Kundara News

Kundara News Valuable Informations, Important News, local News, urgency, obituary, public news, entertainment news
(1)

കുണ്ടറ : ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുണ്ടറ പട്ടണം. കൊല്ലത്തു നിന്നും 13 കിലോമീറ്റർ കിഴക്കും കൊട്ടാരക്കരയിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറും ആയിട്ട് ദേശീയ പാത 744 -ലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അല

ൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.കുണ്ടറ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം മുതൽ റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെ ഉള്ള ഗതാഗത സൗകര്യം ലഭ്യമായിരുന്നു. ഇതിനു പുറമേ വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലാളികളുടെ സാന്നിധ്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തുന്നതിന് സഹായകരമായി.പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംബരത്തിനു ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ട്.തിരുവനന്തപുരം ടെക്നോപാർക്കിന്റെ കൊല്ലം ക്യാമ്പസ്‌ ആയ കൊല്ലം ടെക്നോപാർക്ക്‌ സ്ഥിതി ചെയ്യുന്നത് കുണ്ടറയിലെ കാഞ്ഞിരകോട്ട് അഷ്ടമുടി കായലിന്റെ തീരത്ത് ഉള്ള 44.46 ഏക്കർ സ്ഥലത്ത് ആണ്.ചരിത്ര പ്രാധാന്യം ഉള്ള കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത കുണ്ടറ വഴി കടന്നു പോകുന്നു. കുണ്ടറ മുക്കടയിൽ കുണ്ടറ മെയിൻ സ്റ്റേഷനുംആറുമുറിക്കടയിൽ കുണ്ടറ ഈസ്റ്റ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നു

പഴയ

കുണ്ടറ പടപ്പക്കര സരൂസ്  വിഹാറിൽ ലിറ്റിൽ ഫ്ലവർ (74)നിര്യാതയായി.സംസ്കാരം : നാളെ (17-1-'25) രാവിലെ 10 ന് പട്ടപ്പക്കര സെന്റ്...
16/01/2025

കുണ്ടറ പടപ്പക്കര സരൂസ് വിഹാറിൽ ലിറ്റിൽ ഫ്ലവർ (74)നിര്യാതയായി.
സംസ്കാരം : നാളെ (17-1-'25) രാവിലെ 10 ന് പട്ടപ്പക്കര സെന്റ്.ജോസഫ് ദേവാലയത്തിൽ..,
ആദരാജ്ഞലികൾ 💐💐💐

ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചു; 🙏വിദ്യാർഥിയെ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു;ദാരുണാന്ത്യം. 😢😢അഭിരാമിന്റെ വേർപാടിൽ നാടൊന്നാക...
16/01/2025

ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചു; 🙏വിദ്യാർഥിയെ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു;ദാരുണാന്ത്യം. 😢😢അഭിരാമിന്റെ വേർപാടിൽ നാടൊന്നാകെ ദുഖത്തിലാണ്. കാരാളിമുക്ക് കടപുഴ റോഡിൽ ശനിയാഴ്ച വൈകിട്ട് ബൈക്കിടിച്ചാണ് നെടുമ്പത്ത് തെക്കതിൽ അനിൽകുമാറിന്റേയും അംബികയുടെയും മകൻ പതിനൊന്നു വയസുളള എ അഭിരാം മരിച്ചത്. റോഡു വശത്തുകൂടി നടന്നു പോകുമ്പോൾ കാരാളിമുക്കിൽ നിന്ന് പാഞ്ഞെത്തിയ ബൈക്ക് അഭിരാമിനെ ഇടിച്ച് വീഴ്ത്തി. ബൈക്ക് ഓടിച്ച അരിനല്ലൂർ കോവൂർ പരിശവിള പടിഞ്ഞാറ്റതിൽ ബേസ് ലിൻ ബ്രിട്ടോ സ്‌ഥലത്തു നിന്ന് രക്ഷപെട്ടിരുന്നു. സഹോദരൻ്റെ ബൈക്കിൽ കറങ്ങിനടക്കുമ്പോഴാണ് ബൈക്ക് ഓടിക്കാൻ ലൈസൻസ് പോലുമില്ലാത്ത ബേസ്ലിൻ അപകടമുണ്ടാക്കിയത്.🙏
🌹 ആദരാഞ്ജലികള്‍ 🌹

കല്ലട മലയിൽ തെക്കനാത്ത് പരേതനായ എം. റ്റി. ചെറിയാൻ മുതലാളിയുടെ ഭാര്യ ഏലിയാമ്മ ചെറിയാൻ (83) നിര്യാതയായി. സംസ്കാരം പിന്നീട്...
16/01/2025

കല്ലട മലയിൽ തെക്കനാത്ത് പരേതനായ എം. റ്റി. ചെറിയാൻ മുതലാളിയുടെ ഭാര്യ ഏലിയാമ്മ ചെറിയാൻ (83) നിര്യാതയായി. സംസ്കാരം പിന്നീട് കൊല്ലം കാദീശാ സുറിയാനി പള്ളിയിൽ.
ആദരാജ്ഞലികൾ 💐💐💐

കുണ്ടറ : മുളവന പാറയിൽ വീട്ടിൽ Rtd CRPF ശ്രീനിവാസൻ (83)നിര്യാതനായി. സംസ്കാരം  നാളെ (16/1/25) ന് ഉച്ചക്ക് 12.30 ന് സ്വവസതി...
15/01/2025

കുണ്ടറ : മുളവന പാറയിൽ വീട്ടിൽ Rtd CRPF ശ്രീനിവാസൻ (83)നിര്യാതനായി. സംസ്കാരം നാളെ (16/1/25) ന് ഉച്ചക്ക് 12.30 ന് സ്വവസതിയിൽ ഭാര്യ - ഗോമതി,
മക്കൾ: ശ്രീനു, അരുൺ കുമാർ ( ജെ.എച്ച്.ഐ) പ്രവീൺകുമാർ
മരുമക്കൾ: യശോധരൻ (റിട്ട: എക്സൈസ് ഇൻസ്പക്ടർ) ,ലീന (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, യു. ഐ.ഐ.സി)
, രമ്യ ( ആർ.എം.എസ്സ് റയിൽവേ )
ആദരാജ്ഞലികൾ 🌹🌹🌹

കുണ്ടറ കുമ്പളത്ത് അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലില്ലി ടീച്ചർ (പേരയം ജംഗ്ഷന് സമീപം) നിര്യാതയായി.ആദരാഞ്ജലികൾ.      ...
14/01/2025

കുണ്ടറ കുമ്പളത്ത് അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലില്ലി ടീച്ചർ (പേരയം ജംഗ്ഷന് സമീപം) നിര്യാതയായി.
ആദരാഞ്ജലികൾ.
🌹🙏🙏🙏🌹

🌹🌹  ആദരാഞ്ജലികള്‍ 🌹🌹
14/01/2025

🌹🌹 ആദരാഞ്ജലികള്‍ 🌹🌹

🌷🌷🌷ആദരാഞ്ജലികൾ🌷🌷🌷
13/01/2025

🌷🌷🌷ആദരാഞ്ജലികൾ🌷🌷🌷

*സ്വാമി വിവേകാനന്ദൻ പ്രായോഗിക വേദാന്തത്തിന്റെ മാർഗ്ഗദർശി-പിസി വിഷ്ണുനാഥ് എംഎൽഎ.* കുണ്ടറ: മനുഷ്യരെല്ലാം ആത്യന്തികമായി ഒന്...
13/01/2025

*സ്വാമി വിവേകാനന്ദൻ പ്രായോഗിക വേദാന്തത്തിന്റെ മാർഗ്ഗദർശി-പിസി വിഷ്ണുനാഥ് എംഎൽഎ.
*
കുണ്ടറ: മനുഷ്യരെല്ലാം ആത്യന്തികമായി ഒന്നാണെന്നതിനാൽ പരസ്പരം കണ്ണീരൊപ്പേണ്ടതിന്റെയും ചുറ്റുമുള്ളവരെ ചേർത്തുനിർത്തേണ്ടതിന്റെയും ആവശ്യകതയാണ് വേദാന്തം പ്രായോഗികമാക്കുന്നതിലൂടെ സ്വാമി വിവേകാനന്ദൻ ഉദ്ബോധിപ്പിച്ചത് എന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ അഭിപ്രായപ്പെട്ടു.

എല്ലാ മതങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന മതസമന്വയ പാരമ്പര്യം സനാതന ധർമ്മത്തിന്റെ പൈതൃകം തന്നെയാണ്. ജീവനിലെ ചൈതന്യത്തിൽ കേന്ദ്രീകൃതമായ പ്രായോഗിക വേദാന്തമാണ് വിവേകാനന്ദൻ ഭാരതത്തിന് സംഭാവന നൽകിയത്.

മുഖത്തല വിവേകാനന്ദ സാംസ്കാരിക വേദിയുടെ വിവേകാനന്ദ ജയന്തി സന്ദേശ സമ്മേളനവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ പുരസ്കാര ജേതാവ് കുളത്തൂർ രവി അധ്യക്ഷനായി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കൃഷ്ണവേണി ടീച്ചർ, യുവ മാധ്യമ പ്രവർത്തകൻ വേണുകുമാർ കെ.എസ്, അധ്യാപക പുരസ്കാര ജേതാവ് അഭിലാഷ് ജി ആർ, യുവ സംരംഭകൻ നന്ദകുമാർ ഗോകുലം, ഭാഗവത പാരാണികൻ മുഖത്തല ഗോപാലകൃഷ്ണൻ, ആരോഗ്യ പ്രവർത്തക സാജിത തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ വി വിശ്വജിത്ത്, വേദി പ്രസിഡൻറ് ശശി തറയിൽ, സാഹിത്യകാരൻ പുന്തലത്താഴം ചന്ദ്രബോസ്, വി പി സാബു, ദാസ് കൊറ്റങ്കര, ജിജിമോൻ മുളവന തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു.

കടപ്പാക്കടയില്‍ യുവാവ് കുത്തേറ്റു മരിച്ചു. പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പാണ് മരിച്ചത്. 41 വയസായിരുന്നു.സംഭവത്ത...
13/01/2025

കടപ്പാക്കടയില്‍ യുവാവ് കുത്തേറ്റു മരിച്ചു. പട്ടത്താനം വേപ്പാലുംമൂട് സ്വദേശി ഫിലിപ്പാണ് മരിച്ചത്. 41 വയസായിരുന്നു.

സംഭവത്തില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു വൈകീട്ടാണു സംഭവം. വളർത്തുനായയെയും കൊണ്ട് പാതയോരത്തുകൂടെ ഫിലിപ്പ് പോകുന്നതിനിടെ പ്രതികളില്‍ ഒരാള്‍ കല്ലെറിയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ മനോജ്, ജോണ്‍സൻ എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാഫിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫിലിപ്പിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

സംസ്ഥാനതല സ്കൂൾ കായിക മേള  കുണ്ടറ, ആറുമുറിക്കട  മാർത്തോമ്മാ ഹൈസ്കൂളിൽ നിന്നും ബോൾ ബാഡ്മിന്റനിൽ പങ്കെടുത്ത മെഡൽ ജേതാക്കളെ...
12/01/2025

സംസ്ഥാനതല സ്കൂൾ കായിക മേള

കുണ്ടറ, ആറുമുറിക്കട മാർത്തോമ്മാ ഹൈസ്കൂളിൽ നിന്നും ബോൾ ബാഡ്മിന്റനിൽ പങ്കെടുത്ത മെഡൽ ജേതാക്കളെ കുണ്ടറ ശാലേം മാർത്തോമാ ഇടവകയും സ്കൂൾ ബോർഡും ചേർന്ന് ആദരിച്ചു. സബ്ജൂനിയർ ബോയ്സ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സാവിയോ അജി, അംബരീഷ് എസ് , ജൂനിയർ വിഭാഗം ഗേൾസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ആരുഷി എസ്, എന്നിവർക്ക് സ്കൂൾ മാനേജർ റവ. അലക്സ് പി ജോൺ സ്കൂൾ ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ. സുരാജ് കോശി, സ്കൂൾ ബോർഡ്‌ സെക്രട്ടറി ശ്രീ. ജോൺ ഡാനിയേൽ എന്നിവരുടെ സാന്നിധ്യത്തിൽ ക്യാഷ് അവാർഡുകൾ നൽകി. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സംസ്ഥാനത്തലത്തിൽ പങ്കെടുത്ത ദർശന ദിലീപ്, അക്ഷയ രാജ്, രുദ്ര എസ് , അനുഷ എസ് എ, കീർത്തന എം യു എന്നീ വിദ്യാർഥികളെയും ആദരിച്ചു.
അഭിനന്ദനങ്ങൾ ❤️

12/01/2025

ഇങ്ങനെ പ്രാർത്ഥിച്ചാൽ എങ്ങിനെ കിട്ടാതിരിക്കും....

ആദരാജ്ഞലികൾ മോളെ 💐💐💐സ്കൂൾ അധികൃതര്‍ ഒന്നും കുട്ടികളെ നേരെ നോക്കും എന്ന് കരുതുന്നില്ല.. രാവിലെയും വൈകുന്നേരവും കുട്ടികളെ ...
11/01/2025

ആദരാജ്ഞലികൾ മോളെ 💐💐💐

സ്കൂൾ അധികൃതര്‍ ഒന്നും കുട്ടികളെ നേരെ നോക്കും എന്ന് കരുതുന്നില്ല.. രാവിലെയും വൈകുന്നേരവും കുട്ടികളെ ബസിൽ കയറ്റി വിട്ട് തിരിച്ച് ഇറക്കി കൊണ്ട്‌ വരാൻ രക്ഷിതാക്കള്‍ കൂടെ ഉണ്ടാവണം ..
ശ്രദ്ധിക്കുക 🙏🙏🙏

സഹജീവികളുടെ മുറിവുകൾ സ്വന്തം വേദനപോൽ നീറ്റുകയും അതിന് പരിഹാരമെന്നോണം, ഒരാശ്വാസം എന്നോണം ഓടിയെത്തി ആ വേദനകളെ  തന്നിലേക്ക്...
11/01/2025

സഹജീവികളുടെ മുറിവുകൾ സ്വന്തം വേദനപോൽ നീറ്റുകയും അതിന് പരിഹാരമെന്നോണം, ഒരാശ്വാസം എന്നോണം ഓടിയെത്തി ആ വേദനകളെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോഴാണ് ഒരാൾ മനുഷ്യൻ എന്ന പദത്തെ മനോഹരമാക്കുന്നത്.

മറ്റൊരാളുടെ ചുണ്ടിൽ വിരിയുന്ന ഒരു നറുപുഞ്ചിരിക്ക് കാരണമാകാൻ കഴിഞ്ഞെങ്കിൽ!

ഈ നിറകൺ ചിരിക്ക് എന്തു ഭംഗിയാണെന്നോ !!❤️

ആസിഫ്,
നിങ്ങൾ നിറഞ്ഞ സ്നേഹമുള്ള ഒരു മനുഷ്യനാണ്. ❤️
**
ഈ ചേച്ചി അഭിനയിച്ച ഒന്ന് രണ്ടു സീനുകൾ സിനിമയിൽ നിന്നും കട്ട് ചെയ്തത് അറിയാതെ, സിനിമ കാണാൻ കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി വന്ന അവരുടെ പ്രയാസം അറിഞ്ഞു ആസിഫ് എത്തി അവരെ ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ കണ്ടു. അവരുടെ സങ്കടം മാറ്റുന്ന സ്നേഹ ദൃശ്യങ്ങൾ കണ്ടു. അവരുടെ സന്തോഷം കണ്ടു. ഇരുട്ട് മാറി പ്രകാശം പരക്കുന്നത് കണ്ടു.

ഒരു ടെലിവിഷൻ ഇന്റർവ്യൂയിൽ തന്റെ ഹിറ്റുകളിൽ ഒന്നായ പ്രായം തമ്മിൽ മോഹം നൽകി പാടാൻ ആവിശ്യപെട്ടപ്പോൾ, അത് ഞാൻ രണ്ട് വരി വെച്...
11/01/2025

ഒരു ടെലിവിഷൻ ഇന്റർവ്യൂയിൽ തന്റെ ഹിറ്റുകളിൽ ഒന്നായ പ്രായം തമ്മിൽ മോഹം നൽകി പാടാൻ ആവിശ്യപെട്ടപ്പോൾ, അത് ഞാൻ രണ്ട് വരി വെച്ച് പാടി റെക്കോർഡ് ചെയ്ത പാട്ടാണെന്നും, ലൈവ് ആയി പാടാൻ അത്ര എളുപ്പമല്ലെന്നും മടിയൊട്ടും ഇല്ലാതെ തുറന്ന് പറഞ്ഞ ഗായകൻ ❤️

അദ്ദേഹത്തെ കൂടുതൽ അറിഞ്ഞാൽ ഭാവഗായകൻ എന്നതിനേക്കാൾ നിലപാടുകളുടെ രാജകുമാരൻ എന്ന് തന്നെയാവും അനുയോജ്യം.. ❤️

പ്രണാമം 🙏🏼

കൊല്ലം: രാവിലെ ട്യൂഷന് പോയി മടങ്ങിവരികയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന...
11/01/2025

കൊല്ലം: രാവിലെ ട്യൂഷന് പോയി മടങ്ങിവരികയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പൂയപ്പള്ളിക്കടുത്തുള്ള സ്കൂളിലെ അദ്ധ്യാപകനായ ഓയൂർ മോട്ടോർകുന്ന് കുഴിവിള വീട്ടിൽ ഷെമീറിനെയാണ് (36) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ ഷെമീറും മറ്റൊരു താത്കാലിക അദ്ധ്യാപകനും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേച്ചെത്തിയ പൊലീസിനെ കണ്ടതോടെ അദ്ധ്യാപകർ പെൺകുട്ടിയെ വഴിയിലിറക്കിവിട്ട ശേഷം രക്ഷപ്പെട്ടു. പൊലീസ് ഉടൻ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു....

11/01/2025

കൊല്ലം മിയണ്ണൂരിൽ ബസ് അപകടത്തിൽ പ്പെട്ടു നിരവധി യാത്രക്കാർക്ക് പരുക്ക്.
കൊല്ലം.കൊല്ലത്തു നിന്നും കുളത്തൂപ്പുഴയിലേക്ക് സർവീസു നടത്തുന്ന കെഎസ്ആർടിസി വേണാട് ബസ്സാണ് മീയണ്ണൂരിന് സമീപം അപകടത്തിൽപ്പെട്ടത്.ബസ്സിന്റെ നിയന്ത്രണം തെറ്റി സമീപത്തെ ഗ്യാസ് ഏജൻസിയുടെ മതിലും,ഒരു ബൈക്കും തകർത്ത ശേഷം ബസുമറിയുകയായിരുന്നു.കൊല്ലത്തുനിന്നും കുളത്തൂപ്പുഴയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല എന്നാണ് ഡ്രൈവർ പറയുന്നത്.അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിരവധി പേർക്കാണ് പരിക്കേറ്റത്.

കുണ്ടറ  കാഞ്ഞിരകോട് കെൽ ഫാക്ടറിക്ക് സമീപം ലിതിൻ ഭവനിൽ ശ്രീമതി ജറ്റ്റൂഡ് (ലീല 80 )നിര്യാതയായി സംസ്കാരം 11/01/2025  ശനിയാഴ...
11/01/2025

കുണ്ടറ കാഞ്ഞിരകോട് കെൽ ഫാക്ടറിക്ക് സമീപം ലിതിൻ ഭവനിൽ ശ്രീമതി ജറ്റ്റൂഡ് (ലീല 80 )നിര്യാതയായി
സംസ്കാരം 11/01/2025 ശനിയാഴ്ച രാവിലെ 10.45 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കാഞ്ഞിരകോട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ .
ആദരാജ്ഞലികൾ 🌹🌹🌹

കൊല്ലം മിയണ്ണൂരിൽ ബസ് അപകടത്തിൽ പ്പെട്ടു നിരവധി യാത്രക്കാർക്ക് പരുക്ക്.കൊല്ലം.കൊല്ലത്തു നിന്നും കുളത്തൂപ്പുഴയിലേക്ക് സർവ...
10/01/2025

കൊല്ലം മിയണ്ണൂരിൽ ബസ് അപകടത്തിൽ പ്പെട്ടു നിരവധി യാത്രക്കാർക്ക് പരുക്ക്.
കൊല്ലം.കൊല്ലത്തു നിന്നും കുളത്തൂപ്പുഴയിലേക്ക് സർവീസു നടത്തുന്ന കെഎസ്ആർടിസി വേണാട് ബസ്സാണ് മീയണ്ണൂരിന് സമീപം അപകടത്തിൽപ്പെട്ടത്.ബസ്സിന്റെ നിയന്ത്രണം തെറ്റി സമീപത്തെ ഗ്യാസ് ഏജൻസിയുടെ മതിലും,ഒരു ബൈക്കും തകർത്ത ശേഷം ബസുമറിയുകയായിരുന്നു.കൊല്ലത്തുനിന്നും കുളത്തൂപ്പുഴയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല എന്നാണ് ഡ്രൈവർ പറയുന്നത്.അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിരവധി പേർക്കാണ് പരിക്കേറ്റത്.

Address

Kundara
691503

Alerts

Be the first to know and let us send you an email when Kundara News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kundara News:

Videos

Share