Nilambur Beauty

  • Home
  • Nilambur Beauty

Nilambur Beauty thepremierepost

02/02/2024
07/05/2023
അനുരാഗം-ഒരു ന്യൂജനറേഷന്‍വൈബ് പ്രണയസിനിമമലയാളത്തിലെ എണ്ണം പറഞ്ഞ പ്രണയസിനിമകളില്‍ ഒന്നാംനിരയില്‍ വരുന്ന സിനിമയാണ് ഷഹദ് സംവ...
06/05/2023

അനുരാഗം-ഒരു ന്യൂജനറേഷന്‍
വൈബ് പ്രണയസിനിമ

മലയാളത്തിലെ എണ്ണം പറഞ്ഞ പ്രണയസിനിമകളില്‍ ഒന്നാംനിരയില്‍ വരുന്ന സിനിമയാണ് ഷഹദ് സംവിധാനം ചെയ്ത അനുരാഗം. ഒരു ക്ലീന്‍, സ്വീറ്റ് എന്റര്‍ടെയിന്റ്‌മെന്റ് സിനിമ. സംഗീതവും ഹാസ്യവും മനോഹരമായി കോര്‍ത്തിണക്കി ന്യൂജനറേഷന്‍ വൈബില്‍ ഒരു സുന്ദരസിനിമ ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ജനനിയായി ഗൗരി കിഷന്‍ തന്റെ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെക്കുന്നു. അശ്വിന്‍ ജോസും ജോണി ആന്റണിയും തങ്ങളുടെ കോമിക് ടൈമിംഗിലൂടെ മികച്ച സ്‌കോര്‍ നേടി. ഏലിയാമ്മയായി ഷീലയും ചിത്രത്തില്‍ തകര്‍ക്കുന്നുണ്ട്. ശങ്കറായി ഗൗതം മേനോന്‍ റൊമാന്റിക് ഹീറോയായി ചിത്രത്തില്‍ വിലസുന്നു. വിന്റേജ് ദേവയാനിയെ ചിത്രത്തിലൂടെ നീളം കാണാം. ലെനയും ദുര്‍ഗ്ഗാ കൃഷ്ണയും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.
ജോയല്‍ ജോണിന്റെ കോമ്പോസിഷനുകള്‍, റൊമാന്റിക് നമ്പറുകളുടെ മിശ്രിതം തികച്ചും ചിത്രത്തെ ഉയരത്തിലെത്തിക്കുന്നു. അഞ്ച് ഗാനങ്ങള്‍ കഥയുടെ മൂഡ് ഒരേതാളത്തില്‍ കൊണ്ടുപോകുന്നു. സംഗീതം മാത്രമല്ല, നിരവധി ഹാസ്യമുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. പുതുതലമുറയെ ആകര്‍ഷിക്കുന്ന ഒരു പ്രണയകഥ തന്നെയാണ് അനുരാഗം. ന്യൂജന്‍ പ്രണയത്തെ കുറിച്ചും പഴയ കാലത്തെ പ്രണയവും മുഷിപ്പില്ലാതെ പറഞ്ഞുപോകാന്‍ സംവിധായകാനായിട്ടുണ്ട്. അനുരാഗം മൂന്ന് സമാന്തര പ്രണയകഥകളാണ് പ്രക്ഷേകര്‍ക്കു സമ്മാനിക്കുന്നത്. കഥയെഴുതിയ അശ്വിന്‍ ജോസ് തന്നെയാണ് ചിത്രത്തിലെ നായകന്‍.
പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷഹാദാണ് ഇത് സംവിധാനം ചെയ്തത്.

Address


Alerts

Be the first to know and let us send you an email when Nilambur Beauty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share