Downtown story

Downtown story A Complete Entertainment channel

കേന്ദ്ര വന്യജീവി സംരക്ഷണം നിയമപ്രകാരം വന്യജീവികളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ മനുഷ്യന്റെ ജീവനെ ആപത്ത് സംഭവിക്കുന്ന ...
26/01/2025

കേന്ദ്ര വന്യജീവി സംരക്ഷണം നിയമപ്രകാരം വന്യജീവികളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ മനുഷ്യന്റെ ജീവനെ ആപത്ത് സംഭവിക്കുന്ന തരത്തിലുള്ളവയാണെങ്കിൽ അവയെ നരഭോജികൾ എന്ന് പ്രഖ്യാപിച്ചു കൊല്ലാൻ സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവ് ഇടാം. പക്ഷേ അങ്ങനെ ഉത്തരവിടണമെങ്കിൽ കുറഞ്ഞത് നാലഞ്ചു മനുഷ്യരെ എങ്കിലും കൊന്നിരിക്കണം.
എന്തൊരു നിയമം വല്ലാത്ത നിയമം അല്ലേ ❓️❓️
അങ്ങനെയെങ്കിൽ വയനാട്ടിലെ വന്യജീവികളെ ഒഴിവാക്കാൻ എത്ര മനുഷ്യരെ ബലിയാടാക്കണം ‼️

വാഴാലിക്കാവ്‌ ❤️
26/01/2025

വാഴാലിക്കാവ്‌ ❤️

ആലപ്പുഴ ചുങ്കം പള്ളതുരുത്തി കന്നിട്ട ജെട്ടിയിൽ ഉള്ള രാജ ഇക്കാന്റെ ചായക്കട, വെളുപ്പിനെ തന്നെ ചൂട് പൊറോട്ടയും ആവി പറക്കണ ബ...
26/01/2025

ആലപ്പുഴ ചുങ്കം പള്ളതുരുത്തി കന്നിട്ട ജെട്ടിയിൽ ഉള്ള രാജ ഇക്കാന്റെ ചായക്കട, വെളുപ്പിനെ തന്നെ ചൂട് പൊറോട്ടയും ആവി പറക്കണ ബീഫ് കറിയും കിട്ടും. ബീഫിൻ്റെ ക്വാളിറ്റി അത്രയ്ക്ക് അങ്ങൊട് പോരാ പക്ഷെ ആ കറിയിൽ മുക്കി ചൂട് പൊറോട്ട വായിലോട്ട് വെക്കുമ്പോ നമ്മളെ അത് കുറച്ചു വർഷങ്ങൾ പുറകിലോട്ട് കൊണ്ട് പോകും. വിറക്‌ അടുപ്പിൽ വേറെ പാക്കറ്റ് കറി മസാലകൾ ഒന്നും ഇല്ലാതെ പണ്ട് ചായ കടകളിൽ കിട്ടിയിരുന്ന ബീഫ് കറിയുടെ അതെ രുചി ആണ്....

കുമ്പിടി കുറ്റിപ്പുറം റോഡിലുള്ള പള്ളിപ്പടിയിലെ ഈ ചായക്കടയിലെ പൊരിച്ച പത്തിരിയും ഇടിച്ച ചിക്കനും കഴിച്ചിട്ടുണ്ടോ?
26/01/2025

കുമ്പിടി കുറ്റിപ്പുറം റോഡിലുള്ള പള്ളിപ്പടിയിലെ ഈ ചായക്കടയിലെ പൊരിച്ച പത്തിരിയും ഇടിച്ച ചിക്കനും കഴിച്ചിട്ടുണ്ടോ?

🔴കാണ്മാനില്ല🔴25/1/2025ഇന്ന് കാലത്ത് പത്ത് മണിമുതൽ ഈ ഉമ്മ മിസ്സിങ്ങാണ് ആയിഷകുട്ടി പ്രായം 68പാലഞ്ചേരി (വീട് )പട്ടിശ്ശേരി ച...
25/01/2025

🔴കാണ്മാനില്ല🔴
25/1/2025
ഇന്ന് കാലത്ത് പത്ത് മണിമുതൽ
ഈ ഉമ്മ മിസ്സിങ്ങാണ്

ആയിഷകുട്ടി
പ്രായം 68
പാലഞ്ചേരി (വീട് )
പട്ടിശ്ശേരി
ചാലിശ്ശേരി (വഴി )
പാലക്കാട്
വേഷം കറുത്ത അബായ
കറുപ്പ് തട്ടം
കാൽമുട്ട് വേദനയുള്ളതിനാൽ നടക്കുമ്പോൾ സൈഡിലേക്ക് ആടിക്കൊണ്ടുള്ള നടത്തം
കണ്ടുകിട്ടുന്നവർ താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക. Ph:04662256254 9846791390 9497947215 9497980602

ഷെയർ ചെയ്യൂ.....

📍കൊല്ലംകാരുടെ മൂന്നാർ.കൊല്ലം ജില്ലയിൽ തെന്മലയ്ക്ക് അടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ...
25/01/2025

📍കൊല്ലംകാരുടെ മൂന്നാർ.
കൊല്ലം ജില്ലയിൽ തെന്മലയ്ക്ക് അടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് അമ്പനാട് മല. ഒരു സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റാണ് ഈ സ്ഥലം. അതിനാൽ ഇവിടം സന്ദർശിക്കുന്നതിന് മുൻപേ എസ്റ്റേറ്റ് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം.

കൊല്ലം ജില്ലയിലെ അപൂർവം തേയിലത്തോട്ടങ്ങളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴുത്തുരുട്ടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായാണ് അമ്പനാട് ഹിൽസ് സ്ഥിതി ചെയ്യുന്നത്.

എസ്റ്റേറ്റിൽ കയറുമ്പോൾ പ്രവേശന ഫീസ് ഉണ്ട്. മുതിർന്നവർക്ക് നൂറും കുട്ടികൾക്ക് ഇരുപതും ആണ് ഇവിടുത്തെ നിരക്ക്. എസ്റ്റേറ്റിലേക്കുള്ള വഴിയിൽ ഒരു ക്രിസ്ത്യൻ പള്ളി, മോസ്ക്ക്, ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച കൊച്ചു ക്ഷേത്രം എന്നിവ കാണാം.

കൊല്ലത്തെ മൂന്നാർ എന്ന് വേണമെങ്കിൽ അമ്പനാടിനെ വിശേഷിപ്പിക്കാം. അത്ര സുന്ദരമായ കാഴ്‌ചകളാണ് അമ്പനാട്ട് എത്തിച്ചേരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏതുകാലത്തും സുന്ദരമായ കാലവസ്ഥയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.

പശ്ചിമഘട്ട മലനിരകളിലെ സുന്ദരമായ വനനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ നിന്ന് കാണാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ബാംഗ്ലാവുകൾ, കുടമുട്ടി വെള്ളച്ചാട്ടം, മൂന്നു കുളങ്ങൾ. സുന്ദരമായ കാഴ്ചകൾ ഒരുക്കുന്ന വ്യൂ പോയിൻ്റുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ചില്ലറ ഇല്ലാത്തവർക്ക് അഞ്ചു രൂപയുടെ ഇഞ്ചക്ഷൻ ഉണ്ടെങ്കിൽ   "മൂട്ടിൽ ഒരു കുത്ത്" പദ്ധതി വെച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നി...
25/01/2025

ചില്ലറ ഇല്ലാത്തവർക്ക് അഞ്ചു രൂപയുടെ ഇഞ്ചക്ഷൻ ഉണ്ടെങ്കിൽ "മൂട്ടിൽ ഒരു കുത്ത്" പദ്ധതി വെച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നില്ലേ...🤣

ഓരോ വർഷവും കടുവകളുടെ എണ്ണം എങ്ങനയാണ് മനസ്സിലാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്.പ്രധാനമായും അതിനായി ഇങ്ങനെയുള്ള ക്യാമറ...
25/01/2025

ഓരോ വർഷവും കടുവകളുടെ എണ്ണം എങ്ങനയാണ് മനസ്സിലാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്.പ്രധാനമായും അതിനായി ഇങ്ങനെയുള്ള ക്യാമറകൾ ആണ് ഉപയോഗിക്കുന്നത്

വൺ ഡേ ട്രിപ്പ്  ഇഷ്ട്ടപ്പെടുന്നവരാണ്‌ മിക്കവരും , ഇതാ 5 അടിപൊളി സ്ഥലങ്ങൾ;തേക്കടി എന്ന സുന്ദരി!തേക്കടി പോകാൻ ആഗ്രഹിക്കുന്...
25/01/2025

വൺ ഡേ ട്രിപ്പ് ഇഷ്ട്ടപ്പെടുന്നവരാണ്‌ മിക്കവരും , ഇതാ 5 അടിപൊളി സ്ഥലങ്ങൾ;

തേക്കടി എന്ന സുന്ദരി!

തേക്കടി പോകാൻ ആഗ്രഹിക്കുന്നവർ സേവ് ചെയ്തോളു

1 പാണ്ടിക്കുഴി

മോഹിപ്പിക്കുന്ന കാഴ്ചകൾകൊണ്ട് വശീകരിക്കുന്ന ഒരു ഭൂമിയാണ് പാണ്ടിക്കുഴി. തമിഴ്‌നാടിനോട് ചേർന്നാണിത് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തു കാണുന്ന കാഴ്ചകളും തമിഴ്നാട്ടിലേതു തന്നെയാണ്. അധികം സഞ്ചാരികളൊന്നുമെത്താത്ത പാണ്ടിക്കുഴി മനോഹരമായ പ്രകൃതിയാൽ അനുഗ്രഹീതയാണ്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുമിവിടം. ഒരു ചിത്രകാരൻ ഭാവനയിൽ കണ്ടുവരച്ച മനോഹരമായ പ്രകൃതിയോട് ഉപമിക്കാൻ കഴിയുന്നതാണ് മലമുകളിൽ നിന്നുള്ള കാഴ്ച്ചകൾ.

2 പെരിയാർ വന്യജീവി സങ്കേതം
ഇന്ത്യയിൽ എല്ലാ സീസണുകളിലും തുറന്നിരിക്കുന്ന ദേശീയ പാർക്കുകൾ വളരെ കുറവാണ്, പെരിയാർ ദേശീയ ഉദ്യാനവും വന്യജീവി സങ്കേതവും അത്തരത്തിൽ ഒന്നാണ്. ആഴ്ചയിലെ ഏത് ദിവസവും രാവിലെ 6 നും വൈകുന്നേരം 7 നും ഇടയിൽ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. വന്യജീവി പ്രേമികൾക്ക് അതിരാവിലെ തന്നെ സഫാരി ടൂർ ഉണ്ട് ഇവിടെ, രാത്രികാലങ്ങളിലാകട്ടെ നൈറ്റ് സഫാരിയും നടത്തുന്നു. കൂടാതെ, ദേശീയോദ്യാനത്തിന് നടുവിലുള്ള പെരിയാർ തടാകത്തിൽ ഒന്നര മണിക്കൂർ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്.

3 കുരിശുമല

തേക്കടിയിൽ നിന്ന് 4 കി.മീ ദൂരെയാണ് കുരിശുമല അഥവാ സ്പ്രിങ് വാലി മൗണ്ടൻ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലമുകളിൽ നിന്നും നോക്കിയാൽ പെരിയാർ വന്യജീവി സങ്കേതത്തിൻറെ മനോഹരമായ ദൃശ്യം കാണാം. ഏറ്റവും മുകളിലായി സെൻറ് തോമസ് ചർച്ചുണ്ട്, പുലർച്ചെ 4 മുതൽ രാത്രി 8:30 വരെ ഇവിടം സന്ദർശിക്കാം.

4 മുരിക്കടി

ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിശാലമായ തോട്ടങ്ങളാണ് മുരിക്കടിയിലെ പ്രധാനകാഴ്ച. ഇവയ്ക്കിടയിൽ പിക്‌നിക് നടത്താനായി തേക്കടിയിലെത്തുന്ന സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

5 എലിഫൻറ് ക്യാംപ്

തേക്കടിയിലെ ആനവച്ചൽ റോഡിലാണ് എലിഫൻറ് ക്യാംപ് ഉള്ളത്. അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ നീളുന്ന ആന സവാരികളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആനസവാരി സൗജന്യമല്ല എന്നകാര്യം പ്രത്യേകം ഓർക്കുക. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഇവിടം തുറന്നിരിക്കും.

ഈ ഗ്രാമഭംഗിക്ക്‌ എത്ര ലൈക്ക്‌ 👍🏻
24/01/2025

ഈ ഗ്രാമഭംഗിക്ക്‌ എത്ര ലൈക്ക്‌ 👍🏻

വെറും 31 രൂപക്ക്‌ വയനാട്ടിൽ ഒരു വൈൽഡ്‌ സഫാരി!!!ചുരം വിട്ട് 47 കിലോമീറ്റർ യാത്ര ചെയ്താൽ സുൽത്താൻ ബത്തേരി എത്താം. വയനാട്ടി...
24/01/2025

വെറും 31 രൂപക്ക്‌ വയനാട്ടിൽ ഒരു വൈൽഡ്‌ സഫാരി!!!

ചുരം വിട്ട് 47 കിലോമീറ്റർ യാത്ര ചെയ്താൽ സുൽത്താൻ ബത്തേരി എത്താം. വയനാട്ടിലെ ഏറ്റവും വലിയ പട്ടണമാണിത്. കുടിയേറ്റക്കാരുടെ കേന്ദ്രവുമാണ് ബത്തേരി. ബത്തേരിയിൽ നിന്ന് ‘അടുത്തുള്ള' കൊച്ചുപട്ടണമായ പുൽപ്പള്ളിയിലേക്കാണ് യാത്ര, വയനാട്ടിൽ മിക്കപ്പോഴും അടുത്ത് എന്ന വാക്കിന് അകലെ എന്നാണ് അർഥം. ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് 24 കിലോമീറ്ററാണ് ദൂരം. വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു റോഡ്. ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും പുൽപള്ളിയിലേക്കി ബസ്സ് കിട്ടും.

‘ഇനി കാട്ടിലൂടെയാണ് യാത്ര'

ആദ്യം വിശ്വസിക്കാൻ പാട് പെടും. കാനനപാത എന്നുള്ള ഒരാശയം മനസ്സിൽ സൃഷ്ട‌ിക്കാൻ തുടങ്ങുമ്പോഴേക്ക് കൺമുന്നിൽ കാണാം നാട്, കാടിന് വഴി മാറിക്കൊടുക്കുന്നത്. ബത്തേരിയിൽ നിന്ന് ഇരുളം വരെയുള്ള 18 കിലോമീറ്റർ വനമാണ്. ഇടയ്ക്ക് മാത്രം കുറച്ചുദൂരം വീടുകളും മനുഷ്യരുമുണ്ട്.ഭാഗ്യമുണ്ടെങ്കിൽ ആനകളെ കാണാം.മാനുകൾ കൂട്ടമായി മേയുന്ന സ്ഥലങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് മാറി വരും. മാനുകൾക്ക് പുറമെ പക്ഷികളും മറ്റുള്ള ചെറുജീവികളും ഉണ്ട്. മാനുകൾ കാഴ്ച്ചയിൽ നിന്ന് മറയുമ്പോൾ കാട്ടുപോത്തുകൾ വരും. ഒറ്റയും തെറ്റയുമായി അവയും മേഞ്ഞു നടക്കുകയാണ്. കാട് ഒന്ന് ഹരം പിടിച്ചു വരുമ്പോൾ പെട്ടന്ന് മനുഷ്യവാസമുള്ള മേഖലകൾ എത്തിത്തുടങ്ങും. കാപ്പി പ്ലാൻറേഷനുകളാണ് അധികവും. വയനാട്ടിൽ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് വന്യജീവികൾ എപ്പോഴും കയറിവരുന്നത് എന്തുകൊണ്ടാണെന്ന് എളുപ്പം മനസ്സിലാക്കിത്തരും ഈ കാഴ്ച്ച.

ഏതാണ്ട് നാൽപ്പത് മിനിറ്റുകൊണ്ട് പുൽപ്പള്ളി ടൗണിൽ ബസ് എത്തും. ബത്തേരിക്ക് മടങ്ങിപ്പോകാൻ ഇവിടെ നിന്നു തന്നെ ബസ്സ് കിട്ടും. പുൽപ്പള്ളിയുടെ ഉള്ളിൽ തന്നെ മറ്റു നിരവധി കാഴ്ച്ചകളുമുണ്ട്.

ചുറ്റുമൊരു കാടുണ്ടെന്ന ഒരു ബോധ്യവുമില്ലാതെ യാത്ര ചെയ്യുന്ന ഒരു ബസ് ആളുകൾക്കൊപ്പം വിൻഡോ സീറ്റിൽ ഇരുന്ന് കാടു കാണുന്ന സുഖം ബത്തേരിയിൽ നിന്ന് ബസ് കയറി നോക്കിയാൽ നിങ്ങൾക്കും അറിയാം.

സഞ്ചാരികളായ കൂട്ടുകാർക്ക്‌ ഷെയർ ചെയ്യൂ..

📍ചേകാടി, ഈ കാടു കടന്നാൽ യഥാർഥ വയൽനാടിൻ്റെ ചേലായി, വയലുകളുടെ സുഗന്ധമായി.കരയേക്കാൾ ഏറെ വയലുള്ള ഗ്രാമമാണ് പുൽപള്ളിക്കടുത്ത ...
24/01/2025

📍ചേകാടി,
ഈ കാടു കടന്നാൽ യഥാർഥ വയൽനാടിൻ്റെ ചേലായി, വയലുകളുടെ സുഗന്ധമായി.

കരയേക്കാൾ ഏറെ വയലുള്ള ഗ്രാമമാണ് പുൽപള്ളിക്കടുത്ത ചേകാടി. ജില്ലയിലെ പുരാതനഗ്രാമങ്ങളിൽ ഒന്നായ ചേകാടിക്ക് പറയാനുള്ളത് 300 വർഷത്തെ കാർഷിക സംസ്കാരത്തിന്റെ കഥയാണ്.

മറ്റു പലയിടങ്ങളിലും നെൽവയലുകൾ തരിശായി കിടക്കുമ്പോൾ ചേകാടിയിലെ കർഷകർ പാടശേഖരത്തിൽ നെൽകൃഷി മാത്രം ചെയ്ത് നാടിനാകെ മാതൃകയാവുകയാണ്. 250 ഏക്കറോളം വിശാലമായ നെൽവയലാണ് ചേകാടിയിലുള്ളത്. 50 ഏക്കർ കരഭൂമി മാത്രമേ ഇവിടെയുള്ളു. മൂന്നു വശവും വനമാണ്.

ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു. സംഭവത്തിൽ 21 വയസുള്ള യുവാവിനെ ചങ്ങരംകു...
24/01/2025

ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു. സംഭവത്തിൽ 21 വയസുള്ള യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി.
🔴🔴🔴🔴🔴🔴🔴🔴🔴
ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു. സംഭവത്തിൽ 21 വയസുള്ള യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പിടിയിലായ യുവാവ് എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതികം വൈകാതെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസിന് ലഭിച്ച വിവരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ചങ്ങരംകുളം സിഐ ഷൈൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠന സമയത്താണ് യുവാവ് പെൺകുട്ടിയുമായി അടുത്തതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ് പിടിയിലായ യുവാവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

പാലക്കാട് ->കോയമ്പത്തൂർ വഴി വാളയാർകേരളത്തിലെ പാലക്കാട് ജങ്ക്ഷനിൽ നിന്നും പുറപ്പെട്ട് വാളയാർ വഴി കോയമ്പത്തൂർ റയിൽവേ സ്റ്റ...
24/01/2025

പാലക്കാട് ->കോയമ്പത്തൂർ വഴി വാളയാർ
കേരളത്തിലെ പാലക്കാട് ജങ്ക്ഷനിൽ നിന്നും പുറപ്പെട്ട് വാളയാർ വഴി കോയമ്പത്തൂർ റയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന ഒരു മനോഹരമായ ട്രെയിൻ യാത്ര.

1861 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച A ലൈൻ 1974 സ്വാതന്ത്യ്രത്തിന് ശേഷം സ്ഥാപിതമായ B ലൈൻ എന്നിങ്ങനെ രണ്ട് ലൈനുകളാണ് ഈ റൂട്ടിൽ ഉള്ളത്.

വാളയാറിനും കഞ്ചിക്കോടിനും ഇടയിൽ കുന്നും മലകളും എല്ലാം ഇടിച്ചു നിരത്തി വാളയാർ റിസേർവ് വനത്തിലൂടെ സ്ഥാപിതമായ B ലൈനിലൂടെയുള്ള യാത്രയാണ് ഏറ്റവും മനോഹരം.

55 കിലോമീറ്റർ ദൂരമുള്ള യാത്രയിൽ ലോക്കൽ ട്രൈനുകൾക്ക് 5 സ്റ്റേഷനുകളും സൂപ്പർ ഫാസ്റ്റ് എക്സ ്പ്രസ്സ് ട്രൈനുകൾക്ക് സ്റ്റോപ്പുകളും ഇല്ല.

ഒരു വശത്ത് പാലക്കാടിൻ്റെ ഗ്രാമീണ ഭംഗിയും മറുവശത്ത് പശ്ചിമ ഘട്ട മലനിരകളുടെ കണ്ണിന് കുളിര്‌മയേകുന്ന കാഴ്ചകളും കണ്ട് യാത്ര ചെയ്യാം

കഞ്ചിക്കോട്, വാളയാർ, എട്ടിമട, പോടന്നൂർ, കോയമ്പത്തൂർ സ്റ്റേഷനുകൾക്കിടയിൽ കഞ്ചിക്കോട് മുതൽ മധുക്കരൈ വരെയുള്ള 30 കിലോമീറ്ററോളം മനോഹരമായ കാഴ്ചകൾ ഉൾപെടുന്ന ട്രെയിൻ യാത്രയാണിത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.ട്രെയിൻ നമ്പർ 22609 ചെന്നൈയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ചെന്നൈ മംഗലാപുരം ഇന്റർസിറ്റി എക്സ...
24/01/2025

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.ട്രെയിൻ നമ്പർ 22609 ചെന്നൈയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ചെന്നൈ മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അൽപസമയത്തിനകം പറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്"

കാത്തിരിപ്പിന് വിരാമമായെന്നുള്ള ഈ അറിയിപ്പ് ലഭിക്കുന്നതോടെ യാത്രക്കാർ ആശ്വാസത്തോടെ തങ്ങളുടെ ബാഗുകളെല്ലാമെടുത്ത് തയാറായി നിൽക്കും. എത്രയോ കാലമായി ഈ ശബ്ദ‌ം നമ്മുടെ കാതുകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ ശബ്ദത്തിനുടമ ഒരു കോഴിക്കോട്ടുകാരിയാണെന്ന് എത്ര പേർക്കറിയാം. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് മയ്യന്നൂരുകാരിയായ ഷിജിന ടീച്ചറാണ് ഈ മധുര ശബ്ദത്തിനുടമ.

മലയാളത്തിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മുഴങ്ങിക്കേൾക്കുന്നത് ഈ അധ്യാപികയുടെ സ്വരമാണ്...!

kakkadampoyil📍കക്കടാംപൊയിൽ, മലപ്പുറം സഞ്ചാരികൾക്കായി തുറക്കുന്ന കാഴ്ചകളുടെ മറ്റൊരു കൂടാരം. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളു...
24/01/2025

kakkadampoyil📍
കക്കടാംപൊയിൽ, മലപ്പുറം സഞ്ചാരികൾക്കായി തുറക്കുന്ന കാഴ്ചകളുടെ മറ്റൊരു കൂടാരം. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളുടെയും കോടമഞ്ഞിൻറെയും കാഴ്ചകൾ കൊണ്ട് മനോഹരമായ ഇടം. പശ്ചിമഘട്ടത്തിൻറെ മലനിരകളാൽ ചുറ്റിക്കിടക്കുന്ന ഇവിടം വെറുതെയൊന്ന് വന്നുപോകാൻ സഞ്ചാരികളെ പ്രേരിപ്പിക്കും. വെറുതേയല്ല, അതിനൊത്ത കാഴ്ചകളും ഒരുക്കിട്ടാണ് കക്കടാംപൊയിൽ വിളിക്കുന്നത്.

പ്രകൃതി സ്നേഹികൾക്ക് ഇഷ്‌ടംപോലെ കാഴ്‌ചകൾ ആണ് ഇവിടെയെത്തിയാലുള്ളത്. മഴക്കാലത്ത് ജീവൻവയ്ക്കുന്ന വെള്ളച്ചാട്ടങ്ങൾ തേടിയാണ് കുട്ടികളുൾപ്പെടെയുള്ളവർ ഇവിടേക്ക് വരുന്നത്. പിന്നെ നടന്നു കയറുവാനുള്ള ഇടങ്ങളും കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയും കക്കടാംപൊയിലിലെ പ്രധാന ആകർഷണങ്ങളാണ്. സുരക്ഷിതമായി ഇറങ്ങാവുന്ന വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളതെങ്കിലും അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കാൻ മറക്കരുത്.



ഷെയർ ചെയ്യാൻ മറക്കല്ലേ.......

ചുമടുതാങ്ങി(അത്താണി )പഴയ കാലത്ത് കാർഷിക വിഭവങ്ങൾ തലച്ചുമട് ആയിട്ടാണ്  ഗ്രാമച്ചന്തകളിൽ എത്തിച്ചിരുന്നത്.  കിലോമീറ്ററുകൾ ന...
24/01/2025

ചുമടുതാങ്ങി(അത്താണി )പഴയ കാലത്ത് കാർഷിക വിഭവങ്ങൾ തലച്ചുമട് ആയിട്ടാണ് ഗ്രാമച്ചന്തകളിൽ എത്തിച്ചിരുന്നത്. കിലോമീറ്ററുകൾ നടന്നു പോകുമ്പോൾ അല്പം വിശ്രമത്തിനായി പരസഹായം കൂടാതെ തന്നെ നിന്നുകൊണ്ട് ചുമട് ഇതിൽ ഇറക്കി വയ്ക്കുകയും തിരികെ തലയിൽ വയ്ക്കാനും സാധിക്കുന്ന ചുമടുതാങ്ങി ആണ് ഇത്, ഇപ്പോൾ ഇതിന്റെ ആവശ്യം വരുന്നില്ല!., പല റോഡുകളുടേയും സൈഡിൽ ഇപ്പോഴും ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്കായി ഇവ നിലനിൽക്കുന്നുണ്ട്. 💚
ത്യത്താല പട്ടിത്തറയിൽ നിന്നുള്ള ദ്യശ്യം

മരണം ചോദിച്ചു വാങ്ങി വെറും ഒരു കൗതുകത്തിനും രസത്തിനും ചാറ്റ് തുടങ്ങും കുഞ്ഞിനേയും ഭർത്താവിനെയും മറക്കും എവിടെയോ കിടക്കുന...
24/01/2025

മരണം ചോദിച്ചു വാങ്ങി വെറും ഒരു കൗതുകത്തിനും രസത്തിനും ചാറ്റ് തുടങ്ങും കുഞ്ഞിനേയും ഭർത്താവിനെയും മറക്കും എവിടെയോ കിടക്കുന്ന വൃത്തികെട്ടവനെ അങ്ങ് വിശ്വസിക്കും
പെണ്ണായാലും ആണായാലും ഇതു ഒന്നും തെറ്റായിട്ടോ വിവരക്കേട് ആയിട്ടോ ഇവർ കാണുന്നില്ല മറ്റുള്ളവരെ പറ്റിച്ചു എന്ന് ഇവർ കരുതുന്നു സ്വയം പറ്റിക്കപെടുന്നു 😆😆😆
ഒരുത്തനെ വളയ്ക്കാൻ അധികം പാട് ഒന്നും ഇല്ല പക്ഷെ നന്മയോടെ ജീവിക്കാൻ കുറെ പാടു ഉണ്ട് സ്വന്തം മക്കളെ തിരുത്താനും നേർവഴിക്കു നടത്താനും ആദ്യം സ്വയം നന്നാകണം
എന്തായാലും ഇങ്ങനെ ഉള്ളവൾ ഒക്കെ മരിച്ചാലും ആ കുടുംബത്തിന് നാണക്കേട് മാത്രം മിച്ചം

Address

Malappuram

Opening Hours

Monday 10am - 10:30pm
Tuesday 10am - 10:30pm
Wednesday 10am - 10:30pm
Thursday 10am - 10:30pm
Friday 10am - 10:30pm
Saturday 10am - 10:30pm
Sunday 10am - 10:30pm

Website

Alerts

Be the first to know and let us send you an email when Downtown story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share