Payyoli Vartha- പയ്യോളി വാർത്ത

Payyoli Vartha- പയ്യോളി വാർത്ത പയ്യോളിയുടെ വാർത്താ ജാലകം. താഴെയുള്ള

18/06/2022

നൂറു മേനിയുടെ വിജയാഘോഷം-സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ

01/06/2022
അയനിക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു
17/04/2022

അയനിക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു

പയ്യോളി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ അയനിക്കാട് മേഖലയിൽ നടന്ന റമളാൻ കിറ്റ് വിതരണ ചടങ്ങ് കൊയി.....

Stay Tuned... Like& Share ...and Fllow us
17/04/2022

Stay Tuned...

Like& Share ...and Fllow us

പയ്യോളി വാർത്തയുടെ പ്രേക്ഷകർക്ക് ഈസ്റ്റർ ദിനാശംസകൾ..
17/04/2022

പയ്യോളി വാർത്തയുടെ പ്രേക്ഷകർക്ക് ഈസ്റ്റർ ദിനാശംസകൾ..

17/04/2022

അകലാപ്പുഴ തീരത്ത് നിന്ന് പ്രഭാതസവാരിക്കിടെ ഗിരീഷ് കാമറയിൽ പകർത്തിയ ഈ വീഡിയോയിൽ കാണുന്ന ജീവി നീർനായ തന്നെയോ?
കമൻ്റ് ചെയ്യൂ..

ചിങ്ങപുരം സ്വദേശി സലാലയിൽ നിര്യാതനായി
13/04/2022

ചിങ്ങപുരം സ്വദേശി സലാലയിൽ നിര്യാതനായി

ചിങ്ങപുരം കീളത്ത് താഴെ റഫീഖ് (63) സലാലയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണതിനെ തുടർന്ന് സലാലയിലെ സുൽത്താൻ ഖബ...

പുറക്കാട് ജാമിഅ: ഫുർഖാനിയ്യ ദുബൈ ചാപ്റ്റർ റമദാൻ സംഗമവും ഇഫ്താർ മീറ്റും
13/04/2022

പുറക്കാട് ജാമിഅ: ഫുർഖാനിയ്യ ദുബൈ ചാപ്റ്റർ റമദാൻ സംഗമവും ഇഫ്താർ മീറ്റും

പരിശുദ്ധ റമദാനിൻ്റെ പുണ്യ ദിനരാത്രികളിൽ പ്രാർഥനാപൂർവ്വം നാഥനിലേക്കടുക്കാൻ വിശ്വാസികൾ സന്നദ്ധരാവണമെന്ന് സു....

അകലാപുഴ പാലം യാഥാർത്ഥ്യമാക്കണം : സി.പി.ഐ.https://www.payyolivartha.info/post/akalapuzha-cpi-local-conference പയ്യോളി വാർ...
13/04/2022

അകലാപുഴ പാലം യാഥാർത്ഥ്യമാക്കണം : സി.പി.ഐ.
https://www.payyolivartha.info/post/akalapuzha-cpi-local-conference

പയ്യോളി വാർത്തയുടെ വാട് സാപ്പ് ഗ്രൂപ്പിൽ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/ElltwaS553B8GXgEp4pM5s

അകലാപുഴ പാലം യാഥാർത്ഥ്യമാക്കണം : സി.പി.ഐ. പയ്യോളി : നാട്ടുകാരുടെ ചിരകാലഭിലാഷമായ അകലാപുഴ പാലത്തിൻ്റെ നിർമ്മാണ പ്....

യുവതലമുറയെ വായനയിലേക്ക് തിരിച്ചെത്തിക്കണം : സോമൻ കടലൂർ
12/04/2022

യുവതലമുറയെ വായനയിലേക്ക് തിരിച്ചെത്തിക്കണം : സോമൻ കടലൂർ

മൊബൈൽ ഫോണിൻ്റെ അനിയന്ത്രിതമായ ഉപയോഗത്തിൽ നിന്നും യുവതലമുറയെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ഡോ: സോമൻ ക...

https://www.payyolivartha.info/post/peoples-foundation-ayanikkad
11/04/2022

https://www.payyolivartha.info/post/peoples-foundation-ayanikkad

അയനിക്കാട് പീപ്പിൾസ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന റമദാൻ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയ....

റെയിൽ പാളങ്ങൾക്ക് സമീപത്തെ കാട് വ്യത്തിയാക്കൽതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സഭ ഏറ്റെടുക്കും:  പയ്യോളി നഗരസഭാ  ചെ...
11/04/2022

റെയിൽ പാളങ്ങൾക്ക് സമീപത്തെ കാട് വ്യത്തിയാക്കൽ
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സഭ ഏറ്റെടുക്കും: പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്

റെയിൽവെയുടെ അനുമതി ലഭിച്ചാൽ പാളങ്ങൾക്ക് സമീപത്തെ കാടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിലുൾപ...

തീവണ്ടി തട്ടി ഇനി പയ്യോളിയിൽ ഒരു ജീവൻ പൊലിയരുത് : ആർ.പി.എഫ്. രംഗത്ത്
11/04/2022

തീവണ്ടി തട്ടി ഇനി പയ്യോളിയിൽ ഒരു ജീവൻ പൊലിയരുത് : ആർ.പി.എഫ്. രംഗത്ത്

അയനിക്കാട് - പയ്യോളി പ്രദേശങ്ങളിൽ തീവണ്ടി തട്ടി മനുഷ്യ ജീവൻ പൊലിഞ്ഞ വാർത്തകൾ ഇനിയും കേൾക്കാതിരിക്കാൻ ബോധവത്ക.....

06/04/2022

കണ്ണൂർ നാട്ടരങ്ങിൻ്റെ നാടൻ കലാരൂപങ്ങളും മറ്റും കോർത്തിണക്കിയ പരിപാടി പയ്യോളി സേക്രഡ് ഹാർട്ട് സ്കൂളിൽ അവതരിപ്പിക്കുന്നു.

06/04/2022

തുറയൂർ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്ര ഇളനീർ എഴുന്നള്ളത്ത് മഹോൽസവത്തോടനുബന്ധിച്ച് താലപ്പൊലി വരവ്

ശാന്തിസദനം ന്യൂ ക്യാമ്പസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു; വ്യവസായ പ്രമുഖൻ പദ് മശ്രീഎംഎ.യൂസഫലി ശാന്തിസദനം വികസന ...
20/03/2022

ശാന്തിസദനം ന്യൂ ക്യാമ്പസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു; വ്യവസായ പ്രമുഖൻ പദ് മശ്രീ
എംഎ.യൂസഫലി ശാന്തിസദനം വികസന പദ്ധതിയുടെ
പ്രഖ്യാപനം നിർവഹിച്ചു

ഭിന്നശേഷി വിദ്യാർഥികളുടെ സ്നേഹാലയമായി പടുത്തുയർത്തിയ പുറക്കാ ട്‌ ശാന്തി സദനത്തിൻ്റെ മനോഹരമായ സ്കൂൾ കെട്ടിട ....

ശാന്തി സദനം അണിഞ്ഞൊരുങ്ങി; കെട്ടിടോദ്ഘാടനം നാളെ
19/03/2022

ശാന്തി സദനം അണിഞ്ഞൊരുങ്ങി; കെട്ടിടോദ്ഘാടനം നാളെ

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ & ആൻഡ്‌ അഡ്വാൻസ്‌ സ്റ്റഡീസിന്റെ ( SIRAS )സമർപ്പണവും വൈവിധ്യമാർന്....

ശാന്തി സദനം അണിഞ്ഞൊരുങ്ങി; കെട്ടിടോദ്ഘാടനം നാളെശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ & ആൻഡ്‌ അഡ്വാൻസ്‌ സ്റ്റഡ...
19/03/2022

ശാന്തി സദനം അണിഞ്ഞൊരുങ്ങി; കെട്ടിടോദ്ഘാടനം നാളെ

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ & ആൻഡ്‌ അഡ്വാൻസ്‌ സ്റ്റഡീസിന്റെ ( SIRAS )സമർപ്പണവും വൈവിധ്യമാർന്ന പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്ന ശേഷിക്കാരുടെ പഠന പരിശീലനത്തിനു വേണ്ടി 12 വർഷം മുമ്പ്‌ വിദ്യാസദനം എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പുറക്കാട്‌ കേന്ദ്രമായി ആരംഭിച്ച ശാന്തി സദനം സ്കൂളിനു വേണ്ടി നൂതന സൗകര്യങ്ങളോട്‌ കൂടി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ നടക്കും.

ഭിന്ന ശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ സൗകര്യങ്ങളോടെ ആരംഭിക്കുന്ന മാർച്ച് 19 ശനിയാഴ്ച,കാലത്ത് 10.30 നു ആരംഭിക്കുന്ന വിശിഷ്ടാതിഥികളുടെ സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സംഗമത്തിന്റെ ഉദ്ഘാടനം എം. കെ. മുഹമ്മദലി നിർവ്വഹിക്കും.ശാന്തി സദനം ഡവലപ്‌മന്റ്‌ ചെയർമ്മാൻ പി. ടി ഹനീഫ ഹാജി അധ്യക്ഷത വഹിക്കും. ഉച്ചക്ക്‌ 1 മണിക്ക്‌ കോളേജ്‌ വിദ്യാർത്ഥികളുടെ ക്യാമ്പസ്‌ ഇനിഷ്യേറ്റീവ്‌ പരിപാടി നടക്കും. കെ. കെ. മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ എസ്‌. മായ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 5 മണിക്ക്‌ നടക്കുന്ന അനുസ്മരണ സമ്മേളനവും കുടുംബ സമ്മേളനവും കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി. വി. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം സി. കുഞ്ഞമ്മദ്‌ മാസ്റ്റർ നിർവ്വഹിക്കും. തുടർന്ന് 7 മണിക്ക് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും.
മാർച്ച് 20 ഞായറാഴ്ച കാലത്ത് 9 മണിക്ക് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവഹിക്കും. എം. എൽ. എ. ശ്രീമതി കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. ഡി. സി. സി. പ്രസിഡന്റ്‌ അഡ്വ.കെ. പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ നിരവധി ജന പ്രതിനിധികളും വിവിധ സ്ഥാപന ഭാരവാഹികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കും. വൈകുന്നേരം 4.30 നു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ശാന്തി സദനം ഇൻസ്റ്റിറ്റിയൂട്‌ ഓഫ്‌ റിഹാബിലിറ്റേഷൻ ആൻഡ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ ( SiRAS ) ന്റെ സമർപ്പണവും തുറമുഖ, പുരാവസ്തു വകുപ്പ്‌ മന്ത്രി ശ്രീ.അഹമ്മദ്‌ ദേവർ കോവിൽ നിർവ്വഹിക്കും
സ്വാഗത സംഘം ചെയർമാൻ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിക്കും. പി. എസ്‌. സി.മുൻ അംഗം ടി. ടി. ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തും.D.L.S.A സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ എം. പി ഷൈജൽ, തണൽ ചെയർമാൻ ഡോ. ഇദിരീസ്‌, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. രാത്രി 7 മണിക്ക്‌ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ V. E.C.T ചെയർമ്മാൻ ഹബീബ്‌ മസ്'ഊദ് , മാനേജർ അബ്ദുൽ സലാം ഹാജി, പ്രിൻസിപ്പാൽ എസ്. മായ ടീച്ചർ മീഡിയ കൺവീനർ ബഷീർ മേലടി എന്നിവർ പങ്കെടുത്തു.

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ്‌ റിഹാബിലിറ്റേഷൻ & ആൻഡ്‌ അഡ്വാൻസ്‌ സ്റ്റഡീസിന്റെ ( SIRAS )സമർപ്പണവും വൈവിധ്യമാർന്....

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ പ്രചാരണജാഥക്ക് പയ്യോളിയിൽ സ്വീകരണം
17/03/2022

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ പ്രചാരണജാഥക്ക് പയ്യോളിയിൽ സ്വീകരണം

മാർച്ച് 28 , 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്ത...

ഇത് സ്വപ്ന സാക്ഷാത്കാരം: ജി.വി.എച്ച്.എസ്.എസിൽ 50 ലക്ഷം രൂപ ചെലവഴിച്ച് മികച്ച ലൈബ്രറി
17/03/2022

ഇത് സ്വപ്ന സാക്ഷാത്കാരം: ജി.വി.എച്ച്.എസ്.എസിൽ 50 ലക്ഷം രൂപ ചെലവഴിച്ച് മികച്ച ലൈബ്രറി

ജനകീയ പങ്കാളിത്തത്തോടെ കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറി ഒരുക്കി ജി.വി.എച്ച്.എസ്.എസ് പയ്യോളി വിസ്മയം തീർത്തു. .....

16/03/2022

ഇത് ജനകീയ മന്തി ചാലഞ്ച്... ജീവകാരുണ്യത്തിനായി ജനം ഒറ്റക്കെട്ട്.. മന്തി ചാലഞ്ച് നാളെ ..ഒരുക്കങ്ങൾ പൂർത്തിയാകുന്നു

DYFI തുറയൂർ മേഖലാ കമ്മറ്റിയുടെ ആംബുലൻ ധനശേഖരണാർത്ഥം നാളെ നടക്കുന്ന ജനകീയ മന്തി ചാലഞ്ചിൻ്റെ ഒരുക്കങ്ങൾ നാട് ഏറ്റെടുത്തിരിക്കുകയാണ്.

പയ്യോളിയിൽ വനിതകളുടെ പന്തം കൊളുത്തി പ്രകടനം
16/03/2022

പയ്യോളിയിൽ വനിതകളുടെ പന്തം കൊളുത്തി പ്രകടനം

ശിരോവസ്ത്ര നിരോധനം ശരിവെച്ച കർണ്ണാടക ഹൈകോടതി വിധിക്കെതിരെ വിമൺ ജസ്റ്റിസ് മൂവ്മെൻറിൻ്റെ ആഭിമുഖ്യത്തിൽ പന്തം ....

നഞ്ചിയമ്മക്ക് പയ്യോളിയിൽ സ്നേഹാദരം
16/03/2022

നഞ്ചിയമ്മക്ക് പയ്യോളിയിൽ സ്നേഹാദരം

ലോക വനിത ദിനത്തിൽ പ്രേം നസീർ സുഹൃദ് സമിതി കോഴിക്കോട് ജില്ല പയ്യോളി ചാപ്റ്റർ അട്ടപ്പാടിയിൽ വാനമ്പാടി ശ്രീമതി ന....

അഖില കേരള നൃത്തസംഗീത നാടകോത്സവം ഡിസം. 26 മുതൽ പയ്യോളിയിൽനർത്തന കലാലയം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില...
26/12/2021

അഖില കേരള നൃത്തസംഗീത നാടകോത്സവം ഡിസം. 26 മുതൽ പയ്യോളിയിൽ

നർത്തന കലാലയം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള നൃത്തസംഗീത നാടകോത്സവത്തിന് ഡിസംബർ 26 മുതൽ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോവിഡിനെ തുടർന്ന് അവസരങ്ങൾ തീർത്തും ഇല്ലാതായ നാടക കലാകാരന്മാർക്ക് കൈത്താങ്ങ് ആവാനും , നർത്തനയിൽ നിർമ്മാണം പൂർത്തിയായ ഓഡിറ്റോറിയം പ്രദേശത്തെ കലാസാംസ്കാരിക പരിപാടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപകാരപ്രദമാക്കുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു . ഡിസംബർ 31 വരെ നടക്കുന്ന പരിപാടി 28ന് ഗോവ ഗവർണർ അഡ്വ : പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും . പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിക്കും. പയ്യോളി - കൊളാവിപ്പാലം ബീച്ച് റോഡിൽ അയനിക്കാട് നർത്തന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക .

26 ന് രാവിലെ പത്തിന് നർത്തന ഓഡിറ്റോറിയം സമർപ്പണം എസ്. എൻ. ഡി. പി. യോഗം വടകര യൂണിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ നിർവ്വഹിക്കും. വൈകീട്ട് ഏഴിന് നവരസ കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം ' പൊന്നാപുരം കോട്ട ' , 27 ന് ഹരിലക്ഷ്മി ചങ്ങനാശ്ശേരിയുടെ നാടകം ' ദേവി കാർത്ത്യാനി ' , 28 ന് കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ ' യക്ഷനാരി ' , 29 ന് ആലുവ രംഗകല അവതരിപ്പിക്കുന്ന ' ശ്രീഭദ്രകാളി ' , 30 ന് തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന ' ഉജ്ജയിനിയിലെ മഹാഭദ്ര ' എന്നീ അഞ്ച് നാടകങ്ങൾ അരങ്ങേറും . ഡിസം.31ന് വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും , നാടക അവാർഡ് സമർപ്പണവും കെ.മുരളീധരൻ എം. പി. നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ. എ അധ്യക്ഷത വഹിക്കും. നാടകോത്സവത്തോടനുബന്ധിച്ച് ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാറുകളും അനുമോദന പരിപാടികളുമുണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ രാജൻ കൊളാവിപ്പാലം, കെ. ടി . രാജീവൻ, പി. ടി.വി. രാജീവൻ, റഷീദ് പലേരി, എം. ടി. അബ്ദുള്ള, വി.പി. നാണു മാസ്റ്റർ, ദാമു നർത്തന എന്നിവർ പങ്കെടുത്തു.

നർത്തന കലാലയം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള നൃത്തസംഗീത നാടകോത്സവത്തിന് ഡിസംബർ 26 മ.....

വടകര എം.പി യെ പൊതുപരിപാടിയിൽ അപമാനിക്കാനുള്ള കൊയിലാണ്ടി എംഎൽഎയുടെ നീക്കം അപഹാസ്യം: വി.പി ദുൽഖിഫിൽ
21/12/2021

വടകര എം.പി യെ പൊതുപരിപാടിയിൽ അപമാനിക്കാനുള്ള കൊയിലാണ്ടി എംഎൽഎയുടെ നീക്കം അപഹാസ്യം: വി.പി ദുൽഖിഫിൽ

കൊയിലാണ്ടി എംഎൽഎയും അവരുടെ ഓഫീസും പൊതുപരിപാടികളിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം പരിഗണിക്കുകയും മറ്റ് രാഷ്ട....

ഇരിങ്ങലിൽ ക്ഷേത്രത്തിന് തീപിടിച്ചു ; കത്തിനശിച്ചത് 350 വർഷത്തോളം പഴക്കമുള്ള ക്ഷേത്രംhttps://www.payyolivartha.info/post/...
20/12/2021

ഇരിങ്ങലിൽ ക്ഷേത്രത്തിന് തീപിടിച്ചു ; കത്തിനശിച്ചത് 350 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം
https://www.payyolivartha.info/post/iringaltemple

ഇരിങ്ങൽ മേക്കന്നോളി പരദേവത ക്ഷേത്രത്തിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തീപിടുത്തമുണ്ടായത്. ക്ഷ...

കൊളാവിപ്പാലം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് പുന:രാരംഭിക്കണം :  സി. പി. എംപയ്യോളി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ  അംഗമാവാ...
20/12/2021

കൊളാവിപ്പാലം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് പുന:രാരംഭിക്കണം : സി. പി. എം

പയ്യോളി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/ElltwaS553B8GXgEp4pM5s

കൊളാവിപ്പാലം - പയ്യോളി തീരദേശറൂട്ടിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് പുന:രാരംഭിക്കണമെന്ന് സി.പി.എം. ....

സി.പി. എം. ഓഫീസ് തീവെച്ച കേസിലെ ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടുപയ്യോളി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ  അംഗമാവാന്‍ ക്ലിക്ക...
20/12/2021

സി.പി. എം. ഓഫീസ് തീവെച്ച കേസിലെ ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു

പയ്യോളി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/ElltwaS553B8GXgEp4pM5s

പയ്യോളി ടൗണിലെ സി.പി.എം. ലോക്കൽ , ഏരിയ കമ്മിറ്റി ഓഫീസുകൾ തീവെച്ച കേസിലെ ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു. ബീച്ച് റ...

കൃഷ്ണപ്രിയക്ക്  വധഭീഷണി ഉണ്ടായിരുന്നു; നന്ദകുമാർ ആർഎസ്​എസ്​ പ്രവർത്തകനെന്ന്​ പെൺകുട്ടിയുടെ ബന്ധുക്കൾപയ്യോളി വാർത്ത വാട്സ...
18/12/2021

കൃഷ്ണപ്രിയക്ക് വധഭീഷണി ഉണ്ടായിരുന്നു; നന്ദകുമാർ ആർഎസ്​എസ്​ പ്രവർത്തകനെന്ന്​ പെൺകുട്ടിയുടെ ബന്ധുക്കൾ

പയ്യോളി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/ElltwaS553B8GXgEp4pM5s

തിക്കോടിയിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ച്​ പെട്രാൾ ഒഴിച്ച്​ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൊലയാളിയായ നന്ദകു.....

Address

Payyoli
Payyoli
673522

Alerts

Be the first to know and let us send you an email when Payyoli Vartha- പയ്യോളി വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Payyoli Vartha- പയ്യോളി വാർത്ത:

Videos

Share


Other News & Media Websites in Payyoli

Show All