ജനമൈത്രി Live News

ജനമൈത്രി Live News ജനങ്ങൾക്ക് ഒപ്പം ജനങ്ങൾക്ക് വേണ്ടി നിങ്ങളുടെ സ്വന്തം ജനമൈത്രി ന്യൂസ്‌...
(9)

28/03/2024

കോട്ടയത്തെയും പരിസര പ്രദേശങ്ങളിലെയും ബാർ ഹോട്ടലുകളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് ബന്ധപ്പെടുക: 9745224566

9745224566
19/03/2024

9745224566

*കാണ്മാനില്ല*ഈ ഫോട്ടോയിൽ കാണുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഇന്ന് രാവിലെ 11 മണി മുതൽ തിരുവല്ലയിൽ നിന്നും കാണതായി. കാണാത...
23/02/2024

*കാണ്മാനില്ല*

ഈ ഫോട്ടോയിൽ കാണുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഇന്ന് രാവിലെ 11 മണി മുതൽ തിരുവല്ലയിൽ നിന്നും കാണതായി.

കാണാതാകുമ്പോൾ സ്കൂൾ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. ബാഗും കൈയ്യിൽ കരുതിയിട്ടുണ്ട്

എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുകളിൽ കാണുന്ന നമ്പരിൽ ഉടൻ ബന്ധപ്പെടുക...

22/11/2023

കനത്ത മഴയിൽ കുതിച്ചുയർന്ന മണി മലയാറ്റിലെ ജലനിരപ്പ്.മുണ്ടക്കയം കോസ് വേ പാലത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നടന്‍ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... #ആദരാഞ്ജലികൾ
18/11/2023

നടന്‍ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

#ആദരാഞ്ജലികൾ

05/10/2023

2024 ലില്‍ പൊതുഅവധി ദിനങ്ങള്‍ 27, ആറ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

MEDIA NEWS LIVE.

അടുത്ത കലണ്ടർ വർഷത്തെ (2024) പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി.

*അവധി ദിനങ്ങൾ*

ജനുവരി-2 (മന്നം ജയന്തി), ജനുവരി -26 (റിപ്പബ്ളിക് ദിനം), മാർച്ച്-8 (ശിവരാത്രി), മാർച്ച്-28 (പെസഹ വ്യാഴം), മാർച്ച്-29 (ദുഃഖവെള്ളി), ഏപ്രിൽ-10 (റംസാൻ), മേയ് -1 (മേയ് ദിനം), ജൂൺ -17 (ബക്രീദ്), ജൂലായ് -16 (മുഹറം), ഓഗസ്റ്റ്- 3 (കർക്കടക വാവ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ്- 20 (ശ്രീനാരായണ ഗുരുജയന്തി), ഓഗസ്റ്റ് -26 (ശ്രീകൃഷ്ണ ജയന്തി), ഓഗസ്റ്റ് -28 (അയ്യങ്കാളി ജയന്തി), സെപ്റ്റംബർ- 16 (മൂന്നാം ഓണം), നബിദിനം, സെപ്റ്റംബർ-17 (നാലാം ഓണം), സെപ്റ്റംബർ -21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ- 2 (ഗാന്ധി ജയന്തി), ഒക്ടോബർ- 31 (ദീപാവലി), ഡിസംബർ -25 (ക്രിസ്മസ്).

പൊതു അവധി ദിവസങ്ങളായ രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വരുന്ന മറ്റ് അവധികൾ: മാർച്ച് -31 (ഈസ്റ്റർ), ഏപ്രിൽ- 14 (ഡോ. ബി.ആർ. അംബേദ്കർ ജയന്തി, വിഷു), സെപ്റ്റംബർ- 14 (ഒന്നാം ഓണം), സെപ്റ്റംബർ- 15 (തിരുവോണം), ഒക്ടോബർ -12 (മഹാനവമി), ഒക്ടോബർ- 13 (വിജയദശമി).

നിയന്ത്രിത അവധി:

മാർച്ച് -12 (അയ്യാവൈകുണ്ഠസ്വാമി ജയന്തി), ഓഗസ്റ്റ് -19 (ആവണി അവിട്ടം), സെപ്റ്റംബർ- 17 (വിശ്വകർമദിനം).

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ:

ജനുവരി- 26 (റിപ്പബ്ളിക് ദിനം), മാർച്ച്-8 (ശിവരാത്രി), മാർച്ച്-29 (ദുഃഖ വെള്ളി), ഏപ്രിൽ- 1 (ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം), ഏപ്രിൽ-10 (റംസാൻ), മേയ് -1 (മേയ് ദിനം), ജൂൺ -17 (ബക്രീദ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ്-20 (ശ്രീനാരായണ ഗുരു ജയന്തി), സെപ്‌ംബർ -16 (നബിദിനം), സെപ്റ്റംബർ-21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ-2 (ഗാന്ധി ജയന്തി), ഒക്ടോബർ-31 (ദീപാവലി), ഡിസംബർ-25 (ക്രിസ്മസ്).

04/10/2023

https://whatsapp.com/channel/0029VaB4NCOBqbr3bf0ufT05

പുത്തൻ ഭാവത്തിൽ നിങ്ങളുടെ ജനമൈത്രി ന്യൂസ്‌ വീണ്ടും... നിങ്ങളുടെ മുൻപിലേക്ക്.....

21/09/2023

തീക്കോയി മംഗളഗിരിയിൽ ഉരുൾ പൊട്ടൽ.
അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുക.

മീനച്ചിലാറ്റിൽ ജലപ്രവാഹം...

21/09/2023

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ വൻ ഉരുൾപൊട്ടൽ.
▪️▪️▪️▪️
ഈരാറ്റുപേട്ട വാഗമൺ റോഡ് 30മീറ്റർ നീളത്തിൽ റോഡ് പൂർണമായും നശിചിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്നവർ റൂട്ട് മാറി പോവണ്ടിതാണ്...

ഈരാറ്റുപേട്ട  വാഗമൺ റൂട്ടിൽ  ഉരുൾ പൊട്ടൽ.30മീറ്റർ നീളത്തിൽ റോഡ് പൂർണമായും നശിചിരിക്കുകയാണ്. ഇതുവഴി യാത്ര  ചെയ്യുന്നവർ റൂ...
21/09/2023

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഉരുൾ പൊട്ടൽ.30മീറ്റർ നീളത്തിൽ റോഡ് പൂർണമായും നശിചിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്നവർ റൂട്ട് മാറി യാത്ര ചെയ്യുക

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു...
12/09/2023

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു...

കൂരോപ്പട പഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതി പ്രകാരം  8010 mtr ഗ്രാമീണ റോഡ് ളാക്കാട്ടൂർ -പങ്ങട- മൂത്തേട...
27/08/2023

കൂരോപ്പട പഞ്ചായത്തിൽ പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതി പ്രകാരം 8010 mtr ഗ്രാമീണ റോഡ് ളാക്കാട്ടൂർ -പങ്ങട- മൂത്തേടത്തുകാവ്- ആനിവയൽ-ചോകോം പറമ്പ് ഭാഗങ്ങളിലായി 4.86 കോടി രൂപ അനുവദിച്ച്
പണി പൂർത്തിയാക്കി.ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് ഫണ്ട് നല്കിയ നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ

ആദരാഞ്ജലികൾ
18/07/2023

ആദരാഞ്ജലികൾ

35 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്..  9744654160.. പാമ്പാടി.. Paramattam..
17/07/2023

35 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്.. 9744654160.. പാമ്പാടി.. Paramattam..

04/07/2023

പാമ്പാടി പാറാമറ്റം തോട്ടിലെ വെള്ളം റോഡിലേക്ക് ജാഗ്രത

എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
04/07/2023

എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

03/07/2023
03/07/2023

മണിമലയാർ -- മുണ്ടക്കയത്തു നിന്നുള്ള കാഴ്ച ...
ഒരു ദിവസത്തെ മഴയ്ക്ക് തന്നെ ഇത്രയും വെള്ളം ... രണ്ടു ദിവസത്തെ കനത്ത മഴ കൂടി നേരിടേണ്ടതുണ്ട് ...

വീഡിയോ. കടപ്പാട്

ആദരാജ്ഞലികൾ    പങ്ങട: പാറാമറ്റം അമ്പന്നൂർ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ എ പി (75) നിര്യാതയായി. സംസ്കാരം 2/07/...
01/07/2023

ആദരാജ്ഞലികൾ
പങ്ങട: പാറാമറ്റം അമ്പന്നൂർ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ എ പി (75) നിര്യാതയായി. സംസ്കാരം 2/07/23 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 pm ന് വീട്ടുവളപ്പിൽ.പരേത ആണ്ടുത്താഴേ കുടുംബാംഗമാണ് മക്കൾ സജീഷ് കുമാർ (കുട്ടൻ), ലത. മരുമക്കൾ ശിവരാമൻ നായർ അരീപ്പറമ്പ് ,ജയ വെള്ളൂർ

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ബക്രീദ് അവധി  ..
27/06/2023

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ബക്രീദ് അവധി ..

27/06/2023

27/06/2023, 06:52 am നെടുംകുന്നത്ത്, ഭൂമിക്കടിയിൽ നിന്നും വീണ്ടും മുഴക്കം

 #തിരുനക്കരയിലെ  #ചീങ്ക  #കല്ല് അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 166 -ാം വർഷമാകുന്നു . കോട്ടയം തിരു...
23/06/2023

#തിരുനക്കരയിലെ #ചീങ്ക #കല്ല്

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 166 -ാം വർഷമാകുന്നു . കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുൻവശം കിഴക്കു ഭാഗത്തായി ഒരു കല്ല് ( ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇന്നും പലർക്കും ഇതിന്റെ ചരിത്രമറിയില്ല . ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല . കയ്യാലക്കകം ചന്ത എന്നായിരുന്നു പേരു . മലയാള മാസം 12 നും 28 നുമായിരുന്നു ചന്ത - തെക്കു നിന്നും വടക്കു നിന്നും കിഴക്കു നിന്നും പടിഞ്ഞാറു നിന്നും തെളിച്ചു കൊണ്ടു വരുന്ന അടിമകൾ .. ഇവരെ വരി വരിയായി നിർത്തും . ഈ നിര അങ്ങു കാരാപ്പുഴ വരെ നീണ്ടിരുന്നു . തോളിൽ ഇടിച്ചും തള്ളിയും കാലിൽ ചവിട്ടി പുറകോട്ടു തളളിയും കുനിച്ചും നിവർത്തിയും അടിമയുടെ കായ ബലം പരിശോധിക്കും . തുടർന്ന് കന്നുകാലി കണക്കെ വില പേശി വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും . അറവുമാടു കണക്കെ കൂട്ടിക്കെട്ടി പുതിയ യജമാനന്റെ ലാവണത്തിലേക്ക് .... ദമ്പതികളായ അടിമകളെ വേറിട്ട് വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നില്ല . അവിടെ ഉയർന്നിരുന്ന തേങ്ങൽ ഏത് ശിലാ ഹൃദയത്തെയും കരളലിയിപ്പിക്കുന്നതായിരുന്നു . അടിമക്കൂട്ടങ്ങളുടെ യാതനയുടെയും നൊമ്പരങ്ങളുടെയും സ്മാരകമാണ്

22/06/2023

കോട്ടയത്ത്‌ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് കവലയില്‍ വച്ചാണ് ലോറിയുടെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയും വൈകാതെ തി ആളുകയും ചെയ്തത്അഗ്നിശമനസേനയെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.

ലോറി ഓടിക്കൊണ്ടിരിക്കേയാണ് തീപിടിത്തമുണ്ടായത്. വാഹനത്തില്‍ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. എന്നാല്‍ സിലിണ്ടറുകളെല്ലാം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോഡ് എടുക്കുന്നതിനായി എറണാകുളത്തക്കുള്ള യാത്രയിലായിരുന്നു.

വാഹനത്തില്‍നിന്ന് പുക ഉയര്‍ന്ന ഉടൻതന്നെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചുപത്തനംതിട്ടയില്‍ ഡെങ്കിപ്പനി മരണം. മുണ്ടുകോട്ടക്കല്‍ സ്വദേശിനി ശ്രുതി...
21/06/2023

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി മരണം. മുണ്ടുകോട്ടക്കല്‍ സ്വദേശിനി ശ്രുതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

 #ആദരാഞ്ജലികൾ മീനടം : മഞ്ഞാടി ചെറിയപറമ്പിൽ പരേതനായ സി റ്റി ആൻഡ്രൂസിൻ്റെ മകൻ ജിജിൻ സി.ആൻഡ്രൂസ്(32) നിര്യാതനായി. സംസ്കാരം ...
19/06/2023

#ആദരാഞ്ജലികൾ
മീനടം : മഞ്ഞാടി ചെറിയപറമ്പിൽ പരേതനായ സി റ്റി ആൻഡ്രൂസിൻ്റെ മകൻ ജിജിൻ സി.ആൻഡ്രൂസ്(32) നിര്യാതനായി. സംസ്കാരം ചൊവ്വ പകൽ 2 മണിക്ക് മീനടം നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മാതാവ് ഏലിയാമ്മ . സഹോദരങ്ങൾ: നൂബി , സുബിൻ, ജിൻസി

ളാക്കാട്ടൂർ സ്വദേശിയെ അന്യ സംസ്ഥാന തൊഴിലാളി കമ്പി വടിക്ക് അടിച്ചു കൊലപ്പെടുത്തിജോലിയ്ക്കായി അസമിൽ നിന്നെത്തിയതിന്റെ പിറ്...
19/06/2023

ളാക്കാട്ടൂർ സ്വദേശിയെ അന്യ സംസ്ഥാന തൊഴിലാളി കമ്പി വടിക്ക് അടിച്ചു കൊലപ്പെടുത്തി

ജോലിയ്ക്കായി അസമിൽ നിന്നെത്തിയതിന്റെ പിറ്റേന്ന് തന്നെ കൊലപാതകക്കേസിൽ പ്രതിയായി..! പൂവൻതുരുത്തിൽ സുരക്ഷാ ജീവനക്കാരനെ കമ്പിവടിയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശി ഞായറാഴ്ച മാത്രമാണ് ജോലിയ്ക്കായി ഇവിടെ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി മനോജ് ബറുവയെയാണ് (27) കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. ഹെവിയ റബഴേസ് സെക്യൂരിറ്റി ജീവനക്കാരനായ ളാക്കാട്ടൂർ സ്വദേശി ജോസിനെ(55)യാണ് ഇയാൾ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. അസമിൽ നിന്നും 12 അംഗ സംഘത്തിനൊപ്പമാണ് പ്രതിയായ മനോജ് ബറുവ കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ എത്തിയത്. ഇവിടെ പന്ത്രണ്ടംഗ സംഘത്തിനൊപ്പം താമസിക്കുന്നതിനിടെ രാത്രിയിൽ ഇയാൾ നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒപ്പം താമസിച്ചിരുന്നവരുമായി പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് രാത്രിയിൽ ഇയാൾ മുറിയിൽ നിന്നും പുറത്തിറങ്ങിയത്.

തുടർന്ന് രാത്രി കറങ്ങി നടന്ന ശേഷം പുലർച്ചെയാണ് ഹെവിയ റബർകമ്പനി ഫാക്ടറിയിൽ ഇയാൾ എത്തിയത്. ഇവിടെ എത്തിയ ശേഷം ഫാക്ടറിയ്ക്കുള്ളിൽ കയറാൻ ഇയാൾ ശ്രമിച്ചു. ഇത് തടഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ ജോസും രംഗത്ത് എത്തി. തുടർന്ന്, ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതായി പൊലീസ് പറയുന്നു. ഇതിന് ശേഷം ജോസിനെ തള്ളിയിട്ട പ്രതി ഇവിടെ കിടന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീണ ജോസിനെ വീണ്ടും ഇയാൾ തലയ്ക്കടിച്ചു. തൽക്ഷണം തന്നെ ജോസിന്റെ മരണം സംഭവിച്ചു.

അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് വാങ്ങി, കയ്യില്‍ ഇട്ട് തിരുമ്മി ചുണ്ടുകള്‍ക്ക് ഇടയില്‍ തിരുകി വെക്കുന്നവരുടെ ശ്രദ്ധയില...
18/06/2023

അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് വാങ്ങി, കയ്യില്‍ ഇട്ട് തിരുമ്മി ചുണ്ടുകള്‍ക്ക് ഇടയില്‍ തിരുകി വെക്കുന്നവരുടെ ശ്രദ്ധയിലേക്ക് ....

മഴക്കാലമായതോടെ കൊതുക് ശല്യം കൂടിയോ ! ആരോഗ്യത്തിന് ഹാനികരമായ കൊതുകുനശീകരണ ഉപാധികളുടെ പിന്നാലെ പായരുത് ; ശാസ്ത്രീയമായി കൊത...
18/06/2023

മഴക്കാലമായതോടെ കൊതുക് ശല്യം കൂടിയോ ! ആരോഗ്യത്തിന് ഹാനികരമായ കൊതുകുനശീകരണ ഉപാധികളുടെ പിന്നാലെ പായരുത് ; ശാസ്ത്രീയമായി കൊതുകിനെ തുരത്താനുള്ള എളുപ്പ മാർഗങ്ങളറിയാം👇

Janamythri

ഡെങ്കിപ്പനി പോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊതുകാണ്. വീട്ടിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്

കാപ്പിപ്പൊടി
ചെറിയ പാത്രങ്ങളില്‍ കാപ്പിപ്പൊടി അല്പം എടുത്ത് വീടിന്റെ പലഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ പിന്നെ ആ വഴിക്ക് വരില്ല.ആര്യവേപ്പ്
ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ശരീരത്തില്‍ തേച്ച്‌ പിടിപ്പിക്കുക. ഇനി കൊതുകുകടിക്കുമെന്ന ഭീതിയേവേണ്ട. ഉറങ്ങുന്നതിന് മുമ്ബ് എണ്ണ ശരീരത്തില്‍ നിന്ന് കഴുകിക്കളയാൻ മറക്കരുത്.

പപ്പായ ഇല
പപ്പായ ഇല ചതച്ചെടുക്കുന്ന നീര് വെള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിന്റെ ലാര്‍വകള്‍ നശിക്കും. അതുപോലെ പപ്പായയുടെ തണ്ടില്‍ മെഴുക് ഉരുകിയൊഴിച്ച്‌ തയ്യാറാക്കുന്ന മെഴുകുതിരിയും കൊതുകിനെ തുരത്താൻ ബെസ്റ്റാണ്

വെളുത്തുള്ളി
വെളുത്തുള്ളിയുടെ തൊലി പേപ്പറില്‍ പൊതിഞ്ഞശേഷം അത് കൊതുകുവരുന്ന ഭാഗത്തുവച്ച്‌ കത്തിക്കുക. കൊതുക് പമ്ബകടക്കും

Janamythri live news

ഇപ്പോൾ .നിങ്ങളുടെ കൈയ്യിലെ ഡ്രൈവിങ്ങ് ലൈസൻസ് Pvc കാർഡ് ആക്കാം ഈ വർഷം കഴിഞ്ഞാൽ 1300 അടയ്ക്കണം താൽപര്യം ഉള്ളവർ താഴെ കാണുന്...
14/06/2023

ഇപ്പോൾ .നിങ്ങളുടെ കൈയ്യിലെ ഡ്രൈവിങ്ങ് ലൈസൻസ് Pvc കാർഡ് ആക്കാം ഈ വർഷം കഴിഞ്ഞാൽ 1300 അടയ്ക്കണം താൽപര്യം ഉള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. നിങ്ങളെ സഹായിക്കും

Address

Pathanamthitta
Mallappally
689588

Alerts

Be the first to know and let us send you an email when ജനമൈത്രി Live News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജനമൈത്രി Live News:

Videos

Share


Other Media/News Companies in Mallappally

Show All