06/10/2020
#മഹാരഥന്റെ_പാവനസ്മരണയ്ക്കു മുന്നിൽ #ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് #മഹാ_ജീവിത_സാഗരത്തിൽ നിന്നും ഒരു കുമ്പിൾ മുഹൂർത്തങ്ങൾ ഇവിടെ കുറിക്കുന്നു..!
#കറുത്തമുത്ത്
#കല്ലറ_സുകുമാരൻ
#കേരളത്തിലെ_മർദ്ദിത_ജനതയുടെ_വിമോചന_പോരാട്ടങ്ങൾക്കു്_നേതൃത്വം_നൽകി_ #നാലു_ദശാബ്ദകാലം_സാമൂഹ്യ_രാഷ്ട്രീയ #ട്രേഡ്_യൂണിയൻ രംഗങ്ങളിൽ ഒരു #വെള്ളി_നക്ഷത്രം പോലെ #പ്രശോഭിച്ചു നിന്ന ശ്രീ. #കല്ലറ_സുകുമാരൻ ്ടോബർ_മാസം_12 -ാം തിയതി കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു.
🔹1939 ആഗസ്റ്റ് 04:
കോട്ടയം ജില്ലയിൽ കല്ലറ സ്വദേശികളായ ചോതിയുടേയും, മാമിയുടെയും പുത്രനായി ജനിച്ചു. 1957 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെരിയാനിസെൽ സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. കോൺഗ്രസിലും, ഐ.എൻ.ടി.യു.സി യിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
🔹1957 സെപ്റ്റംബർ 20:
പീരുമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ രൂപീകരിച്ചു.
🔹1961 ആഗസ്റ്റ് 04:
നാലാം വാർഷികവും പ്രഥമ സമ്മേളനവും ഏലപ്പാറയ്ക്കു സമീപം ചിന്നാർ എസ്റ്റേറ്റിൽ.
🔹1962 :
നേതൃത്വം കൊടുത്ത ആദ്യസമരം എസ്.ഐ.റ്റി.ഇ. കമ്പനിയുടെ എട്ട് എസ്റ്റേറ്റുകളിൽ ബോണസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടത്തിയ നിരാഹാര സമരം 11-ാം ദിവസം വിജയിച്ചു.
🔹1962 ആഗസ്റ്റ് 12:
ഏലപ്പാറ സമ്മേളനം സംഘടനയുടെ പേര് ഹൈറേഞ്ച് ഹരിജൻ ഫെഡറേഷൻ എന്ന് ഭേദഗതി ചെയ്തു.
🔹1962 സെപ്റ്റംബർ 20:
സി.തങ്കമ്മയെ വിവാഹം ചെയ്തു.
🔹1963 ഏപ്രിൽ 30:
ഹൈറേഞ്ച് ഹരിജൻ ഫെഡറേഷൻ എന്ന പേരിൽ കെ.14/60 നമ്പരായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നതും, പ്രവർത്തന രഹിതവുമായിരുന്ന മറ്റൊരു സംഘടന രജിസ്‌ട്രേഷൻ കൈമാറികൊണ്ട് ലയിച്ചു.
🔹1964 മെയ് 04:
158 ശാഖകളും 5462 അംഗങ്ങളുമായി എട്ടാം വാർഷികാഘോഷവും ആദ്യത്തെ വമ്പിച്ച സമ്മേളനവും പീരുമേട്ടിൽ.
🔹1964 ആഗസ്റ്റ് 15:
എ.ബി.റ്റി. ലോക്കൗട്ടിനെതിരെ ആരംഭിച്ച നിരാഹാരം 9 ആം ദിവസം വിജയിച്ചു.
🔹1969 ഏപ്രിൽ 14:
ദലിത് സംഘടനകളെ ഏകികരിക്കുവാൻ ആദ്യ ശ്രമം പീരുമേട്ടിൽ, ഏഴ് സംഘടനകൾ സംയോജിച്ചു.
🔹1969 ജൂലൈ 25:
മാതാവ് അന്തരിച്ചു.
🔹1972 ജൂലൈ 12,13:
ഫെഡറേഷന്റെ ആദ്യത്തെ പ്രവർത്തക പരിശീലന ക്യാമ്പ് വണ്ടിപ്പെരിയാറിൽ.
🔹1972 ഒക്ടോബർ 13:
സംഘടനയിൽ ഹരിജൻ ആന്റ് അവശക്രൈസ്തവ ഫെഡറേഷൻ ലയിച്ചു.
🔹1972 ഡിസംബർ16,17:
ഏലപ്പാറ സമ്മേളനത്തിൽ വെച്ച് "ഹൈറേഞ്ജ് ഹരിജൻ ഫെഡറേഷൻ" "ആൾ കേരള ഹരിജൻ ഫെഡറേഷൻ"ആയി.
🔹1973 മാർച്ച്:
41 ഹരിജൻ സംഘടനകളുടെ സംയുക്ത സമിതി രൂപീകരിക്കപ്പെട്ടു.
🔹1973 മെയ് 1:
ഹെഡ് ഓഫീസ് ഇപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസ്(അംബേദ്‌കർ ഭവൻ) സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന വാടക കെട്ടിടത്തിലേക്ക് മാറ്റി.
🔹1973 ആഗസ്റ്റ് 17,18,19:
ത്രി ദിന പ്രവർത്തക പരിശീലന ക്യാമ്പ് വണ്ടിപ്പെരിയാറിൽ.ശ്രീ.കല്ലട നാരായണൻ പങ്കെടുത്ത ക്യാമ്പിൽ വെച്ച് ഫെഡറേഷൻ 'കേരള ഹരിജൻ സംയുക്ത സമിതി'യിൽ അംഗമാകുകയും സമിതിയുടെ ബാനറിൽ നടത്തിയ നിരവധി സമരങ്ങളിൽ പങ്കാളിത്വം വഹിക്കുകയും ചെയ്തു.
🔹1974 ജനുവരി 13:
ഓൾ കേരള ഹരിജൻ ഫെഡറേഷൻ "കേരള ഹരിജൻ ഫെഡറേഷൻ (K.H.F)" ആയി മാറി.
🔹1974 ആഗസ്റ്റ് 16,17,18:
കെ.എച്ച്.എഫിന്റെ സംസ്ഥാന പ്രവർത്തക പരിശീലന ക്യാമ്പ് മുണ്ടക്കയം മെട്രോയിൽ.
🔹1975 ജനുവരി 31,ഫെബ്രുവരി 1,2:
ആദ്യത്തെ ത്രിദിന വോളന്റിയേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് ചിന്നാറ്റിൽ.
🔹1975 സെപ്റ്റംബർ 9:
കെ.62/75 ാം നമ്പരായി കെ.എച്ച്.എഫ് രജിസ്റ്റർ ചെയ്തു.
🔹1977 ജനുവരി 1:
"അയിത്തോച്ചാടനം അന്നും,ഇന്നും" പ്രകാശനം ചെയ്തു.
🔹1977:
സ്വതന്ത്ര സ്ഥാനാർത്ഥിയായി പീരുമേട്ടിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
🔹1977 ആഗസ്റ്റ് 30:
"കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ(K.P.L.U)" രൂപീകരിച്ചു.
🔹1977 നവംബർ 14:
ഹരിജന മർദ്ദനം രാജ്യദ്രോഹമാക്കുക,ആദിവാസി ഭൂ നിയമം നടപ്പിലാക്കുക,സഹകരണ സംഘങ്ങളിൽ സംവരണം ഏർപ്പെടുത്തുക, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം മണ്ണിലദ്ധ്വാനിക്കുന്നവർക്ക് നൽകുന്ന സമഗ്ര കാർഷിക ഭൂപരിഷ്ക്കരണ നിയമം ഉണ്ടാക്കുക, എല്ലാ ജില്ലകളിലും പ്രീ എക്‌സാമിനേഷൻ സെന്ററുകൾ സ്ഥാപിക്കുക, സിലബസും, മീഡിയവും എന്തായിരുന്നാലും പഠന നിലവാരം തുല്യമാക്കുന്ന തരത്തിൽ വിദ്യാഭ്യാസ മേഖല ഉടച്ചു വാർക്കുക,എല്ലാ നഗരങ്ങളിലും ഹരിജൻ വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുക, സ്കൂളുകളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ധർണ്ണ.
🔹1978 ഏപ്രിൽ 13,14,15,16:
കെ.എച്ച്. എഫിന്റെ നാലാം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മുണ്ടക്കയം എസ്.എൻ.യു.പി സ്കൂളിൽ.
🔹1978 ഏപ്രിൽ 15:
കേരള സ്റ്റേറ്റ് ഹരിജൻ സമാജം കെ.എച്ച്. എഫിൽ ലയിച്ചു.
🔹1978 സെപ്റ്റംബർ:
"കെ.എച്ച്.എഫ്. എന്ത്?എന്തിന്?" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
🔹1978 ഒക്ടോബർ 2:
ഇഷ്ടദാന ബിൽ തള്ളിക്കളയുക, ഹരിജൻ മർദ്ദനവും ജാതിയുടെ പേരിലുള്ള പീഡനങ്ങളും അവഹേളനങ്ങളും രാജ്യദ്രോഹമാക്കുകയും കഠിന ശിക്ഷ നൽകുന്ന നിയമം ഉണ്ടാക്കുകയും ചെയ്യുക. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ഹരിജൻ ഉദ്യോഗ കുടിശിഖ ഉടൻ തീർക്കുക,അതുവരെ മറ്റുള്ളവരുടെ നിയമനങ്ങൾ നിർത്തിവെക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനും, കളക്ട്രേറ്റുകൾക്ക് മുൻപിലും ഒരേദിവസം കെ.എച്ച്.എഫ്. കൂട്ട ധർണ്ണകൾ.
🔹1979 ഏപ്രിൽ 10,11,12,13,14,15,16:
കെ.എച്ച്. എഫ് ന്റെ 22 ാം
സംസ്ഥാന സമ്മേളനം എറണാകുളത്ത്. 16 ാം തിയതി "കോൺഫെഡറേഷൻ ഓഫ് ഡിപ്രസ്ഡ് ക്ലാസ്സെസ് ഓർഗനൈസേഷൻസ് ഓഫ് ഇന്ത്യ" (CDO) രൂപീകരിച്ചു. C.D.O രൂപീകരണ സമ്മേളനത്തിൽ ഇ.വി ചിന്നയ്യ (ആന്ധ്ര), ഡോക്ടർ സത്യവാണിമുത്തു എം.പി (മദ്രാസ്), കുസുമം കൃഷ്ണമൂർത്തി എം.പി, ബാസവ ലിംഗപ്പ, ബി.പി മൗര്യ എം.പി, എസ്.എസ്. മാരൻ (മദ്രാസ്), മസല ഏറണ്ണ എം.എൽ.എ (ആന്ധ്ര), എസ്.ജോസഫ് (തമിഴ്‌നാട്), റാം അവധേഷ് സിംഗ് എം.പി (ബിഹാർ), അനൈ മുത്തു (തമിഴ്നാട്) തുടങ്ങിയവർ പങ്കെടുത്തു.
🔹1979 മെയ് 28,29,30,31:
അനൗപചാരിക വിദ്യാഭ്യാസ ചതുർദിന പ്രവർത്തക പരിശീലന ക്യാമ്പ് മുണ്ടക്കയത്ത്.
🔹1979 ഒക്ടോബർ 21:
ചരിത്ര കാവ്യം "ഇന്ധനപ്പുര" പ്രകാശനം ചെയ്തു.
🔹1979 ഡിസംബർ 15:
പൊതു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സ്വഭാവം സ്വീകരിക്കാൻ കെ.എച്ച്.എഫ്. തീരുമാനിച്ചു.
🔹1980 ജൂലൈ 20 മുതൽ ആഗസ്റ്റ് 10 വരെ:
സെക്രട്ടറിയേറ്റിനു മുന്നിൽ കെ.എച്ച്.എഫ്. ന്റെ കൂട്ടനിരാഹാര സത്യാഗ്രഹം. ഹരിജനങ്ങൾക്കു എതിരായുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക കോടതികളും സ്ഥാപിക്കുക,അത്തരം കേസുകൾ അന്വേഷിക്കുവാൻ ഐ.പി.എസ്. റാങ്കിലുള്ള ഓഫീസർമാരുടെ കീഴിൽ പ്രത്യേക പോലീസ് സ്‌ക്വാഡുകൾ രൂപീകരിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
🔹1980 ആഗസ്റ്റ് 10:
സംസ്ഥാന വ്യാപകമായി കെ.എച്ച്.എഫ്. കരിദിനം ആചരിച്ചു.
🔹1980 സെപ്റ്റംബർ 24:
എല്ലാ കളക്ടറേറ്റുകൾക്കും മുന്നിൽ സമ്പൂർണ്ണ ഏകദിന ധർണ്ണ.
🔹1980 നവംബർ 10:
"വോയിസ് ഓഫ് ഹരിജൻസ്" (മലയാള ദ്വൈവാരിക) പ്രസിദ്ധീകരണം ആരംഭിച്ചു.
🔹1980 നവംബർ 22:
ബാംഗ്ലൂരിൽ എക്യുമിനിക്കൽ ക്രിസ്ത്യൻ സെന്റർ സംഘടിപ്പിച്ച കോൺഫ്രൻസിൽ "THE GREATEST NATIONAL ISSUES OF MODERN INDIA AND SUGGETIONS FOR SOLVING IT" എന്ന പ്രബന്ധം അവതരിപ്പിച്ചു.
🔹1981 ഡിസംബർ 23,24,25,26,27,28:
കെ.എച്ച്.എഫ്. അഞ്ചാം നേതൃത്വ പരിശീലന ക്യാമ്പ് കോട്ടയം ഗവ. മോഡൽ ഹൈസ്ക്കൂളിൽ.
IDF MEDIA
🔹1982 ജൂൺ 14:
കെ.എച്ച്.എഫ്. സെക്രട്ടറിയേറ്റ് പിക്കറ്റ് ചെയ്തു. എസ്.ഐ സോമൻ കൊലയാളികളെ അറസ്റ്റ് ചെയ്യുക, 50 വയസ് കഴിഞ്ഞ കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുക, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നൽകുക, ഭൂ പരിഷ്‌കരണ നിയമത്തിലെ ഇഷ്ടദാന വകുപ്പ് റദ്ദ് ചെയ്യുക.70 ലെ കണക്കനുസരിച്ച് ഇനിയും ഏറ്റെടുക്കാനുള്ള 4 ലക്ഷം ഹെക്ടർ മിച്ച ഭൂമി ഉടൻ ഏറ്റെടുത്ത് ഭൂരഹിത കർഷകർക്ക് നൽകുക, എല്ലാ നഗര വികസന അതോറിറ്റികളിലും ഹരിജനങ്ങൾക്ക് പ്രാതിനിധ്യം നൽകുക, നഗര വികസന ചെലവുകളിൽ 15% ഹരിജനങ്ങളുടെയും നഗര ചേരി നിവാസികളുടെയും ക്ഷേമത്തിന് വിനിയോഗിക്കുക. ഹരിജൻ കോളനികളും, ഹരിജൻ ഹോസ്റ്റലുകളും മനുഷ്യവാസ യോഗ്യമാക്കുക, ഹരിജൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിക്കുകയും സ്കൂളുകളിലും സ്റ്റൈപെന്റ് ഏർപ്പെടുത്തുകയും ചെയ്യുക, സർക്കാർ സർവ്വീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ഉദ്യോഗ കുടിശ്ശിഖ ഇല്ലാതാക്കുക, അവയിൽ പ്രമോഷനിൽ സംവരണം ഏർപ്പെടുത്തുക. അവശ ക്രൈസ്തവർക്ക് ജനസംഖ്യനുപാതികമായി സംവരണം നൽകുക, പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന കോർപറേഷൻ പ്രവർത്തനം പുനഃരാരംഭിക്കുക, ബാംബൂ കോർപ്പറേഷനിൽ ചെയർമാനടക്കം 50% പ്രതിനിധ്യം ഈറ്റ തൊഴിലാളികൾക്ക് നൽകുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും ക്ഷേമനിധിയും, പ്രോവിഡന്റ് ഫണ്ടും, ഗ്രാറ്റുവിറ്റിയും പെൻഷനും ഏർപ്പെടുത്തുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പിക്കറ്റിംഗ്.
🔹1982 ജൂൺ 28:
82 ജൂൺ 14 ലെ സെക്രട്ടറിയേറ്റ് പിക്കറ്റിങ്ങിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് വേണ്ടി എല്ലാ കളക്ടറേറ്റുകളും K.H.F. പിക്കറ്റ് ചെയ്തു.
🔹1982 ആഗസ്റ്റ് 15:
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കു കെ.എച്.എഫ്. ന്റെ സമര പ്രചാരണ ജീപ്പ് ജാഥ ആരംഭിച്ചു.
🔹1982 സെപ്റ്റംബർ 6:
"കേരളാ ജനറൽ വർക്കേഴ്സ് യൂണിയൻ (K.G.W.U)" രൂപീകരിച്ചു.
🔹
1983 ഫെബ്രുവരി 1:
#ഗുരുവായൂർ_പദയാത്ര ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്ര ഊട്ടുപുരയിൽ ബ്രഹ്മണർക്കുമാത്രമായി നമസ്ക്കാരസദ്യ നൽകുന്നതും, ബ്രഹ്മണരല്ലാത്തവരെ ഊട്ടുപുരയിൽ പ്രവേശിപ്പിക്കാത്തതും അയിത്താചരണത്തിന്റ ഭാഗമായതിനാൽ അതവസാനിപ്പിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ടു 101 കെ.എച്ച്.എഫ്. പ്രവർത്തകർ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് #അയിത്താചാര_നമസ്‌കാരസദ്യാ_വിരുദ്ധ_പദയാത്ര നടത്തി.
🔴
ഗുരുവായൂർ പ്രശ്നത്തിൽ തീരുമാനം എടുക്കേണ്ടത് തന്ത്രി ആണെന്ന് മുഖ്യമന്ത്രി കരുണാകരൻ
🔴
1936 ലെ ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചത് തന്ത്രിയോ, തന്ത്രിയോട് ആലോചിച്ചിട്ടോ ആയിരുന്നില്ലെന്ന് കല്ലറ സുകുമാരൻ
🔴
മതപരമായ കാര്യമായതിനാൽ പ്രതികരിക്കുന്നില്ലെന്ന് സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട്.
🔴
ശരിയത്ത് പ്രശ്നത്തിലും, വൈപ്പിൻ മദ്യ ദുരന്തത്തിലും, ം_എസ് പ്രതികരിച്ചത് അദ്ദേഹം മുസ്ലീമും മദ്യപാനിയും ആയതുകൊണ്ടാണോയെന്ന് കല്ലറ സുകുമാരന്റെ മറുചോദ്യം
🔹
െബ്രുവരി_13:
നൂറ്റാണ്ടുകളായി അബ്രാഹ്മണരുടെ പാദസ്പർശമേൽക്കാത്ത #ഗുരുവായൂർ ഊട്ടുപുരയ്ക്കുള്ളിൽ #കല്ലറ_സുകുമാരൻ പ്രവേശിച്ചു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്നിട്ടും ബ്രാഹ്മണനല്ലാത്തതിനാൽ #മുഖ്യമന്ത്രി #കരുണാകരനും അവിടെ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. അന്നാദ്യമായി കെ. കരുണാകരനും #ഊട്ടുപുരയിൽ പ്രവേശിച്ചു.
🔹1983 ഫെബ്രുവരി 18:
ബ്രാഹ്മണ സദ്യ ഈ വർഷം തന്നെ നിറുത്തലാക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്.
🔹1983 മാർച്ച് 8:
'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്' തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറിൽ ഹരിജൻ പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഈ പ്രബന്ധം "ഹരിജൻ പ്രശ്നങ്ങളിൽ ഒരഭിവീക്ഷണം" എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിച്ചു.
🔹1983 ഏപ്രിൽ 17,18,19,20:
കെ.എച്ച്.എഫ് ന്റെ രജത ജൂബിലി ആഘോഷം കോട്ടയത്ത്.
🔹1983 ഏപ്രിൽ 18:
#സെന്റർ_ഓഫ്_കേരള_ട്രേഡ്_യൂണിയൻ ( ) രൂപീകരിച്ചു.
🔹1983 ഏപ്രിൽ 20:
"ഇന്ത്യൻ ലേബർ പാർട്ടി (I.L.P)" കോട്ടയം എ.വി ജോർജ് ഹാളിൽ വെച്ച് രൂപീകരിച്ചു.
🔹1983 നവംബർ 14:
യുടെ സെക്രട്ടറിയേറ്റ് മാർച്ച്.
കാർഷികവൃത്തിയിൽ ഏർപ്പെട്ട് കായികമായി അദ്ധ്വാനിക്കുന്നവർക്ക് കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കും ലഭിക്കും വിധം സമഗ്രകാർഷിക ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കുക. 55 വയസ്സ് പൂർത്തിയായ എല്ലാ തൊഴിലാളികൾക്കും പെൻഷൻ ഏർപ്പെടുത്തുക. തോട്ട വ്യവസായത്തിനും, നഗര സ്വത്തിനും പരിധി ഏർപ്പെടുത്തുക. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം ബാധകമാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
🔹1983 ഡിസംബർ 4:
നമസ്ക്കാര സദ്യ എല്ലാ ഭക്തന്മാർക്കും നൽകാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
🔹1983 ഡിസംബർ 31:
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മണ സദ്യ നിർത്തലാക്കുകയും നമസ്ക്കാര സദ്യയിൽ ജാതി വിവേചനം ഇല്ലാതാക്കുകയും അടുത്ത ദിവസം (1984 ജനുവരി 1) മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്തു.
🔹1984 ഫെബ്രുവരി 13:
പട്ടിക ജാതിക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവശ ക്രൈസ്തവർക്കു ലഭിക്കുന്നതിന് ക്രൈസ്തവ സഭ പ്രക്ഷോഭണം ആരംഭിക്കുക, ക്രൈസ്തവ സഭയിലെ ജാതി വിവേചനം അവസാനിപ്പിക്കുക, ക്രൈസ്തവ സ്ഥാപനങ്ങളിൽ അവശ ക്രൈസ്തവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തുക, സെമിനാരികളിലും മറ്റും നിശ്ചിത ശതമാനം പ്രവേശനം അവശ ക്രൈസ്തവർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ബിഷപ് ഹൗസിലേക്ക് അവശ ക്രൈസ്തവ പദയാത്ര. കല്ലറ സുകുമാരനെ #കറുത്തമുത്ത്" എന്ന് ബിഷപ്പ് മാർ ഗ്രിഗോറിയസ് വിശേഷിപ്പിച്ചു.
🔹1984 മെയ് 5,6,7:
ഐ.എൽ.പി യുടെ 1-ാം സംസ്ഥാന സമ്മേളനം തൃശൂരിൽ.
🔹1984 ഒക്ടോബർ 20:
"ദരിദ്രവർഗ്ഗവും രാഷ്ട്രിയവും" പ്രസിദ്ധീകരിച്ചു.
🔹1985 മെയ് 1,2,3,4,5:
ഐ.എൽ.പി യുടെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് വൈക്കം ആശ്രമം ഹൈസ്കൂളിൽ.
🔹1985 ഡിസംബർ 21,22:
ഐ.എൽ.പി സംസ്ഥാന സമ്മേളനം എറണാകുളത്ത്.
🔹1986 ഏപ്രിൽ 14:
#കേരള_ഹരിജൻ_ഫെഡറേഷന്റെ പേര് " #ഇന്ത്യൻ_ദലിത്_ഫെഡറേഷൻ" എന്ന് പുനർനാമകരണം ചെയ്തു.
🔹1986 നവംബർ 20:
"വിമോചനത്തിന്റെ അർത്ഥ ശാസ്ത്രം" പ്രസിദ്ധീകരിച്ചു.
🔹1986 നവംബർ 20 മുതൽ ഡിസംബർ 7 വരെ:
കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ I. L. P യുടെ "മനുഷ്യാവകാശ സംരക്ഷണ ജാഥ".
🔹1986 ഡിസംബർ 8:
ഐ.എൽ.പി യുടെ സെക്രട്ടറിയേറ്റ് ധർണ്ണ.
🔹1988 മാർച്ച്: "ജാതി ഒരഭിശാപം" പ്രസിദ്ധീകരിച്ചു.
🔹1988 ആഗസ്റ്റ് 17,18:
ഐ.ഡി.എഫ് ഉത്തരമേഖലാ നേതൃത്വ പരിശീലന ക്യാമ്പ് കോഴിക്കോട്ട്.
🔹1988 സെപ്റ്റംബർ 24,25:
സി.കെ.റ്റി.യു 5-ാം സംസ്ഥാന സമ്മേളനം മുണ്ടക്കയത്ത്.
1988 ഒക്ടോബർ 23:
I.D.F, I.L.P, C.K.T.U പ്രസ്ഥാനങ്ങളുടെ ആസ്ഥാനമായി പീരുമേട് "'ഡോ. അംബേദ്ക്കർ ഭവൻ"' IDF പ്രസിഡന്റ് ശ്രീ. എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
🔹1988 നവംബർ 10:
"ജ്വലനം" മാസിക ആരംഭിച്ചു.
🔹1988 നവംബർ 26,27:
ഐ.ഡി.എഫ്. ദക്ഷിണമേഖല നേതൃത്വ പരിശീലന ക്യാമ്പ് റാന്നിയിൽ.
🔹1989 ജനുവരി 1:
"മർദ്ദിതരുടെ മോചനം ഇന്ത്യയിൽ" പ്രസിദ്ധീകരിച്ചു.
🔹1989 ഫെബ്രുവരി 11,12:
C.K.T.U തൊഴിൽ നിയമ പഠന ക്യാമ്പ് പീരുമേട്ടിൽ.
🔹1989 മാർച്ച് 25:
ആദിവാസികളുടെ മണ്ണും മാനവും സംരക്ഷിക്കുവാൻ സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ആദിവാസി ലോംഗ് മാർച്ച്. (ജാഥാ ക്യാപ്റ്റൻ IDF ജനറൽ സെക്രട്ടറി ശ്രീ. പി.കെ. രാധാകൃഷ്ണൻ)
🔹1989 ആഗസ്റ്റ് 15:
ILP ബഹുജൻ സമാജ് പാർട്ടി (BSP) യിൽ ലയിച്ചു.
IDF MEDIA
🔹1989 നവംബർ:
ബ്രാഹ്മണിസം അംബേദ്ക്കറുടെ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ചു.
🔹1990 ഏപ്രിൽ 14:
അംബേദ്ക്കർ (ലഘു ജീവചരിത്രം) പ്രസിദ്ധീകരിച്ചു.
🔹1990 ജൂലൈ 23:
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.എസ്.പി യുടെ സെക്രട്ടറിയേറ്റ് ധർണ്ണ.
🔹1990 ആഗസ്റ്റ് 14,15:
ബി.സ്.പി.യുടെ 1-ാം സംസ്ഥാന സമ്മേളനം എറണാകുളത്ത്.
🔹1991 ആഗസ്റ്റ് 15:
ബി.എസ്.പി യുടെ രണ്ടാം സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരത്ത്.
🔹1992 ഏപ്രിൽ 7 മുതൽ 24 വരെ:
കാസർഗോഡ് മുതൽ പാറശാല വരെ ബി.എസ്.പി യുടെ സുരക്ഷാ യജ്ഞ ജാഥ.
🔹1993 ഫെബ്രുവരി 2:
"ദലിത് ബന്ധുവിന്റെ ദലിത് ദർശന ഗ്രന്ഥങ്ങൾ പഠനവും നിരൂപണവും" പ്രകാശനം ചെയ്തു.
🔹1993 ഏപ്രിൽ 10,11:
"ദലിത് സാഹിത്യ കളരി" കോട്ടയത്ത് സംഘടിപ്പിച്ചു.
🔹1993 ഏപ്രിൽ 14 :
ഏകലവ്യന്റെ പെരുവിരൽ (നിരൂപണാഖ്യാന ഖണ്ഡ കാവ്യം) പ്രസിദ്ധീകരിച്ചു.
🔹1993 ആഗസ്റ്റ് 15:
ഒളിവിലെ ഓർമ്മകൾ (വിമർശന കവിത) പ്രസിദ്ധീകരിച്ചു.
🔹1994 മാർച്ച് 13:
വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും (വിമർശന പഠനം) പ്രസിദ്ധീകരിച്ചു.
🔹1994 മാർച്ച് 30:
വൈക്കം സത്യാഗ്രഹ സപ്തതി ആഘോഷം വൈക്കത്ത്. കാൻഷിറാം പങ്കെടുത്തു.
1994 സെപ്റ്റംബർ 24-
"പൂനാക്കരാറും ദലിത് പ്രത്യയ ശാസ്ത്രവും" പ്രസിദ്ധീകരിച്ചു.
🔹1994 സെപ്റ്റംബർ 20 ന് കോഴിക്കോടും,
21 ന്- എറണാകുളത്തും,
22 ന്- കോട്ടയത്തും,
23 ന്- പത്തനംതിട്ടയും,
24 ന്-തിരുവനന്തപുരത്തും
ദലിത് പ്രത്യയശാസ്ത്രപഠന ക്ലാസുകൾ.
🔹1994 നവംബർ 30:
ദലിത് പീഢനങ്ങൾക്കെതിരേ IDF ന്റെ സെക്രട്ടറിയേറ്റ് ധർണ്ണ.
1995 ജനുവരി 29:
ദലിത് സംഘടനകളുടെ ഐക്യത്തിന് വീണ്ടും ശ്രമം, കോട്ടയത്ത് സംയുക്ത യോഗം.
🔹1995 മെയ് 14:
C.K.T.U 15-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത്.
🔹1995 ആഗസ്റ്റ് 12,13:
BSP യുടെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ആലുവയിൽ.
🔹1995 സെപ്റ്റംബർ 24:
രാഷ്‌ട്രപതിക്കു വേണ്ടി കേന്ദ്രമന്ത്രി ശ്രീ.സീതാറാം കേസരി ന്യൂഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ച് അംബേദ്ക്കർ ഫെല്ലോഷിപ് നൽകി ആദരിച്ചു.
🔹1995 ഒക്ടോബർ 18:
പഞ്ചഗുരുക്കൻമാരുടെ (ഡോ. അംബേദ്ക്കർ, ഛത്രപതി സാഹു മഹാരാജ്, മഹാത്മാ ജ്യോതിരാഫുലേ, ഇ വി രാമസ്വാമി പേരിയോർ, ശ്രീനാരായണ ഗുരു) സ്മരണക്കു വേണ്ടി ലക്നൗ പരിവർത്തൻ ചൗക്കിൽ കാൻഷിറാം, കല്ലറ സുകുമാരൻ, വീരമണി, രാജാങ്കം, ദേവനാഥൻ എന്നിവർ മഹാവൃക്ഷതൈകൾ നട്ടു. (ഇവ യു.പി. വനം വകുപ്പ് സംരക്ഷിക്കുന്നു).
🔹1996 ജനുവരി 1:
ദലിത് സംഗമവും, ദലിത് കലാനിശയും കോട്ടയത്ത് സംഘടിപ്പിച്ചു.
🔹1996 :
BSP സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
🔹1996 സെപ്റ്റംബർ 28,29:
ബി.എസ്.പി പ്രവർത്തക പരിശീലന ക്യാമ്പ് കോട്ടയം മുട്ടമ്പലത്തു നടത്തി.
🔴
്ടോബർ_12:
അവിശ്രാന്തമായ ജീവിതം ഹൃദയാഘാതത്തെ തുടർന്ന് രാവിലെ 8 മണിക്ക് അവസാനിച്ചു.
കുറിപ്പ്:
(തീയതികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജീവചരിത്രക്കുറിപ്പാണിത്. കൃത്യമായ തീയതികൾ അറിയാത്ത സമരങ്ങളും പരിപാടികളും മറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.)
ജയ് ഭീം...
ജയ് മഹാത്മാ
ജയ് കല്ലറ സുകുമാരൻ...