Spot Views

Spot Views The Sign of Straight Way

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന...
04/05/2024

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
മോദി ചക്രവര്‍ത്തിയെ പോലെ കൊട്ടാരങ്ങളില്‍ കഴിയുകയാണ്. അതിനാല്‍ സാധാരണക്കാരന്റേയും കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ അറിയുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. സത്രീകളുടെ നിസഹായവസ്ഥ മനസിലാക്കാന്‍ കഴിയില്ല. ചുറ്റുമുളളവര്‍ പോലും മോദിയെ ഭയപ്പെടുകയാണ്. അതുകൊണ്ട് തന്നെ അപ്രീയമായതൊന്നും മോദി അറിയുന്നില്ല. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയെ രാജകുമാരന്‍ എന്ന് വിശേഷിപ്പിച്ച്‌ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് പ്രിയങ്ക മറുപടി നല്‍കിയത്. രാഹുല്‍ രാജ്യം മുഴുവന്‍ നടന്ന് ജനങ്ങളെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ മോദി ഇതൊന്നും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു

വടകരയിലെ 'കാഫിർ' പ്രചാരണം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ്‌.സിപിഎമ്മിന്റെ പ്രമുഖ ...
03/05/2024

വടകരയിലെ 'കാഫിർ' പ്രചാരണം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ്‌.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പോലും ഈ വ്യാജ പ്രചരണം ഏറ്റെടുത്ത് നടത്തിയെന്നും യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപകടകരമായ പ്രചാരണം നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതാണ് ഈ സന്ദേശമെന്നതില്‍ സംശയമില്ല. ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി സ്ക്രീൻഷോട്ടെടുത്ത് അത് സി.പി.എമ്മിന്റെ ഉയർന്ന നേതാക്കള്‍വരെ പ്രചരിപ്പിച്ചെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും യൂത്ത് ലീഗ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരമൊരു ഗ്രൂപ്പ് നിടുമ്ബ്രമണ്ണയിലെ യൂത്ത് ലീഗുകാർക്കിടയിലില്ല. ഇതില്‍ പോസ്റ്റിട്ടതെന്ന് പറയുന്ന എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേര് ചേർത്ത് ഒരു ഗ്രൂപ്പ് വ്യാജമായി ഉണ്ടാക്കുകയാണ് ചെയ്തത്. ഇതിനുപിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ട്. വസ്തുതാവിരുദ്ധമായ പ്രചാരണം നടന്നയുടൻ മുഹമ്മദ് കാസിമും യൂത്ത് ലീഗും പോലീസില്‍ പരാതിനല്‍കിയിരുന്നു. കാസിം തന്റെ ഫോണ്‍ പോലീസിന് പരിശോധനയ്ക്കായി നല്‍കുകയും ചെയ്തു.
ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തുടർന്ന് ഫോണ്‍ തിരികെനല്‍കുകയും ചെയ്തു. എഫ്.എം. മുനീർ അബ്ദുള്ള തൻഈം, വി. ഷബീർ, അസ്‌ലഹ് വള്ള്യാട്, സി.എ. നൗഫല്‍ എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നാനൂറിലേറെ സീറ്റു നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറയുന്നു. 300ലേറെ സീറ്റു ...
02/05/2024

നാനൂറിലേറെ സീറ്റു നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറയുന്നു. 300ലേറെ സീറ്റു തന്നെ അസാധ്യമാണ്. ഇക്കുറി ഇരുന്നൂറു സീറ്റു പോലും ബിജെപിയെ സംബന്ധിച്ച്‌ വെല്ലുവിളിയാണെന്ന് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തില്‍ തരൂർ പറഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല. തെക്കേ ഇന്ത്യയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മോശമായിരിക്കും ബിജെപിയുടെ സ്ഥിതിയെന്ന് തരൂർ അഭിപ്രായപ്പെട്ടു. 190 സീറ്റുകളിലാണ് ഇതുവരെ വോട്ടെടുപ്പു നടന്നത്. തനിക്കു കിട്ടുന്ന വിവരം അനുസരിച്ച്‌ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ വളരെ അനുകൂല സൂചനകളാണുള്ളതെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ട് എന്നൊന്നും പറയുന്നില്ല. എന്നാല്‍ നിശ്ചയമായും കാര്യങ്ങള്‍ സർക്കാരിന് അനുകൂലമല്ല. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്.
കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും എത്ര സീറ്റ് കിട്ടും എന്ന ചോദ്യത്തിന്, സ്‌കോർ അല്ല, വിജയമാണ് പ്രവചിക്കുന്നത് എന്നായിരുന്നു തരൂരിന്റെ മറുപടി. ബിജെപി തോല്‍ക്കും എന്നത് ഉറപ്പായ കാര്യമാണ്. കഴിഞ്ഞ തവണ വൻ നേട്ടമുണ്ടാക്കിയ ഇടങ്ങളിലൊന്നും അത് ആവർത്തിക്കാൻ ബിജെപിക്കാവില്ല. ഹരിയാനയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. ഇത്തവണ അഞ്ചു മുതല്‍ ഏഴു സീറ്റു വരെ കിട്ടുമെന്നാണ് സർവേകളുടെ പ്രവചനം. കർണാടകയില്‍ ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. ഇത്തവണ അത് 10 മുതല്‍ 17 വരെയാവുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ചിലർ 20 വരെ സീറ്റുകള്‍ പറയുന്നുണ്ട്- തരൂർ ചൂണ്ടിക്കാട്ടി.

ബിജെപിയ്ക്ക് ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കുറയുമെന്നും ഭൂരിഭാഗം ഇന്ത്യാക്കാരും രാജ്യം മതേതരമാണെന്ന് കണക്കാക്കുന്നതായും സര...
13/04/2024

ബിജെപിയ്ക്ക് ഉത്തരേന്ത്യയില്‍ സീറ്റുകള്‍ കുറയുമെന്നും ഭൂരിഭാഗം ഇന്ത്യാക്കാരും രാജ്യം മതേതരമാണെന്ന് കണക്കാക്കുന്നതായും സര്‍വേഫലം.
ബിജെപി നേതൃത്വത്തെ അങ്കലാപ്പിലേക്ക് നയിക്കാന്‍ കാരണമാകുന്ന സര്‍വേയില്‍ രാജസ്ഥാന്‍ ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക പത്തു സീറ്റുകള്‍ കുറഞ്ഞേക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സര്‍വേഫലം.
സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നില്‍ക്കുന്നതായും കണ്ടെത്തി. പത്തു ശതമാനം മാത്രമാണ് ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്ന് അഭിപ്രായപ്പെട്ടത്. എല്ലാ മതങ്ങള്‍ക്കും തുല്യത എന്ന ആശയത്തെ 80 ശതമാനം ഹിന്ദുക്കളും പിന്തുണയ്ക്കുന്നു.
തെരഞ്ഞെടുപ്പ കമ്മീഷന്റെ വിശ്വാസ്യത 42 ശതമാനമായി കുറഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. ആധുനിക കാലത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഏതെങ്കിലും തരത്തില്‍ കൃത്രിമത്വം കാട്ടാനാകും എന്ന് 45 ശതമാനം ആള്‍ക്കാര്‍ വിശ്വസിക്കുന്നു.
Spot Views

മഹാരാഷ്ട്ര മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ശിവസേന ഉദ്ധവ് താ...
09/04/2024

മഹാരാഷ്ട്ര മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം 21 സീറ്റുകളില്‍ മത്സരിക്കും.
കോണ്‍ഗ്രസ് 17 സീറ്റുകളിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 10 ഇടങ്ങളിലും മത്സരിക്കും. ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്
Spot Views

💚💚💚
09/04/2024

💚💚💚

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലെ 'മാച്ച്‌ ഫിക്സിങ്' ല...
01/04/2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലെ 'മാച്ച്‌ ഫിക്സിങ്' ലോക്സഭാ തിരഞ്ഞെടുപ്പിലും നടത്താൻ മോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
നാനൂറിലധികം സീറ്റില്‍ വിജയിക്കുമെന്നാണ് അവരുടെ പരസ്യവാചകം. എന്നാല്‍, വോട്ടിങ് മെഷീനും മാച്ച്‌ ഫിക്സിങ്ങും സാമൂഹിക മാധ്യമങ്ങളും ഇല്ലാതേയോ മാധ്യമങ്ങളെ സമ്മർദത്തിലാക്കാതേയോ അവർക്ക് (ബി.ജെ.പി.) 180-ല്‍ അധികം സീറ്റ് നേടാനാകില്ല, രാഹുല്‍ പറഞ്ഞു.

03/03/2024

*"നമുക്ക് ഇ ടി യെ ഒന്ന് പോയി കണ്ടാലോ...?കഴിഞ്ഞ വെക്കെഷനിലെ  വടക്കേ ഇന്ത്യൻ യാത്രക്കിടെ രാത്രി  ഡൽഹിയിലെ നൂർ നഗർ എക്സറ്റൻ...
03/03/2024

*"നമുക്ക് ഇ ടി യെ ഒന്ന് പോയി കണ്ടാലോ...?

കഴിഞ്ഞ വെക്കെഷനിലെ വടക്കേ ഇന്ത്യൻ യാത്രക്കിടെ രാത്രി ഡൽഹിയിലെ നൂർ നഗർ എക്സറ്റൻഷനിലെ റൂമിലിരുന്ന് തൊട്ടടുത്ത ദിവസം പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ കൂട്ടത്തിലാരോ ചോദിച്ചു. എന്നാ പിന്നെ ഒന്ന് പോകാമെന്നായി എല്ലാവരും. ബഷീർക്കയുടെ ഡൽഹിയിലെ സഹായികളിലൊരാളും ഞങ്ങളുടെ സുഹൃത്തുമായ ഫവാസ് വാഫിയോട് കാര്യം പറഞ്ഞപ്പോൾ അവൻ അതിന് വേണ്ടതെല്ലാം ചെയ്തു.
ഡൽഹിയിലെ ഡോ ബിഷംബർ ദാസ് മാർഗിലെ നർമദ എം പി ഫ്ലാറ്റിലാണ് ബഷീർക്കയുടെ താമസം. രാത്രി പത്ത് മണിക്ക് മുബ് തന്നെ ബഷീർക്ക കിടക്കുമെന്ന് അവൻ പറഞ്ഞതിനാൽ അതിന് മുബ് തന്നെ എത്താൻ വേണ്ടി ഞങ്ങൾ ആവത് ശ്രമിച്ചു. പക്ഷെ പരാജയമായിരുന്നു ഫലം. അവിടെയെത്തിയപ്പോൾ സമയം പത്തേകാലോളമായിരുന്നു.നിരാശയോടെ ലിഫ്റ്റിൽ കയറി ബഷീർക്കയുടെ റൂമിന്റെ മുന്നിൽ ചെന്നപ്പോൾ ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു. ഫവാസ് അവിടെ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ട്. അവൻ പറഞ്ഞു ; ബഷീർക്ക ഭക്ഷണം കഴിച്ചെത്തീട്ടില്ല.
സൗത്ത് അവന്യൂവിലെ മൈസൂർ കഫയാണ് ബഷീർക്കയുടെ ഇഷ്ടഭക്ഷണ ശാല അവിടത്തെ ഊത്തപ്പവും മസാല ദോശയും നെയ് റോസ്റ്റുമെല്ലാം ഒന്നിനൊന്നു മെച്ചമാണെന്നാണ് മൂപ്പരുടെ പക്ഷം.
ഏകദേശം ഒരു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പൊഴേക്കും ബഷീർക്ക എത്തി ഓരോരുത്തരെയും വിശദമായി പരിചയപ്പെട്ടു. കുറേ സമയം ഇരുന്ന് സംസാരിച്ചു. വാഫി കോഴ്‌സിനെ കുറിച്ച് കുറേ നല്ല വാക്കുകൾ പറഞ്ഞു. ഗ്രേയ്‌സ് വാലിയിലാണ് ജോലിയെന്ന് പറഞ്ഞപ്പോൾ അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച് വാചാലനായി. അതിനിടെ ദേശീയ പാത വികസനത്തിലെ അപാകതകളെ കുറിച്ച് പറഞ്ഞു. ഫോട്ടോ എടുത്തു. നാളെ ഇവരെ പാർലമെന്റ് കാണിക്കാൻ വേണ്ടത് ചെയ്യണമെന്നും എന്നെ പാർലമെന്റിൽ വിട്ടതിന് ശേഷം ഇവരെ കാറിൽ ഡല്ഹിയൊക്കെ നന്നായി കാണിച്ച് കൊടുക്കണമെന്നും ഫവാസിനോട് പറഞ്ഞു. ഞങ്ങൾ സലാം ചൊല്ലി ഇറങ്ങി. ലിഫ്റ്റിൽ കയറുന്നത് വരെ കൂടെ വന്ന് നിന്നു. ജീവിതത്തിൽ വലിയ നിഷ്‌ഠയുള്ള വ്യക്തിയാണ് ബഷീർക്ക. സാധാരണ പത്ത് മണിക്ക് മുമ്പ് തന്നെ ഉറങ്ങും. വളരെ വലിയ അത്യാവശ്യങ്ങൾ ഉണ്ടെങ്കിൽ അപൂർവ്വമായി പന്ത്രണ്ട് മണിവരെയൊക്കെ പോയെന്നും വരും. എത്ര വൈകി കിടന്നാലും തഹജ്ജുദിന് എഴുന്നേൽക്കും. തഹജ്ജുദ് കഴിഞ്ഞാൽ സുബ്ഹി ബാങ്ക് വരെ പിന്നെ ഖുർആൻ പാരായണമാണ്. ബാങ്ക് വിളിച്ചാൽ വേഗം പാർലമെന്റ് പള്ളിയിലേക്ക് പോകും. അവിടെ വേഗത്തിൽ നിസ്കാരം ആരംഭിക്കുമെന്നതാണ് അവിടെ തന്നെ പോകാനുള്ള കാരണം. ബഷീർക്ക പള്ളിയിലുണ്ടെന്ന് കണ്ടാൽ പാർലമെന്റ് പള്ളിയിലെ ഇമാം മൗലാനാ മുഹിബ്ബുള്ള അന്നൊരു സമ്മാനം ഒരുക്കും. സുബ്ഹിയിലെ ഖുനൂത്ത് ആണത്. ഹനഫീ മദ്ഹബുകാരായതിനാൽ ഇതവിടെ പതിവുള്ളതല്ല. ഖുനൂത്ത് തുടങ്ങിയാൽ എല്ലാവരും കൈ താഴ്ത്തി നിൽക്കും ബഷീർക്ക രണ്ട് കയ്യും ഉയർത്തി ആമീൻ പറഞ് കൊണ്ടിരിക്കും.
ഉറങ്ങാൻ വളരെ വൈകിയ ദിവസമാണെങ്കിൽ സുബ്ഹി കഴിഞ് വന്നാൽ കുറച്ച് സമയം കിടക്കും. ഇല്ലെങ്കിൽ നേരെ വായനയിലേക്കും പാര്ലമെന്റിലേക്കുള്ള ഒരുക്കങ്ങളിലേക്കും നീങ്ങും. എല്ലാ പ്രസംഗങ്ങളും ചോദ്യങ്ങളുമെല്ലാം സ്വയം തന്നെ തയ്യാറാക്കും. സഹായികളോട് വലിയ വാത്സല്യമാണ് ബഷീർക്കക്ക്. 'നിങ്ങൾ' എന്നല്ലാതെ ഒരാളെയും വിളിക്കില്ല. രാവിലെ ഒരു ചായ കൊണ്ട് വരാൻ പറയുന്നത് പോലും 'നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ' എന്ന മട്ടിലാണ്. അവരെ കൂടെയിരുത്തിയല്ലാതെ ഭക്ഷണം കഴിക്കില്ല.
പിറ്റേ ദിവസം രാവിലെ ഒരു ടാക്സി പിടിച്ച് ഞങ്ങൾ പാർലമെന്റിന്റെ മുന്നിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം പി മാരുടെ വലിയ വലിയ ആഡംബര കാറുകൾ ഒഴുകിപ്പരന്ന് വന്ന് കൊണ്ടെയിരിക്കുന്നു. വിദേശ നിർമ്മിതമാണ് അവയിൽ പലതും. അതിനിടെ ഫവാസ് വിളിച്ചിട്ട് പറഞ്ഞു 'ഞാൻ പാർക്കിങ് എരിയയിലുണ്ട്. നിങ്ങൾ കാറിന്റെ അടുത്തെക്ക് വരൂ'. ഞങ്ങൾ എത്ര തിരഞ്ഞിട്ടും അവനെ കണ്ടില്ല. അവസാനമവൻ പുറത്തേക്ക് ഇറങ്ങി വന്ന് ഞങ്ങളെ കൈകൊട്ടി വിളിക്കേണ്ടി വന്നു. ഞങ്ങൾ അടുത്തെക്ക് ചെന്നു. പൊടി പാറിയ കുറച്ചോക്കെ പഴക്കം ചെന്ന ഒരു ആൾട്ടോ കാറിന്റെ ഡോർ തുറന്ന് അവൻ ഞങ്ങൾക്കുള്ള പാസുകൾ എടുത്ത് തന്നു. ഞങ്ങൾ ചോദിച്ചു : ബഷീർക്കയുടെ കാർ എവിടെ ? അവൻ പറഞ്ഞു :ഇത് തന്നെയാണ് മൂപ്പരുടെ കാർ. നോക്കുമ്പോൾ മുന്നിലെ നമ്പർ പ്ലൈറ്റിൽ എം പി എന്ന് ചുവപ്പിൽ എഴുതീട്ടുണ്ട്. ഞങ്ങളുടെ അമ്പരപ്പ് മാറീട്ടില്ലെന്ന് കണ്ട അവൻ പറഞ്ഞു : ഡൽഹിയിൽ മാത്രമല്ല മുസാഫിർ നഗറിൽ വരെ ഇത് കൊണ്ടോക്കെയാണ് പോകാറ്........

വ്യക്തിത്വത്തിന്റെ തെളിച്ചം കൊണ്ടും
ഇടപെടലുകളിലെ ലാളിത്യം കൊണ്ടും ഉത്തരവാദിത്ത
നിർവഹണങ്ങളിലെ ജാഗ്രത കൊണ്ടുമെല്ലാം വല്ലാതെ ആകർഷിപ്പിച്ച് കളയുന്ന ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ്. ഖാഇദെ മില്ലത്തിനെ കാണാത്ത ബാഫഖി തങ്ങളെ കാണാത്ത സീ എച്ചിനെ കാണാത്ത ഒരു തലമുറക്ക് ഒരു പക്ഷെ ആ സാനിദ്ധ്യം മാത്രം മതിയാവും വസന്തം വിരുന്ന് വന്ന ഒരു കാലത്തിന്റെ ഓർമ്മകളുടെ അടയാളമായി..........
By ഫൈസൽ വാഫി കാടാമ്പുഴ.
# vote for ET
# vote for UDF
# vote for INDIA

02/03/2024
ഇ ടി @വേങ്ങര
01/03/2024

ഇ ടി @വേങ്ങര

മഞ്ചേരി നഗരസഭ വട്ടപ്പാറ വെൽനെസ്സ് സെന്റർ ഉദ്ഘാടനം
11/02/2024

മഞ്ചേരി നഗരസഭ വട്ടപ്പാറ വെൽനെസ്സ് സെന്റർ ഉദ്ഘാടനം

01/01/2024

എല്ലാവരും കോൺഗ്രസ്സ് അമ്പലത്തിൽ പോകുന്നതും നോക്കിയിരുന്നോളീം...
BJP യുടെ വർഗീയത കാണിച്ച് സമുദായത്തിന്റെ വോട്ട് മൊത്തമൂറ്റിയവർ, ഇവിടെ സമുദായത്തിനവകാശപ്പെട്ടതെല്ലാം ഊറ്റുകയാണ്.!
അധികാരത്തിൽ സഖാവുള്ളപ്പോൾ സംഘിയെന്തിന്?

ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്ന് ജോര്‍ദാൻ രാജാവ് അബ്ദുല്ല. രണ്ട് രാഷ്ട്രമെന്ന ആശയം...
12/10/2023

ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്ന് ജോര്‍ദാൻ രാജാവ് അബ്ദുല്ല. രണ്ട് രാഷ്ട്രമെന്ന ആശയം തന്നെയാണ് പരിഹാരമെന്നും ജോര്‍ദാൻ രാജാവ് വ്യക്തമാക്കി.
1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭൂമിയില്‍ പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവില്‍ വരാതെ മേഖലയില്‍ സ്ഥിരതയും സുരക്ഷയും സമാധാനവും സംജാതമാകില്ല. കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കണം. യുദ്ധത്തിന്‍റെ ഇരകളായി നിരപരാധികള്‍ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ജോര്‍ദാൻ രാജാവ് ചൂണ്ടിക്കാട്ടി.

06/10/2023

സിപിഎമ്മിനെ വാരി വലിച്ചൊട്ടിച്ച് കെഎം ഷാജി #സിപിഎം #മുസ്ലിംലീഗ്

19/09/2023

ആദ്യ ദിനം മുതൽ എന്റെ നേതാക്കൾ ഇവിടെ ഉണ്ട്.. അവസാന ദിനത്തിൽ ഞാനും.. വഹാബ് സാഹിബ്‌
#മുസ്ലിംലീഗ്

19/09/2023

നമ്മുടെ വാട്സ്ആപ്പ് ചാനൽ

16/09/2023
13/08/2023

പി വി വഹാബ് MP യുടെ പാർലമെന്റ് പ്രസംഗം പ്രസക്ത ഭാഗം
'അടുത്തത് ഇന്ത്യ സർക്കാർ '

08/08/2023

രാഹുൽ ഈശ്വരന്റെ വാദങ്ങളെ പൊളിച്ചടുക്കി ഷിബു മീരാൻ
#മുസ്ലിംലീഗ്

07/08/2023

വർഗ്ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന ഉറച്ച നിലപാട് |VD സതീശൻ
#മുസ്ലിംലീഗ്

26/07/2023

ഏക സിവിൽകോഡ്
ഗ്രീക്ക് പുരാണത്തിലെ പൊക്രസ്റ്റിൻ്റെ കട്ടിലു പോലെയാണ്..
സാദിഖലി തങ്ങളുടെ ചിന്താപരമായ വാക്കുകൾ #മുസ്ലിംലീഗ്

14/07/2023

സിപിഎംന്റെ ശരിഅത്ത് വിരുദ്ധത തുറന്നു കാട്ടുന്ന പിവി മുഹമ്മദ്‌ അരീക്കോടിന്റെ പഴയ പ്രസംഗം
#മുസ്ലിംലീഗ്

11/07/2023

ഗോവിന്ദൻ ടീച്ചറെ പഞ്ഞിക്കിട്ട് ഷാജി
സൂപ്പർ പ്രസംഗം കെ എം ഷാജി

"മറുനാടൻ മലയാളി ഒരു മാധ്യമ സ്ഥാപനം പോലും അല്ല..ഒരു വ്യക്തി യു ട്യൂബ് ചാനെൽ ഉണ്ടാക്കി അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയ...
08/07/2023

"മറുനാടൻ മലയാളി ഒരു മാധ്യമ സ്ഥാപനം പോലും അല്ല..

ഒരു വ്യക്തി യു ട്യൂബ് ചാനെൽ ഉണ്ടാക്കി അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്..അത് അംഗീകരിക്കേണ്ട ഗ്രൂപ്പിൽ പെട്ടതാണെന്ന് വിശ്വസിക്കുന്നില്ല..

അദ്ദേഹത്തിന്റെ പല ഇടപെടലുകളും വെളിപ്പെടുത്തലുകളും സാമൂഹ്യ അന്തരീക്ഷത്തിൽ വിഷം കലക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നുള്ള ഉറച്ച വിശ്വാസം മുസ്‌ലിം ലീഗിനുണ്ട്..

അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത മുസ്ലിംലീഗിനില്ല..അദ്ദേഹത്തിന്റെ എല്ലാ ഇടപെടലുകളും അന്വേഷിക്കണം എന്നതാണ് മുസ്ലിം ലീഗ് നിലപാട്..

ആ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ മാത്രം ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുക പോലുള്ള തെറ്റായ പ്രവണതകൾ അവസാനിപ്പിക്കുകയും വേണം..

നിയമം നിയമത്തിന്റെ വഴി പോവട്ടെ എന്നല്ലാതെ ഇത്തരം ആളുകളെ സംരക്ഷിക്കുന്ന നിലപാട് മുസ്ലിം ലീഗിനില്ല , ആര് ചെയ്താലും അവരുടെ ഇഷ്ടം മുസ്ലിം ലീഗ് അതിനോട് യോജിക്കുന്നില്ല.."

സലാം സാഹിബിന്റെ വാക്കുകൾ💚
പോസ്റ്റ്‌ കടപ്പാട്

പെറുവിലെ ശവകുടീരത്തിൽ കൈകൾ മുഖം മറച്ച നിഗൂഢ മമ്മി കണ്ടെത്തി. 2021-ൽ, പെറുവിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്ന് പൂർണ്ണമായും ...
02/07/2023

പെറുവിലെ ശവകുടീരത്തിൽ കൈകൾ മുഖം മറച്ച നിഗൂഢ മമ്മി കണ്ടെത്തി.
2021-ൽ, പെറുവിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്ന് പൂർണ്ണമായും കയറിൽ ബന്ധിച്ച് കൈകൾ മുഖം മറച്ച ഒരു മമ്മി കണ്ടെത്തി.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സാൻ മാർക്കോസിലെ പുരാവസ്തു ഗവേഷകർ, തീരദേശ നഗരത്തിൽ നിന്നും തലസ്ഥാനമായ പെറുവിലെ ലിമയിൽ നിന്നും 15.5 മൈൽ ഉള്ളിലുള്ള കാജമാർക്വില്ലയിൽ നല്ല നിലയിലാണ് മമ്മി കണ്ടെത്തിയത്.
800 മുതൽ 1200 വർഷം വരെ പഴക്കമുള്ളതാണ് മമ്മി.
മമ്മിയുടെ ആകർഷണീയമായ പോസ് - കയറുകൊണ്ട് ബന്ധിപ്പിച്ച് ഗര്ഭപിണ്ഡത്തിന്റെ സ്ഥാനത്ത് - ആദ്യ കാഴ്ചയിൽ തന്നെ തണുത്തതായി തോന്നുമെങ്കിലും, ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
ശവകുടീരത്തിൽ സെറാമിക്സ്, പച്ചക്കറി അവശിഷ്ടങ്ങൾ, കല്ല് ഉപകരണങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
ഉറവിടം ന്യൂയോർക്ക് പോസ്റ്റ് വെബ്സൈറ്റ്
Spot Views

Address

Manjeri
676121

Alerts

Be the first to know and let us send you an email when Spot Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Spot Views:

Videos

Share

Category