Daily Media Updates

Daily Media Updates We updates the latest news ,trends and tips in social media
(1)

16/01/2025

ചെറുതുരുത്തി പൈങ്കുളം- ഭാരതപ്പുഴയിൽ നാലുപേരെ പുഴയിൽ കാണാതായി... ഒരാളുടെ മൃതദേഹം കിട്ടി 😞

ഏകദേശം തീർന്നു....
16/01/2025

ഏകദേശം തീർന്നു....

ഷൊർണൂർ - കൊച്ചി പാലത്തിനുതാഴെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ലഷൊർണൂർ - കൊച്ചി പാലത്തിനു താഴെ കണ്ടെത്തിയ മൃതദേഹം തിരിച...
15/01/2025

ഷൊർണൂർ - കൊച്ചി പാലത്തിനുതാഴെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

ഷൊർണൂർ - കൊച്ചി പാലത്തിനു താഴെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ പ്രദേശവാസികളാണ് പാലത്തിന്റെ കോൺക്രീറ്റ് പില്ലറിനു താഴെ 35 വയസ്സ് തോന്നിക്കുന്ന മൃതദേഹം കണ്ടത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ പരിസരത്ത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. 1.89 മീറ്റർ ഉയരം, വെളുത്ത നിറം. വലതുകൈയിൽ 'സൈൻ ടു ഗോഡ്' എന്ന് പച്ചകുത്തി, സ്റ്റീൽ വള ധരിച്ചിട്ടുണ്ട്. നീലയും ചുവപ്പും ചേർന്ന ടീ ഷർട്ടും നീല ജീൻസ് പാൻ്റും കറുപ്പ് കാൻവാസ് ഷൂസുമാണ് ധരിച്ചിരിക്കുന്നത്. ഷൊർണൂർ സി.ഐ വി. രവികുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. ഷൊർണൂർ പൊലീസ്
സ്റ്റേഷൻ : 9497934002,
എസ്.ഐ: 9497980630.
സി.ഐ: 9497947218.

അയ്യോ ചത്തേ.... എന്റെ ജിമെയിൽ ചത്തേ... 😭😭😭
15/01/2025

അയ്യോ ചത്തേ.... എന്റെ ജിമെയിൽ ചത്തേ... 😭😭😭

അച്ഛന്റെ സമാധിയും.. മകന്റെ ആധിയും...! അങ്ങനെ ഗോപൻ സ്വാമി സമാധിയായി.. മകൻ പറയുന്നത് അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയായി എന്നാ...
14/01/2025

അച്ഛന്റെ സമാധിയും..
മകന്റെ ആധിയും...!

അങ്ങനെ ഗോപൻ സ്വാമി സമാധിയായി..
മകൻ പറയുന്നത് അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയായി എന്നാണ്.
അഞ്ചുവർഷം മുൻപ് തന്നെ സമാധി ആകുവാനുള്ള ക്രമീകരണങ്ങൾ അദ്ദേഹം നടത്തിയിരുന്നു എന്നും അതിനു വേണ്ടുന്ന കല്ലുകൾ എല്ലാം വരുത്തി വെച്ചിരുന്നുവെന്നും, സമാധിയാകുമ്പോൾ ആരെയും കാണിക്കാതെ തന്നെ സമാധിയായി ഇരുത്തണമെന്നും ഗോപൻ സ്വാമി മക്കളോട് നിഷ്കർഷിച്ചിരുന്നുവത്രേ.

എന്നാൽ നാട്ടുകാരുടെ ഭാഷ്യം മറ്റൊന്നാണ്.

മൂന്നുമാസമായി കിടപ്പിലായ ഗോപൻ സ്വാമി, മക്കൾ പറയും പോലെ എങ്ങനെ എഴുന്നേറ്റുപോയി താൻ സമാധി ആകണ്ട ഇടത്ത് എത്തിച്ചേർന്നു എന്നുള്ളതാണ്.

മകൻ രാജസേനൻ പറയുന്നു.. അച്ഛൻ രാവിലെ കഞ്ഞികുടിച്ച് പ്രഷറിനുള്ള മരുന്നും കഴിച്ചിട്ട് സമാധി ആകേണ്ട ഇടത്തേക്ക് പോയി പത്മാസനത്തിൽ ഇരുന്ന് മകനെ അനുഗ്രഹിച്ച ശേഷം യോഗ കലകളിലൂടെ പ്രാണനെ ഉണർത്തി ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണർത്തി പ്രാണായാമം ചെയ്തു കുംഭകം ചെയ്തു അച്ഛൻ ബ്രഹ്മത്തിലേക്ക് ലയിക്കുകയായിരുന്നു അത്രേ.. ഒരു വലിയ തേജസ് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു..

എന്തായാലും ഇത് പോലീസ് കൃത്യമായി അന്വേഷിച്ച് കാര്യങ്ങൾ കണ്ടുപിടിച്ചില്ല എങ്കിൽ അനേകം കിടപ്പുരോഗികൾ ഇതുപോലെ സമാധിയാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

അടക്കം ചെയ്ത കല്ലറ തുറപ്പിക്കുവാൻ മക്കൾ സമ്മതിക്കുന്നില്ല. മാത്രമല്ല ഇത് വർഗീയവൽക്കരിച്ച് മതത്തിന്റെ വിഷയം ആക്കി മാറ്റുവാനുള്ള വലിയ ശ്രമങ്ങൾ ആണ് ഇവിടെ നടക്കുന്നത്. കള്ളത്തരം കണ്ടുപിടിക്കും എന്നുള്ള വിഷമം അല്ല, മറിച്ച് അച്ഛന്റെ ആത്മാവ് ദൈവത്തിൽ ലയിക്കണമെങ്കിൽ ആ കല്ലറ തുറക്കാതിരിക്കണം അത്രേ....!

എന്തായാലും നീതി ന്യായ സംവിധാനങ്ങൾ ഉള്ള ഒരു ദേശത്ത് ഇത്തരം സാഹചര്യങ്ങൾക്ക് വ്യക്തമായ അന്വേഷണം നടത്തി ജനങ്ങളുടെ സംശയത്തെ ദൂരീകരിക്കുകയും ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണ്ടപ്പെട്ട അധികാരികൾ എടുക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കട്ടെ.
ഇല്ലായെങ്കിൽ ഇനി നാട്ടിൽ അനേകം സമാധികൾ നാം കാണേണ്ടിവരും..!

14/01/2025

ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് പരിസമാപ്തി....

14/01/2025

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

13/01/2025

പുലം കൊയ്ത്തുത്സവത്തിൽ നൂപുരം അവതരിപ്പിച്ച നൃത്തം....

പ്രിയ സുഹൃത്ത് നവാസ് മരണപ്പെട്ടു...ആദരാഞ്ജലികൾ 🌹🌹
12/01/2025

പ്രിയ സുഹൃത്ത് നവാസ് മരണപ്പെട്ടു...ആദരാഞ്ജലികൾ 🌹🌹

ഹരിത കർമ സേന ദേശമംഗലം പഞ്ചായത്ത് യൂണിറ്റിന്റെ നാടകം ഇന്ന് വൈകീട്ട് 5 മണിക്ക് പുലം കൊയ്‌ത്തുത്സവത്തിന്റെ ഭാഗമായി ആറങ്ങോട്...
12/01/2025

ഹരിത കർമ സേന ദേശമംഗലം പഞ്ചായത്ത് യൂണിറ്റിന്റെ നാടകം ഇന്ന് വൈകീട്ട് 5 മണിക്ക് പുലം കൊയ്‌ത്തുത്സവത്തിന്റെ ഭാഗമായി ആറങ്ങോട്ടുകര പാടത്ത് അരങ്ങേറുന്നു.

പരേതനായ ടൈലർ മാത്യു ഭാര്യ ചിന്ന അന്തരിച്ചു. ആദരാഞ്ജലികൾ🌹
12/01/2025

പരേതനായ ടൈലർ മാത്യു ഭാര്യ ചിന്ന അന്തരിച്ചു. ആദരാഞ്ജലികൾ🌹

പഠിച്ചു മിടുക്കരാകേണ്ടേ...നല്ലവണ്ണം കളിക്കേണ്ടേ ... പണി എടുക്കാൻ കഴിയേണ്ടേ ...വേണം... എല്ലാം വേണം!എല്ലാം കഴിയണമെങ്കിൽ ആദ...
10/01/2025

പഠിച്ചു മിടുക്കരാകേണ്ടേ...
നല്ലവണ്ണം കളിക്കേണ്ടേ ... പണി എടുക്കാൻ കഴിയേണ്ടേ ...
വേണം... എല്ലാം വേണം!
എല്ലാം കഴിയണമെങ്കിൽ ആദ്യം വേണ്ടത് എന്താണ്?
നല്ല ഭക്ഷണം!
അതില്ലെങ്കിൽ മറ്റൊന്നുമില്ല!

അരി വേണം പച്ചക്കറി വേണം പഴം വേണം ...
ഇതെല്ലാം എവിടെയാണ്, എങ്ങിനെയാണ്, ആരാണ് ഉണ്ടാക്കുന്നത്?

ഇതെല്ലാം ഉണ്ടാക്കുന്ന ഇടങ്ങളെ
അറിയണം ...
മണ്ണിനെ ... മണ്ണിലെടുക്കുന്ന പണികളെ ...
പണി എടുക്കുന്ന ആൾക്കാരെ അറിയണം!

കുട്ടികളും മുതിർന്നവരും അറിയണം!
ഇതിനായി വേദി ഒരുക്കുകയാണ് ആറങ്ങോട്ടുകരയിൽ...

ഉത്സാഹശാലികളാകാം നമുക്ക് ... മണ്ണിൽ ചവിട്ടി നിൽക്കാം ... നല്ല വർത്തമാനം പറയാം ... നല്ല ഭക്ഷണം കഴിക്കാം...
അരിവാളെടുത്ത് കൊയ്യാനിറങ്ങാം... പാട്ട് പാടാം... ചുവടു വെക്കാം ... അറിയാം പഠിക്കാം ആഘോഷിക്കാം ...

ആറങ്ങോട്ടുകര പാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം!

*വേദി: ആറങ്ങോട്ടുകര.*
*തീയ്യതി: 2025 ജനുവരി* *10, 11, 12.*

കൂടുതൽ വിവരങ്ങൾക്ക്:
📱 91884 95309/79023 02920/94463 80469/99610 48796

അതിനൊക്കെ ക്രിസ്ത്യൻ പള്ളി... കപ്യാർ നേർച്ചപാത്രവുമായി വരുമ്പോൾ 100 രൂപ ഇട്ടിട്ട് 90 തിരിച്ചെടുക്കും കർത്താവും ഹാപ്പി ഞമ...
09/01/2025

അതിനൊക്കെ ക്രിസ്ത്യൻ പള്ളി... കപ്യാർ നേർച്ചപാത്രവുമായി വരുമ്പോൾ 100 രൂപ ഇട്ടിട്ട് 90 തിരിച്ചെടുക്കും
കർത്താവും ഹാപ്പി ഞമ്മളും ഹാപ്പി......

കൊടുമുണ്ടയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു പരുതൂർ പടിഞ്ഞാറെ കൊടുമുണ്ട പാറ്റപ്പുറത്ത് ബഷീറിന്റെ മകൻ നബീലിനെ (17)യാണ് ...
08/01/2025

കൊടുമുണ്ടയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

പരുതൂർ പടിഞ്ഞാറെ കൊടുമുണ്ട പാറ്റപ്പുറത്ത് ബഷീറിന്റെ മകൻ നബീലിനെ (17)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പ്ലസ് ടു വിദ്യാർത്ഥിയാണ് .കൊടുമുണ്ട കണ്ണാട് പരിസരത്ത് ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് കണ്ടത്. തൃത്താല, പട്ടാമ്പി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ചരമം:08.01.2025ആറങ്ങോട്ടുകര-പൊട്ടിക്കത്തോട് കണ്ണത്ത് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ ഭാര്യ ഭാരതി അമ്മ (75 വയസ്) നിര്യാതയ...
08/01/2025

ചരമം:
08.01.2025

ആറങ്ങോട്ടുകര-പൊട്ടിക്കത്തോട്
കണ്ണത്ത് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ ഭാര്യ ഭാരതി അമ്മ (75 വയസ്) നിര്യാതയായി

മക്കൾ:
വിജയൻ (Late)
ഗീത
രാജൻ
രജനി

മരുമക്കൾ:
വേണുഗോപാൽ
സൗമ്യ
രഘുനാഥ്
സംസ്കാരം:
നാളെ (09.01.2025) രാവിലെ 10.30 ന്
ഷൊർണൂർ ശാന്തിതീരത്ത് വെച്ച്

ആദരാഞ്ജലികളോടെ,
സർവ്വ മത മരണാനന്തര സഹായസമിതി
എഴുമങ്ങാട്- ആറങ്ങോട്ടുകര

26 വർഷങ്ങൾക്ക് ശേഷം സ്വർണ്ണക്കപ്പ്തൃശൂർ മക്കൾ അങ്ങട് എടുത്തു 🥰💪ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവിൽ സ്വർണക്കപ്പ് തൃശൂരിന്    ...
08/01/2025

26 വർഷങ്ങൾക്ക് ശേഷം സ്വർണ്ണക്കപ്പ്
തൃശൂർ മക്കൾ
അങ്ങട് എടുത്തു
🥰💪ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവിൽ സ്വർണക്കപ്പ് തൃശൂരിന്

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ ഋതുനന്ദ എസ് ബി A grade കരസ്ഥമാക്കി.സംസ്ഥാന കലോ...
08/01/2025

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ ഋതുനന്ദ എസ് ബി A grade കരസ്ഥമാക്കി.സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നാമത്തെ വർഷവും കോഴിക്കോടിന് വേണ്ടി A grade നേടിയിരിക്കുകയാണ് ഋതുനന്ദ. ചേലിയ കഥകളി വിദ്യാലയത്തിൽ നിന്ന് കലാമണ്ഡലം പ്രേംകുമാർ മാഷാണ് കഥകളി പഠിപ്പിക്കുന്നത്.തിരുവങ്ങൂർ ബിജലിയിൽ ബിനീഷ് ശ്രിജില ദമ്പതികളുടെ മകളാണ് സഹോദരി മിത്രവിന്ദ എസ് ബി യുപി വിഭാഗം ഭരതനാട്യം, ദേശഭക്തിഗാനം എന്നിവയിൽ ജില്ലയിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ +1 വിദ്യാർത്ഥിയാണ് ഋതുനന്ദ....

Address

Pattambi

Alerts

Be the first to know and let us send you an email when Daily Media Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share