Mufeed Kooriyadan

  • Home
  • Mufeed Kooriyadan

Mufeed Kooriyadan Personal Blog
(1)

31/10/2024

മുസ്ലിം ലീഗ് നേതൃത്വം നടത്തുന്ന വൈകാരിക പ്രകടനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് നാഷണൽ ലീഗ് സംസ്ഥാന ജന. സെക്രട്ടറ...

19/10/2024
19/10/2024

പിഎം അബൂബക്കര്‍ -
എസ്എ പുതിയവളപ്പിൽ
അനുസ്മരണ സംഗമം, കോഴിക്കോട്

നാഷണൽ ലീഗ് റീബിൽഡ് വയനാട്പുനരധിവാസ പദ്ധതിരണ്ടാം ഘട്ടം ഉദ്ഘാടനം : ഹാജി ബഷീർ അഹമ്മദ് സാഹിബ് ചെന്നൈ(പ്രസിഡണ്ട്, തമിഴ്നാട് സ...
23/08/2024

നാഷണൽ ലീഗ്
റീബിൽഡ് വയനാട്
പുനരധിവാസ പദ്ധതി

രണ്ടാം ഘട്ടം

ഉദ്ഘാടനം :
ഹാജി ബഷീർ അഹമ്മദ് സാഹിബ് ചെന്നൈ
(പ്രസിഡണ്ട്, തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി)

മേപ്പാടി പാലവയലിൽ
2024 ഓഗസ്റ്റ് 26 തിങ്കൾ, 2.30 PM

നാഷണൽ ലീഗ് - വയനാട് റീഹാബിലിറ്റേഷൻ കമ്മിറ്റി

13/08/2024

നാഷണൽ ലീഗ് വയനാട് റീഹാബിലിറ്റേഷൻ കമ്മിറ്റി

"റീ-ബിൽഡ് വയനാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം"

മുണ്ടക്കൈ ദുരന്തം; 50 കുടുംബങ്ങള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കാന്‍ നാഷണല്‍ ലീഗ്
10/08/2024

മുണ്ടക്കൈ ദുരന്തം; 50 കുടുംബങ്ങള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കാന്‍ നാഷണല്‍ ലീഗ്

Indian National League Kerala News Meppadi Wayanad Landslide Kerala Trending കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്...

24/07/2024

കേന്ദ്രസർക്കാരിന്റെ സമ്പൂർണ്ണ ബഡ്ജറ്റ് ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല, കേരളം എന്നൊരു സംസ്ഥാനം രാജ്യത്തുള്ളത് കേന്ദ്ര സർക്കാർ മറന്നിരിക്കുന്നുവെന്നത് പ്രതിഷേധാർഹമാണ്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുഴുവൻ കേന്ദ്രം അവഗണിച്ചു, പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനം, സിൽവർ ലൈൻ പദ്ധതി, എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങളെ തള്ളിക്കളഞ്ഞ ബഡ്ജറ്റിൽ പക്ഷേ ബീഹാറിനും ആന്ധ്രപ്രദേശിനും അമിത പരിഗണന നൽകിയിയിട്ടുണ്ട്. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളെ മാത്രം മുൻനിർത്തിയാണ് ബഡ്ജറ്റ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്.

കർഷകരെ പൂർണ്ണമായും ബജറ്റിൽ നിന്ന് പുറന്തള്ളിയിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രതിസന്ധി എന്നിവ പരിഹരിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതൽ ദുസ്സഹമായിതീരുമെന്നത് തീർച്ചയാണ്. അധികാര രാഷ്ട്രീയം മാത്രം മുൻനിർത്തി അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശജനകമാണ്, കേരളത്തോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരും.

അഭിനന്ദനങ്ങള്
03/06/2024

അഭിനന്ദനങ്ങള്

അഭിനന്ദനങ്ങള്‍..
03/06/2024

അഭിനന്ദനങ്ങള്‍..

21/05/2024

സൗദി ഐഎംസിസി നാഷണല്‍ കമ്മിറ്റി രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട വി മൊയ്തീന്‍ ഹാജി തിരൂരങ്ങാടിയെ നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസർ കോയ തങ്ങള്‍ ഷാളണീയിച്ച് ആദരിക്കുന്നു. നാഷണൽ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേട്ട് സാഹിബ് അനുസ്മരണ യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെപി ഇസ്മയിൽ, അഡ്വ. ഒകെ തങ്ങൾ, പികെഎസ് മുജീബ് ഹസ്സൻ, പ്രൊഫ. കെകെ മുഹമ്മദ് ഉൾപ്പെടെയുള്ള നേതാക്കള്‍ സമീപം.

നാഷണല്‍ കിസാന്‍ ലീഗ് സംസ്ഥാന പ്രസിഡണ്ടും നാഷണല്‍ ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ എംഎസ് മുഹമ്മദ് മാസ്റ്റര്‍ക...
10/05/2024

നാഷണല്‍ കിസാന്‍ ലീഗ് സംസ്ഥാന പ്രസിഡണ്ടും നാഷണല്‍ ലീഗ് കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ എംഎസ് മുഹമ്മദ് മാസ്റ്റര്‍ക്ക് വിട..

03/05/2024
18/04/2024

തൃശൂർ ലോകസഭ പ്രചാരണ റാലിയും പൊതുസമ്മേളനവും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് ഡി രാജ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. എപി അബ്ദുൽ വഹാബ് സംസാരിക്കുന്നു..

30/03/2024
പ്രിയപ്പെട്ട സഹപ്രവര്‍ത്തകർക്ക് ഭാവുകങ്ങൾ...
23/03/2024

പ്രിയപ്പെട്ട സഹപ്രവര്‍ത്തകർക്ക് ഭാവുകങ്ങൾ...

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2024 ഫെബ്രുവരി 3, 4 തീയതികളിൽ കോഴിക്കോട് ഉദ്ദം സിംഗ് നഗറിൽ സംഘടിപ്പിക്കുന്ന 'സെക്കുല...
31/12/2023

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 2024 ഫെബ്രുവരി 3, 4 തീയതികളിൽ കോഴിക്കോട് ഉദ്ദം സിംഗ് നഗറിൽ സംഘടിപ്പിക്കുന്ന 'സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവിന്റെ' സംസ്ഥാനതല സന്ദേശ പ്രചാരണ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാലിഹ് ഷിഹാബ് തങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നൽകി നിർവ്വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് കെപി ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്, എൻവൈഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുള്ള ആസാദ് പൂന്തുറ, വെമ്പായം നസീർ, അനിൽ ചിറക്കുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിയങ്കരനായ സഖാവ് കാനം രാജേന്ദ്രന് അദ്ദേഹത്തിന്റെ കാനത്തെ വസതിയിൽ ചെന്ന് അന്ത്യോപചാരമർപ്പിച്ചു. ഇടത്പക്ഷ പ്രസ്ഥാനത്തിന്...
10/12/2023

പ്രിയങ്കരനായ സഖാവ് കാനം രാജേന്ദ്രന് അദ്ദേഹത്തിന്റെ കാനത്തെ വസതിയിൽ ചെന്ന് അന്ത്യോപചാരമർപ്പിച്ചു. ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ കരുത്തനായ സാരഥിയുമായ സഖാവ് കാനത്തോടുള്ള സ്നേഹവും അടുപ്പവുമാണ് വികാരനിർഭരമായ അന്ത്യ യാത്രക്ക് സാക്ഷിയാവാൻ ഈയുള്ളവനെയും കോട്ടയത്തെത്തിച്ചത്.

ഉജ്ജ്വലമായ നേതൃഗുണത്തിന്റെ സർവ്വ തലങ്ങളും മേളിച്ച അതുല്യ പ്രതിഭയായിരുന്നു സഖാവ് കാനം. കണിശക്കാരനായ പ്രത്യയശാസ്ത്രകാരന്റെയും സമർത്ഥനായ സംഘാടകന്റെയും കഴിവുറ്റ നേതാവിന്റെയും മികവാർന്ന ചടുലതക്കപ്പുറത്ത് സുഹൃത്തുക്കൾക്ക് സമൃദ്ധമായി സ്നേഹം ചൊരിഞ്ഞ വിശാല ഹൃദയത്തിന്റെ ഉടമ കൂടിയായിരുന്നു സഖാവ് കാനം.

മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് രഹസ്യ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമിച്ചത് ആർഎസ്‌എസ്‌ ആണെന്നും, അത്തരം ഗൂഢ പദ്ധത...
08/12/2023

മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് രഹസ്യ പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമിച്ചത് ആർഎസ്‌എസ്‌ ആണെന്നും, അത്തരം ഗൂഢ പദ്ധതികൾ പരാജയപ്പെടുത്തിയത് കേരളത്തിലെ പുരോഗമന മതേതര സമൂഹമാണെന്ന് മറക്കരുത്. മാടി വിളിച്ചാൽ ഓടിപ്പോവാൻ തയ്യാറായി നിൽക്കുന്നവരല്ല മുസ്ലിം സ്ത്രീകൾ, ബുദ്ധിയും വിവേകവും ആത്മധൈര്യവുമുള്ള സ്ത്രീ സമൂഹം പുരോഗതിയുടെ പാതയിലാണ്, അവരെ അവഹേളിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നർ നിലപാട് തിരുത്താൻ തയ്യാറാവണം.

നാസർ ഫൈസി കൂടത്തായിയുടെ അഭിപ്രായങ്ങളെ ഏറ്റുപിടിച്ചു കൊണ്ടാണ് കെ സുരേന്ദ്രൻ ഒരു വിഭാഗത്തിന് നേരെ അവഹേളനങ്ങൾ ചൊരിയുന്നത്, ഇത്തരം അപക്വമായ പരാമർശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാനുള്ള ജാഗ്രത മതപണ്ഡിതർ പുലർത്തണം. ഇടതുപക്ഷത്തു നിന്നും ന്യൂനപക്ഷങ്ങളെ അകറ്റാനുള്ള കോൺഗ്രസ് മുസ്ലിംലീഗ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മിശ്രവിവാഹ വിവാദമെന്ന് സംശയിക്കുന്നു. മിശ്രവിവാഹ ആരോപണത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടണം.

Address


Website

Alerts

Be the first to know and let us send you an email when Mufeed Kooriyadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mufeed Kooriyadan:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share