Koduvayur Media

  • Home
  • Koduvayur Media

Koduvayur Media koduvayur Media is a KODUVAYUR news and updates...

09/01/2025

വിവാഹം കഴിഞ്ഞവര്‍ മാത്രം വായിക്കുക..................

പ്രണയം...
എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:

അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.

"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."

സംശയത്തോടെ ഭാര്യ നോക്കി.

"എനിക്ക് ഡിവോഴ്സ് വേണം."

ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"

ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.

മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"

"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."

അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.

ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു.

അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി.

രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു.

അയാളെ കണ്ടതും അവള്‍ പറഞ്ഞു,

"ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."

"പറയൂ..."

"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."

ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി.

അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്."

അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.

പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.

ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.

അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു.
"എല്ലാം വലുതാണ്‌" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്.
അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു.

"അച്ഛാ... അമ്മയെ എടുക്ക്... സമയമായി",

മകന് ഇത് ശീലമായിരിക്കുന്നു.

കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു.

അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..."

കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.
പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു.

ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.

അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു,

"എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ."

കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.

ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.

വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു.

'തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം.'
പക്ഷെ ഭാര്യ...,, അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്.

ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി.

ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി.

അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്‌.

'അത് തനിയ്ക്കുള്ളതാകും.'

സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി.,, തുറന്നു വായിച്ചു.

"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല..
നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്.

പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട., അതിനു മുന്‍പ് ഞാന്‍ പോയിരിക്കും.

നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം.

നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍.

ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു.

എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം.

നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."

"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു,, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍",

കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.

"നിനക്ക് വിട..."

അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു..

അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്...

അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു.

"പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..."
പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു.

അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.

"സമയം തെറ്റി..."
അയാള്‍ മറുപടി പറഞ്ഞു...

( ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കഥകളില്‍ ഒന്ന്, )

കടപ്പാട് സോഷ്യൽ മീഡിയ ❤️

17/12/2024

*പ്രഭാത വാർത്തകൾ*

2024 | ഡിസംബർ 17 | ചൊവ്വ
1200 | ധനു 2 | പുണർതം l 1446 l ജ: ആഖിർ 15

◾ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.

◾ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. കുട്ടമ്പുഴ ക്ണാച്ചേരിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് നാട്ടില്‍ ബസിറങ്ങിയ ശേഷം നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. എല്‍ദോസിനൊപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ ഏഴ് മണിക്കൂറുകളോളം പ്രതിഷേധിച്ചു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

◾ കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കി. ചര്‍ച്ചയില്‍ കളക്ടര്‍ നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.

◾ 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞ് കേരളം. മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിനു നല്‍കിയ സഹായ വാഗ്ദാനത്തിനു മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികള്‍ തയാറാക്കുകയാണെന്നും സഹായങ്ങള്‍ തുടരണമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടകയുടെ സഹായ വാഗ്ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രതികരിച്ചു. 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം.

◾ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◾ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്.

◾ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.

◾ കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

◾ ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

◾ വയനാട് ദുരന്തം സര്‍ക്കാറിന്റെ കണക്കുകള്‍ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടി. 14 കുട്ടികള്‍ അനാഥരായി എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാര്‍ട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◾ കണ്ണൂരില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു.

◾ ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് ആണ് പിടിയിലായത്.

◾ ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു. കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്.

◾ കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിട്ടു.കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.

◾ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതില്‍ പ്രതിഷേധം. ആംബുലന്‍സ് കിട്ടാതായതോടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

◾ ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച 'വ്യാജ കളക്ടര്‍' പിടിയില്‍. മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുനാവായ വൈരങ്കോട് സ്വദേശിയാണ്.

◾ മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും.അദ്ദേഹം അവശ്യപ്പെട്ടു.

◾ സി.ഐ.സി മുന്‍ ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്ത. കേന്ദ്ര മുശാവറ അംഗം സലാം ബാഖവി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഹക്കീം ഫൈസിയുടെ പ്രസംഗങ്ങള്‍ അങ്ങനെയാണെന്നും സിഐസി യുടെ പ്രവര്‍ത്തനങ്ങളെ സ്വതന്ത്രമാക്കാന്‍ ശ്രമമുണ്ടായെന്നും ബാഖവി കുറ്റപ്പെടുത്തി.

◾ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവന്‍ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്. 45 കൊല്ലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ദില്ലിയില്‍ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

◾ നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്‌കാരം നേടിയ തുളസി ഗൗഡ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ.

◾ പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങള്‍ കിട്ടാതിരുന്ന ഷിന്‍ഡെ വിഭാഗം ശിവസേന അഞ്ച് വര്‍ഷക്കാലയളവ് വിഭജിച്ച് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വര്‍ഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ 'പലസ്തീന്‍' എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. മാസങ്ങളായി ഗസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.

◾ യാചകരെ നിരത്തുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതല്‍ ഇത്തരത്തില്‍ കേസെടുത്ത് തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

◾ ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി.

◾ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

◾ 2014-15 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാണിജ്യ ബാങ്കുകള്‍ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി പറയുന്നു.

◾ ജോര്‍ജിയയില്‍ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണ കാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനെന്നാണ് വിവരം.

◾ യുഎഇയിലെ ഖോര്‍ഫക്കാനിലുണ്ടായ ബസ് അപകടത്തില്‍ 9 മരണം. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

◾ ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.

◾ സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

◾ ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട ദ്വീപസമൂഹം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.

◾ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകളാണ്. 2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള നാലുവര്‍ഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകള്‍ ഇത്രയുമധികം വായ്പകള്‍ എഴുതിത്തള്ളിയത്. 6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവില്‍ എഴുതിത്തള്ളിയത്. 2019 സാമ്പത്തികവര്‍ഷത്തിലാണ് വായ്പകള്‍ ഏറ്റവുമധികം എഴുതിത്തള്ളിയത്. 2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ല്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത്. ഏറ്റവും കുറവ് 2014 സാമ്പത്തികവര്‍ഷത്തിലാണ്. 1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവര്‍ഷത്തില്‍ കുടിശ്ശികയുള്ള ഏകദേശം 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്. എസ്ബിഐ ഇക്കാലയളവില്‍ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 94,702 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.

◾ശുഭദിനം.....

13/12/2024

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

13/12/2024

*🏮തൊഴില്‍മേള നാളെ⭕*


പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള നാളെ (ഡിസംബര്‍ 14) കൊടുവായൂര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കും. മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കെ. ബാബു എം.എല്‍.എ നിര്‍വഹിക്കും. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. 15 ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്, ടെക്‌നിക്കല്‍, സോഫ്റ്റ്വെയര്‍, അക്കൗണ്ടിങ്, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ് തുടങ്ങിയ തസ്തികകളിലേക്ക് 750 ല്‍ അധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത്. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/ZyHhkBh2afR3Hyd86 എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മേളയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0491 2505204, 0491-2505435, 8289847817.

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

*🌸13/12/2024🌸*

*വ

26/11/2024

*റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം*

കാർഡിൽ ഉൾപ്പെട്ടവർ
* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ
* നാല് ചക്ര വാഹനം ഉള്ളവരോ
* ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
* 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവരോ
* ആദായനികുതി അടക്കുന്നവരോ
* സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ
ആണെങ്കിൽ
👆👆👆 അപേക്ഷിക്കേണ്ടതില്ല.

മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 25/11/2024 മുതൽ 10/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.
*ആവശ്യമായ രേഖകൾ*
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.✨✨✨✨✨

15/11/2024

*പ്രഭാത വാർത്തകൾ*

2024 | നവംബർ 15 | വെള്ളി
1200 | തുലാം 30 | ഭരണി l 1446 l ജ:അവ്വൽ 12

◾ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദില്ലിയിലെ കേരളത്തിന്റെ സ്പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്.

◾ വയനാടിനെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വിസമ്മതിക്കുന്നത് ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം നിഷേധിക്കലാണെന്നും സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണിതെന്നും വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണെന്നും പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.

◾ വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്ര നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങള്‍ക്കാണെന്നും കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ലെന്നും കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹമാണെന്നും ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ടീയം കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ലെന്നും കേന്ദ്ര സഹായം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പോര്‍മുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം.

◾ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിച്ച് ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതു സംബന്ധിച്ച് പൊലിസിനു നല്കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും. സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

◾ പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി. സരിനെ വാനോളം പുകഴ്ത്തി ഇ.പി. ജയരാജന്‍. ജനസേവനത്തിന്റേയും ജനപരിലാളനത്തിന്റെയും പ്രചാരകനും പ്രവര്‍ത്തകനുമായി സരിന്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോട് ഒപ്പമായിരുന്നുവെന്നും സാമൂഹ്യസേവന രാഷ്ട്രീയ രംഗത്ത് സരിന് ഒരു ഇടതുപക്ഷ മനസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി രവി ഡിസി. പുസ്തക വിവാദത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഡിസി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രവി ഡിസി. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു.

◾ ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കേസെടുക്കാതെയാണ് അന്വേഷണം നടത്തുക. തന്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

◾ പാലക്കാട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണെന്നും പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.

◾ വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോണ്‍ഗ്രസ്. അതേസമയം പോളിംഗിലെ കുറവ് ഇടതു സ്ഥാനാര്‍ത്ഥിയെ ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് കൂടുമെന്നാണ് വയനാട്ടില്‍ ബിജെപിയുടെ കണക്ക്. വയനാട്ടില്‍ പോളിംഗ് കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ആശങ്കയിലാണ് മുന്നണികള്‍.

◾ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാതല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നും എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ബാരിക്കേഡും വേണമെന്നതും ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം ആറായി. നീലേശ്വരം തേര്‍വയല്‍ സ്വദേശി മകം വീട്ടില്‍ പത്മനാഭന്‍ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

◾ കേരളത്തിന്റെ കായികതാരങ്ങള്‍ ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ പ്രതിസന്ധിയിലായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്.

◾ മണ്ഡലകാലത്തിന് ആരംഭം കുറിക്കാന്‍ ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

◾ ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് കേരള വാട്ടര്‍ അതോറിറ്റി. തീര്‍ഥാടകര്‍ക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

◾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളവും വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ശബരിമല ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍ക്ക് സുഗമമായി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

◾ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. പതിനെട്ടാം പടി കയറുമ്പോള്‍ പൊലീസുകാരന്‍ കരണത്തടിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്.

◾ കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു.

◾ വഖഫ് ഭൂമി പ്രശ്‌നത്തെത്തുടര്‍ന്ന് മുനമ്പം സന്ദര്‍ശിക്കുന്ന ബി.ജെ.പി. നേതാക്കളെ വിമര്‍ശിച്ച് മന്ത്രി പി.രാജീവ്. മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത ബി.ജെ.പി. നേതാക്കളാണ് മുനമ്പത്തേക്ക് വരുന്നതെന്നും ബി.ജെ.പി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്തേത് ഒരു മതത്തിന്റെ പ്രശ്‌നമല്ലെന്നും ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പി.രാജീവ് വ്യക്തമാക്കി.

◾ പാലക്കാട് നീലിപാറയില്‍ കാര്‍ ഇടിച്ചുനിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാറുകള്‍ തമ്മില്‍ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. കുഴല്‍പണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

◾ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്‌കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്.

◾ കുന്നത്തൂര്‍ തുരുത്തിക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെ കിണറ്റില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് കിണറ്റില്‍ വീണത്. തലയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ കൃഷിയിടങ്ങളില്‍ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളില്‍ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ഏതെങ്കിലും വ്യക്തികള്‍ മരിക്കാന്‍ ഇടയായാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

◾ എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണാപകടം ഉണ്ടായത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ സംസ്ഥാനത്ത് ഇന്നും നാളേയും ഇടിമിന്നലോടെ കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ചക്രവാതച്ചുഴികള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന് മുകളിലുമായാണ് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നത്. ഇന്ന് ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ വായുമലിനീകരണം പരിധിവിട്ടതോടെ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക.ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അന്തര്‍ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടകള്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായും മുഖ്യമന്ത്രി അതിഷി അറിയിച്ചു. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

◾ വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത് ഡല്‍ഹി വായുമലിനീകരണത്തിലെ ആശങ്ക പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക എക്സില്‍ കുറിപ്പ് പങ്കുവച്ചത്. വയനാട്ടില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കത്തെ ഗ്യാസ് ചേംബറില്‍ പ്രവേശിക്കുന്നതിന് തുല്യമെന്നായിരുന്നു പ്രിയങ്ക വിശേഷിപ്പിച്ചത്.

◾ കര്‍ണാടകയില്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

◾ ആയൂര്‍വേദ മരുന്നെന്ന പേരില്‍ പാക്കറ്റുകളില്‍ കിട്ടുന്നത് മയക്കുമരുന്ന് ചേര്‍ത്ത ചോക്ലലേറ്റുകള്‍. ബംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ചില പാന്‍ ഷോപ്പുകള്‍ വഴി വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ചോക്ലേറ്റുകളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറ് പേര്‍ പിടിയിലായി.

◾ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയര്‍ക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്ക് ഔട്ട് നടത്തിയത്.

◾ ഉത്തര്‍പ്രദേശില്‍ പിഎസ്സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രയാഗ്രാജിലെ പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ നാലാം ദിവസം സമരം തുടരുന്ന യുവാക്കള്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്തതാണ് സംഘര്‍ഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. സമരക്കാര്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.

◾ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേകാധികാര നിയമമായ അഫ്സ്പ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മണിപ്പൂരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് നടപടി.

◾ പക്ഷിപ്പനി ബാധിച്ച് അര്‍ജന്റീനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17,000-ല്‍ അധികം എലഫന്റ് സീലുകള്‍ ഇല്ലാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ഇല്ലാതായതായി നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനത്തില്‍ പറയുന്നു.

◾ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം തുടങ്ങുക. പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി ജയിച്ച് ആധികാരികമായി പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇന്ന് ക്രീസിലിറങ്ങുക. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിലും തുടര്‍ച്ചയായ സെഞ്ചുറികള്‍ നേടിയ ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ സഞ്ജുവിന്റെ മികച്ച പ്രകടനത്തിനുള്ള പ്രാര്‍ത്ഥനയിലാണ് സഞ്ജുവിന്റെ ആരാധകര്‍.

◾ ലുലു റീട്ടെയിലിന്റെ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ എം.എ യൂസഫലി. ഓഹരി വില്‍പ്പനയിലൂടെ യുഎഇയില്‍ സ്വകാര്യ വ്യക്തികളില്‍ രണ്ടാമത്തെ സമ്പന്നനായി യൂസഫലി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലുലു റീട്ടെയിലിന്റെ 172 കോടി ഡോളറിന്റെ റെക്കോഡ് ബ്രേക്കിങ് ഐപിഒയിലൂടെ യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ യൂസഫലിയുടെ ആസ്തി 530 കോടി ഡോളറായിരുന്നു. ഐപിഒയില്‍ 82,000 റീട്ടെയില്‍ നിക്ഷേപകരാണ് ഓഹരികള്‍ക്കായി സബ്സ്‌ക്രൈബ് ചെയ്തത്. ലുലു ബ്രാന്‍ഡിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് ഇത് പ്രകടമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയിലെ ഏറ്റവും വലിയ എക്സ്ചേഞ്ചായ എഡിഎക്സിലെ 100-ാമത്തെ ലിസ്റ്റിങ്ങായിരുന്നു ലുലു റീട്ടെയിലിന്റേത്.



Address


678501

Telephone

+919020288696

Website

Alerts

Be the first to know and let us send you an email when Koduvayur Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koduvayur Media:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share