KL 86 News

KL 86 News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL 86 News, News & Media Website, .

19/11/2020
⭕ഡോണൾഡ് ട്രംപിനെ പിന്നിലാക്കി  അമേരിക്കയെ നയിക്കാൻ ജോ ബൈഡൻ⭕=============================    🛑 KL 86 NEWS ▫️ 07/11/2020 🛑...
07/11/2020

⭕ഡോണൾഡ് ട്രംപിനെ പിന്നിലാക്കി അമേരിക്കയെ നയിക്കാൻ ജോ ബൈഡൻ⭕

=============================
🛑 KL 86 NEWS ▫️ 07/11/2020 🛑
=============================

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

⭕വാഷിങ്ടൻ : ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്‌കും ഒടുവിൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീഴ്ത്തി ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി അമേരിക്കയുടെ അമരക്കാരൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. അങ്ങോട്ടുമിങ്ങോട്ടും എന്ന നിലയിൽ നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ.

214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.

അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതോടെ വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന കമലാ ഹാരിസിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകളാണ്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ആവുന്ന ആദ്യ വനിത, ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്.

അടുത്ത തവണ പ്രസിഡൻ്റ് സ്ഥാനത്തേക്കും കമല മത്സരിച്ചേക്കും. ബൈഡൻ രണ്ടാമൂഴത്തിനു നിൽക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 56 കാരിയായ കമല തന്നെയാവും 2024ൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി.

============================

Whatsapp ലൂടെ പയ്യന്നൂർ വിശേഷങ്ങളും..
ഏറ്റവും പുതിയ വാർത്തകളും..
വേഗത്തിൽ അറിയാൻ പയ്യന്നൂരിന്റെ സ്വന്തം KL 86 News
ലിങ്കിലൂടെ പ്രവേശിക്കുക👇🏻

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

Facebook ലൂടെ follow ചെയ്യാൻ
https://www.facebook.com/KL-86-News-104460548088976/

Instagram ലൂടെ follow ചെയ്യാൻ
https://instagram.com/kl86news?igshid=194a8y8rqu44h

KL 86 ന്യൂസിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കു :
+91 904 86 86 217

=============================

⭕സംസ്ഥാനത്ത്  തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഡിസംബർ 14 ന്⭕===========================...
06/11/2020

⭕സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഡിസംബർ 14 ന്⭕

=============================
🛑 KL 86 NEWS ▫️ 06/11/2020 🛑
=============================

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

⭕️തിരു: കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും.
ഗ്രാമപഞ്ചായത്തുകൾ - 941
ബ്ലോക്ക് പഞ്ചായത്തുകൾ -152
ജില്ലാ പഞ്ചായത്ത് - 14

♦️മുൻസിപ്പാലിറ്റി -86

♦️കോർപ്പറേഷൻ-06

ഡിസംബർ 8,10,14 തീയതികളിലാണ് ,തെരഞ്ഞെടുപ്പ്.

🛑ഡിസംബർ 8 ചൊവ്വ

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

🛑ഡിസംബർ 10 വ്യാഴം

കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

🛑ഡിസംബർ 14 തിങ്കൾ

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

⭕️വേട്ടെണ്ണൽ ഡിസംബർ 16

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന്.ഡിസംബർ 25 നു മുൻപ് പുതിയ ഭരണ സമിതി അധികാരത്തിൽ വരും.

============================

Whatsapp ലൂടെ പയ്യന്നൂർ വിശേഷങ്ങളും..
ഏറ്റവും പുതിയ വാർത്തകളും..
വേഗത്തിൽ അറിയാൻ പയ്യന്നൂരിന്റെ സ്വന്തം KL 86 News
ലിങ്കിലൂടെ പ്രവേശിക്കുക👇🏻

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

Facebook ലൂടെ follow ചെയ്യാൻ
https://www.facebook.com/KL-86-News-104460548088976/

Instagram ലൂടെ follow ചെയ്യാൻ
https://instagram.com/kl86news?igshid=194a8y8rqu44h

KL 86 ന്യൂസിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കു :
+91 904 86 86 217

=============================

⭕കണ്ടോത്തെ വോളിബോൾ സ്റ്റേഡിയം ബഹു: എം.എൽ.എ ശ്രീ. സി. കൃഷ്ണൻ നാടിന് സമർപ്പിച്ചു⭕=============================    🛑 KL 86 ...
06/11/2020

⭕കണ്ടോത്തെ വോളിബോൾ സ്റ്റേഡിയം ബഹു: എം.എൽ.എ ശ്രീ. സി. കൃഷ്ണൻ നാടിന് സമർപ്പിച്ചു⭕

=============================
🛑 KL 86 NEWS ▫️ 06/11/2020 🛑
=============================

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

⭕പയ്യന്നൂർ: നഗരസഭാ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ കണ്ടോത്ത് നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയം ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി. ബാലന്‍, കൗണ്‍സിലര്‍മാരായ കെ. പവിത്രന്‍, ലതാ നാരായണന്‍, പ്രൊഫ: ടി.വി കമലാക്ഷന്‍, കെ. വി. ശശിധരന്‍, കെ.വി. അനൂപ് കുമാര്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

============================

Whatsapp ലൂടെ പയ്യന്നൂർ വിശേഷങ്ങളും..
ഏറ്റവും പുതിയ വാർത്തകളും..
വേഗത്തിൽ അറിയാൻ പയ്യന്നൂരിന്റെ സ്വന്തം KL 86 News
ലിങ്കിലൂടെ പ്രവേശിക്കുക👇🏻

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

Facebook ലൂടെ follow ചെയ്യാൻ
https://www.facebook.com/KL-86-News-104460548088976/

Instagram ലൂടെ follow ചെയ്യാൻ
https://instagram.com/kl86news?igshid=194a8y8rqu44h

KL 86 ന്യൂസിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കു :
📱+91 904 86 86 217

=============================

⭕അംഗവൈകല്യമുള്ളവർക്ക് കൈത്താങ്ങായി പയ്യന്നൂർ നഗരസഭ⭕=============================    🛑 KL 86 NEWS ▫️ 03/11/2020 🛑========...
03/11/2020

⭕അംഗവൈകല്യമുള്ളവർക്ക് കൈത്താങ്ങായി പയ്യന്നൂർ നഗരസഭ⭕

=============================
🛑 KL 86 NEWS ▫️ 03/11/2020 🛑
=============================

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

⭕പയ്യന്നൂർ : പയ്യന്നൂർ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി 12 ഇലക്ട്രോണിക്ക് വീൽ ചെയറുകൾ അംഗവൈകല്യമുള്ളവർക്ക് കൈമാറി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി ജ്യോതി അദ്ധ്യക്ഷതയും ഉദ്ഘാടനം ബഹു: നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലും നിർവ്വഹിച്ചു.

പയ്യന്നൂർ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷയോടും കൂടിയ വീൽ ചെയർ വിതരണ ചുമതല കെൽട്രോണിനാണ്. വാർഡ്സഭ വഴി തെരഞ്ഞെടുക്കപെട്ട അർഹരായ പന്ത്രണ്ടുപേർക്കാണ് വീൽ ചെയർ നൽകിയത്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ പത്ത് വീൽ ചെയറുകൾ ആണ് നൽകിയിരുന്നത്. ചടങ്ങിൽ പി പി ലീല, ഇന്ദുലേഖ, വി. നന്ദകുമാർ, നഗരസഭ സെക്രട്ടറി കെ.ആർ അജി തുടങ്ങിയവരും, കെൽട്രോൺ പ്രതിനിധികളും, സൂപ്പർവൈസർമാരുമായ എൻ.വി. മായജ്യോതി, കെ. കെ ലീല എന്നിവരും സംബന്ധിച്ചു.

============================

Whatsapp ലൂടെ പയ്യന്നൂർ വിശേഷങ്ങളും..
ഏറ്റവും പുതിയ വാർത്തകളും..
വേഗത്തിൽ അറിയാൻ പയ്യന്നൂരിന്റെ സ്വന്തം KL 86 News
ലിങ്കിലൂടെ പ്രവേശിക്കുക👇🏻

https://chat.whatsapp.com/DpIrA0dMD98DdCSaykedpF

Facebook ലൂടെ follow ചെയ്യാൻ
https://www.facebook.com/KL-86-News-104460548088976/

Instagram ലൂടെ follow ചെയ്യാൻ
https://instagram.com/kl86news?igshid=194a8y8rqu44h

KL 86 ന്യൂസിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ വിളിക്കു :
+91 904 86 86 217

=============================

Address


Telephone

+919048686217

Website

Alerts

Be the first to know and let us send you an email when KL 86 News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share