Muthukulam News

Muthukulam News നാട്ടുവിശേഷങ്ങളുമായി നിങ്ങൾക്കൊപ്പം

വെട്ടിക്കുളങ്ങര അമ്മയ്ക്ക് ഇന്ന് ആറാട്ട്മുതുകുളം : ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കന്നിമേൽ 1047- നമ്...
25/02/2024

വെട്ടിക്കുളങ്ങര അമ്മയ്ക്ക് ഇന്ന് ആറാട്ട്

മുതുകുളം : ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കന്നിമേൽ 1047- നമ്പർ എൻ എസ് എസ് കരയോഗം വകയായി നടത്തുന്ന ആറാട്ട് ഉത്സവം ഇന്ന് നടക്കും. രാവിലെ 6.30 ന് സോപാന സംഗീതം, 8 മുതൽ ഉരുളിച്ച വരവ് മുരിങ്ങച്ചിറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.

ഉച്ചയ്ക്ക് 2 ന് ഓട്ടൻതുള്ളൽ, 3 മുതൽ രാമപുരം നടനം കലാസമിതിയുടെ നൃത്തനൃത്യങ്ങൾ, ഉച്ചയ്ക്ക് 2 മുതൽ കോട്ടക്കകത്ത്, വല്യകൊട്ടുക്കൽ, കോട്ടപ്പുറത്ത്, വനദുർഗ്ഗ, മണ്ണടിക്കാവിൽ, അറക്കൽ ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്ത് 1047- നമ്പർ എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നിന്നും ആരംഭിച്ച് കണ്ടച്ചേത്ത് വയൽ വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.

വൈകിട്ട് 4.30 മുതൽ നാഗസ്വരകച്ചേരി, 6 മുതൽ വേലകളി, 6.30 മുതൽ സേവ, 7.30 മുതൽ സിനിമ- സീരിയൽ താരം ശാലുമേനോൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് വിഷ്വൽ ഡ്രാമ ' രൗദ്രമുഖി', 12 മുതൽ ആറാട്ട് വരവ്.

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കരക്കാരുടെ വകയായി നടത്തിയ ഒൻപതാം ഉത്സവത്തോടനുബന്ധിച്ചുള്ള പകൽക്കാഴ്ച.
24/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കരക്കാരുടെ വകയായി നടത്തിയ ഒൻപതാം ഉത്സവത്തോടനുബന്ധിച്ചുള്ള പകൽക്കാഴ്ച.

അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻആറാട്ടുപുഴ : അപകടത്തിൽ മരണപ്പെട്...
24/02/2024

അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ

ആറാട്ടുപുഴ : അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വലിയഴീക്കൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെക്കുറിച്ച് സർവ്വേ നടത്തി അവരുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്ററിനെ ഫിഷിംഗ് ഹാർബർ നിലവാരത്തിലേക്ക് ഉയർത്തും സംസ്ഥാനത്തെ എല്ലാ ഹാർബറുകളും ഫിഷ് ലാൻഡിങ് സെന്ററുകളും നവീകരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

നബാർഡ് പദ്ധതിയിൽ 16.68 കോടി രൂപയുടെ ഭരണാനുമാതിയിൽ 96 ലക്ഷം രൂപ ചെലവഴിച്ചാണ് അധിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചത്.

ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എൽ മൻസൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി രഞ്ജിത്ത്, ബിനു പൊന്നൻ, ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി അനുജ , എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ് സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു.

24/02/2024

മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ മൂന്നാം ഉത്സവ ദിവസത്തെ ശ്രീഭൂതബലി - മൂന്നാം വിളക്ക് ....
വിളക്കാചാരം നാളെ മുതൽ ആരംഭിക്കും.

24/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കരക്കാരുടെ വകയായി നടത്തുന്ന ഒൻപതാം ഉത്സവത്തിന് കണ്ണൂർ ഹൈബീറ്റ്സ് അവതരിപ്പിച്ച ഗാനമേള.

മയക്കുമരുന്ന് മാഫിയ സംഘാംഗം പിടിയിൽമുതുകുളം  : മയക്കുമരുന്ന് മാഫിയയിലെ പിടികിട്ടാപ്പുള്ളി രണ്ടു വർഷത്തിന് ശേഷം ഹരിപ്പാട്...
24/02/2024

മയക്കുമരുന്ന് മാഫിയ സംഘാംഗം പിടിയിൽ

മുതുകുളം : മയക്കുമരുന്ന് മാഫിയയിലെ പിടികിട്ടാപ്പുള്ളി രണ്ടു വർഷത്തിന് ശേഷം ഹരിപ്പാട് പോലീസിന്റെ പിടിയിലായി.
ഡാണാപ്പടിയിലെ ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയായ കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിൻ (28) ആണ് പിടിയിലായത്.

രണ്ടു വർഷമായി ഇതര സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ സിം കാർഡ്, ഫോൺ എന്നിവ മാറിമാറി ഉപയോഗിക്കുകയായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. പ്രതിയും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇതു മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും വന്നുപോയിരുന്നു. പിടികൂടിയപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിൽ അഭിനയിച്ചതായി പോലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ വലിയ മയക്കുമരുന്ന് മാഫിയയാണ് പിടിയിലായത്.കേസിൽ 20 പ്രതികളാണ് ആകെയുള്ളത്. 16 പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഹരിപ്പാട് ഐ എസ് എച്ച് ഒ സി.ദേവരാജ്, എസ് ഐ ഷൈജ, എ എസ് ഐ പ്രദീപ്‌, സീനിയർ സി പി ഒ അജയൻ, സി പി ഒമാരായ നിഷാദ്,ഷിജാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അനുമോദനയോഗവുംഅവാർഡ്ദാനവുംമുതുകുളം : മുതുകുളം വടക്ക് കൊല്ലകൽ എസ് എൻ വി യു പി സ്കൂളിന്റെയും 338- നമ്പർ എസ് എൻ ഡി പി ശാഖായോ...
24/02/2024

അനുമോദനയോഗവും
അവാർഡ്ദാനവും

മുതുകുളം : മുതുകുളം വടക്ക് കൊല്ലകൽ എസ് എൻ വി യു പി സ്കൂളിന്റെയും 338- നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അനുമോദന യോഗവും അവാർഡ്ദാനവും രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. കെ ഗോപകുമാർ അധ്യക്ഷനായി. എസ് എൻ ഡി പി ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ, സെക്രട്ടറി എൻ അശോകൻ, മുതുകുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു അനിൽകുമാർ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുമാണ് അവാർഡുകൾ നൽകിയത്.

'ശാദ്വല' രക്ഷാധികാരി ഡോ. എം മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.
പിടിഎ വൈസ് പ്രസിഡൻറ് എസ് വിശ്വനാഥ്, മുതുകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീലത, എ. സുനിത, എസ്എൻഡിപി യൂണിയൻ കൗൺസിലർ അഡ്വ.യു. ചന്ദ്രബാബു, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ എൻ. ശശാങ്കൻ, ചേപ്പാട് എസ്എൻഡിപി യൂണിയൻ മെമ്പർ കെ. ബാബുക്കുട്ടൻ, എസ്എൻഡിപി ശാഖാ പ്രസിഡൻറ് എസ്.ബാലകൃഷ്ണൻ, മുൻ ശാഖാ പ്രസിഡൻറ് വി രാമകൃഷ്ണൻ, മുൻ ശാഖാ സെക്രട്ടറി ജെ. ദാസൻ, എസ് എസ് എൻ ഡി പി വനിതാ സംഘം സെക്രട്ടറി ശ്രീജി ആനന്ദ്, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമ്യ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ഡി. ഹരീഷ് കൃതജ്ഞതയും പറഞ്ഞു.

24/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കരക്കാരുടെ വകയായി നടത്തുന്ന ഒൻപതാം ഉത്സവത്തിന് കണ്ണൂർ ഹൈ ബീറ്റ്സിന്റെ ഗാനമേളയിൽ ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ പാടുന്നു.

അറിയിപ്പ് കായംകുളം - കാർത്തികപ്പള്ളി റോഡിൽ ഒ എൻ കെ ജംഗ്ഷൻ മുതൽ രാജധാനി ജംഗ്ഷൻ വരെ ടാറിങ് നടക്കുന്നതിനാൽ ഇന്ന് (24-2- 24 ...
24/02/2024

അറിയിപ്പ്

കായംകുളം - കാർത്തികപ്പള്ളി റോഡിൽ ഒ എൻ കെ ജംഗ്ഷൻ മുതൽ രാജധാനി ജംഗ്ഷൻ വരെ ടാറിങ് നടക്കുന്നതിനാൽ ഇന്ന് (24-2- 24 ) രാത്രി 8 മുതൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ വഴി ഒഴിവാക്കി മറ്റ് റോഡുകൾ ഉപയോഗിക്കണം.

സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായികണ്ടല്ലൂർ : സംസ്ഥാന മിനി നെറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. വേലഞ്ച...
24/02/2024

സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

കണ്ടല്ലൂർ : സംസ്ഥാന മിനി നെറ്റ്‌ ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. വേലഞ്ചിറ പുതിയവിള യുപി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മത്സരിക്കുന്നു. അഡ്വ. യു പ്രതിഭ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് പത്തിയൂർ അധ്യക്ഷനായി. ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എസ് കെ ജയകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. പി ടി സൈനുദ്ദീൻ, സെക്രട്ടറി എസ് നജുമുദ്ദീൻ. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, സുനിൽ കൊപ്പാറേത്ത്,തയ്യിൽ പ്രസന്നകുമാരി, വേലഞ്ചിറ സുകുമാരൻ, അഡ്വ. എസ് സുനിൽകുമാർ, സന്തോഷ് കൊച്ചുപറമ്പിൽ, വി മധുകുമാർ, രഞ്ജു സക്കറിയ, യു പി സാബിറ എന്നിവർ പ്രസംഗിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള നെറ്റ് ബോൾ താരങ്ങളെ കായംകുളം ഡിവൈഎസ്പി ജി അജയ്നാഥ് ഉപഹാരം നൽകി ആദരിച്ചു.
ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും. വിജയികൾക്ക് രമേശ് ചെന്നിത്തല എംഎൽഎ സമ്മാനവിതരണം നടത്തും.

മുതുകുളം സബ് ട്രഷറിപുതിയ കെട്ടിടം ഉദ്ഘാടനം 26 ന്മുതുകുളം : മുതുകുളം സബ് ട്രഷറിക്കായി കൊട്ടാരം ഗവ. എൽ പി സ്കൂളിന് സമീപം ന...
24/02/2024

മുതുകുളം സബ് ട്രഷറി
പുതിയ കെട്ടിടം ഉദ്ഘാടനം 26 ന്

മുതുകുളം : മുതുകുളം സബ് ട്രഷറിക്കായി കൊട്ടാരം ഗവ. എൽ പി സ്കൂളിന് സമീപം നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 തിങ്കളാഴ്ച രാവിലെ 10 ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. എ എം ആരിഫ് എംപി, അഡ്വ. യു.പ്രതിഭ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.

കായംകുളം പട്ടണത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടംനഗരസഭയുടെ മുൻവശമുള്ള ബോയ്സ് ഹൈസ്കൂളിന്റെ മതിലുകൾ പെയിന്റ് ചെയ്തു...
24/02/2024

കായംകുളം പട്ടണത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടം
നഗരസഭയുടെ മുൻവശമുള്ള ബോയ്സ് ഹൈസ്കൂളിന്റെ മതിലുകൾ പെയിന്റ് ചെയ്തു ചുവരുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച ആദ്യഘട്ടം ഉദ്ഘാടനം അഡ്വ. യു പ്രതിഭ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. കായംകുളത്തിന് അഭിമാനമായി റോഡരുകിലെ മതിലിൽ ചിത്രം വരയ്ക്കുന്ന കായംകുളം പുള്ളിക്കണക്ക് സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ വൈറൽ ചിത്രകാരി
ദിയ ഫാത്തിമിനെ ചടങ്ങിൽ വച്ച് കായംകുളം ഡിവൈഎസ്പി അജയ്നാഥ് ആദരിച്ചു.

24/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തോടനുബന്ധിച്ചുള്ള പകൽക്കാഴ്ച ചേപ്പാട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.

24/02/2024

“” അംഗോപാംഗം “”

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് പന്തളം ബാലനും സംഘവും അവതരിപ്പിച്ച ഗാനമേളയിൽ കാർത്തിക ഉണ്ണി പാടുന്നു.

24/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര കാർത്ത്യായനി ദേവിയുടെ എട്ടാം ഉത്സവ ചട്ടാലങ്കാരം നടത്തുന്ന മുൻ ക്ഷേത്ര മേൽശാന്തി ബിജു ശർമ്മ.

23/02/2024

മുതുകുളം കൃഷിഭവൻ അറിയിപ്പ്
------------------------------------------------------
സംസ്ഥാന കൃഷിവകുപ്പ് ഹോർട്ടീ കോർപ്പിൻ്റെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 26, 27, 28 എന്നീ തീയതികളിൽ മുതുകുളം കൃഷിഭവനിൽ വെച്ച് തേനീച്ച കൃഷിയിൽ പരിശീലനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 30 കർഷകർക്കാണ് പരിശീലനം നൽകുക. താൽപ്പര്യമുള്ള കർഷകർ നാളെ (24.2.24) ശനിയാഴ്ച വൈകിട്ട് 3 നകം കൃഷിഭവനിൽ നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണം. ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കർഷകരെയാണ് തെരെഞ്ഞെടുക്കുക.
Mgln

ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് പ്രാധാന്യം നല്‍കി മുതുകുളം ഗ്രാമ പഞ്ചായത്ത് ബജറ്റ്മുതുകുളം : സുസ്ഥിര വികസന ലക്ഷ്യങ...
23/02/2024

ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് പ്രാധാന്യം നല്‍കി മുതുകുളം ഗ്രാമ പഞ്ചായത്ത് ബജറ്റ്

മുതുകുളം : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുതകുന്ന പദ്ധതികൾ വിഭാവനം ചെയ്ത് മുതുകുളം ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ജി.ലാൽമാളവ്യ അവതരിപ്പിച്ചു. 229488818 രൂപ വരവും 227712650 രൂപ ചെലവും 1776168 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ

ഭവന നിര്‍മ്മാണ പദ്ധതികൾക്ക് 17076600
കാർഷിക മൃഗസംരക്ഷണ മേഖലകൾക്ക് 5846200
കുടിവെള്ളം, ശുചിത്വ, മാലിന്യ നിർമ്മാർജ്ജന മേഖലകളിലെ വിവിധ പദ്ധതികൾക്ക് 3459000
സബ്സെന്ററിന് സ്ഥലം വാങ്ങുന്നതുൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പദ്ധതികൾക്ക് 4585370
കളിസ്ഥലത്തിന് സ്ഥലം വാങ്ങാൻ 13 ലക്ഷം
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾക്ക് 13166740
വിവിധ റോഡുകളുടെ മെയിന്റൻസിനും പുതിയ നിർമ്മാണങ്ങൾക്കുമായി 14181000
തെരുവുവിളക്കുകളുടെ സ്ഥാപനത്തിനും മെയിന്റനൻസിനുമായി 2225000
അംഗൻവാടികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തൽ, സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ, കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേള എന്നിവക്കും അംഗൻവാടികൾക്ക് വസ്തു വാങ്ങുവാനും ബജറ്റിൽ വിഹിതം വകയിരുത്തിയിട്ടുണ്ട്.

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആയിക്കാട്ടു കരക്കാരുടെ വകയായി നടത്തുന്ന എട്ടാം ഉത്സവത്തിന്റെ പകൽക്കാഴ്ച ആരംഭിച...
23/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആയിക്കാട്ടു കരക്കാരുടെ വകയായി നടത്തുന്ന എട്ടാം ഉത്സവത്തിന്റെ പകൽക്കാഴ്ച ആരംഭിച്ചു. കരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച കെട്ടുകാഴ്ചകൾ ചിങ്ങോലി വരിക്കോലിൽ ദേവീക്ഷേത്രത്തിൽ സംഗമിച്ച് ആയിക്കാട്ട് കരയുടെ അഭിമാനമായ കെട്ടുകുതിരയുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

കായംകുളം എം എസ് എം കോളേജിനടുത്തുവെച്ച് ഇന്ന് രാവിലെ കെ എസ് ആർ ടി സി ബസ് തീപിടിച്ചപ്പോൾ തീ കത്തുന്നതിന് മുൻപ് മുഴുവൻ  യാത...
23/02/2024

കായംകുളം എം എസ് എം കോളേജിനടുത്തുവെച്ച് ഇന്ന് രാവിലെ കെ എസ് ആർ ടി സി ബസ് തീപിടിച്ചപ്പോൾ തീ കത്തുന്നതിന് മുൻപ് മുഴുവൻ യാത്രക്കാരെയും യാതെരു പരുക്കും കുടാതെ തൻമയത്തത്തോടെ, ധീരമായി രക്ഷപ്പെടുത്തിയ കരുനാഗപ്പള്ളി ഡിപ്പോയിലെ കെ എസ് ആർ ടി സി ജീവനക്കാരായ സജീനും, സുജീനും അഭിനന്ദനങ്ങൾ....

23/02/2024

കായംകുളത്ത് കെ എസ് ആർ ടി സി ബസിന് തീപിടിച്ചു

കായംകുളം : കായംകുളത്ത് കെ എസ് ആർ ടി സി ബസിന് തീപിടിച്ചു കായംകുളം എം എസ് എം കോളജിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്ക് പോയ ബസിനാണു തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല. ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മധ്യഭാഗത്തും പുറകിലും തീ ആളിപടരുകയായിരുന്നു. ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്.

23/02/2024

Flash News
കായംകുളം എം.എസ്.എം കോളേജിന് മുൻവശം ദേശീയപാതയിൽ കെ എസ് ആർ ടി സി ബസിന് തീപിടിച്ചു

കെ എസ് കെ ടി യു പാവങ്ങളുടെ പടയണി സംഘടിപ്പിച്ചുമുതുകുളം : കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങൾക്കെതിരെയുംക്ഷേമ കേരള സംരക്...
23/02/2024

കെ എസ് കെ ടി യു പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു

മുതുകുളം : കേന്ദ്ര സർക്കാരിന്റെ പകപോക്കൽ നയങ്ങൾക്കെതിരെയും
ക്ഷേമ കേരള സംരക്ഷണത്തിനായും കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ മുതുകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പാവങ്ങളുടെ പടയണി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ എസ് ഷാനി അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി ആർ ഗോപി, ഏരിയ ട്രഷറർ എൻ ദേവാനുജൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ബി അനിൽകുമാർ, പി സുഭാഷ്കുമാർ, മുതുകുളം മേഖല പ്രസിഡന്റ് എച്ച് നൗഷാദ്, മേഖല സെക്രട്ടറി എസ് സന്തോഷ് എന്നിവർ സംസാരിച്ചു.

മുതുകുളം വടക്ക് കുരുംബകര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 13 ന് കൊടിയേറി 22 ന് സമാപിക്കും. മാർച്ച് 23 നാണ് പൊങ...
23/02/2024

മുതുകുളം വടക്ക് കുരുംബകര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 13 ന് കൊടിയേറി 22 ന് സമാപിക്കും. മാർച്ച് 23 നാണ് പൊങ്കാല ഗുരുതി.

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കന്നിമേൽ  ഗ്രാമസേവാ സമാജം വകയായി നടത്തിയ ഏഴാം ഉത്സവത്തോടനുബന്ധിച്ച് ന...
22/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ചേപ്പാട് കന്നിമേൽ ഗ്രാമസേവാ സമാജം വകയായി നടത്തിയ ഏഴാം ഉത്സവത്തോടനുബന്ധിച്ച് നടന്ന അറയ്ക്കൽ, കോട്ടയ്ക്കകത്ത്, ഇഞ്ചക്കോട്ടയിൽ, ചെറിയകാങ്കാലിൽ, കോട്ടപ്പുറത്ത്, കാവിൽ, മണ്ണടിക്കാവ് ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്ത്.

22/02/2024

മുതുകുളം തെക്ക് മായിക്കൽ ദേവീ ക്ഷേത്രം ഏഴാം തിരുവുത്സവം... കുത്തിയോട്ട ചുവടും കുലവാഴവെട്ടും.....

22/02/2024

മുതുകുളം തെക്ക് മായിക്കൽ ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് ശ്രീഭുവനേശ്വരി കുലവാഴവെട്ട് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പതിനഞ്ചാമത് കുലവാഴവെട്ട് മഹോത്സവം.

22/02/2024

ആദരിച്ചു

മുതുകുളം : തന്റെ വൈകല്യങ്ങൾ അതിജീവിച്ച് ഉയർന്ന മാർക്ക് നേടിയ ചേപ്പാട് കന്നിമേൽ തണ്ടത്തേത്ത് കിരണം വീട്ടിൽ കിരണിനെ ഗ്രാമസേവാ സമാജം വെട്ടിക്കുളങ്ങര ക്ഷേത്ര സന്നിധിയിൽ ഏഴാം ഉത്സവ നാളിൽ ആദരിച്ചു. ഉത്സകമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വിനോദ്, സെക്രട്ടറി മദനൻ, കൺവീനർ ഹരികുമാർ എന്നിവർ ആദരവ് നൽകി.

22/02/2024

മുതുകുളം മേജർ പാണ്ഡവർകാവ് ദേവീക്ഷേത്ര ഉത്സവം കൊടിയേറി

മുതുകുളം : മുതുകുളം മേജർ പാണ്ഡവർകാവ് ദേവീക്ഷേത്ര ഉത്സവത്തിന് കിഴക്കേ പുല്ലാംവഴി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി.
മാർച്ച് 2 ന് ഉത്സവം സമാപിക്കും.

മൂന്നാം ഉത്സവം വരെ ക്ഷേത്ര അടിയന്തരങ്ങൾ മാത്രം. നാലാം ഉത്സവ ദിവസമായ ഫെബ്രുവരി 25 ന് രാവിലെ 7 മണിക്ക് സോപാന സംഗീതം, 8 മണിക്ക് ഉരുളിച്ച വരവും പകൽപ്പൂരവും, 12.30 ന് അന്നദാനം, 2 മണിക്ക് ഓട്ടൻതുള്ളൽ, 3 മണിക്ക് ചിന്തുപാട്ട്, വൈകിട്ട് 5 മണി മുതൽ തിരുവാതിര, മോഹിനിയാട്ടം, സംഘനൃത്തം, രാത്രി 7.30 ന് സേവ

26 ന് രാവിലെ 8 ന് ഉരുളിച്ച വരവ്, 8.30 ന് പകൽപ്പൂരം, 12.30 ന് അന്നദാനം, 1 ന് ഉത്സവബലിദർശനം, 1.30 മുതൽ ചാക്യാർകൂത്ത്, വൈകിട്ട് 4 .30 മുതൽ തിരുവാതിര, 5.30 മുതൽ വയലിൻ ഫ്യൂഷൻ, രാത്രി 8 മുതൽ സേവ, 10 മണിക്ക് തായമ്പക, 10.15 ന് തട്ടകം കലാസമിതി അവതരിപ്പിക്കുന്ന തിറയാട്ടം

27 ന് രാവിലെ 8 മുതൽ ഉരുളിച്ച വരവ്, 10.30 മുതൽ തിരുവാതിര, 12. 30 ന് അന്നദാനം, ഉച്ചയ്ക്ക് 1 മുതൽ ഉത്സവബലി ദർശനം, 2.30 മുതൽ ഓട്ടൻതുള്ളൽ, വൈകിട്ട് 4 മുതൽ കണ്ണൂർ ഹൈബീറ്റ്സിന്റെ ഗാനമേള, രാത്രി 7 മണിക്ക് സോപാന സംഗീതം, 7.30 മുതൽ സേവ.

28 ന് രാവിലെ 8 മണിക്ക് ഉരുളിച്ച വരവ്, 8 മണിക്ക് പകൽപ്പൂരം, 9.30 മുതൽ തിരുവാതിര, 10 മുതൽ ഡോ. പ്രശാന്ത വർമ്മ നയിക്കുന്ന മാനസജപലഹരി, 12.30 ന് അന്നദാനം, ഉച്ചയ്ക്ക് 1 മുതൽ ഉത്സവബലിദർശനം, 1.30 മുതൽ ഓട്ടൻതുള്ളൽ, 2.30 മുതൽ പത്തനംതിട്ട സാരംഗിന്റെ ഗാനമേള, രാത്രി 7.30 മുതൽ സേവ, 11 ന് കൂട്ടംകൊട്ട്

29 ന് രാവിലെ 7 മണിക്ക് സർപ്പംപാട്ട്, 8 മണിക്ക് ഉരുളിച്ച വരവ്, 11 മണിക്ക് ഓട്ടൻതുള്ളൽ, 12.30 ന് അന്നദാനം, 1.30 ന് ചാക്യാർകൂത്ത്, വൈകിട്ട് 3.30 മുതൽ ഭക്തിസംഗീത സായാഹ്നം, 6.15 മുതൽ സോപാന സംഗീതം, 7.15 മുതൽ സേവ, 10 മണിക്ക് തായമ്പക, 12 ന് കൂട്ടംകൊട്ട്.

മാർച്ച് 1 ന് രാവിലെ 7 മണിക്ക് സർപ്പംപാട്ട്, 11 മുതൽ ഉത്സവബലി ദർശനം, 12 ന് അന്നദാനം, വൈകിട്ട് 4 മുതൽ ഓട്ടൻതുള്ളൽ, 6 മുതൽ വേലകളി, 7 മുതൽ പഞ്ചാരിമേളം, 10 മണിക്ക് പള്ളിവേട്ട.

ആറാട്ട് ഉത്സവ ദിവസമായ മാർച്ച് 2 ന് വൈകിട്ട് 3 മുതൽ തിരുവാതിര, 3.55 ന് നാദസംഗമം, വൈകിട്ട് 4 ന് കരുണാമുറ്റം മഹാദേവ ക്ഷേത്രത്തിൽ നിന്നും പൊന്നുരുട്ട്, കോട്ടയ്ക്കകത്ത്, ദക്ഷിണ കൊടുങ്ങല്ലൂർ, എരുവ ആദിമൂലം വനദുർഗ്ഗ, വല്ലയിൽ ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്ത്, രാത്രി 7.30 മുതൽ സേവ.

22/02/2024

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ പടിഞ്ഞാറേക്കര ഗ്രാമസേവാ സമാജം വകയായി നടത്തിയ ഏഴാം ഉത്സവത്തോടനുബന്ധിച്ച് അറയ്ക്കൽ, കോട്ടയ്ക്കകത്ത്, ഇഞ്ചക്കോട്ടയിൽ, ചെറിയകാങ്കാലിൽ, കോട്ടപ്പുറത്ത്, കാവിൽ, മണ്ണടിക്കാവ് ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്തും പകൽക്കാഴ്ചയും മുരിങ്ങച്ചിറ സ്രാമ്പിക്കൽ യോഗീശ്വര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ചൂളത്തെരുവ് ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിന് കിഴക്കുവശത്തു നിന്ന് വെട്ടിക്കുളങ്ങര ഭഗവതിയുടെ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.

Address

Muthukulam
Muthukulam
690507

Telephone

+919061425223

Website

Alerts

Be the first to know and let us send you an email when Muthukulam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Muthukulam media companies

Show All