GVF News

GVF News HERE ARE THE UNSEEN STORIES OF GOA DURING PORTUGUESE TIME WHICH YOU MIGHT NOT HAVE SEEN ALSO GOAN V

2022 IFFI....... Coming soon 2023 Iffi
23/10/2023

2022 IFFI....... Coming soon 2023 Iffi

Actor Sathyendra Interview | IFFI 2022 GOA | Goan Views & Features | GVF

Today's special Goan Break fast Patal Bhaji, KathrePav(Poi)&Garam Garam Mirchi
23/10/2023

Today's special Goan Break fast Patal Bhaji, KathrePav(Poi)&Garam Garam Mirchi

https://m.facebook.com/story.php?story_fbid=155949840851349&id=100093090011218&mibextid=b06tZ0
28/07/2023

https://m.facebook.com/story.php?story_fbid=155949840851349&id=100093090011218&mibextid=b06tZ0

പോണ്ട: ഇടതടവില്ലാതെ പെയ്യുന്ന മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് ഗോവയിലെ പോണ്ട, ധര്‍ബന്ദോര താലൂക്കുകളില്‍ ഐ ഫ്‌ളു ബാധിതരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിലിയേം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പോണ്ട സബ്ജില്ലാ ആശുപത്രിയിലും 40% രോഗികള്‍ക്ക് ഐ ഫ്‌ളു ബാധിച്ചതായി കണ്ടെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഐ ഫ്‌ളു കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അണുബാധയുടെ വ്യാപനം ലഘൂകരിക്കുന്നതിന്, രോഗികള്‍ സമ്പൂര്‍ണ്ണ ശുചിത്വം പാലിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും കണ്ണുകളില്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ മലിനീകരണം തടയുന്നതിന് രോഗികള്‍ അവരുടെ വ്യക്തിഗത ടോയ്ലറ്ററികള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഏതെങ്കിലും കുട്ടിയില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍, അവരെ സ്‌കൂളില്‍ അയക്കരുതെന്നും നേത്രരോഗ വിദഗ്ധരില്‍ നിന്ന് ഉടന്‍ വൈദ്യസഹായം തേടണമെന്നും രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

20/06/2023

Goa.....

നടൻ പൂജപ്പുര രവി (86)അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ...
18/06/2023

നടൻ പൂജപ്പുര രവി (86)അന്തരിച്ചു.

മറയൂരിൽ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.

വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം

വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം
2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

18/06/2023

മലയാളി ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസംഗം

ഗോവ മുംബൈ വന്ദേ ഭാരത് ജൂൺ 26മുതൽ
18/06/2023

ഗോവ മുംബൈ വന്ദേ ഭാരത് ജൂൺ 26മുതൽ

ഇത് നിങ്ങളോട് പോണ്ട (പോകണ്ട )എന്നു പറയുന്നതല്ല ഗോവയിലെ വളരെ അറിയപ്പെടുന്ന ഒരു സ്ഥലം ആണെന്നു എത്ര പേർക്കറിയാം
13/06/2023

ഇത് നിങ്ങളോട് പോണ്ട (പോകണ്ട )എന്നു പറയുന്നതല്ല ഗോവയിലെ വളരെ അറിയപ്പെടുന്ന ഒരു സ്ഥലം ആണെന്നു എത്ര പേർക്കറിയാം

നാട്ടിലെ തട്ടുകടകൾ പോലെ ഇവിടെ മൂക്കിനും മൂലയിലും വൈകുന്നേരം മുതൽ അർദ്ധ രാത്രി വരെ കിട്ടുന്ന വിഭവം ആണ്. ചിക്കൻ തന്ത്തൂരിയ...
11/06/2023

നാട്ടിലെ തട്ടുകടകൾ പോലെ ഇവിടെ മൂക്കിനും മൂലയിലും വൈകുന്നേരം മുതൽ അർദ്ധ രാത്രി വരെ കിട്ടുന്ന വിഭവം ആണ്. ചിക്കൻ തന്ത്തൂരിയും, തന്തൂരി റൊട്ടിയും.. ഒപ്പം കാബേജ്, ക്യാരറ്റ്, സവാള, കൊതുമല്ലി എന്നിവ കൂടിയ സാലഡ്....

ഗോവയിൽ ഒട്ടു മിക്ക ഹോട്ടലുകളിലും മീൻ ഇങ്ങനെ തലയും വാലും കളയാതെ ആണ് കിട്ടുന്നത് എന്നു എത്രപേർക്ക് അറിയാം
11/06/2023

ഗോവയിൽ ഒട്ടു മിക്ക ഹോട്ടലുകളിലും മീൻ ഇങ്ങനെ തലയും വാലും കളയാതെ ആണ് കിട്ടുന്നത് എന്നു എത്രപേർക്ക് അറിയാം

08/06/2023
അഭിമാനം.. കേരളം ഇന്ത്യയിലെ ഫുഡ്‌ സേഫ്റ്റിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
08/06/2023

അഭിമാനം.. കേരളം ഇന്ത്യയിലെ ഫുഡ്‌ സേഫ്റ്റിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

ഒരു ചെറിയ സെറ്റപ്പ് ഗോവയിൽ ഇത്തരം കുഞ്ഞു ബാറുകൾ സുലഭം ആണ്
07/06/2023

ഒരു ചെറിയ സെറ്റപ്പ് ഗോവയിൽ ഇത്തരം കുഞ്ഞു ബാറുകൾ സുലഭം ആണ്

ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നൽകി ലാലുച്ചായൻ യാത്രയായി
06/06/2023

ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നൽകി ലാലുച്ചായൻ യാത്രയായി

നിരവധി മലയാള സിനിമകൾ ഷൂട്ട്‌ ചെയ്ത ഗോവ പനജിയിലെ പള്ളി
06/06/2023

നിരവധി മലയാള സിനിമകൾ ഷൂട്ട്‌ ചെയ്ത ഗോവ പനജിയിലെ പള്ളി

ചന്ദ്രലേഖ അടക്കം നിരവധി സിനിമ ഷൂട്ട്‌ ചെയ്ത ഗോവ പനാജി പള്ളി

ചന്ദ്രലേഖ അടക്കം നിരവധി സിനിമ ഷൂട്ട്‌ ചെയ്ത ഗോവ പനാജി പള്ളി
04/06/2023

ചന്ദ്രലേഖ അടക്കം നിരവധി സിനിമ ഷൂട്ട്‌ ചെയ്ത ഗോവ പനാജി പള്ളി

04/06/2023

കോഴിക്കോട് കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലില്‍ കാണാതെയായി.
ലയണ്‍സ് പാര്‍കിന് സമീപത്തുവെച്ച്‌ ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും മീന്‍പിടുത്തതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. കളിക്കുന്നതിനിടെ പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പന്ത് പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ
മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി.

02/06/2023

ഒഡീഷയിൽ എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് ഉണ്ടായ അപകടത്തിൽ മരണ സംഖ്യ 50 കടന്നുവെന്ന് റിപ്പോർട്ട്

ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഇവിടെ അപകടത്തിൽപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

അപകടത്തിൽ 50ലധികം പേർ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തിൽ ട്രെയിനുകൾ പാളം തെറ്റി ബോഗികൾ മറിഞ്ഞു. ഏഴ് ബോഗികൾ മറിഞ്ഞതായാണ് വിവരം.

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി.കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട...
02/06/2023

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി.

കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുവാൻ എത്തിയ പെണ്‍ക്കുട്ടിക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

02/06/2023

ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും

ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ലൈംഗിക പരാതിയില്‍ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും.

ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേരുന്ന ഖാപ് മഹാ പഞ്ചായത്തില്‍ ആയിരിക്കും ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശോറാമില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്ത് യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ആദ്യം വിളിച്ചത് കുരുക്ഷേത്രയിലെ പഞ്ചായത്ത് ആയതിനാല്‍, തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു.

ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നു, ജയിക്കാതെ പിന്മാറില്ല എന്നുമാണ് ഖാപ് മഹാ പഞ്ചായത്തിന്റെ നിലപാട്. കുരുക്ഷേത്രയില്‍ ചേരുന്ന പഞ്ചായത്തില്‍ ഗുസ്തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് സൂചന.

അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിനു മുകളില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം.

അഞ്ചുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം 4നകം തീരുമാനമുണ്ടായില്ലെങ്കില്‍ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

01/06/2023

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്വസ്ഥാനത്ത് നിന്നും രാജിവച്ചു

മാർപാപ്പ രാജി സ്വീകരിച്ചു

ഇത് അച്ചടക്ക നടപടി അല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു

ഫ്രാങ്കോ ബിഷപ്പ് എമിറേറ്റ്സ് എന്ന് ഇനി അറിയപ്പെടും

ഏറെ സന്തോഷവും നന്ദിയുണ്ടെന്ന് ബിഷപ്പ്. പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് അനുഭവിച്ചു. കൂടെ നിന്നവർക്ക് നന്ദിയെന്നും ബിഷപ്പ്

01/06/2023

കണ്ണൂർ റെയിൽവെ സ്റേഷനിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീപിടിച്ചു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന
ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിക്ക് തീപിടിച്ചു.

1 ബോഗി പൂർണമായും കത്തി നശിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം

*അനുശോചന യോഗം സംഘടിപ്പിച്ചു* --------------------------------ഗോവയിലെ സാമൂഹിക , സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യവും,...
29/05/2023

*അനുശോചന യോഗം സംഘടിപ്പിച്ചു*
--------------------------------
ഗോവയിലെ സാമൂഹിക , സാംസ്ക്കാരിക മേഖലകളിലെ സജീവ സാന്നിധ്യവും, മാര്‍ഗ ദര്‍ശിയുമായിരുന്ന ലാലു എബ്രഹാമിന്റെ അകാല വിയോഗത്തില്‍ ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍( എയ്മ) ഗോവ ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു.
പനജി കാക്കുലോ മാളിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എയ്മ ഗോവ ഘടകം ചെയർമാൻ ശ്രീ KRS നായർ തുടങ്ങി വെച്ച അനുശോചന അറിയിപ്പുകൾക്കൊപ്പം ഗോവയിലെ വിവിധ മലയാളി സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുത്തു അശോചനം അറിയിക്കുകെയുണ്ടായി

എയ്മ പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബിബു ജോസഫ് സ്വാഗതവും ട്രഷറര്‍ മോഹന്‍ കുമാർ നന്ദിയും പറഞ്ഞു.

ഗോവയിലെ മലയാളികളെ മുഴുവന്‍ ഒത്തൊരുമിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ ജീവിത അഭിലാഷമായിരുന്നുവെന്ന് മോഹന്‍ കുമാർ പറഞ്ഞു.

ലാലു എബ്രഹാമിന്റെ സ്മരണാര്‍ത്ഥം ഗോവന്‍ മലയാളികള്‍ ഒത്തൊരുമിച്ച് എന്തെങ്കിലും ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റ് - കോട്ടയംകേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന ക...
29/05/2023

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റ് - കോട്ടയം

കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കളക്ടറേറ്റായി കോട്ടയം.

ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്.

പൊതു ജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരമാർന്നതുമായ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം,അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ,ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ,ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങളിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു.

ഐ. സ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം മേയ് 30 ന് രാവിലെ കളക്ട്രേറ്റിൽ നടക്കും. റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ, മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. acvnews

29/05/2023

കുവൈറ്റിൽ 2400 പ്രവാസി അധ്യാപകരുടെ ഇഖാമ റദ്ദാക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന 2400 അധ്യാപകരുടെ ഇഖാമ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്‍. 500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ച് കഴിഞ്ഞവരാണെന്നും ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിക്കേണ്ട പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. ഇവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഇഖാമ റദ്ദാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇവ പൂര്‍ത്തിയാക്കി യഥാസമയം തന്നെ അധ്യാപകര്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം സേവനം അവസാനിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും ഇഖാമ റദ്ദാക്കി രാജ്യം വിടാനും മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാവട്ടെ മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. അധ്യാപക ജോലിയിലെ സ്വദേശിവത്കരണം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും ഇതോടെ അടിസ്ഥാന രഹിതമെന്ന് തെളിയുകയാണ്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്.

29/05/2023

പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു.

രാജ്യത്തിൻ്റെ പുതിയ പാർലമെന്‍റ് കെട്ടിടം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി ചെങ്കോല്‍, പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.
തുടർന്ന് ഫലക അനാച്ഛാദനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്.
പുതിയ ലോക്സഭയില്‍ പ്രധാനമന്ത്രി എത്തിയതോടെ ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ പാർലമെൻ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെൻ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

പാർലമെന്‍റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

ഇതിനിടെ പ്രതിപക്ഷം കോണ്‍ഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

പാർലമെൻ്റ് മന്ദിരത്തിലെ സ്പീക്കറുടെ ചേംബറിനടുത്ത ചെങ്കോൽ, ക്ഷണിക്കപ്പെട്ട അറുപതോളം മതപുരോഹിതന്മാരുടെ സാന്നിധ്യത്തിലാണ് നടന്നത്.

1200 കോടി രൂപ ചിലവിൽ ത്രികോണാകൃതിയിൽ നാല് നിലകളുള്ള പാർലമെന്‍റ് മന്ദിരത്തിന് 64,500 ചതുരശ്രമീറ്റർ വിസ്‌തീർണമാണുള്ളത്.

ഗ്യാൻദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ.
ഹോമം, പൂജ, ബഹുമത പ്രാർഥന തുടങ്ങിയ ചടങ്ങുകളോടുകൂടിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത്.

റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. വലിയ ഭരണഘടന ഹാൾ, എംപിമാർക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിംഗ് ഇങ്ങനെ നീളുന്നു ടാറ്റ പ്രോജക്‌ട് ലിമിറ്റഡ് നിർമിച്ച പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ പ്രത്യേകതകൾ.

https://youtube.com/channel/UCjE5RANvScge2TIxTXyLDhQ
12/01/2021

https://youtube.com/channel/UCjE5RANvScge2TIxTXyLDhQ

*കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന ഗോവ* പാരമ്പര്യവും, പൈതൃകവും ഒത്തു ചേരുന്ന ഇന്‍ഡ്യയിലെ പ്രധാന വിനോദ സഞ്ചാര കേ...

Address

Moloca Merces
Merces
403005

Telephone

+918380088201

Website

Alerts

Be the first to know and let us send you an email when GVF News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GVF News:

Videos

Share

Category