Malabar Online Media

Malabar Online Media "Journalism is what we need to make democracy work."
@
മാധ്യമ സ്വാതന്ത്ര്യം അതിൽ നിന്ന് വലിയ സ്വാതന്ത്ര്യം ലഭിക്കാത്ത തരത്തിലാണ് പ്രവർത്തിക്കുന്നത്.

30/07/2024
30/07/2024

മഴ
അടിയന്തര സഹായത്തിനായി 112 ലേക്ക് വിളിക്കാം.

05/07/2024

What A Escape 🔥

T20 Champions_2024
04/07/2024

T20 Champions_2024

04/07/2024
02/07/2024
  🏆
29/06/2024

🏆

29/06/2024

ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം... Read More | https://bityl.co/QnS1

ഇന്ത്യയിലെ തന്നെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തതിന്റെ ഔദ്യോഗിക പ്രഖ്യാപനം. യുനെസ്‌കോയുടെ  ...
26/06/2024

ഇന്ത്യയിലെ തന്നെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തതിന്റെ ഔദ്യോഗിക പ്രഖ്യാപനം.

യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിലാണ് കോഴിക്കോടും ഇടം പിടിച്ചത്.
55 ലോകനഗരങ്ങളുടെ പട്ടിക യുനെസ്‌കോ പുറത്തുവിട്ടപ്പോള്‍ ഇന്ത്യയില്‍ നിന്ന് രണ്ട് നഗരങ്ങളാണ് ഈ പട്ടികയില്‍ ഇടം നേടിയത്. കോഴിക്കോട് സാഹിത്യനഗരമായും മധ്യപ്രദേശിലെ ഗ്വാളിയോര്‍ സംഗീതനഗരമായുമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ഈ ബഹു മതി ലഭിച്ചത് കോഴിക്കോടിന്റെ സാഹിത്യമേഖലയില്‍ മാത്രമല്ല വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റം വരുത്തുമെന്നത്
തീര്‍ച്ചയാണ്. കോഴിക്കോടിന്റെ സാഹിത്യപൈതൃകവും മികവും
പരിഗണിച്ചാണ് ഈ നേട്ടം ലഭിച്ചത്.
2022ലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. യുനെസ്‌കോയുടെ സാഹിത്യനഗര പട്ടികയിലുള്ള പ്രാഗ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ അപേക്ഷ സമര്‍പ്പിച്ചത്.
500ലധികം വായനാശാലകളും 70ല്‍ അധികം പ്രസാധകരും ഉള്ള, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയുമായ കോഴിക്കോട് സാഹിത്യനഗര പദവിയിലേക്ക് അനായാസം നടന്നുകയറുകയായിരുന്നു
കില മുന്നോട്ടുവച്ച നിർദ്ദേശവുമായി കോർപറേഷൻ മുന്നോട്ടു നീങ്ങുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയുടെ സഹായവും കോര്‍പറേഷൻ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ്.
പ്രാഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷക
ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയാറെടുപ്പിനു പങ്കാളിയായി . കോഴിക്കോട്ട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉള്ളതായി കണ്ടെത്തിയിരുന്നു. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് നിരവധി പുസ്തകോത്സവങ്ങള്‍ നടത്തുന്നതും നഗരത്തെ നേട്ടത്തിലേക്കു നയിക്കുന്നതിൽ നിർണായകമായി. സിനിമയും സംഗീതവും കോഴിക്കോടന്‍ രുചികളും ചിത്രപ്രദര്‍ശനവും തുടങ്ങി കലയുടെ അതിഗംഭീര ആവിഷ്‌കാരമാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. കോഴിക്കോട് ബീച്ചിലാണ് ജനുവരി മാസത്തില്‍ കെഎല്‍എഫ് നടക്കുന്നത്.

കോഴിക്കോട് എത്തുന്നവര്‍ വൈകുന്നേരങ്ങളില്‍ ചിലവഴിക്കുന്ന പ്രധാന സ്ഥലമാണ് മാനാഞ്ചിറ. അസ്തമയ സൂര്യന്റെ ഇളം വെയിലില്‍ നഗരത്തില്‍ സന്ധ്യ മയങ്ങുമ്പോള്‍ ഇളം കാറ്റുകൊണ്ട് നഗരമധ്യത്തിലെ ഈ പുല്‍ത്തകിടിയില്‍ ഇരിക്കാനെത്തുന്നവര്‍ നിരവധിയാണ്. സൗഹൃദ സംഭാഷണങ്ങളും കൊച്ചുവര്‍ത്താനങ്ങളുമായി സമയം കഴിച്ചുകൂട്ടാന്‍ മാനാഞ്ചിറയോളം ഭംഗിയുള്ള ഇടം കോഴിക്കോട് വേറെയില്ലതന്നെ .

മിഠായി തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചത് വിദേശികളാണ്. കോഴിക്കോടന്‍ ഹല്‍വ ആയിരുന്നു അതിന് കാരണം. ഹല്‍വയുടെ രൂപവും ഭാവവും ഒന്ന് വേറെ തന്നെ...രൂചിയോ മധുരവും.
എന്നാല്‍, ഇന്ന് ഹല്‍വ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ മാത്രമല്ല തുണിത്തരങ്ങളും മറ്റും മിഠായിത്തെരുവില്‍ ലഭിക്കും. വെറുതെമിഠായിത്തെരുവിലൂടെ വെറുതെ നടക്കാനായിട്ട് എങ്കിലും അവിടേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം നാൾക്കുനാൾ
വർദ്ധിച്ചു വരികയാണ്.

"നിന്നിലേക്കടുത്തവരെല്ലാം പിരിയാൻ നേരം പാടുപെട്ടു പോകുന്നുമുണ്ടല്ലോ''എന്ന് ഒരോ സന്ദർശകനും മനസ്സിൽ കുറിക്കുന്ന ഈ വരികൾ കോഴിക്കോടിന് മാത്രം അവകാശ പ്പെട്ടതാണ്. എഴുത്തിന്റെയും ചിന്തയുടെയും ഇടമായ ഈ നഗരത്തെ തേടി ഇന്നും ആളുകളെത്തുന്നത് ഈ വിസ്മയത്തെ നേരിട്ട് കണ്ടറിയാനാണ്.
മലയാളത്തിന്റെ സ്വന്തം പി. ഭാസ്കരൻ മാഷ് എഴുതിയപോലെ പിരിയാൻ പറ്റാത്ത കാമുകിയെപ്പോലെ ഈ നഗരം.. ഇനിയും ഒരുപാട് സാഹിതീ സപര്യകൾക്ക് സാക്ഷിയാകട്ടെ... ആശംസകൾ!!🌹
Courtesy : mini

15/12/2022

ARG 🇦🇷 x FRA 🇫🇷

WINNER ? 🏆

Address

Malappuram

Website

Alerts

Be the first to know and let us send you an email when Malabar Online Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Online Media:

Videos

Share