18/02/2021
കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ - 17-02-2021
പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം. സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എഴുതാനും വായിക്കാനും അറിയുന്ന, ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യാന്‍ ശാരീരികമായും മാനസികമായു പ്രാപ്തരായവരുമായ 25-നും 50-നും ഇടയില്‍ പ്രായമുള്ളവരും മലപ്പുറം ജില്ലയിലെ പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കുമാണ് അവസരം. താല്‍പര്യമുള്ളവര്‍ 23 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ദിവസങ്ങള്‍ക്കിടക്ക് കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.
ഐ.ഇ.ടി. താല്‍ക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍, പ്രോഗ്രാമര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 24, 25, മാര്‍ച്ച് 3, 4, 8 തീയതികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.
ഇ.എം.എം.ആര്‍.സി. ഡോക്യുമെന്ററിക്ക് രണ്ട് അമേരിക്കല്‍ പുരസ്‌കാരങ്ങള്‍
കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബാംബു ബാലഡ്‌സ് എന്ന ഡോക്യുമെന്ററി രണ്ട് അമേരിക്കന്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. സജീദ് നടുത്തൊടി രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിക്ക് മികച്ച ഇന്‍സ്പിരേഷണല്‍ ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡ് സ്റ്റാര്‍ മൂവി അവാര്‍ഡും റെഡ് ഡ്രാഗണ്‍ ക്രിയേറ്റീവ് അവാര്‍ഡുമാണ് അമേരിക്കയില്‍ നിന്നും ലഭിച്ചത്. വിദ്യാഭ്യാസ ഡോക്യുമെന്ററികളും ടെലിവിഷന്‍ പ്രോഗ്രാമുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും തയ്യാറാക്കുന്ന സര്‍വകലാശാലാ സ്ഥാപനമാണ് ഇ.എം.എം.ആര്‍.സി.
ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്. നിയമത്തില്‍ മാസ്റ്റര്‍ ഡിഗ്രിയാണ് യോഗ്യത, പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള ബയോഡാറ്റ 23-ന് മുമ്പായി രൗഹമം@ൗീര.മര.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2008 സ്‌കീം 2011 മുതല്‍ 2014 വരെ പ്രവേശനം 3 വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം, 2009, 2010 പ്രവേശനം 5 വര്‍ഷ ബി.എ.-എല്‍.എല്‍.ബി. ജനുവരി 2021 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 170 രൂപ പിഴയോടെ 18 വരെ ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2008 സ്‌കീം 1, 3, 5 സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 15-ന് ആരംഭിക്കും.