ്
#മഹ്ഫൂസ്കമാൽ
#അബ്ദുസ്സമദ്അമാനിപട്ടുവം
#ഉമറുൽഫാറൂഖ്ശ്രീകണ്ഠപുരം
#നാസിഫ്തളങ്കര

13/09/2023

ദുബൈ വുഡ്ലം പാർക്ക് സ്കൂളിൽ നടന്നചിത്താരി ഉസ്താദ് ഗ്രാന്റ് അനുസ്മരണ സമ്മേളനത്തിൽ മദ്ഹിന്റെ പേമാരി തീർത്ത്‌ കുഞ്ഞു നാസിഹ് തളങ്കര
#നാസിഹ്തളങ്കര
#മദ്ഹ്ഗാനം
#ചിത്താരിഉസ്താദ്അനുസ്മരണം

മനസ്സിൽ വർഗീയത കൊണ്ട് നടക്കുവാൻ കാണട്ടെ
30/08/2023

മനസ്സിൽ വർഗീയത കൊണ്ട് നടക്കുവാൻ കാണട്ടെ

Watch, follow, and discover more trending content.

മനസ്സിൽ വർഗീയത കൊണ്ട് നടക്കുന്നവർ കാണട്ടെ
30/08/2023

മനസ്സിൽ വർഗീയത കൊണ്ട് നടക്കുന്നവർ കാണട്ടെ

Watch, follow, and discover more trending content.

28/08/2023

ദുബൈ ഇന്റർനാഷണൽ സിറ്റിയിൽ നിന്ന് അവീർ വെജിറ്റബിൾ മാർക്കറ്റിലേക്കുള്ള ഒരു നടപ്പാലവും ശൈഖ് മുഹമ്മദ് സാഹിദ് റോട്ടിലെ രസകരമായ കാഴ്ചകളും വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ

പതിനഞ്ച് ആണ്ടുകൾക്ക് മുമ്പ് ഉറക്കം നഷ്ടപെട്ട ഒരു രാത്രി ദുബൈ ഖിസൈസിലെ ഒരു വില്ലയിൽ ത്രിബിൾ കട്ടിലിന് മുകളിൽ തിരിഞ്ഞും മറ...
27/08/2023

പതിനഞ്ച് ആണ്ടുകൾക്ക് മുമ്പ് ഉറക്കം നഷ്ടപെട്ട
ഒരു രാത്രി ദുബൈ ഖിസൈസിലെ ഒരു വില്ലയിൽ ത്രിബിൾ കട്ടിലിന് മുകളിൽ തിരിഞ്ഞും മറിഞ്ഞും കടന്ന് പ്രഭാതത്തോടടുക്കുന്ന നേരത്താണ് പ്രതീക്ഷിച്ച പോലെ ആ കാൾ വന്നത്.

മറുതലക്കൽ എന്റെ ഇത്തയാണ്. എടാ അവള് പ്രസവിച്ചെടാ ...
കട്ടിലിന് മുകളിലെ നിലയിൽ നിന്ന് ചാടിയിറങ്ങി സന്തോഷമടക്കിപ്പിടിച്ച്‌ പുറത്തേക്കോടി എന്ത് കുട്ടിയാണ് എന്ന് ചോദിക്കും മുമ്പേ ഫോൺ ഡിസ്കണക്റ്റ് ആയി
വിസിറ്റിൽ വന്ന് ജോലിക്ക് കയറിയതേയുള്ളൂ ...
തിരിച്ചു വിളിക്കാൻ ഇന്നത്തെ പോലെ സംവിധാനങ്ങളായിട്ടില്ല.
മൊബൈലിൽ ബാലൻസും ഇല്ല അസമയത്തായതിനാൽ ആരെയും വിളിച്ചിനർത്താനും കഴിഞ്ഞില്ല
സന്തോഷത്തിനിടയിലും ഒന്ന് പൊട്ടിക്കരയാൻ തോന്നിപ്പോയി

സുബഹി നിസ്കാര ശേഷം അജ്മാനിലുള്ള അമ്മാവനെ വിളിച്ച്‌ മുഫീദ പ്രസവിച്ചു ഒരു കാർഡ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു കാർഡ് കിട്ടി നാട്ടിലേക്ക് വിളിച്ചു ഉമ്മയാണ് ഫോൺ എടുത്തത്
ആ ഉമ്മാ എന്ത് കുട്ടിയാ ഇത്ത പറഞ്ഞത് നേരെ കേട്ടില്ല ആൺ കുട്ടിയാണ് മോനെ

الحمد لله
ഒന്ന് കൊടുക്കാമോ ....
ഉമ്മ ഫോൺ അവൾക്ക് കൊടുത്ത്
എല്ലാ വേദനയും മറന്ന് അവൾ ചിരിക്കാൻ തുടങ്ങിയെന്ന് സംസാരത്തിലൂട മനസ്സിലായി
മനസ്സ് ഒന്ന് തണുത്തു ശാന്തമായി
സൊ ഗൈസ് പറഞ്ഞു വന്നത് അവനാണ് ഇവൻ എന്റെ പൊന്നു മോൻ മുഹമ്മദ് മുഹ്‌സിൻ
NB :- കൂട്ടത്തിൽ ഒരു pic അവന്റെ ഉപ്പക്ക് 15 വയസ്സ് തികഞ്ഞപ്പോഴുള്ളതാണ് കണ്ട് പിടിക്കാമോ

25/08/2023

ഫുജൈറയിലെ 600 ലേറെ വർഷം പഴക്കമുള്ള പുരാതന മസ്ജിദ്‌ ബിദിയ മസ്ജിദ് എന്ന പേരിലാണ് അറിയപ്പെടുന്നത് നാല് ഖുബ്ബ കളോട് കൂടി യുള്ള നിർമിതി ആരെയും അതിശയപ്പെടുത്തുന്നതാണ്

23/08/2023

ദുബൈ അവീർ വെജിറ്റബിൾ& ഫ്രൂട്സ് മാർക്കറ്റിലെ കാഴ്ചകൾ ഏകദേശം രാജ്യങ്ങളിലേക്കും പച്ചക്കറികളും ഫ്രൂട്സും ഇമ്പോർട്ട് & എസ്‌പോർട്ട് ചെയ്യപ്പെടുന്നത് ഈ മാർകെറ്റിൽ നിന്നാണ്

17/08/2023

ICF ന്യൂ ദുബൈയ്‌ സെൻട്രൽ സംഘടിപ്പിച്ച ഹമാരാ വത്വൻ സ്വാതന്ത്ര്യ ദിന പ്രോഗ്രാമിൽ ഹൈദർ അലി അമാനി പാർലാടം നടത്തിയ മനോഹരമായ പ്രസംഗം

12/08/2023

കേരള സാഹിത്യോത്സവ് 2023 യാത്ര

09/08/2023

ഇസ്‌ലാമിൽ ഏറെ പുണ്യമുള്ള കർമ്മമാണ് ബാങ്ക് വിളിക്കുക എന്നത്. നിസ്കാര സമയം അറിയിക്കാൻ വേണ്ടിയും സവിശേഷ സമയങ്ങളിലും ബാങ്ക് വിളിക്കൽ പ്രതിഫലാർഹമാണ്.

തിരുനബി(സ്വ) പറയുന്നു: ബാങ്ക് വിളിക്കുന്നതിലും സംഘടിത നിസ്കാരത്തിൽ പ്രഥമനിരയിൽ നിൽക്കുന്നതിലുമുള്ള മഹത്വം വിശ്വാസികൾ മനസിലാക്കുകയും, പ്രസ്തുത പുണ്യം ലഭിക്കാൻ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുകയാണെങ്കിൽ നറുക്കിട്ടിട്ടെങ്കിലും അവരത് കരഗതമാക്കാൻ ശ്രമിക്കും (സ്വഹീഹുൽ ബുഖാരി).

ആദ്യകാലങ്ങളിൽ വിശ്വാസികൾ നിസ്കാരത്തിന് സ്വയം ഒരുങ്ങി വരികയായിരുന്നു പതിവ്. പിന്നീട് സമയം അറിയിക്കാനുള്ള വിവിധ മാർഗങ്ങൾ അവർ സ്വീകരിച്ചു.
ഹിജ്റ ഒന്നാം വർഷത്തിലാണ്
ബാങ്ക് വിളിക്കൽ നിർബന്ധമാക്കപ്പെടുന്നത്. ഉമർ(റ) ബാങ്ക് വിളിക്കുന്നതിന് ഒരാളെ നിയമിച്ചാലോ എന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. അതേ തുടർന്ന് തിരുനബി(സ്വ) ബിലാലുബ്നു റബാഹ്(റ)നെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തു.

ബാങ്കിന്റെ വചനങ്ങളെ സംബന്ധിച്ച് ആദ്യമായി സ്വപ്നദർശനം ഉണ്ടായത്
അബ്ദുല്ലാഹിബ്നു സൈദ്(റ)ന് ആയിരുന്നു. അദ്ദേഹമത് തിരുനബി(സ്വ)യുമായി പങ്കുവെക്കുകയും അവിടുന്ന് ആ വചനങ്ങൾ ബിലാൽ(റ)ന് പറഞ്ഞുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കേൾക്കാനിമ്പമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നു നീഗ്രോ വംശജനായ ബിലാൽ(റ). ബിലാൽ(റ)നെ ദീനിലെ സുപ്രധാനമായ ഒരു കർമ്മത്തിന്റെ കാർമികത്വം ഏൽപ്പിക്കുന്നതിലൂടെ വർണ്ണ വെറിക്കെതിരെ ഐതിഹാസികമായ ഒരു നീക്കം നടത്തുകയായിരുന്നു തിരുനബി(സ്വ).

ബാങ്ക് കൊടുക്കുന്നത് പാപങ്ങൾ പൊറുക്കപ്പെടാനും പരലോകത്ത് ഉന്നത സ്ഥാനം ലഭിക്കാനും കാരണമാകുമെന്ന് തിരുവചനങ്ങളിലുണ്ട്. തിരുനബി(സ്വ) തന്നെ മുഅദ്ദിനുകളുടെ പാപമോചനത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അത്യുച്ചത്തിൽ ബാങ്ക് കൊടുക്കാനും തിരുനബി(സ്വ) നിർദേശിച്ചിട്ടുണ്ട്.

അബൂസഈദിൽ ഖുദ്‌രി(റ) ഒരിക്കൽ
സഹചാരിയോട് ഇപ്രകാരം പറഞ്ഞു: "താങ്കള്‍ ആടുകളെയും ഗ്രാമപ്രദേശത്തെയും സ്നേഹിക്കുന്നതായി ഞാൻ കാണുന്നു. താങ്കള്‍ താങ്കളുടെ ആടുകളുടെ കൂട്ടത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ആയിരിക്കുകയും ചെയ്യുമ്പോൾ നിസ്കാര സമയമായാൽ താങ്കള്‍ ബാങ്ക് വിളിക്കുമ്പോൾ ശബ്ദം ഉയർത്തുക. നിശ്ചയം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേൾക്കുന്ന ജിന്ന്, മനുഷ്യന്‍, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന് അനുകൂലമായി അന്ത്യദിനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. അബൂസഈദ്(റ) പറഞ്ഞു : ഇത് ഞാന്‍ തിരുനബി(സ്വ)യിൽ നിന്ന് കേട്ടതാണ്. (സ്വഹീഹുൽ ബുഖാരി).

ബാങ്ക് കേൾക്കുന്നവർക്കും അതിനോട് പ്രതികരിക്കൽ പുണ്യകരമായ കർമ്മമാണ്. അതിന് പ്രത്യേക രൂപം തന്നെ പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ബാങ്കിനോട് പ്രതികരിക്കുന്നവരാണ് വിശ്വാസികൾ. ശേഷം, ഹദീസിൽ പറഞ്ഞ പ്രകാരം സ്വലാത്ത് നിർവഹിക്കണമെന്നതും സുവിദിതമാണ്. ബാങ്ക് കേൾക്കുമ്പോൾ സംസാരിക്കരുതെന്നും അശുദ്ധ സ്ഥലങ്ങളിൽ വെച്ച് അതിനോട് പ്രതികരിക്കരുതെന്നും കൽപ്പനയുണ്ട്. ബാങ്കിനെ അവഗണിക്കുന്നവരുടെ അന്ത്യം ശുഭകരമാകില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

ലോകത്ത് മുഴുവനും സത്യദീനിന്റെ സന്ദേശം സദാസമയവും പ്രസരിപ്പിക്കുന്നതിൽ ബാങ്കിനും ഇഖാമതിനുമുള്ള പങ്ക് നിർണായകമാണ്. ഹിജ്റ ഒന്നാം വർഷം അത് നിയമമാക്കപ്പെട്ടത് മുതൽ നാളിതുവരെ അനുസ്യൂതം ബാങ്ക് വിളി തുടർന്നു കൊണ്ടേയിരിക്കുന്നു. വിശ്വാസികളുള്ള എല്ലായിടത്തും ബാങ്ക് വിളി നിർവിഘ്നം നടന്നു വരുന്നുണ്ട്. ശാശ്വത വിജയത്തിന്റെ, മാനവിക സമാധാനത്തിന്റെ വിളംബരമാണ് ഓരോ ബാങ്കുവിളികളിലൂടെയും നിരന്തരം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നത്

നിയമം നടപ്പിലാക്കാം അത് പാവപ്പെട്ടവന്റെ നെഞ്ചത്ത് കൂടിയാവരുത്
08/08/2023

നിയമം നടപ്പിലാക്കാം അത് പാവപ്പെട്ടവന്റെ നെഞ്ചത്ത് കൂടിയാവരുത്

Watch, follow, and discover more trending content.

06/08/2023

എല്ലാരും ചോയ്ക്കാ...
ങ്ങള് എവിടെ മൻസാ ഇപ്പൊ കാണാനില്ലല്ലോ എന്ന്
മുഖ പുസ്തകം ഫുൾ ആയപ്പോൾ ഞാനൊരു പേജ് തുടങ്ങി കുത്തിക്കുരിക്കൽ കുറവാണേലും ഞാൻ ഇടക്ക് അവിടെ വന്ന് പോവാറുണ്ട് ഇങ്ങള് ഒന്ന് ഫോളോ ചെയ്ത്‌ ലൈക്ക് ചെയ്‌താൽ ഞമ്മളെ ഇങ്ങക്കും ഇങ്ങളെ ഞമ്മക്കും കാണാം
വരുമോ

https://www.facebook.com/haneefasaquafi786?mibextid=D4KYlr

Marjan media
Haneefa alipparamb talk&travaling

04/08/2023
04/08/2023

ആദ്യം സ്വന്തംമതത്തെ കുറിച്ച് പഠിക്കുക| സുകുമാരൻ നായർക്ക് മറുപടി| ഇസ്ലാമിന്റെ സൗന്ദര്യം|നാസറുദ്ധീൻ സഖാഫി കോട്ടയം

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ: മായാത്ത ഓർമ്മകൾക്ക് 14 വർഷങ്ങൾ. അല്ലാഹു അവരുടെ ദറജ വർധിപ്പിക്കട്ടെ. ആമീൻ
01/08/2023

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ:
മായാത്ത ഓർമ്മകൾക്ക് 14 വർഷങ്ങൾ.
അല്ലാഹു അവരുടെ ദറജ വർധിപ്പിക്കട്ടെ.
ആമീൻ

إنا الله وإنا إليه راجعونUAE പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ്റെ സഹോദരനും അബുദാബി ഭരണാധികാരിയുട...
27/07/2023

إنا الله وإنا إليه راجعون
UAE പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്‌യാൻ മരണപ്പെട്ടു.
അല്ലാഹു ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ

UAE യില്‍ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

മണിപ്പൂരിൽ ആക്രമിക്കപ്പെടുന്നത് ക്രിസ്തീയെരെന്ന് ചുരുക്കണ്ടാ മറിച്ച് ഈ ഭാരതത്തിന്റെ മക്കളാണ് എന്ന് ചിന്തിക്കുക അപ്പോൾ പി...
26/07/2023

മണിപ്പൂരിൽ ആക്രമിക്കപ്പെടുന്നത് ക്രിസ്തീയെരെന്ന് ചുരുക്കണ്ടാ മറിച്ച് ഈ ഭാരതത്തിന്റെ മക്കളാണ് എന്ന് ചിന്തിക്കുക അപ്പോൾ പിന്നെ എങ്ങനെയാണ് ഫാദർ ജോൺസൻ അഛന്റെ കൈ കോർത്ത് പിടിക്കാതിരിക്കാൻ കഴിയുക !
ഒരെ ഒരു ഇന്ത്യ ഒരൊറ്റ ജനത 💪

Ansari zuhri Alappuzha ✍️

26/07/2023

ഹബീബ് കാവനൂരിന്റെ കവിത ഇഷ്ടപ്പെട്ടു.
അവസരോചിതം

ശ്മശാനത്തിന്റെ കാവൽക്കാരൻ
------------------------

പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.

പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.

രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.

പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.

തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.

ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.

നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ട ദാനം കൊടുത്തു.

അതിന്റെ
നീര് പിഴിഞ്ഞുണ്ടാക്കിയ
താളിക്ക്
ചോരയുടെ നിറമാണെന്ന്
കണ്ടവർ കണ്ടവർ
അടക്കം പറഞ്ഞു.

മുള്ള് തറച്ച കാരണം
പറഞ്ഞു
റോസാ ചെടിയുടെ മേൽ
UAPA ചുമത്തി,
ജയിലിലടച്ചു.
വ്യവസ്ഥിതിയോട്
കലഹിക്കുന്നത് ശിക്ഷാർഹമാണെന്ന്
പൂന്തോട്ടത്തിൽ അന്ന് ബോർഡ് തൂങ്ങി.

സുഗന്ധം ജന്മ സിദ്ധമാണെന്നും
വിലക്കെരുതെന്നും പറഞ്ഞു
കോടതിയിൽ പോയ മുല്ലപ്പൂവിനെയെടുത്ത്
ജഡ്ജി മൂപ്പൻ
ചുമരിലെ
അപ്പന്റെ ഫോട്ടോയിൽ ചാർത്തിയിട്ടു.

കാവൽക്കാരൻ ഫാഷിസ്റ്റാണെന്നും
എത്ര ഇറുത്ത് കളഞ്ഞാലും
വസന്തം ഇവിടെ
പൂത്തു കൊണ്ടിരിക്കുമെന്നും
പൂന്തോട്ടത്തിലെ ചുമരിൽ
കവിതയെഴുതിയ
മഷിത്തണ്ടിനെ
രണ്ട് ദിവസം കഴിഞ്ഞപ്പോൾ
നീര് വറ്റി, കൊല്ലപ്പെട്ട നിലയിൽ
പാതയോരത്ത് കണ്ടെത്തി.

പതിയെ പതിയെ
പൂന്തോട്ടത്തിന്റെ
നിറം മാറി.

കാഴ്ചകൾ മങ്ങി.
ശലഭങ്ങൾ നാട് വിട്ടു.
തുമ്പികളും വണ്ടുകളും
പിന്നെ
വിരുന്നു വന്നതേയില്ല.

ചിരികൾ കെട്ടുപോയ
രാവിന്റെ കാറ്റുകളിൽ
ഭീതിയുടെ
ദുർഗന്ധം പരന്നു.

കാവി നിറം സ്വീകരിച്ച ഓന്ത്
പിന്നെ നിറം മാറിയതേയില്ല.

ജയിലിൽ നിന്നിറങ്ങിയ
റോസാപൂവ് തിരികെയെത്തി.
പൂന്തോട്ടം
ശ്മശാനമായി മാറിയിരിക്കുന്നു.

വഴിതെറ്റിയെത്തിയൊരു
കുഞ്ഞു ശലഭം
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു.
പുഴുവായിരുന്ന ഞാൻ
പൂവായി മാറിയില്ലേ.
നിറങ്ങളും
പൂക്കളും തിരികെ വരും.
എത്ര കാലമെന്ന് വെച്ച്
വസന്തത്തിന് മാറി നിൽക്കാനാവും...

മണ്ണിനടിയിൽ
ആരും കാണാതെ
ഒരായിരം വേരുകൾ പൂത്തു,
തളിർത്തു.
അഴുകിയ മണ്ണിന് മേലെ
മഷിത്തണ്ടെഴുതിയ
കവിത
അപ്പോഴും മായാതെ നിന്നു.

🥀

16/07/2023

ബലിപെരുന്നാൾ ദിനത്തിൽ ദുബൈ മർകസിൽ നടന്ന ഇശൽ നിലവിൽ ഉമറുൽ ഫാറൂഖ് ശ്രീകണ്ഠപുരം സന്ദസ്സിന് കുളിരേകിയ മദ്ഹ് ആലപിക്കുന്നു

15/07/2023

*ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി സംസാരിക്കുന്നു.*⬆️

10/07/2023

അങ്ങകലെ എന്റെ മദീനത്ത്

08/07/2023

ബലിപെരുന്നാൾ ദിനത്തിൽ സിറ്റി മർകസിൽ നടന്ന സ്നേഹസംഘംത്തിൽ മധുരമൂറും മദ്ഹുമായി ഇഖ്ബാൽ പന്നൂർ

08/07/2023

ഉമറുൽ ഫാറൂഖ് ശ്രീകണ്ഠപുരവും സ്വഫിഖ് മുസ്‌ലിയാർ പെയിൻതട്ടിരി|റബീഹ് ഫാളിലി മീനാർകുഴി|അദ്‌നാൻ പാനൂർ തുടങ്ങിയവർ ഈണം നൽകിയ ഖവാലി

27/06/2023
26/06/2023

പാലക്കാട് ജില്ലയിലെ നറുക്കോട് മഹല്ലിൽ താമസിച്ചിരുന്ന ഹംസ മുസ്‌ലിയാർ (ഹംസ ഫൈസി)
എന്റെ ഉമ്മയുടെ അമ്മാവൻ വിടപറഞ്ഞു നാഥൻ ദോഷങ്ങൾ പൊറുത്ത് ദറജ ഉയത്തുമാറാവട്ടെ ആമീൻ

Address

Mannarkkad
Perintalmanna

Alerts

Be the first to know and let us send you an email when Marjan MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Marjan MEDIA:

Videos

Share

Category