Siraj Elambra

Siraj Elambra Date of Birth 17,3,1984
Married : 6,5,2011

24/04/2024
07/04/2024
03/04/2024
01/04/2024

വയനാട്‌ പാർലമെന്റ്‌ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി ശ്രീ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണവും റോഡ്‌ ഷോയും 2024 ഏപ്രിൽ 3 ബുധൻ രാവിലെ 10:30 ന്



 #ഭാഷാ_സമരംഅറബി നാട്ടിൽ പണി വേണം...അറബി നാട്ടിലെ പണവും വേണം..അറബി ഭാഷ പഠിക്കാൻ മാത്രം..കേരളനാട്ടിൽ  ഇടമില്ലാ ........ഇതെ...
28/03/2024

#ഭാഷാ_സമരം

അറബി നാട്ടിൽ പണി വേണം...
അറബി നാട്ടിലെ പണവും വേണം..
അറബി ഭാഷ പഠിക്കാൻ മാത്രം..
കേരളനാട്ടിൽ ഇടമില്ലാ ........
ഇതെന്തു ന്യായം, ഇതെന്തു നീതി...
പറയൂ പറയൂ സർക്കാരെ......

1980 കളിൽ കേരളത്തിലങ്ങോളമിങ്ങോളം നായനാർ സർകാരിനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങളാണിത്..

ലോക മുസ്‌ലിം സമൂഹത്തിനൊപ്പം വിശുദ്ധ ബദര്‍ ദിന സ്മരണകള്‍ പങ്കുവെക്കുന്ന മലയാളി മനസ്സിലേക്ക് മറ്റൊരു സമരഗാഥകൂടി കടന്നുവരുന്നു ഈ പുണ്യദിനത്തില്‍.
44 വര്‍ഷം മുമ്പ് മലപ്പുറത്തിന്റെ നെഞ്ചകത്ത് സംഭവിച്ച ധീര രക്തസാക്ഷിത്വത്തിന്റെ അമരസ്മരണ...
*മജീദ് റഹ്മാന്‍ കുഞ്ഞിപ്പ* എന്നീ യൂത്ത് ലീഗിന്റെ യുവ ഭടന്‍മാര്‍ അവകാശ സമരവീഥിയില്‍ വീരമരണം പ്രാപിച്ച മലപ്പുറം സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ. 1980 ജൂലൈ 30ന് (1400 റമദാൻ 17) നായനാരുടെ കൂലിപ്പോലീസ് വെടിവെച്ചു വീഴ്ത്തിയ യുവാക്കളുടെ ഹൃദയരക്തത്താല്‍ മലപ്പുറം മണ്ണ് കുതിര്‍ന്നു.
*അറബി ഉർദു സംസ്‌കൃതം* ഭാഷകള്‍ക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെയായിരുന്നു സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് നയിച്ച ഇതിഹാസ സമാനമായ പ്രക്ഷോഭം.

*അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍* എന്നീ ഉത്തരവുകളുമായി വിദ്യാഭ്യാസ പരിഷ്‌കരണം എന്ന ചെല്ലപ്പേരില്‍ അറബി ഭാഷാ ഉന്മൂലനമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം..
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി അറബി ഭാഷയെ എടുത്തുകളയുക. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനഭാഷ, ആയിരക്കണക്കിന് അധ്യാപകരുടെ തൊഴില്‍, ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഭാഷ, സര്‍വോപരി ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന മൗലികാവകാശം എന്നിവക്കെല്ലാം എതിരായിരുന്നു സര്‍ക്കാരിന്റെ പുതിയ ഉത്തരവുകള്‍..
സെക്രട്ടറിയേറ്റിലേക് അറബി, സംസ്കൃതം, ഉറുദു ഭാഷാ അധ്യാപകർ നടത്തിയ സമരത്തിൽ ''സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു, നിങ്ങൾ പോയി പഠിപ്പിക്കുക'' എന്ന് ബഹുമാന്യരായ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് പ്രഖ്യാപിച്ചു. നീതിക്കുവേണ്ടി അണിചേരാന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രവർത്തകരോട് ആഹ്വാനംചെയ്തു.
ഘട്ടം ഘട്ടമായി നടന്ന സമരങ്ങളിലൊന്നായിരുന്നു ജൂലൈ 30ലെ മലപ്പുറം കലക്ടറേറ്റ് പിക്കറ്റിംഗ്. കണ്ണൂരും കോഴിക്കോട്ടും പാലക്കാട്ടും എറണാകുളത്തും പിക്കറ്റിങ്ങിന് നേര്‍ക്ക് പൊലീസ് ലാത്തിചാർജും, അക്രമവും അഴിച്ചുവിട്ടു.

റമദാൻ 17ന് ബദർ സ്മരണകളുമായി മുസ്ലീം യൂത്ത് ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകർ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ ഒത്തുകൂടി.
രാവിലെ 8.30 ന് മുണ്ടുപറമ്പിലെ കലക്ട്രേറ്റിലേകുള്ള മാർച്ച് ആരംഭിച്ചു ... മാർച്ചിന് ശേഷം കലക്ട്രേറ്റ് ഉപരോധം. അതിന് ശേഷം അറസ്റ്റ് വരിക്കൽ അതാണ് സമരഭടൻമാരുടെ ലക്ഷ്യം .
അറബി നാട്ടിലെ പണിവേണം... അറബി നാട്ടിലെ പണവുംവേണം... അറബി ഭാഷ പഠിക്കാൻ മാത്രം.. കേരള നാട്ടിൽ ഇടമില്ലാ...
ഇതെന്തു ന്യായം ഇതെന്തു നീതി..
പറയൂ പറയൂ സർക്കാരേ..

ഭാഷാ സമരത്തിൽ പങ്കെടുത്ത പതിനായിരത്തോളം പ്രവർതകരുടെ ഉച്ചത്തിലുള്ള മുദ്രാവാക്യം മലപ്പുറം മണ്ണിനെ പ്രകമ്പനം കൊള്ളിച്ചു..
മൂന്നുകിലോമീറ്റർ അകലെയുള്ള മുണ്ടുപറമ്പിലെ കളക്ട്രേറ്റ് ആണ് ലക്ഷ്യം. ( ഇപ്പോൾ മലപ്പുറം ഗവൺമെന്റ് കോളേജ് പ്രവർത്തിക്കുന്ന കെട്ടിടം.)
പത്ത് മണിയോട് കൂടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മങ്കട MLA യുമായ KPA മജീദ് സാഹിബിന്റെ ഉത്ഘാടന പ്രസംഗം നടക്കുമ്പോഴും പ്രകടനത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ കലക്ട്രേറ്റ് പടിക്കൽ എത്തിയിരുന്നൊള്ളൂ..
PK കുഞ്ഞാലിക്കുട്ടി, നാലകത്ത് സൂപ്പി MLA , P അബ്ദുൽ ഹമീദ് , ഇസ്ഹാഖ് കുരിക്കൾ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മുൻനിരയിൽ പ്രവർത്തകർക്ക് ആവേശം നൽകി സാന്നിധ്യമറിയിച്ചു.
പതിനൊന്ന് മണിയോടെ പോലീസും നേതാക്കളും സഹകരിച്ച് അറസ്സ് വേഗത്തിലാകി അറസ്സ് തുടർന്ന്കൊണ്ടിരിക്കുന്ന സമയത്താണ് *പെരിന്തൽമണ്ണ DYSP വാസുദേവ മേനോൻ* സമരക്കാർകിടയിലേക് ജീപ്പ് ഓടിച്ചുകയറ്റാൻ ശ്രമിച്ചത്, വാസുദേവമേനോന്റെ ആ പ്രവർത്തിയെ സമരക്കാർ എതിർതതോടെ അദ്ദേഹം ജീപ്പിൽനിന്നും ഇറങ്ങി യാതൊരു പ്രകോപനവുമില്ലാതെ സമരക്കാർക് നേരെ നിറയൊഴിക്കുകയായിരുന്നു
മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുൽമജീദ് (24), പുത്തൂര്‍പള്ളിക്കലെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാൻ (21), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നിവര്‍ തല്‍ക്ഷണം മരണപ്പെട്ടു. ഇരുപതില്‍പരം പേര്‍ക്ക് വെടിയേറ്റ മാരക പരിക്ക്. മുന്നൂറോളം പേര്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൃതപ്രായരായി.
(മുസ്ലീം ലീഗ് നേതാകന്മാർ കൊടുത്ത പരാതിയിൽ വെടിവെപ്പ് നടത്തിയ പെരിന്തൽമണ്ണ dysp വാസുദേവമേനോൻ കുറ്റക്കാരനാണെന്ന് മഞ്ചേരി കോടതി വിധിച്ചു..)
പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് രാജ്ഭവനിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. മുസ്‌ലിം യുവജന പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റിലുലഞ്ഞ ഭരണകൂടം ഉത്തരവുകള്‍ ഒന്നൊന്നായി നിരുപാധികം പിന്‍വലിച്ചു. ആത്മാഭിമാനവും മൗലികാവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിക്കാനും സന്നദ്ധമായ യുവ സഹസ്രങ്ങളുടെ വീരചരിത്രം കൂടിയാണ് മലയാളിക്ക് ഈ ബദർ ദിനം.
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ നക്ഷത്രങ്ങളുടെ ഓര്‍മ്മക്ക് മുന്നില്‍ ഒരു ജനത കണ്ണീരണിഞ്ഞു നില്‍ക്കുന്നു
അവരുടെ പരലോക ഗുണത്തിനായി പ്രാര്‍ത്ഥിക്കുന്നു...
നാഥാ.. അവരുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ...
ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻

മറക്കരുത്
27/03/2024

മറക്കരുത്

24/03/2024

സിഎച്ച് സെന്റർ മഞ്ചേരി

23/03/2024

100 പേർ താമസിക്കുന്ന ഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു!

ഈ 100പേരിൽ 80 പേരും ഉപ്പുമാവിന് പകരം മറ്റ് പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി!!!

എന്നാൽ ആദ്യം പറഞ്ഞ 20 പേരും ഉപ്പുമാവ് വളരെ താൽപ്പര്യത്തോടെ കഴിച്ചു!!!!

അങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു!

ഏത് പലഹാരമാണോ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് അത് നൽകാൻ ധാരണയായി!"

*ഉപ്പ്മാവ് ഇഷ്ടപ്പെട്ട 20 പേരും ഉപ്പുമാവിന് വോട്ട് നൽകി!!!
*ബാക്കി 80 പേരിൽ-
*18 പേർ മസാല ദോശ
*16 പേർ പൊറോട്ട-
*14 പേർ നൂലപ്പം-
*12 പേർ പുട്ടും കടലയും-
*10 പേർ ഇഡ്ഡലി-
*10 പേർ കഞ്ഞി-
വോട്ടെണ്ണി കഴിഞ്ഞപ്പോൾ 20 പേർ ആവശ്യപ്പെട്ട ഉപ്പുമാവ് ജയിച്ചു അതു തന്നെ ദിവസവും വിളമ്പാൻ തീരുമാനമായി!!
കഥയിലെ ഗുണപാഠം : ജനസംഖ്യയിൽ ഇപ്പുറത്ത് 80% പേർ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല വിഘടിച്ചും തർകിച്ചും നടന്നാൽ!!!
20% നമ്മളെ ഭരിക്കും!!!🙏ചേർന്ന് നിൽക്കുക ചെറുത്ത് നിൽക്കുക സംഘി മുക്തമാക്കുക💪

UDF നു വോട്ട് ചെയ്യുക

22/03/2024

ട്രെൻഡ് മാറുന്നു താമര കൊഴിഞ്ഞു തുടങ്ങി ; കോൺഗ്രസ്സിലേക്ക് ഒഴുക്ക് തുടരുന്നു...
🌹🇮🇳🇮🇳💚🇮🇳🇮🇳🇮🇳💚🇮🇳🇮🇳🇮🇳💚🇮🇳🇮🇳🌹

21/03/2024

സിഎച്ച് സെന്ററിനെ സഹായിക്കുക

Address

Elayodathu Pottammal
Manjeri

Telephone

+917902560633

Website

Alerts

Be the first to know and let us send you an email when Siraj Elambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Manjeri

Show All

You may also like