സ്വാമിയേ ശരണമയ്യപ്പാ.

സ്വാമിയേ ശരണമയ്യപ്പാ. ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം.

12/12/2023
ഓരോ അയ്യപ്പനും ഇരുമുടിക്കെട്ട് കെട്ടി അയ്യപ്പനെ കാണാൻ
12/12/2023

ഓരോ അയ്യപ്പനും ഇരുമുടിക്കെട്ട് കെട്ടി അയ്യപ്പനെ കാണാൻ

12/12/2023

#അപ്പാ... അപ്പാ...', അച്ഛനെ കാണാതെ അലറിക്കരഞ്ഞ് കുഞ്ഞയ്യപ്പൻ..

12/12/2023

എന്റെ അയ്യപ്പൻ..

സ്വാമിയേ ശരണം അയ്യപ്പാ...
17/06/2023

സ്വാമിയേ ശരണം അയ്യപ്പാ...

വിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഏപ്രിൽ 11  നാളെ വൈകിട്ട് 5 മണിക്ക് തുറക്കും ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശ...
10/04/2023

വിഷു പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഏപ്രിൽ 11 നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

ഏപ്രിൽ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവിൽ വിഷുക്കണി ഒരുക്കി അടക്കും പതിനഞ്ചാം തീയതി പുലർച്ചെ നാലുമണി മുതൽ ഏഴ് മണി വരെയാണ് വിഷുക്കണി ദർശനം

ദർശനത്തിനായി എത്തുന്ന ഭക്തർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുകയോ പമ്പ ഗണപതി ക്ഷേത്ര നടപ്പന്തലിൽ എത്തി പാസ് എടുക്കുകയോ ചെയ്യണം

ശബരിമലയിലെ ഒരു അപൂർവ ചിത്രം 🌹പമ്പാനദിയിലെ മണൽ കൊണ്ട് ഒരയ്യപ്പ ഭക്തൻ നിർമ്മിച്ച് ഭഗവാന് സമർപ്പിച്ചത്
07/04/2023

ശബരിമലയിലെ ഒരു അപൂർവ ചിത്രം 🌹
പമ്പാനദിയിലെ മണൽ കൊണ്ട് ഒരയ്യപ്പ ഭക്തൻ നിർമ്മിച്ച് ഭഗവാന് സമർപ്പിച്ചത്

ആറാട്ടിനായി ഭഗവാൻ പതിനെട്ടാം പടി ഇറങ്ങി പമ്പയിലേക്ക്...
06/04/2023

ആറാട്ടിനായി ഭഗവാൻ പതിനെട്ടാം പടി ഇറങ്ങി പമ്പയിലേക്ക്...

കോന്നി മുരിങ്ങമംഗലം  ശിവ ക്ഷേത്രം
18/02/2023

കോന്നി മുരിങ്ങമംഗലം ശിവ ക്ഷേത്രം

14/01/2023

സ്വാമിയേ ശരണം അയ്യപ്പ Ayyappa swamy എന്റെ Swami Ayyappan - Movie

ശബരിമല ദർശനം നടത്തി നടൻ ജയറാം 'നടൻ ജയൻ രവിസ്വാമി ശരണം 🙏
14/01/2023

ശബരിമല ദർശനം നടത്തി നടൻ ജയറാം 'നടൻ ജയൻ രവി
സ്വാമി ശരണം 🙏

മാളികപ്പുറം ടീം ഇന്ന് ശബരിശനടയിൽ
14/01/2023

മാളികപ്പുറം ടീം ഇന്ന് ശബരിശനടയിൽ

14/01/2023

മകരവിളക്കിനൊരുങ്ങി സന്നിധാനം;തിരുവാഭരണഘോഷയാത്ര അൽപസമയത്തിനകം
സന്നിധാനത്തെത്തും.

14/01/2023
https://youtu.be/m00KsQLkjPc
14/01/2023

https://youtu.be/m00KsQLkjPc

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.Subscribe Janam TV YouTube Channel: http://b...

ശബരിമല സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം, സന്നിധാനത...
14/01/2023

ശബരിമല സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം,

സന്നിധാനത്തെത്തുന്ന തിരുവാഭരണം ചാര്‍ത്തി ഭഗവാന് ദീപാരാധന 6.30ന്.

തുടര്‍ന്ന് മകരജ്യോതി ദര്‍ശനം.

രാത്രി 8.45ന് മകരസംക്രമപൂജ.

ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാല്‍ ഉടന്‍ തന്നെ ഭഗവാന്റെ പതിനെട്ട് പടികളും സോപാനവും കഴുകി വൃത്തിയാക്കും. ഉച്ചകഴിഞ്ഞ് നട അടച്ചാല്‍ ഭക്തര്‍ക്ക് പതിനെട്ടാം പടി കയറി ദര്‍ശനം അനുവദിക്കുകയില്ല. ഇന്ന് വൈകിട്ട് 5മണിക്കാണ് തിരുനട തുറക്കുക. മകരജ്യോതി ദര്‍ശനം കഴിഞ്ഞു മാത്ര മാണ് ഭക്തര്‍ക്ക് പ്രവേശനം.

സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹമാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നും ഭക്തരെ മലചവിട്ടാന്‍ കയറ്റി വിടില്ല.

തിരുവാഭരണ പേടകങ്ങൾ ആദ്യദിന യാത്ര അയിരൂർ പുതിയകാവ് ദേവീ സന്നിധിയിൽ അവസാനിപ്പിച്ചു....
12/01/2023

തിരുവാഭരണ പേടകങ്ങൾ ആദ്യദിന യാത്ര അയിരൂർ പുതിയകാവ് ദേവീ സന്നിധിയിൽ അവസാനിപ്പിച്ചു....

മകരവിളക്ക്: ടിപ്പറുകള്‍ക്ക് നിരോധനംമകരവിളക്ക്: ടിപ്പറുകള്‍ക്ക് നിരോധനംശബരിമല മകരവിളക്ക് ഉത്സവ സമയത്ത് ജില്ലയില്‍ ഉണ്ടാകു...
05/01/2023

മകരവിളക്ക്: ടിപ്പറുകള്‍ക്ക് നിരോധനം

മകരവിളക്ക്: ടിപ്പറുകള്‍ക്ക് നിരോധനം
ശബരിമല മകരവിളക്ക് ഉത്സവ സമയത്ത് ജില്ലയില്‍ ഉണ്ടാകുവാന്‍ സാധ്യതയുളള വാഹന ബാഹുല്യം പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന നിയമ പ്രകാരം ജനുവരി 13,14,15 എന്നീ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എന്നിവരെ ചുമതലപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

03/01/2023

GCC/UAE Release on Jan 5th 2023! ✅❤️

Do watch with your friends and families! ❤️

കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം ഉണ്ണി മുകുന്ദൻ 🙏Unnimukundan.world unnimukundan...
03/01/2023

കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം
ഉണ്ണി മുകുന്ദൻ 🙏
Unnimukundan.world unnimukundan.live.updates Unofficial: Unni Mukundan സ്വാമിയേ ശരണമയ്യപ്പാ. #മാളികപ്പുറം @മാളികപ്പുറം

03/01/2023
അയ്യപ്പൻ നീരാടുന്ന പുണ്യതീർത്ഥം, പമ്പ... അതിനെ മലിനമാക്കുന്ന തീർഥാടനം പുണ്യമല്ല, പാപമാണ്!                 #കോന്നി      #...
27/12/2022

അയ്യപ്പൻ നീരാടുന്ന പുണ്യതീർത്ഥം, പമ്പ... അതിനെ മലിനമാക്കുന്ന തീർഥാടനം പുണ്യമല്ല, പാപമാണ്!
#കോന്നി #സ്വാമിയേ #നൈഷ്ഠിക_ബ്രഹ്മചര്യം സ്വാമിയേ ശരണമയ്യപ്പാ. Ayyappa swamy Sabarimala Temple Sabarimala News Updates Sabarimala Dharmashasthavu District Collector Pathanamthitta

27/12/2022

മണ്ഡലപൂജ പൂർത്തിയാക്കി ഭഗവാനെ ഭസ്മാഭിഷിക്തനാക്കി തലയിൽ പട്ട് കിരീടംചുറ്റി ഏക മുഖ രുദ്രാക്ഷമാലയും മുദ്രവടിയും ധരിപ്പിച്ച് ഹരിവരാസനം പാടി നടയടച്ചു ഇനി തിരു നട തുറക്കുന്നത് വരെ ഭൂതഗണങ്ങൾക്കൊപ്പം ശ്രീ ഭൂതനാഥൻ

തത്വമസിയുടെ പൊരുൾ തേടി, കാലിടറാതെ....എരുമേലി മുതൽ പമ്പ വരെ പമ്പ വരെ വാഹനത്തിൽ എത്താമെങ്കിലും ഇപ്പോഴും കല്ലും മുള്ളുംചവിട...
27/12/2022

തത്വമസിയുടെ പൊരുൾ തേടി, കാലിടറാതെ....

എരുമേലി മുതൽ പമ്പ വരെ
പമ്പ വരെ വാഹനത്തിൽ എത്താമെങ്കിലും ഇപ്പോഴും കല്ലും മുള്ളുംചവിട്ടിയും കാടും മേടും താണ്ടിയുള്ള കാനനയാത്രയാണ് ഞങ്ങൾപ്രിയം. എരുമേലിയിൽ നിന്ന് യാത്ര കാൽനടയായി കാട്ടിലൂടെയാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനവഴിയിലൂടെയുള്ള യാത്ര മനസ്സും ശരീരവും ശുദ്ധമാക്കുന്ന പ്രക്രിയ കൂടിയാണ്. ഒപ്പം പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള യാത്ര. ആ യാത്രാവഴികളിലൂടെ...

ഇരുമ്പൂന്നിക്കര
എരുമേലിയിൽ നിന്നു മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ നടന്നുകഴിയുമ്പോൾ ഇരുമ്പൂന്നിക്കരയിലേക്കു വഴിതിരിയണം. ഇതു രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ വനാതിർത്തിയിലെത്തുകയായി.

കോയിക്കകാവ്
കോയിക്കകാവ് ഫോറസ്‌റ്റ് ചെക്ക് പോസ്‌റ്റ് കടന്നുവേണം കാട്ടിലേക്കു കയറാൻ. ഇവിടം മുതൽ തേക്കു വളർന്നു നിൽക്കുന്ന കുറ്റിക്കാട്. ആദ്യത്തെ ഇറക്കം എത്തുന്നത് ഒരു കൊച്ചരുവിയിലേക്കാണ്. അരയടി മാത്രം വെള്ളമുള്ള തോട്. കിടന്നൊന്നു കുളിക്കാം.

കോയിക്കമൂഴി
കാടിന്റെ കുളിർമയും നൈർമല്യവും നിറഞ്ഞ ഇതുപോലെയുള്ള കാട്ടരുവികൾ വഴിനീളെ അനുഭവിക്കാൻ കഴിയും. അടുത്ത കയറ്റം കയറി ചെല്ലുന്നത് മലമുകളിലെ സമതലപ്രദേശത്തേക്കാണ്. ഈ ഭാഗത്തുള്ള തേക്കുകൾ മുറിച്ചുമാറ്റി പകരം നട്ടുപിടിപ്പിച്ചിട്ട് അഞ്ചു വർഷമായതേയുള്ളൂ. തണൽ കിട്ടുകയില്ല. അര മണിക്കൂർ വെയിലേറ്റുള്ള യാത്രയ്‌ക്കൊടുവിൽ കോയിക്കമൂഴിയിലെത്തും. വനദൈവങ്ങൾക്കു വേണ്ടിയെന്നോണം നിർമിച്ച കാട്ടുകല്ലുകൾ കൊണ്ടുള്ള തറയും കല്ലു കൊണ്ടുള്ള വിഗ്രഹവും ഇവിടെയുണ്ട്. കർപ്പൂരവും സാമ്പ്രാണിയും കത്തിക്കാം. തൊട്ടടുത്തു പാറക്കെട്ടിലൂടെ പതഞ്ഞൊഴുകുന്ന അരുവിയുണ്ട്. കുളിച്ചു ക്ഷീണമകറ്റാം.

കാളകെട്ടി
അരമണിക്കൂർ കൂടി യാത്ര ചെയ്‌തെത്തുന്നത് കാളകെട്ടിയിലേക്കാണ്. ഇവിടെ മഹാദേവക്ഷേത്രവും കാളയെ കെട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ആഞ്ഞിലിയുമുണ്ട്. അയ്യപ്പന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണ് വീക്ഷിച്ചതെന്നാണ് ഐതിഹ്യം.

അഴുത
10 മിനിറ്റുകൂടി യാത്ര ചെയ്‌താൽ അഴുതയിലെത്തും. അഴുതയിൽ മുങ്ങി കല്ലെടുത്തു വേണം മേടു കേറാനെന്നാണു ആചാരം. ശക്‌തമായ ഒഴുക്കും ആഴവുമുണ്ട് അഴുതയ്‌ക്ക്. നടപ്പാലത്തിലൂടെ സുരക്ഷിതമായി അക്കരെയെത്താം. വി‌ശ്രമിച്ചു വേണം മലകയറാൻ.

അഴുതമേട്
കുത്തനെയുള്ള കയറ്റം കയറിയുള്ള യാത്രയാണ് പിന്നെ. ഒരു മണിക്കൂറോളം വേണ്ടിവരും മുകളിലെത്താൻ. വനത്തിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയർന്നു നിൽക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണ് ചവിട്ടിക്കയറാനുള്ള വഴി. ഇടയ്‌ക്കിടെ പാറക്കെട്ടുകളിലിരുന്നു വിശ്രമിക്കാം. വൻമരങ്ങളെ തഴുകിവരുന്ന കാറ്റ് ക്ഷീണമകറ്റും.

കല്ലിടാംകുന്ന്
അഴുതമേടു കേറിയെത്തുന്നത് കല്ലീടാംകുന്നിലേക്കാണ്. അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്നതു കാണാം. എല്ലാം അയ്യപ്പൻമാർ ഇട്ടു പുണ്യം നേടിയവ.

ഇഞ്ചപ്പാറ
ഒരു മലയുടെ മുകളിൽ നിന്ന് അര മണിക്കൂർ നടന്നെത്തുന്നത് ഇഞ്ചപ്പാറ കോട്ടയിലേക്കാണ്. ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്. മല അരയ സമുദായത്തിന്റെ മേൽനോട്ടത്തിൽ മണ്ഡല മകരവിളക്കുകാലത്തു മാത്രം തുറക്കുന്ന ക്ഷേത്രം. മലയുടെ മുകളിൽ ക്ഷേത്രമുറ്റത്ത് വിശാലമായ ഒരു കിണറുണ്ട്. കോൺക്രീറ്റ് ചെയ്‌തു മേൽഭാഗം മൂടിയ കിണറ്റിൽ നിന്നും വെള്ളമെടുക്കണമെങ്കിൽ വശത്തുള്ള ചെറിയ ഗുഹയിലൂടെ കുനിഞ്ഞു കയറണം. തീർഥാടന കാലത്തെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പൻമാർക്കു ദാഹമകറ്റുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും മതിയാവോളം വെള്ളം നൽകുന്ന കിണറാണിത്.

മുക്കുഴി
ഇഞ്ചപ്പാറക്കോട്ടയിൽ നിന്ന് അര മണിക്കൂർ ഇറക്കം ഇറങ്ങിയാൽ മുക്കുഴിയിലെത്തും. ഇത് ഇടത്താവളമാണ്. ഇവിടെ ഒരു ദേവീ ക്ഷേത്രമുണ്ട്. മുക്കുഴി ദേവിയെ പ്രാർഥിച്ചുവേണം ഇനിയുള്ള യാത്ര. പമ്പയിലെത്തിച്ചേരാൻ ഏഴു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. സൂര്യപ്രകാശം പോലും വീഴാൻ മടിക്കുന്ന കാട്ടിലെ ഒറ്റയടിപാതയിലൂടെ മാത്രമാണു യാത്ര. സംഘങ്ങളായി പോകുന്ന അയ്യപ്പൻമാരുടെ ശരണം വിളികൾ കാട്ടിൽ എവിടെയൊക്കെയോ മാറ്റൊലി കൊള്ളുന്നു. എല്ലാം അയ്യപ്പനിൽ സമർപ്പിച്ചുകൊണ്ടുള്ള ഈ യാത്ര തന്നെ ഭക്‌തിയുടെ പരമകോടിയാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും മാത്രമുള്ള വഴിയാണിത്. മറ്റൊരു പ്രത്യേകത എതിർദിശയിൽ നിന്ന് ആരും ഈ വഴി വരാറില്ല. കാരണം ഇതു മലയിലേക്കുള്ള യാത്ര മാത്രമാണ്. മടക്കയാത്ര ഇതുവഴിയല്ല. കാട്ടുവഴിക്കു സമീപം അയ്യപ്പൻമാർക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കാനുള്ള കടകളിലേക്കു ചുമടുമായി പോയവർ തിരികെ വരുന്നവരായി വല്ലപ്പോഴും കാണാം.

പുതുശേരി
മലയുടെ ചരിവുകളിലും താഴ്വാരങ്ങളിലും ചെറിയ നീരൊഴുക്ക് ധാരാളമായി ഉണ്ട്. ഇവിടെ കാലും മുഖവും ഒന്നു കഴുകുമ്പോൾ ക്ഷീണം പമ്പ കടക്കും. ആനകൂട്ടങ്ങളുടെ സാന്നിധ്യം എവിടെയോ ഉണ്ടെന്നു ബോധ്യപ്പെടുത്താനായി വഴിയിൽ എല്ലായിടത്തും പിണ്ടം. മുക്കുഴിയിൽ നിന്ന് മൂന്നു മണിക്കൂർ നടന്നാൽ പുതുശേരിയാറിന്റെ കരയിലാണെത്തും. ഇത് ഒരു ഇടത്താവളമാണ്. കുളിക്കാനും ഭക്ഷണം പാകം ചെയ്‌തു കഴിക്കാനും അയ്യപ്പൻമാർ തങ്ങുന്നത് ഇവിടെയാണ്. രാവിലെ എരുമേലിയിൽ നിന്നു തുടങ്ങുന്ന യാത്രയാണെങ്കിൽ രാത്രി പുതുശേരിയിൽ തങ്ങാതെ പോകാനാവില്ല. പിറ്റേദിവസം മഞ്ഞുമൂടിക്കിടക്കുന്ന പ്രഭാതമാണ് വരവേൽക്കുക. സൂര്യ രശ്‌മികൾ ഏൽക്കുന്നതുവരെ മഞ്ഞ് ആകാശമേലാപ്പിൻകീഴിൽ നിറഞ്ഞുനിൽക്കും. വീണ്ടും പുതുശേരിയാറ്റിൽ ഒരു കുളി കൂടി കഴിഞ്ഞാൽ കരിമല കയറ്റത്തിനുള്ള തയാറെടുപ്പാകാം.

കരിയിലാംതോട്
ഇനിയുള്ള യാത്ര കരിമലകയറ്റമായതിനാൽ വിശ്രമം അത്യാവശ്യമാണ്. കാട്ടരുവിയിൽ ഒന്നു മുങ്ങിപൊങ്ങിയാൽ ശരീരത്തിനും മനസ്സിനും തിരിച്ചുകിട്ടുന്നത് ഇതുവരെയില്ലാത്തൊരു ഊർജമാണ്. ശുദ്ധവും നിർമലവും ഔഷധഗുണമുള്ളതുമായ വെള്ളം 10 മാസം മനുഷ്യസ്‌പർശമേൽക്കാതെ കിടക്കുന്നതാണ്. ഇവിടെ രാത്രി തങ്ങുന്നവർക്ക് ഏതു നിമിഷവും ആനയെ കാണാനാകും. ഇന്നുവരെ ആനക്കൂട്ടങ്ങൾ ഇവിടെ ആരെയും ഉപദ്രവിച്ചതായി അറിവില്ല. അര മണിക്കൂർ യാത്ര ചെയ്‌താൽ കരിയിലാംതോടെത്തും. ഈ ചെറിയ കാട്ടരുവിയും തീർഥാടനപാതയിലെ ആചാരമനുഷ്‌ടിക്കാനുള്ളതാണെന്നത് അവിശ്വസനീയമായി തോന്നാം. തോടു കടക്കുന്നതിനു മുൻപ് ഒരു കരിയില കയ്യിലെടുക്കണം. ഇതുമായി തോടു കടന്നശേഷം കരിയില കരയ്‌ക്ക് ഇട്ട് അതിൽ കാൽ ചവുട്ടി വേണം കടക്കാൻ. കരിയിലയിൽ നിന്നും കാലെടുത്തു വയ്‌ക്കുന്നതു കരിമലയിലേക്കാണ്.

കരിമല കയറ്റം കഠിനം
ഏഴു തട്ടുള്ള കരിമല. ഒരു മലയിൽ നിന്നും കയറുന്നത് അടുത്ത മലയിലേക്ക്. ഒറ്റയടിപാതയിലൂടെയാണ് ഓരോ മലയും കീഴടക്കേണ്ടത്. കാടിന്റെ ഗാംഭീര്യവും അനന്തതയും അനുഭവിച്ചറിയുന്നത് കരിമലയിലാണ്. എവിടെയും ഇരുണ്ട പച്ച. കാടിന്റെ മേലാപ്പു മാത്രം. ഇലകളൊഴിഞ്ഞ ഭാഗത്തുകൂടി ആകാശം കാണാം. സൂര്യരശ്‌മി എത്താൻ മടിക്കുന്ന സ്‌ഥലമാണിത്. രണ്ടു മണിക്കൂർ നടന്നാൽ കരിമലമുകളിലെത്തും. ഇവിടെയാണ് തീർഥക്കുളം. രണ്ടാൾ മാത്രം താഴ്‌ചയുള്ള കിണറ്റിൽ വെള്ളം എന്നും ഒരേ അളവിൽ കാണുമെന്നതാണ് പ്രത്യേകത. ഇഞ്ചപ്പാറക്കോട്ട പോലെ അതിശയിപ്പിക്കുന്നതാണ് കരിമലമുകളിലെ തീർഥക്കുളം. താണ നിലത്തേ നീരുള്ളൂ എന്ന വിശ്വാസത്തെ മാറ്റിക്കുറിക്കുന്നതാണ് ഇത്രയും വലിയ ഉയരത്തിലുള്ള വറ്റാത്ത കുളം. ഇവിടെ വിശ്രമിച്ചശേഷം കയറിയ കയറ്റം അത്രയും ഇറങ്ങണം. കരിമല മുകളിൽ എപ്പോൾ എത്തുന്നവർക്കും അയ്യപ്പ സേവാസംഘത്തിന്റെ ക്യാംപിൽ സൗജന്യമായി ചൂടുകഞ്ഞി കിട്ടും. അതു കുടിച്ചു കയഴിയുമ്പോഴേ കയറ്റത്തിന്റെ ക്ഷീണം മുഴുവൻ അലിഞ്ഞു പോകും..

കരിമല ഇറക്കം
ഏഴു തട്ടായിട്ടാണ് കയറിയതെങ്കിൽ ഇറങ്ങേണ്ടത് ഒറ്റതട്ടിലൂടെയാണ്. ഇറക്കം ഒരു മണിക്കൂർ ഇറങ്ങിയാൽ പമ്പാനദീതീരത്തെത്തും. കുറെ ഭാഗത്ത് കല്ലുകെട്ടിയ പടികളുണ്ട്. പടിയില്ലാത്ത ഭാഗത്ത് സൂക്ഷിക്കണം. ചാറ്റൽമഴ പെയ്താൽ തെന്നിവീഴാൻ സാധ്യത ഏറെയാണ്.

വലിയാനവട്ടം
കരിമല ഇറങ്ങി ചെല്ലുന്നത് വലിയാനവട്ടത്തേക്ക്. പമ്പ പോലെ വിശാലമാണ്. ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇവിടെ തങ്ങുന്നത്. മകരവിളക്കിനാണ് ഏറ്റവും വലിയ തിരക്ക്. ചെറിയാനവട്ടം ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെ എത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്.. നദിക്കരയിലൂടെ വീണ്ടും അൽപ്പം നടന്നാൽ പമ്പയിലെത്തും.

ശബരീശ സവിധത്തിലേക്ക്
തുലാമഴ തുവർത്തി വൃശ്‌ചികമഞ്ഞിന്റെ ഭസ്‌മം പൂശാനൊരുങ്ങുന്ന പ്രകൃതി. നാമജപാമൃതമന്ത്രങ്ങൾക്കു കാതോർത്ത് ധ്യാനനിമഗ്നമാകുന്ന കാറ്റ്. ആലസ്യക്കുളിരകറ്റി അകമേ ഭക്‌തിനാളങ്ങൾ കൊളുത്താനെത്തുന്ന പുലർവെയിൽ. വരവായി, തീർഥാടനത്തിന്റെ വൃശ്‌ചിക– ധനുമാസ പുലരികൾ. ശരണഘോഷങ്ങളുടെ മണ്ഡലക്കാലം. ഇനി, ശബരീശസുപ്രഭാതത്തിലുണർന്ന് ഹരിവരാസനത്തിലുറങ്ങുന്ന സന്നിധാനത്തെ പകലിരവുകളിലേക്ക് അണമുറിയാതൊഴുകുന്ന ഭക്‌തലക്ഷങ്ങൾ. മോഹമലകൾ താണ്ടി, മോക്ഷദായകമായ ശബരീശസവിധമണയാൻ ദൂരദിക്കുകളിൽ നിന്നെത്തുന്നവർ. പലദേവ സന്നിധിയിലും തൊഴുതാണ് ഭക്തർ പമ്പയിൽ എത്തുന്നത്. യാത്രാമധ്യേ തൊഴുതുവണങ്ങുന്ന ക്ഷേത്രസന്നിധികളെയും
വിശ്രമിക്കുന്ന ഇടത്താവളങ്ങളെയും പോലുമല്ല പമ്പയും സന്നിധാനവും. തിരക്കോട് തിരക്കാണ്. മലകയറി പടിചവിട്ടി തിരുസന്നിധിയിൽ എത്തി ശബരീശ ദർശനം കഴിഞ്ഞ് മടങ്ങും വരെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വേണം.

പമ്പയിൽ എത്തുമ്പോൾ
കെഎസ്ആർടിസി ബസിലോ സ്വകാര്യ വാഹനത്തിലോ കാൽനടയായോ പമ്പയിൽ എത്താം. എല്ലാ വാഹനങ്ങളും ത്രിവേണി പെട്രോൾ പമ്പ് വരെ എത്തും. അയ്യപ്പന്മാർക്ക് ഇറങ്ങാനായി അധികം സമയം ത്രിവേണിയിൽ നിർത്താൻ അനുവദിക്കില്ല. അതിനാൽ പമ്പയിൽ എത്തും മുമ്പേ ഇറങ്ങാനായി തയാറായിരിക്കണം.

പിതൃതർപ്പണം
മൺറഞ്ഞവരുടെ ഓർമപുതുക്കി പിതൃപ്രീതിക്കായി ബലിയിട്ടാണ് നല്ലൊരുഭാഗം തീർഥാടകരും മലകയറുക. പമ്പയിൽ ത്രിവേണി വലിയപാലത്തിനു മുകളിലാണ് ബലിപ്പുരകൾ.

പുണ്യ സ്നാനം
പമ്പയിൽ മുങ്ങി സ്നാനം ചെയ്താണ് മലചവിട്ടേണ്ടത്. വൃശ്ചികത്തിന്റെ ആദ്യനാളുകളിൽ പമ്പയിൽ നല്ല വെള്ളമാണെങ്കിലും അവസാനമാകുമ്പോഴേക്കും വെള്ളം മലിനമാകും. നദിയുടെ കരയിൽ ഇരുമുടിക്കെട്ടുവെച്ച് സ്നാനത്തിനായി ഇറങ്ങുന്നവർ സൂക്ഷിക്കണം. പണമടങ്ങിയ സഞ്ചികൾ മോഷ്ടാക്കൾ അപഹരിച്ചു പോകുന്ന സംഭവങ്ങൾ ഏറെയുണ്ട്. അതിനാൽ ശ്രദ്ധിക്കണം.

വെർച്വൽക്യു പാസ്
ഓൺലൈൻ വഴി വെർച്വൽക്യു ബുക്കുചെയ്തവർ കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തവർ ത്രിവേണിയിൽ പമ്പാമണൽപ്പുറത്തുള്ള രാമമൂർത്തി മണ്ഡപത്തിലെ പൊലീസ് കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങണം.

പമ്പാഗണപതികോവിൽ
സന്നിധാനത്തേക്കുള്ള യാത്രയിലെ ആദ്യസ്ഥാനം പമ്പാ ഗണപതികോവിലാണ്. വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരനു നാളികേരം ഉടച്ച് ഉപദേവന്മാരെ തൊഴുത് മലചവിട്ടാം.

ദേവസ്വം ഗാർഡ്റൂം
10നും 50നും മധ്യേപ്രായ സ്ത്രീകൾക്ക് ഇവിടെ വരെ മാത്രമേ പ്രവേശനമുള്ളു...
നീലിമല അടിവാരം
വഴി രണ്ടായി പിരിയുന്നു. നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും.

നീലിമല പാത
പരമ്പരാഗത പാത. കുത്തനെയുള്ള മലകയറ്റം അതിൽ വിശ്രമിച്ചു വേണം കയറാൻ. എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ നീലിമലയിലെ കാർഡിയോളജി സെന്ററിൽ ചികിൽസ തേടുക.

അപ്പാച്ചിമേട്
ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവൻ ദുർദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുർദേവതകളുടെ പ്രീതിക്കായി ഇവിടെ ഇരുവശത്തുമുള്ള അപ്പാച്ചി ഇപ്പാച്ചി കുഴികളിൽ ഉണ്ട വഴിപാട് നടത്തണം. കുത്തനെയുള്ള കയറ്റമായതിനാൽ വിശ്രമിച്ചു വേണം കയറാൻ. ഇവിടെയും കാർഡിയോളജി സെന്റർ ഉണ്ട്.

ശബരിപീഠം
ശബരി തപസ് അനുഷ്ഠിച്ച സ്ഥലം. കാനനത്തിലെ ഏഴ് കോട്ടകളിൽ ഒന്ന്. ശബരിക്കു മോക്ഷം കിട്ടിയ സ്ഥാനം കൂട‌ിയാണ്.

മരക്കൂട്ടം
പാത രണ്ടായി തിരിയുന്നു. പതിനെട്ടാംപടി കയറാനുള്ളവർ മേൽപ്പാലത്തിലൂടെ ശരംകുത്തിവഴി പോകണം.. വെർച്വൽക്യുവിന്റെ പാസ് ഉള്ളവർക്ക് ശരംകുത്തിലേക്ക് പോകാതെ ചന്ദ്രാനന്ദൻ റോഡ് വഴി നേരെ സന്നിധാനത്തിലേക്ക് എത്താം.

ശരംകുത്തി
മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണിത്. എരുമേലിയിൽ പേട്ടതുള്ളി കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോൽ നിക്ഷേപിക്കുന്നതും ശരംകുത്തിയിലാണ്.

വലിയനടപ്പന്തൽ
പതിനെട്ടാംപടി കയറുന്നതിനുള്ള ക്യു നിൽക്കുന്നത് വലിയ നടപ്പന്തലിലാണ്. പലപ്പോഴും നീണ്ടനിരയാണ്. വെർച്വൽ ക്യുവിന്റെ പാസുള്ളവർക്കായി ഒരുനിര ഒഴിച്ചിട്ടിട്ടുണ്ട്. പാസ് പൊലീസിനെ കാണിച്ചുവേണം ക്യുനിൽക്കാൻ.

പതിനെട്ടാംപടി
സത്യമായ പൊന്നുപതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറാൻ പറ്റില്ല. പടികയറും മുമ്പ് ഇരുമുടിക്കെട്ട് അഴിച്ച് നാളികേരം എടുക്കണം. നാളികേരം ഉടച്ച് ശരണംവിളിച്ച് പടിതൊട്ട് വന്ദിച്ചുവേണം മലകയറാൻ.

ശ്രീകോവിൽ
പടികയറി ഇടത്തേക്ക് തിരിഞ്ഞ് മേൽപ്പാലത്തിലൂടെ വേണം ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താൻ. ഭക്തവൽസലനെ കൺകുളിർക്കെ കണ്ടുതൊഴാം. കന്നിമൂല ഗണപതിയേയും നാഗരാജാവിനേയും ദർശിച്ച് മാളികപ്പു‌റത്തേക്ക്.

മാളികപ്പുറം
കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നവഗ്രഹം എന്നിവിടങ്ങളിൽ തൊഴുത് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താം.

നെയ്യഭിഷേകം
അയ്യപ്പ സ്വാമിയുടെ ഇഷ്ടവഴിപാടാണ് നെയ്യഭിഷേകം. പുലർച്ചേ 4.30 മുതൽ 11.30 വരെയാണ് നെയ്യഭിഷേകം.. വടക്കേനടയിലെ നടപ്പന്തലിനു മുകളിലാണ് നെയ്യഭിഷേകത്തിനു കാത്തുനിൽക്കേണ്ടത്. . ഉച്ചകഴിഞ്ഞ് നെയ്യഭിഷേകമില്ല. കാത്തുനിൽക്കാൻ സമയമില്ലാത്തവർക്ക് നെയ്ത്തേങ്ങ പൊട്ടിച്ച് തോണിയിൽ നെയ്യ് ഒഴിക്കാം. എല്ലാ ദിവസവും ഉച്ചക്ക് തോണിയിലെ നെയ്യ് എടുത്ത് അഭിഷേകം കഴിക്കുന്നതിന് ഇത്തവണ സംവധാനം ഉണ്ട്.

വഴിപാട് കൗണ്ടർ
പതിനെട്ടാംപടിക്ക് സമീപവും മാളികപ്പുറത്തുമാണ് അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ കിട്ടുന്ന കൗണ്ടറുള്ളത്.

🌺🔱അയ്യപ്പനും🕉️ശാസ്താവും🌺🔱ശാസ്താവിന്റെ എട്ടു അവതാരങ്ങളിൽ ഒന്ന് മാത്രമാണ് ശ്രീ അയ്യപ്പൻ ..   🌺ശാസ്താവിന് എട്ടു അവതാരങ്ങളുണ...
27/12/2022

🌺🔱അയ്യപ്പനും🕉️ശാസ്താവും🌺🔱
ശാസ്താവിന്റെ എട്ടു അവതാരങ്ങളിൽ ഒന്ന് മാത്രമാണ് ശ്രീ അയ്യപ്പൻ ..
🌺ശാസ്താവിന് എട്ടു അവതാരങ്ങളുണ്ട്
1.🌺 മഹാ ശാസ്താവ്
2.🌺ബാല ശാസ്താവ്
3.🌺കാല ശാസ്താവ്
4.🌺കിരാത ശാസ്താവ്
5.🌺സമ്മോഹന ശാസ്താവ്
6.🌺ആര്യ ശാസ്താവ്
7.🌺കല്യാണ ശാസ്താവ്
8.🌺അയ്യപ്പൻ
ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ അയ്യപ്പന്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തില്‍ ഉള്ളത്. അതിനാല്‍ ശബരിമലയില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രായപരിമിതി നല്‍കിയിരിക്കുന്നു. എന്നാല്‍ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താവുന്നതാണ്. അയ്യപ്പൻ ബാലഭാവമായതിനാലാണ് ഇത് സാധ്യമാകുന്നത്.

എന്താണ് " #നൈഷ്ഠിക_ബ്രഹ്മചര്യം " ?

നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ എന്നു പറഞ്ഞല്ലോ..ആ വാക്കിന്റെ യഥാർത്ഥ അർത്ഥം ഒന്ന് അറിയാൻ ശ്രമിക്കാം..

"നൈഷ്ഠിക ബ്രഹ്മചര്യം" സംസ്കൃതപദമായതുകൊണ്ട് ഏതൊരു വാക്കിനും അര്ഥതലം ചിന്തിക്കുന്നത് ധാതുവിനെ വച്ചാകണം.

നൈഷ്ഠികശബ്ദം വരുന്നത് നിഷ്ഠാ എന്ന വാക്കിൽ നിന്നാണ്. "നിഷ്ഠാ വിദ്യതേ അസ്യേതി" എന്ന് സമാസം. നിഷ്ഠ യാതൊരുവനിലാണോ ഉള്ളത് എന്നു സാമാന്യമായി പറയാം.

ഇതുകൂടാതെ നൈഷ്ഠികത്തിന്, "നിഷ്ഠാ നാശപര്യന്തം ബ്രഹ്മചര്യേണ തിഷ്ഠതി"- ബ്രഹ്മചര്യത്തിൽ ഉള്ള കാലത്തോലം നിഷ്ഠയോടു കൂടി തുടരുക. "നിഷ്ഠായാം മരണേ വാ വിഹിതം" , മരണം വരെ അനുഷ്ഠിക്കുന്നത്. അയ്യപ്പ സ്വാമിയുടെ ബ്രഹ്മചര്യം മരണം വരെ നിഷ്ഠയോടെ അനുഷ്ഠിച്ചതാണ്

ലോകത്തിൽ രണ്ടു തരത്തിലാണ് നിഷ്ഠ പറയുന്നത്, ജ്ഞാനയോഗം കൊണ്ടും കര്മ്മയോഗം കൊണ്ടും, ഇതാണ് യോഗികളും സാംഖ്യരും സ്വീകരിച്ചിരിക്കുന്നത്. "ലോകേऽസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാऽനഘ. ജ്ഞാനയോഗേന സാംഖ്യാനാം കര്മ്മയോഗെന യോഗിനാം" എന്ന പ്രമാണം കൊണ്ടുദ്ദേശിക്കുന്നത് ഇതുതന്നെ.

ഇവിടെ നിഷ്ഠാ എന്നതിന് സമാസം പറയുന്നു, "തസ്മിന്നാത്മനി ചേതനേ നിഷ്ഠാ യസ്യേതി വിഗ്രഹഃ."

അതായത് യാതൊരുവനാണോ സ്വന്തം ആത്മാവിൽ അഥവാ ചേതനയിൽ തന്നെ സ്ഥിതിചെയ്യുന്നത് അവൻ. എങ്ങിനെ സ്ഥിതിചെയ്യുന്നത് എന്നാണെങ്കിൽ നിതരാം, എല്ലായിപ്പോഴും സ്ഥിതിചെയ്യുന്നത്. അതാണ് നിഷ്ഠ.

ഈ നിഷ്ഠാ ശബ്ദത്തിന് എന്നതിന് ഒരു അര്ഥം കൂടിയുണ്ട്. നിതരാം തിഷ്ഠന്തി ഭൂതാന്യത്ര, ആധാരേ. എവിടെയാണോ ഭൂതങ്ങൾ എല്ലായിപ്പോഴും സ്ഥിതിചെയ്യുന്നത്, ആധാരമായി. ഇതാണ് നിഷ്ഠാ
നാലു തരത്തിൽപെടുന്ന ഭൂതങ്ങളേയും, അതുപോലെ തന്നെ ബാലഗ്രഹാദികളായ സകലരുടേയും ആധാരമായി സ്ഥിതിചെയ്യുന്നതു കൊണ്ടും കൂടിയാണ് ഇവിടെ നിഷ്ഠാ ശബ്ദം പറയുന്നത് എന്നു മനസ്സിലാകും. അയ്യപ്പനെ ഭൂതനാഥനെന്നു പറയുന്നത് ഇവിടെ ഓർക്കാം..

യോഗിയുടെ അവസ്ഥയാണ് എന്നു ബ്രഹ്മ എന്ന ശബ്ദവാചിത്വം കൊണ്ടുദ്ദേശിക്കുന്നത്.

തസ്യാഃ പന്ഥാഃ ഉപായാഃ സാ. തത്ര വ്രതിനാം യാ സ്ഥിതിഃ അവസ്ഥാനം അപരിത്യാഗഃ സാ. അതിൽ വ്രതികളുടെ യാതൊരു സ്ഥിതിയുണ്ടോ അതിനെ പരിത്യാഗം ചെയ്യാതെ ഇരിക്കുക അതാണ് ചര്യാ.

അപ്പോൾ ചര്യാ എന്നാൽ ശാസ്ത്രോപാസനയിലൂടെ ഗുരുസവിധത്തിൽ നിന്നു പഠിച്ച ധ്യാനധാരണാദികളായ യാതൊന്നുണ്ടോ അതിനെ പരിത്യാഗം ചെയ്യാതെ ഇരിക്കുക.

ഇനി നൈഷ്ഠിക ബ്രഹ്മചര്യമെന്ന അര്ഥത്തെ ചിന്തിച്ചു നോക്കൂ.. നിഷ്ഠാ, ഭൂതങ്ങളുടെ ശരണ മൂര്ത്തിയായി, ബ്രഹ്മ, ഊര്ധ്വമായ നയനങ്ങളോടെ വ്രതികളുടെ ആചരണങ്ങളോടു കൂടി യാതൊരുവനാണോ നിരന്തരം സ്ഥിതിചെയ്യുന്നത് അവനാണ് നൈഷ്ഠിക ബ്രഹ്മചാരീ.

ഇനി ഇതെല്ലാം കൂടി ചേര്ത്തു വായിച്ചാൽ നമുക്ക് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ഭൂതനാഥനെന്നും യോഗിയെന്നുമെല്ലാം വിളിക്കുന്നതെന്തിനെന്നു മനസ്സിലാക്കാനാകും.

അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം നൈഷ്‌ഠികമായി മരണം വരെ (ശാസ്താവിൽ വിലയം പ്രാപിക്കും വരെ ) അനുഷ്ഠിച്ചതായതു കൊണ്ടും ആ അർത്ഥത്തിൽ ശബരിമല ഭഗവാന്റെ സമാധിസ്ഥലം ആയതു കൊണ്ടും അവിടെ പോകുമ്പോൾ ആ മൂർത്തീഭാവത്തിന്റെ താല്പര്യങ്ങളെ മാനിക്കേണ്ടത് ഓരോ ഭക്തന്റെയും ഉത്തവാദിത്തമാണ്.. എന്റെ വീട്ടിൽ എന്റെ താല്പര്യമനുസരിച്ചാണ് വിരുന്നുകാർ വരേണ്ടത് എന്ന് ഞാൻ നിഷ്കർഷിക്കുന്ന പോലെ എന്ന് മാത്രം കരുതിയാൽ മതി.... ഭഗവാൻ പൂർണമായി നൈഷ്ടിക ബ്രഹ്മചര്യം അനുഷ്ഠിച് തപസ്സു ചെയ്യുന്ന ഭാവമാണ്..

*🌞ശബരിമല* *ധർമ്മശാസ്താക്ഷേത്രം*  *പത്തനംതിട്ട*🌞🌞🌞🌞🌞🌞🌞🌞🌞 .കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയ...
27/12/2022

*🌞ശബരിമല* *ധർമ്മശാസ്താക്ഷേത്രം*
*പത്തനംതിട്ട*🌞🌞🌞🌞🌞🌞🌞🌞🌞 .
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു.ഹരിഹര പുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ) അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ എന്നു പേരുള്ള ഒരു ദേവീസങ്കല്പവും തുല്യപ്രാധാന്യത്തിൽ വാഴുന്നു. ഉപദേവതകളായി ഗണപതി, വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം സന്നിധികളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശക്തി, ശ്രമണ എന്നിവയുടെ ഒരു സമ്മിശ്രണമാണ്

*ശബരിമല*

1,260 മീ (4,134 അടി)
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൂശിയ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ചാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികൾ കയറാൻ അനുവദിക്കൂ. "നെയ്യഭിഷേകമാണ്" ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്.

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വ്രതമെടുക്കാതെയും ചലച്ചിത്ര നിർമ്മാണത്തിനുമായി വാണിജ്യപരമായ നീക്കങ്ങളെ തുടർന്ന് കേരള ഹൈക്കൊടതി ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന വിധി 1992-ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ ചരിത്രപരമായ ഒരു വിധിയനുസരിച്ച് സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. ഈ വിധി വൻ വിവാദങ്ങൾക്ക് വഴിതെളിച്ചു.

*ഐതിഹ്യങ്ങൾ*

*സ്ഥലനാമം*

രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥ ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിവാസി സമുദായത്തിൽപ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി എന്ന തപസ്വിനി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ ശ്രീരാമൻ, ഇനി ഈ സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ഈ സ്ഥലത്തിനു 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്

അയ്യപ്പന്റെ അവതാരം

അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് ശിശുവിനു “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ രാജകൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടുപോയി.

ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ, ലോകോപദ്രവകാരിണിയും പരമദുഷ്ടയുമായ മഹിഷിയെ വധിച്ച് പുലിപ്പുറത്തേറി അയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.

വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പൻ പന്തളം രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവിൽ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പമ്പാനദിയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹായിച്ചത്രേ.

വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്ന സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകർന്നു വന്ന അയ്യപ്പൻ, പരശുരാമൻ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല [8] ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം.

അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം

അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.

*ചരിത്രം*

കൊല്ലവർഷം വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നു. ധനു മാസം പതിനൊന്നാം തീയതി അവസാനിക്കുകയും ചെയ്യുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ മുതൽ ധനു മാസം പതിനൊന്നാം തീയതിവരെയുള്ള 41 ദിവസം നീണ്ടു നില്ക്കുന്ന ഈ തീർത്ഥാടനകാലമാണ് മണ്ഡല കാലം. ഡിസംബർ-ജനുവരി മാസങ്ങളിലായിട്ടാണ് ഈ കാലം.[27] ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും[അവലംബം ആവശ്യമാണ്] ഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

*ഇരുമുടിക്കെട്ട്*

പുണ്യവും പാപവും ഉൾക്കൊള്ളുന്നതായി സങ്കൽപ്പിക്കപ്പെടുന്നതും അയ്യപ്പഭക്തന്മാർ മണ്ഡലകാലത്ത് തങ്ങളുടെ തലയിലേറ്റിക്കൊണ്ടുപോകുന്നതുമായ ഒരു ഭാണ്ഡമാണ് ഇരുമുടിക്കെട്ട്. ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് ഭക്തന്മാർ കണക്കാക്കുന്നത്. നിരവധിയായ ചടങ്ങുകളോടെയും ആചാരങ്ങളൊടെയുമാണ് ഈ കെട്ടു നിറയ്ക്കാറുള്ളത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവർക്ക് കറുപ്പ, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ചു ഇരുമുടിക്കെട്ടു തയ്യാറാക്കാവുന്നതാണ്. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ (തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറയ്ക്കുന്നു, ഇത് നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നു), അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്ത്തേങ്ങയുമാണ് ആദ്യമായി കെട്ടിനുള്ളിൽ നിറയ്ക്കേണ്ടത്. ഇതു നിറക്കുന്ന സമയം ശരണം വിളികൾ അന്തരീക്ഷം മുഖരിതമാകുന്നു. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. വഴിപാടു സാധനങ്ങളോടൊപ്പം യാത്രാവേളയിൽ ഭക്തന്മാർക്കു കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും ഇതിൽ ഉൾപ്പെടുത്തുന്നു.🕉️

*ശരണപാതയിൽ ശരണമായി*പുലി വാഹനനായ അയ്യപ്പ സ്വാമിയെ ദർശിച്ച് സായൂജ്യമടയാൻ എത്തുന്ന തീർത്ഥാടനകാലയളവിൽ ശരണപാതയിൽ വിഘ്നങ്ങളേതു...
27/12/2022

*ശരണപാതയിൽ ശരണമായി*

പുലി വാഹനനായ അയ്യപ്പ സ്വാമിയെ ദർശിച്ച് സായൂജ്യമടയാൻ എത്തുന്ന തീർത്ഥാടനകാലയളവിൽ ശരണപാതയിൽ വിഘ്നങ്ങളേതുമില്ലാത്ത സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുന്നതിനായി കേരള മോട്ടോർവാഹനവകുപ്പ് വിഭാവനം ചെയ്ത് ആരംഭിച്ച വാഹനഗതാഗത നിയന്ത്രണപദ്ധതിയാണ് സേഫ്സോൺ.
ഇരുമുടിക്കെട്ടുമായി അയ്യനെ മാത്രം മനസ്സിൽക്കണ്ട് എല്ലാം ത്യജിച്ച് ഭക്ത നിമഗ്നരായി എത്തുന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ശരണപാതയിൽ സഹായകരമാകാൻ അപകടങ്ങൾ വളരെ കുറയ്ക്കാൻ ഈ സംരംഭം കാരണമായിട്ടുണ്ട്. അതിന് മോട്ടോർവാഹനവകുപ്പിലെ വിവിധതലത്തിലുള്ള ഉദ്യോഗസ്ഥരുടെ അക്ഷീണ പ്രയത്നം ഒന്നു കൊണ്ട് മാത്രമാണത് സാധിച്ചിട്ടുള്ളത്.
യാത്രക്കാരായി വരുന്ന അയ്യപ്പന്മാരുടേയും അവരുടെ വാഹനനിയന്ത്രകരുടേയും നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമാണ് ഞങ്ങൾക്കത് വിജയകരമായി പൂർത്തീകരിക്കാൻ ഓരോ മണ്ഡലക്കാലത്ത് സാധിക്കുന്നതും.

ഒപ്പം പോലീസ് ഫോറസ്റ്റ് ഫയർ ദേവസ്വം വിദ്യുച്ഛക്തി ടൂറിസം റോഡ് സുരക്ഷാ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടേയും വാഹന ഡീലർമാർ ക്രെയിൻ ഒപ്പറേറ്റർമാർ മേഖലയിലെ വിവിധ വർക്ക് ഷോപ്പുകൾ മെക്കാനിക്കുകൾ ഡ്രൈവർമാർ തുടങ്ങിയവരുടെ നിർലോഭമായ കൃത്യസമയത്തെ സഹായ സഹകരങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

സ്വാമി ശരണം 🙏🙏🙏

കോന്നി  ചിറക്കൽശ്രീ  Dharma Sastha Temple  Konni, Kerala, India  ചിറക്കൽ  ശ്ര ധർമ ധർമശാസ്ത്ത ക്ഷേത്രം  ചിറപ്പു  മഹോത്സവം...
27/12/2022

കോന്നി ചിറക്കൽശ്രീ Dharma Sastha Temple Konni, Kerala, India ചിറക്കൽ ശ്ര ധർമ ധർമശാസ്ത്ത ക്ഷേത്രം ചിറപ്പു മഹോത്സവം 2022
സ്വാമിയേ ശരണമയ്യപ്പാ. GHSS konni @ #കോന്നി
#കോന്നി Tagore CLUB, KONNI District Collector Pathanamthitta
Ayyappa സ്വാമി Swami Ayyappan - Movie Sree Dharmasastha Kshethram - Thekkumbhagom Chottanikkara Amma sharanam Sabarimala Dharmashasthavu Sabarimala Temple Sabarimala News Updates Ayyappa swamy #സ്വാമിയേ

22/12/2022

സ്വാമി ശരണം.,, ശബരിമലക്ക് പോകുന്ന സ്വാമിമാർ ഇതു മുഴുവൻ കേൾക്കുക... തമിഴ്നാട്ടിലുള്ളവർ ശബരിമലയെ പറ്റി സ്വാമി അയ്യപ്പസ്വാമിയുടെ ഐതിഹ്യങ്ങളെ പറ്റി പറയുന്നത്. കുറെ സ്വാമിമാർക്ക് അറിയുമെങ്കിലും അറിയാത്ത സ്വാമിമാർക്കായ്.. കേട്ടിരുന്നു പോകും.,,
സ്വാമിയേ ശരണമയ്യപ്പാ. Ayyappa Swami Sabarimala Devotees Sabarimala Temple Sabarimala Dharmashasthavu Sabarimala Airport Sabarimala News Updates Ayyappa swamy Chottanikkara Amma sharanam Konni, Kerala, India Sevabharathi Pandalam Sree Dharmasastha Kshethram - Thekkumbhagom Swami Ayyappan - Movie Malikapuram Melshanthi Sree Adhiparashakthi Durga Bhagavathi Kshethram Valamboor Palani Madura, Tamil Nadu, India

അയ്യപ്പഭക്ത ദേവു അമ്മ  99ാം വയസ്സില്‍ സന്നിധാനത്തെത്തിയപ്പോള്‍.കണ്ണൂര്‍ ഇരിട്ടി സ്വദേശിനി ദേവു  അമ്മ 26ാം തവണയാണ് മാളികപ...
14/12/2022

അയ്യപ്പഭക്ത ദേവു അമ്മ 99ാം വയസ്സില്‍ സന്നിധാനത്തെത്തിയപ്പോള്‍.കണ്ണൂര്‍ ഇരിട്ടി സ്വദേശിനി ദേവു അമ്മ 26ാം തവണയാണ് മാളികപ്പുറമായി സന്നിധിയിലെത്തുന്നത് സ്വാമി ശരണം സ്വാമിയേ ശരണം അയ്യപ്പാ..

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when സ്വാമിയേ ശരണമയ്യപ്പാ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share