കേരളോത്സവം: 2022 ക്രിക്കറ്റ് മൽസരങ്ങളിൽ നിന്ന്
കേരളോത്സവം 2022 ഷട്ടിൽ, ബാഡ്മിൻ്റൺ മൽസരത്തിൽ നിന്ന്
*മാനന്തവാടി നഗര സഭയിൽ കേരളോൽസവത്തിന് തുടക്കമായി*
മാനന്തവാടി: മാനന്തവാടി നഗര സഭയിൽ നവംബർ 6 മുതൽ 16 വരെ നടത്തപ്പെടുന്ന കേരളോൽസവത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് നഗര സഭയും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊയിലേരി പാലം മുതൽ മാനന്തവാടി ഗാന്ധി പാർക്ക് വരെയാണ് ദീർഘദൂര ഓട്ട മൽസരം നടത്തിയത്. കൊയിലേരി പാലത്ത് വെച്ച് നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ കരീം ഫ്ലാഗ് ഓഫ് ചെയ്യ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്ത്യൻ മുഖ്യപ്രഭാഷണം നടത്തി. അശോകൻ കോയിലേരി അധ്യക്ഷത വഹിച്ചു. പി.വി.എസ്.മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, വി.ആർ പ്രവീജ്, വി.യു.ജോയി, ബാബു പുളിക്കൽ, സുനിൽകുമാർ, ബിജു അമ്പിത്തറ, ആലീസ് സിസ്സിൽ, പി.ഷംസുദ്ദീൻ. നഗരസഭ ജീവനക്കാരായ സജിത്
*സംസ്ഥാന സാക്ഷരതാ മിഷൻ ''ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാ'' മിന് മാനന്തവാടി നഗരസഭയിൽ സർവ്വേയ്ക്ക് തുടക്കമായി*
മാനന്തവാടി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സർവ്വേയ്ക്ക് മാനന്തവാടി നഗരസഭ തല ഉദ്ഘാടനം ചോയിമൂല എടപ്പടി കോളനിയിൽ നടന്നു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലർ മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ പ്രേരകുമാരായ ക്ലാരമ്മ വി.വി, ജോണി മാഷ്, ജെസ്സി തോമസ്. മാനന്തവാടി നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, കൗൺസിലർമാരായ സുനിൽ കുമാർ, ഷീജ മോബി, രാമചന്ദ്രൻ, എസ്.ടി.പ്രമോട്ടർ അനീജ്, സുരേന്ദ്രൻ, രവി തുടങ്ങിയവർ സംസാരിച്ചു.
*മാനന്തവാടി നഗര സഭയിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതി രൂപീകരിച്ചു*
മാനന്തവാടി നഗരസഭയിൽ മയക്കു മരുന്നിൻ്റെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ ജന ജാഗ്രത സമിതി രൂപീകരണ യോഗം നഗര സഭ ഹാളിൽ വെച്ച് ചേർന്നു.
വരും ദിനങ്ങളിൽ ലഹരി വിമുക്ത നഗരസഭയായി മാറ്റുന്നതിന് വേണ്ടി വിദ്യാഭ്യസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൗൺസിലിംങ്, ലഹരി വിമുക്ത ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന് നഗരസഭ തലത്തിൽ സ്ക്വാഡ് രൂപീകരിച്ചു. മാനന്തവാടി നഗരസഭയിൽ 36 ഡിവിഷനുകളും ലഹരി വിമുക്തമാക്കുന്നതിനു വേണ്ടി യുവ ജനങ്ങളുടെ നേതൃത്വത്തിൽ അതാത് ഡിവിഷനുകളിൽ സ്ക്വാഡ് രൂപീകരിക്കും. ഇതിൻ്റെ പ്രവർത്തനം ആഴ്ചയിൽ ഒരിക്കൽ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ വരും ദിനങ്ങളിൽ നഗരസഭയിൽ പ്രാവർത്തികമാക്കാനും തീരുമാനിച്ചു.
ഡപ്യൂട്ട