Ayavana Today

Ayavana Today നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്ഥാപനങ്ങൾ പ?

15/01/2025
25/12/2024

അക്ഷരമായി ഇനി എം.ടി ഇല്ല

അലോക് വി എസ് കേരളോത്സവം എറണാകുളം ജില്ലാ തല മത്സരത്തിൽ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കളിമൺ ശില്പ നിർമ്മാണ മത്സ...
20/12/2024

അലോക് വി എസ്
കേരളോത്സവം എറണാകുളം ജില്ലാ തല മത്സരത്തിൽ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കളിമൺ ശില്പ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കി നമ്മുടെ ആയവനക്കാരൻ വളർന്നു വരുന്ന യുവ തലമുറയ്ക്ക് ഒരു മാതൃക ആണ് നമ്മുടെ ഈ മിടുക്കൻ അലോക് വി എസ്

കേരളോത്സവത്തിന്റെ കിരീടം ആയവനയ്ക്ക്353 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ 124 പോയിന്റുമായി ആവോലി രണ്ടാം സ്ഥാനം...
15/12/2024

കേരളോത്സവത്തിന്റെ കിരീടം ആയവനയ്ക്ക്

353 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ 124 പോയിന്റുമായി ആവോലി രണ്ടാം സ്ഥാനം കരസ്തമാക്കി . 108 പോയിന്റുമായി മാറാടി മൂന്നാം സ്ഥാനവും കരസ്തമാക്കി

ആയവനയുടെ അഭിമാന താരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾആയവന ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോ ക്ലബ്‌...
02/12/2024

ആയവനയുടെ അഭിമാന താരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ആയവന ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോ ക്ലബ്‌ അടിസ്ഥാനത്തിൽ 256 പോയിന്റുകൾ നേടിയെടുത്ത് ആയവന ഗ്രാമ പഞ്ചായത്ത്‌ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി ബ്രദഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ആയവന

ഈ വർഷവും പതിവുപോലെ ആയവന എസ് എച്ച് ലൈബ്രറിയുടെ മുണ്ടകൻ കൃഷി വലിയ കണ്ടം പാടത്ത് ആയവന കൃഷിഭവന്റെ സഹകരണത്തോടെ ലൈബ്രറി പ്രസിഡ...
26/11/2024

ഈ വർഷവും പതിവുപോലെ ആയവന എസ് എച്ച് ലൈബ്രറിയുടെ മുണ്ടകൻ കൃഷി വലിയ കണ്ടം പാടത്ത് ആയവന കൃഷിഭവന്റെ സഹകരണത്തോടെ ലൈബ്രറി പ്രസിഡൻറ് ജോർജ് സി കാക്കനാട് ഉദ്ഘാടനം നിർവഹിച്ചപ്പോൾ ആയവന കൃഷിഭവനിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീമതി ശ്രീജ അജീഷ് മുഖ്യ അതിഥിയായി

*ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക്  തറക്കല്ലിട്ടു*   വർഷങ്ങളായി കാലാമ്പൂര് സെൻമേരിസ് യാക്കോബായ പള്ളിയുടെ അധീനതയില...
28/10/2024

*ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു*

വർഷങ്ങളായി കാലാമ്പൂര് സെൻമേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരുന്നത് സ്ഥലപരിമിതി മൂലം ദിവസേന എത്തുന്ന രോഗികൾ വളരെയേറെ ബുദ്ധിമുട്ട് നേരിടുകയായിരുന്നു ആശുപത്രി നിർമ്മിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന എല്ലാവർക്കും എല്ലാ തരത്തിലുള്ള സൗകര്യവും ഈ ഹോമിയോ ആശുപത്രിയിൽ ഉണ്ടാകും കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ് ആശുപത്രി പണിയുന്നതിനായി നൽകിയിട്ടുള്ളത് ഏവർക്കും എത്തിച്ചേരാനുള്ള വാഹനസൗകരവും ഉള്ള പ്രദേശമാണ് ഇവിടെ സംസ്ഥാന ആരോഗ്യവകുപ്പും ആയുഷ് മിഷനും അനുവദിച്ച 30 ലക്ഷം രൂപ മുതൽമുടക്കിയാണ് ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത് ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുറുമി അജീഷ് ആശുപത്രിക്ക് തറക്കല്ലിട്ടു വൈസ് പ്രസിഡന്റ് ശ്രീ രാജൻ കടക്കോട്ട് അദ്ധ്യക്ഷനായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജൂലി സുനിൽ സ്വാഗതം ആശംസിച്ചു മൂവാറ്റുപുഴബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിവാഗോ തോമസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി ജോർജ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രഹന സോബിൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ അനീഷ് പി കെ. ജെയിംസ് . N ജോഷി.ശ്രീമതി ജോളി ഉലഹന്നാൻ അയ്യംകോലിൽ, ശ്രീ ജോസ് പൊട്ടൻപുഴ, ,ശ്രീമതി അന്നകുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, ഉഷ രാമകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ശ്രീമതി D r.വിജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ C. V.പൗലോസ്, മുൻ മെഡിക്കൽ ഓഫീസർ Dr. ഷിജു തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തേ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ദിവ്യ അനീഷ്. കേരളത്തിലെ മികച്ച ജൈവ കർഷകരിൽ ഒരാൾ. പച്ചക്കറികളും മീനും പാലും മുട്ടയും ഇറച്ചിയും എല്ലാം സ്വന്തം കൃഷിയിടത്തി...
30/09/2024

ദിവ്യ അനീഷ്. കേരളത്തിലെ മികച്ച ജൈവ കർഷകരിൽ ഒരാൾ. പച്ചക്കറികളും മീനും പാലും മുട്ടയും ഇറച്ചിയും എല്ലാം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിച്ചു സർക്കാർ തലത്തിൽ പോലും പ്രശംസ നേടിയ യുവകർഷക. സഹജീവികളും നല്ലത് ഭക്ഷിക്കണമെന്ന ആശയമാണ് വിപുലമായ ജൈവകൃഷിയിലേക്ക് ദിവ്യയെ നയിച്ചത് എന്നാൽ അതെ ഉദ്ദേശത്തിന്റെ അടുത്ത പടിയെന്നോണം മൂവാറ്റുപുഴ - പോത്താനിക്കാട് റോഡിൽ പഴമയുടെ രുചി വിളിച്ചറിയിക്കുന്ന നാടൻ ഭക്ഷണശാല തുടങ്ങിയിരിക്കുന്നു. വാഴയിലയിൽ വിളമ്പുന്ന നാടൻ ഭക്ഷണങ്ങൾ രുചിക്കുവാൻ നമ്മുടെ #ചേമ്പും_താളും

ആയവനക്ക് അഭിമാനം, ഡിജിറ്റൽ സാക്ഷരതയിൽ ജില്ലയിൽ ഒന്നാമത്പഞ്ചായത്ത് തലത്തിൽ  ജില്ലയിൽ ആദ്യമായി ആയവന ഗ്രാമപഞ്ചായത്ത് സമ്പൂർ...
23/08/2024

ആയവനക്ക് അഭിമാനം, ഡിജിറ്റൽ സാക്ഷരതയിൽ ജില്ലയിൽ ഒന്നാമത്

പഞ്ചായത്ത് തലത്തിൽ ജില്ലയിൽ ആദ്യമായി ആയവന ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ആയവന പഞ്ചായത്ത്‌ കരസ്തമാക്കി. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുറുമി അജീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ പ്രഖ്യാപനം നടത്തി.വോളണ്ടിയർമാർക്ക് മൊമെന്റോയും പഠിതാക്കൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിവാഗോ തോമസ്,വൈസ് പ്രസിഡന്റ് ശ്രീ.രാജന്‍ കോട്ടക്കോട്ട് ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ശ്രീമതി രഹ്ന സോബിൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ എം.എസ് ഭാസ്കരൻ നായർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി ജൂലി സുനിൽ,ഗ്രാപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി ഉഷ രാമകൃഷ്ണൻ,ശ്രീമതി മിനി വിശ്വനാഥൻ,
ശ്രീ ജെയിംസ് N ജോഷി ,ശ്രീമതി രമ്യ P R
ശ്രീമതി ജോളി ഉലഹന്നാൻ അയ്യംകോലിൽ,ശ്രീ ജോസ് പൊട്ടംപുഴ,സി.വി പൌലോസ്, ശ്രീജ ബൈജു, മുഹമ്മദ്‌ സാലിഹ് എന്നിവർ അശംസകൾ അറിയിച്ചു.

ആയവന ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകനായി ഷോൺ ജോഷിയെയും sc കർഷകൻ ആയി സുബിൾ K R നെയും തിരഞ്ഞെടുത്തു..
17/08/2024

ആയവന ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകനായി ഷോൺ ജോഷിയെയും sc കർഷകൻ ആയി സുബിൾ K R നെയും തിരഞ്ഞെടുത്തു..

ഡിജിറ്റൽ സാക്ഷരത രംഗത്ത്  100% കൈവരിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി  ഇന്ന് മുതൽ നമ്മുടെ സ്വന...
14/08/2024

ഡിജിറ്റൽ സാക്ഷരത രംഗത്ത് 100% കൈവരിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി ഇന്ന് മുതൽ നമ്മുടെ സ്വന്തം ആയവന ഗ്രാമപഞ്ചായത്തിന്

*ആയവന ഗ്രാമപഞ്ചായത്തിലെ 2024 വർഷത്തെ മികച്ച സമ്മിശ്ര കർഷകനായി  കാവക്കാട് കുടിയിരിക്കൽ മാത്യു KJ (ബേബി) തിരഞ്ഞെടുക്കപ്പെട...
12/08/2024

*ആയവന ഗ്രാമപഞ്ചായത്തിലെ 2024 വർഷത്തെ മികച്ച സമ്മിശ്ര കർഷകനായി കാവക്കാട് കുടിയിരിക്കൽ മാത്യു KJ (ബേബി) തിരഞ്ഞെടുക്കപ്പെട്ടു

കക്കടാശേരി-കാളിയാർ റൂട്ടിൽ കടുംപിടിക്കു സമീപം സ്കൂൾ വാൻ മതിലിലിടിച്ച് കയറി അപകടം. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സ...
23/07/2024

കക്കടാശേരി-കാളിയാർ റൂട്ടിൽ കടുംപിടിക്കു സമീപം സ്കൂൾ വാൻ മതിലിലിടിച്ച് കയറി അപകടം.

പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ വാഹനമാണ് മതിലിലേക്കു ഇടിച്ചു കയറിയത്. അപകട കാരണം വ്യക്തമല്ല. റോഡരികിൽ നിന്ന സ്ട്രീറ്റ് ലൈറ്റും ഇടിച്ചു തെറുപ്പിച്ചാണ് വാഹനം മതിലിൽ ഇടിച്ചു നിന്നത്. നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പോത്താനിക്കാട് പോലീസും കണ്ട്രോൾ റൂമിലെ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ജില്ല തലത്തിൽ Material collection facility (MCF) യിൽ രണ്ടാം സ്ഥാനം നേടി ആയവന ഗ്രാമ പഞ്ചായത്ത്. അവാർഡ് ജില്ല പഞ്ചായത്ത് പ...
08/07/2024

ജില്ല തലത്തിൽ Material collection facility (MCF) യിൽ രണ്ടാം സ്ഥാനം നേടി ആയവന ഗ്രാമ പഞ്ചായത്ത്. അവാർഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് മൂത്തേടനിൽ നിന്ന് ഏറ്റുവാങ്ങി .

ആയവന ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ സംസ്കരണം 100 ശതമാനം ആക്കുകയെന്ന ലക്ഷ്യത്തിനായി ഈ പഞ്ചായത്തിലെ 12-ാം വാർഡിൽ ഗ്രാമപഞ്ചാ...
16/06/2024

ആയവന ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ സംസ്കരണം 100 ശതമാനം ആക്കുകയെന്ന ലക്ഷ്യത്തിനായി ഈ പഞ്ചായത്തിലെ 12-ാം വാർഡിൽ ഗ്രാമപഞ്ചായത്തിന്റതയും, ശുചിത്വ മിഷന്റെചയും സഹകരണത്തോടെ 25 ലക്ഷം രൂപ ചിലവൊഴിച്ച് നിർമ്മിച്ച അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന്റെൂ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്ണ ശ്രീ.രാജന്‍ കടക്കോട്ട്-ന്റെദ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ര ശ്രീമതി സുറുമി അജീഷ് ഉദ്ഘാടനം ചെയ്തു. 12-ാം വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ശ്രീമതി രഹ്ന സോബിൻ സ്വാഗതം ആശംസിച്ചു,ബ്ലോക്ക് മെമ്പർ ശ്രീ ഷിവാഗോ തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ എം.എസ് ഭാസ്കരൻ നായർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി ജൂലി സുനിൽ,ഗ്രാപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി ഉഷ രാമകൃഷ്ണൻ,ശ്രീമതി മിനി വിശ്വനാഥൻ,ശ്രീമതി ജോളി ഉലഹന്നാൻ അയ്യംകോലിൽ,ശ്രീ ജോസ് പൊട്ടംപുഴ എന്നിവർ അശംസകൾ അറിയിച്ചു. നാട്ടുക്കാരുടെയും, കുടുംബശ്രീ അംഗങ്ങളും ,ഹരിതകർമ സേനാ അംഗങ്ങളും ,രാഷ്ട്രീയ ,സാമൂഹിക ,സാസ്കാരികരംഗത്തുള്ളവരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സി.വി പൌലോസ് കൃതജ്ഞത അറിയിച്ചു.

ആയവന എസ് എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ വലിയ കണ്ടം പാടത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം ലൈബ്രറി പ്രസിഡൻറ് ശ്രീ ജോർജ്...
10/03/2024

ആയവന എസ് എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ വലിയ കണ്ടം പാടത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം ലൈബ്രറി പ്രസിഡൻറ് ശ്രീ ജോർജ് സി കാക്കനാട്ടിന്റെ നേതൃത്വത്തിൽവാർഡ് മെമ്പർ ജെയിംസ് എൻ ജോഷി നിർവഹിച്ചു.പ്രസ്തുത പരിപാടിയിൽ ലൈബ്രറി വൈസ് പ്രസിഡൻറ് ബിജോ മാത്യു സെക്രട്ടറി രാജേഷ്ജെയിംസ്,കമ്മറ്റി അംഗങ്ങളായ സുഭാഷ് കെ കെ,ബൈജു മയ്യാളം , ദീപ ബൈജു തുടങ്ങിയവർ പങ്കെടുത്തു.

കാലാമ്പൂർ പ്രീമിയർ ലീഗ് സീസൺ 3 ന് ആവേശകരമായ കൊടിയിറക്കം...കലാശ പോരാട്ടത്തിൽ സെവൻസ് അഞ്ചൽപ്പെട്ടിയെ എതിരില്ലാത്ത ഒരു ഗോളി...
10/12/2023

കാലാമ്പൂർ പ്രീമിയർ ലീഗ് സീസൺ 3 ന് ആവേശകരമായ കൊടിയിറക്കം...

കലാശ പോരാട്ടത്തിൽ സെവൻസ് അഞ്ചൽപ്പെട്ടിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ദേശാഭിമാനി കാരിമറ്റം ചാമ്പ്യൻമാർ ആയി.🏆
അഞ്ചൽപ്പെട്ടി ടീം ആവേശപോരാട്ടം കാഴ്ച വെച്ച് റണ്ണേഴ്സ് അപ്പ്‌ കിരീടം ചൂടി.
യുവ ക്ലബ്ബ്‌,റിച്ച് മോണ്ട് എഫ്സി എന്നിവരാണ് മറ്റ് സെമി ഫൈനലിസ്റ്റ്കൾ...

ഫെയർ പ്ലേ അവാർഡ് ബ്രദർസ് ആയവന സ്വന്തമാക്കി.

സമാപന സമ്മേളനം മുവാറ്റുപുഴയുടെ ബഹുമാന്യനായ MLA മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുറുമി അജീഷ്,വൈസ് പ്രസിഡന്റ്‌ രാജൻ കടക്കോട്ട്,മെമ്പർമാരായ ജൂലി സുനിൽ,ഉഷ രാമകൃഷ്ണൻ മുവാറ്റുപുഴ മൾട്ടി പർപ്പസ് ബാങ്ക് പ്രസിഡന്റ്‌ സുഭാഷ് കടക്കോട്ട്,കമ്മറ്റി ഭാരവാഹികളായ നിസാർ പി.എച്ച്,അഷ്‌റഫ്‌ ഇടുമാങ്കുഴി എന്നിവർ പങ്കെടുത്തു...

ദേശാഭിമാനിയുടെ ഫാറൂഖ് ടൂർണമെന്റ്ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഫോർവെഡ് ആയി റിച്മോൻഡ് താരം ആശ്രിത് ബിജുവും ഡിഫന്റർ ആയി സെവൻസ് താരം സുഹൈലും ഗോൾ കീപ്പർ ആയി സെവൻസിന്റെ ഉസ്മാനും തെരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനിയുടെ തന്നെ രിസാൽ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിലെ ബെസ്റ്റ് പ്ലയെർ ആയി മാഹിൻ മൂസ തെരഞ്ഞെടുക്കപ്പെട്ടു.

Address

Ayavana
Muvattupuzha
686668

Website

Alerts

Be the first to know and let us send you an email when Ayavana Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayavana Today:

Videos

Share