Perakka Books

Perakka Books Perakka aims attracting good authors and publish books for reasonable costs, concentrating on broad categories of Malayalam Literature.

പേരക്ക ബുക്‌സ് ഓണ്‍ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026 ആരംഭിക്കുകയായി.ഇതാ ഈ നവംബര്‍ 29 മുതല്‍ 2026 നവംബര്‍വരെ നീണ്ടു നില്‍...
19/11/2025

പേരക്ക ബുക്‌സ് ഓണ്‍ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026 ആരംഭിക്കുകയായി.
ഇതാ ഈ നവംബര്‍ 29 മുതല്‍ 2026 നവംബര്‍വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍
ആഴ്ചതോറും കഥ കവിതാ മത്സരം
ബാലസാഹിത്യം, വൈജ്ഞാനികം, നോവല്‍ മത്സരങ്ങള്‍
മാസം തോറും കഥാകവിതാ ക്യാമ്പ്

ആഴ്ചക്കഥാമത്സരം
ഞായറാഴ്ചകളില്‍

ആഴ്ചക്കവിതാ മത്സരം
ശനിയാഴ്ചകളില്‍

ദ്വൈവാര പത്രിക
സമര്‍പ്പണം

മാസാന്ത അതിഥി
അവസാന തിങ്കളാഴ്ച

ഓണ്‍ലൈന്‍
കഥാ കവിതാ ക്യാമ്പ്
അവസാന ശനി ഞായര്‍

അതിഥി സല്ലാപം

എഴുത്തുപുര ദ്വൈമാസിക

കൈനിറയെ
അവസരങ്ങള്‍

മനം നിറയെ
പുസ്തകങ്ങള്‍
സമ്മാനം
വിളിക്കുക.

9946570745
[email protected]

പേരക്ക ബുക്സിന്റെ അമ്പത് പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങുമ്പോൾ ഇപ്പോൾ 25% വിലക്കുറവിൽ...
18/11/2025

പേരക്ക ബുക്സിന്റെ അമ്പത് പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങുമ്പോൾ ഇപ്പോൾ 25% വിലക്കുറവിൽ...

ഖുറൈശിക്കൂട്ടം  - യു.എ ഖാദർതറവാട്ടുമഹിമയിൽ ഊറ്റംകൊള്ളുന്നവരുടെ കൂട്ടമാണ് ഖുറൈശിക്കൂട്ടം. ഒരുകാലഘട്ടത്തി ന്റെ ഇതിഹാസം. വട...
13/11/2025

ഖുറൈശിക്കൂട്ടം - യു.എ ഖാദർ
തറവാട്ടുമഹിമയിൽ ഊറ്റംകൊള്ളുന്നവരുടെ കൂട്ടമാണ് ഖുറൈശിക്കൂട്ടം. ഒരുകാലഘട്ടത്തി ന്റെ ഇതിഹാസം. വടക്കേ മലബാറിലെ മുസ് ലിംസാമൂഹികജീവിതങ്ങളുടെ ഉ ൾത്തുടിപ്പായ നോവൽ.
രണ്ടുകുടുംബങ്ങളുടെ ഹൃദയഹാരിയായ കഥ കളാണ് അയിഷ് മൻസിലിന്റെ അകത്തളങ്ങളിൽ ഇതൾ വിരിയുന്നത്. അവിടുത്തെ മനുഷ്യരുടെ ഹൃദയസ്പന്ദനങ്ങൾ ആഴത്തിൽ ഒപ്പിയെ ടുത്തിരിക്കുന്നു പ്രിയപ്പെട്ട എഴുത്തുകാരൻ യു.എ ഖാദർ. അസാധാരണമായ എഴുത്ത്. അ ദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിലൊന്നായി കാലം അടയാളപ്പെടുത്തിയ നോവലിന്റെ പുതിയ പതിപ്പ്.

പുസ്തകത്തിന്റെ കോപ്പിയ്ക്ക്

9946570745
([email protected])
പേരക്ക ബുക്ക്സ്
റൂം 5
മോഫ്യൂസ്സിൽ ബസ് സ്റ്റാൻഡ് ബിൽഡിങ്
കോഴിക്കോട് -4

UA ഖാദർ കഥാപുരസ്‌കാരം ശ്രീ അനൂപ് ചന്ദ്രൻ.. പുസ്തകം 'കടുവപ്പാതി'
04/11/2025

UA ഖാദർ കഥാപുരസ്‌കാരം ശ്രീ അനൂപ് ചന്ദ്രൻ.. പുസ്തകം 'കടുവപ്പാതി'

ധന്യ മുഹൂർത്തം!!!
04/11/2025

ധന്യ മുഹൂർത്തം!!!

04/11/2025

പേരക്കയുടെ എട്ടാം വാർഷികം കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ ശ്രീ കൈതപ്രം മാഷ് ഉദ്ഘാടനം ചെയ്തു...

02/11/2025

പുസ്തകപരിചയം...

നാളെയാണ് ആ ചരിത്രദിനം.. വരണേ    🙏🙏🙏
01/11/2025

നാളെയാണ് ആ ചരിത്രദിനം..
വരണേ 🙏🙏🙏

നാളെ പ്രകാശനദിവസം....
01/11/2025

നാളെ പ്രകാശനദിവസം....

24/10/2025

പുസ്തക പരിചയം 80

പേരക്ക ബുക്സ് യുവ എഴുത്തു കാത്തുകാർക്കായി ഏർപ്പെടുത്തിയ യു.എ ഖാദർ സ്മാരകകഥാ പുരസ്കാരത്തിൽ അവസാന റൗണ്ടിലെത്തിയവർ ഇവരാണ്.ഹ...
24/10/2025

പേരക്ക ബുക്സ് യുവ എഴുത്തു കാത്തുകാർക്കായി ഏർപ്പെടുത്തിയ യു.എ ഖാദർ സ്മാരകകഥാ പുരസ്കാരത്തിൽ അവസാന റൗണ്ടിലെത്തിയവർ ഇവരാണ്.

ഹക്കിം ചോലയിൽ (ഹത്രാസ്),
അനൂപ് ചന്ദ്രൻ (കടുവാപ്പാതി),
പ്രകാശൻ കരിവള്ളൂർ (ഗോൾഡ് മാർക്കറ്റ് ),
പ്രദീഷ് കുഞ്ചു (ഫെസ്റ്റിവൽ ഓഫ് ലൗ),
രമ ജി. വി (വഴി തേടുന്നവർ),
സൗമ്യ കൃഷ്ണ ( പേരില്ലാത്തവൾ),
റംഷീല റംഷി (ചിത്രശലഭങ്ങളുടെ അമ്മ), റെoജി ജെറോം (ചക്രവാളത്തിൻ്റെ നിറം), സഹ് ല എംഎച്ച് (ഒരു യാത്രാമധ്യേ )
നജീബ് പി.എം (ജെല്ലിക്കെട്ട് ) എന്നിവരുടെ കഥകളാണ് അവസാന റൗണ്ടിലെത്തിയത്.

പുരസ്കാര ജേതാവിനെ നവംബർ രണ്ടിന് പേരക്ക വാർഷികോത്സവത്തിൽ പ്രഖ്യാപിക്കുകയും അവസാന റൗണ്ടിലെത്തിയവർക്കടക്കം പുരസ്കാരം വിതരണം ചെയ്യുകയും ചെയ്യും.

ഏവർക്കും സ്വാഗതം

https://www.facebook.com/share/p/1BgGT6ZmSN/
16/10/2025

https://www.facebook.com/share/p/1BgGT6ZmSN/

പേരക്ക ബുക്‌സ്
യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം
കെ.വി മോഹന്‍കുമാറിന്

കോഴിക്കോട്: പേരക്ക ബുക്‌സ് രണ്ടാമത് യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം കെ.വി മോഹന്‍കുമാറിന്റെ ഉലയെന്ന നോവലിന്. പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അയച്ചുകിട്ടിയ 108 നോവലുകളില്‍ നിന്ന് യു.കെ കുമാരന്‍, ബിനേഷ് ചേമഞ്ചേരി, ഹംസ ആലുങ്ങല്‍, ബിന്ദുബാബു പ്രശോഭ് സാകല്യം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മാതൃഭൂമി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
പുരസ്‌കാരം നവംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിക്കും.
ചടങ്ങില്‍ യു.എ ഖാദറിന്റെ രണ്ട് പുസ്തകങ്ങളടക്കം അന്‍പത് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
യു.കെ കുമാരന്‍, ഡോ.എം.എം ബഷീര്‍, പി.കെ പാറക്കടവ്, പി.കെ ഗോപി, പി.പി ശ്രീധരനുണ്ണി, യു.എ ഖാദറിന്റെ മകന്‍ യു.എ ഫിറോസ് തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
പേരക്ക ബുക്‌സിന്റെ എട്ടാംവാര്‍ഷികത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി നടത്തിയ യു.എ ഖാദര്‍ കഥാ പുരസ്‌കാരവും കുഞ്ഞുണ്ണിക്കവിതാ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഹംസ ആലുങ്ങല്‍ (മാനേജിംഗ് എഡിറ്റര്‍ പേരക്ക ബുക്‌സ്)
പ്രശോഭ് സാകല്യം (ജൂറി അംഗം)
ബിന്ദുബാബു (ജൂറി അംഗം)

Address

Kozhikode
Valanchery

Telephone

+919946570745

Website

Alerts

Be the first to know and let us send you an email when Perakka Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Perakka Books:

Share