Vilambaram

Vilambaram This is the space where truth speaks louder..

കുട്ടിപ്പട്ടാളം അവതാരികയുടെ പുതിയ മേയ്ക്കോവർ പൊളിച്ചു!!! കയ്യടിച്ചു സോഷ്യൽ മീഡിയമലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടഅവതാരികയ...
22/08/2021

കുട്ടിപ്പട്ടാളം അവതാരികയുടെ പുതിയ മേയ്ക്കോവർ പൊളിച്ചു!!! കയ്യടിച്ചു സോഷ്യൽ മീഡിയ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടഅവതാരികയാണ് സുബി സുരേഷ് കോമഡി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുപരിചിതയായ താരത്തിന്റെ പുതിയ മേയ്ക്കോവർ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സുബി സുരേഷിനെ ഇത്രയും ഭംഗിയോടെ മുൻപ് കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. തൃശൂരിലെ ലിയോസ്‌ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓണാഘോഷ പരിപാടികളിലാണ് താരം സുന്ദരിയായി എത്തിയത്. കൊച്ചിയിലെ പ്രമുഖ പരസ്യ കമ്പനിയായ എൽ ഫോർ ലാവണ്ടർ എന്ന കമ്പനിനടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
വീഡിയോ കാണാം : https://youtu.be/obclABF0v4w

*ശനി,ഞായർ ദിവസങ്ങളിൽ ആവശ്യ സർവിസുകൾ മാത്രം* കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാ...
23/04/2021

*ശനി,ഞായർ ദിവസങ്ങളിൽ ആവശ്യ സർവിസുകൾ മാത്രം*
കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. വീടുകളിൽ എത്തിച്ചു നൽകുകയുമാവാം. അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അത്യാവശ്യ സേവനങ്ങൾക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാക്ടറികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ഇവിടത്തെ ജീവനക്കാർ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും നിയന്ത്രണമില്ല. ഐ.ടി. മേഖലയിൽ അത്യാവശ്യത്തിനു മാത്രം ജീവനക്കാരെയേ ഓഫീസിൽ വന്ന് ജോലിചെയ്യാൻ അനുവദിക്കാവൂ.

പഴം, പാൽ, പച്ചക്കറി, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. വീടുകളിൽ സാധനങ്ങൾ എത്തിക്കാനും അനുവാദമുണ്ട്. ദീർഘദൂര യാത്രകൾക്ക് തടസ്സമില്ല. പൊതുഗതാഗത വാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും സർവീസ് നടത്താം. സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും സർവീസ് നടത്താം. വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വന്നിറങ്ങുന്ന യാത്രക്കാർ യാത്രാരേഖകൾ കൈയിൽ കരുതണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കുകയും വേണം.

ഇന്ന് ലോക പുസ്തകദിനം
23/04/2021

ഇന്ന് ലോക പുസ്തകദിനം

17/04/2021
നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ട...
08/04/2021

നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ കോവിഡ്‌ ജാഗ്രത ശക്തമാക്കാൻ തീരുമാനം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾ‌ സംബന്ധിച്ച്‌ കലക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ രൂപംനൽകി. പ്രചാരണത്തിൽ ഏർപ്പെട്ടവരും ബൂത്ത്‌ ഏജന്റുമാരും കർശനമായ സ്വയം നിരീക്ഷണം പാലിക്കണം. രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ പരിശോധന നടത്തണം. ഒരാഴ്ച കർശന ജാഗ്രത വേണമെന്നാണ്‌ നിർദേശം

30/03/2021

2006 മുതൽ 2016 വരെ ചെങ്ങന്നൂർ എം എൽ എ ആയിരുന്ന പി
സി വിഷ്ണുനാഥ് അവിടുത്തെ ജനങ്ങളോട് ചെയ്‌ത വഞ്ചന !!!
ചെങ്ങന്നൂരുകാർക്ക് കുണ്ടറക്കാരോട് പറയാനുണ്ട് 10 വർഷത്തെ ദുരന്തകഥ

23/03/2021

നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ കുണ്ടറ മൂക്കടയിലെ വൈശാലി ടെക്സ്റ്റൈൽസിന് സമീപം പ്രദർശന കേന്ദ്രം സ്ഥാപിച്ചു.

happy womens day
08/03/2021

happy womens day

കുണ്ടറ മണ്ഡലം ആർക്കൊപ്പം
05/03/2021

കുണ്ടറ മണ്ഡലം ആർക്കൊപ്പം

01/03/2021

രാജ്യത്തെ കർഷകരെയാണോ കേന്ദ്ര൦ വെല്ലുവിളിക്കുന്നത് ?

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് സംസ്ഥാന സർക്കാർ ഭരണാ...
11/02/2021

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നല്‍കി. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഒരു ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടം ഒരു ജില്ലയില്‍ 2 അമ്മമാര്‍ക്ക് വീതം 28 അമ്മമാര്‍ക്കാണ് ഇലക്ട്രിക് ഓട്ടോ നല്‍കുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കി.
വാഹനത്തിന്റെ ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ അപേക്ഷകര്‍ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടര്‍ വാങ്ങി ആര്‍.ടി.ഒ.യ്ക്ക് നല്‍കുന്നതാണ്. വാഹനം വില്‍ക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ ഈട് വയ്ക്കുവാനോ പാടില്ല.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ജനുവരിയിൽ 10 തവണയാണ് ഇന...
04/02/2021

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ജനുവരിയിൽ 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതടക്കം ഈ വർഷം തുടക്കത്തിൽതന്നെ 11 തവണയായി വില കൂട്ടുന്നു.

വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയായി. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 88.53രൂപയും ഡീസലിന്‌ 82.65 രൂപയുമായി.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. ബജറ്റിൽ പെട്രോളിനും ഡീസലിനും കാർഷിക സെസും ഏർപ്പെടുത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ; 450 ഓളം പ്രവർത്തകർക്കെതിരെ കേസെടുത്തുകോവിഡ് നിയന്ത്രണങ...
03/02/2021

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ; 450 ഓളം പ്രവർത്തകർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കോവിഡ് നിയത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടത്.

ഇതേത്തുടർന്നു 450 ഓളം യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളിലായി ആണ് കേസ്. സതീശൻ പാച്ചേനി ഉൾപ്പെടെ 26 നേതാക്കൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് .

കർഷകസമരം ഇന്ന്‌ പാർലമെൻറ്‌ ചർച്ചചെയ്യും; രാജ്യസഭയിൽ 3 എംപിമാർക്ക്‌ സസ്‌പെൻഷൻന്യൂഡൽഹി:  കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവ...
03/02/2021

കർഷകസമരം ഇന്ന്‌ പാർലമെൻറ്‌ ചർച്ചചെയ്യും; രാജ്യസഭയിൽ 3 എംപിമാർക്ക്‌ സസ്‌പെൻഷൻ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരം പാർലമെൻറ്‌ ഇന്ന്‌ ചർച്ചചെയ്യും. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌ ചർച്ചക്ക്‌ അനുമതി നൽകിയത്‌. രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്കുള്ള 15 മണിക്കൂറിൽ 5 മണിക്കൂറാണ്‌ കർഷക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുക.

സഭ നിർത്തിവെച്ച്‌ കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ എളമരം കരിം രാജ്യസഭയിൽ നോട്ടീസ്‌ നൽകി. ചട്ടം 267 അനുസരിച്ചാണ്‌ നോട്ടീസ്‌.ഇന്നലെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.ചർച്ച അനുവദിക്കാതിരുന്നതിനാൽ പ്രതിക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും വാക്‌ഔട്ട്‌ നടത്തുകയും ചെയ്‌തിരുന്നു. ബഹളത്തെ തുടർന്ന്‌ രണ്ടുതവണ സഭ നിർത്തിവെയ്‌ക്കുകയും ചെയ്‌തു.

അതേസമയം നടുത്തളത്തിലിറങ്ങി ബഹളം വെച്ച 3 എഎപി എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തു. ഒരു ദിവസത്തേക്കാണ്‌ സസ്‌പെൻഷൻ.

പുഷ്‌പനെ അധിക്ഷേപിച്ച് കെ സുധാകരൻ ; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബംകൂത്തുപറമ്പ്‌ വെടിവയ്‌പിൽ പരിക്കേറ്റ്‌ ശരീരം തളർന...
03/02/2021

പുഷ്‌പനെ അധിക്ഷേപിച്ച് കെ സുധാകരൻ ; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

കൂത്തുപറമ്പ്‌ വെടിവയ്‌പിൽ പരിക്കേറ്റ്‌ ശരീരം തളർന്ന്‌ കിടപ്പിലായ പുഷ്‌പനെ അധിക്ഷേപിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരൻ. യുഡിഎഫ്‌ ജാഥയുടെ സ്വീകരണയോഗത്തിലായിരുന്നു വിവാദ പരാമർശം. പുഷ്‌പന്‌ 35 ലക്ഷം രൂപ സർക്കാർ നൽകിയെന്നും കെ സുധാകരൻ ആരോപിച്ചു.

‘മുഖ്യമന്ത്രിയുടെ തറവാട്ട്‌ സ്വത്തിൽനിന്നോ പാർടി ഫണ്ടിൽനിന്നോ അല്ല അവന്‌ തുക നൽകിയത്‌. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ ലോകമെമ്പാടുനിന്നും ലഭിച്ച പണം ക്രിമിനലുകളായ പാർടി സഖാക്കൾക്കാണോ നൽകേണ്ടത്‌’–- സുധാകരൻ ചോദിച്ചു.
നിയമനടപടി സ്വീകരിക്കും എന്ന് കുടുംബം
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ചതിൽനിന്ന്‌ 35 ലക്ഷം രൂപ പുഷ്‌പന്‌ നൽകിയെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ കുടുംബം അറിയിച്ചു. 26 വർഷത്തിലേറെയായി പുഷ്‌പൻ കിടപ്പിലാണ്‌. പെൻഷനും സഹായവും എൽഡിഎഫ്‌ സർക്കാർ മുമ്പ്‌‌ അനുവദിച്ചിട്ടുണ്ട്‌. 35 ലക്ഷം രൂപ നൽകിയെന്നത്‌ പച്ചക്കള്ളമാണ്‌. തെറ്റായ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ആലോചിക്കുമെന്നും കുടുംബം അറിയിച്ചു.

പട്ടയം കിട്ടി അന്നമ്മ ഹാപ്പിയായി !95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി സ. ജെ മേഴ്സിക്കുട്ടിയമ്മ. കൊല്ലം സ്വന്...
02/02/2021

പട്ടയം കിട്ടി അന്നമ്മ ഹാപ്പിയായി !
95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി സ. ജെ മേഴ്സിക്കുട്ടിയമ്മ.

കൊല്ലം സ്വന്തം പേരില്‍ 10 സെന്റ് ഭൂമി എന്ന സ്വപ്നം തൊണ്ണൂറ്റിയഞ്ചാം
വയസില്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷം അന്നമ്മ മന്ത്രിയുമായി പങ്കുവെച്ചു.
അഞ്ച് പതിറ്റാണ്ട് മുന്‍പാണ് കരവാളൂരില്‍ അന്നമ്മ ന്യായവില നല്‍കി ഭൂമി വാങ്ങിയത്. എന്നാല്‍ നിയമപരമായ രേഖകള്‍ ഇല്ലാത്ത ഭൂമിയാണ് താന്‍ വാങ്ങിയതെന്ന വിവരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്. ആകെയുള്ള സമ്പാദ്യം നല്‍കി വാങ്ങിയ ഭൂമിയുടെ നിയമപരയ അവകാശത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സ്വാന്തന സ്പര്‍ശത്തില്‍ പരിഹാരമായിരിക്കുന്നത്. കരവാളൂരുള്ള 10 സെന്റ് ഭൂമിയുടെ പട്ടയം അദാലത്തില്‍ മന്ത്രിമാരായ സ. കെ രാജു, സ. ജെ മേഴ്‌സികുട്ടിയമ്മ, സ. കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

SFI രൂപീകരണത്തിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കുണ്ടറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുൻ കാല SFI പ്രവർത്തകരുടെ സംഗമത്തി...
02/02/2021

SFI രൂപീകരണത്തിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കുണ്ടറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുൻ കാല SFI പ്രവർത്തകരുടെ സംഗമത്തിൽ സഖാവ്. J മെഴ്സിക്കുട്ടിയമ്മ സംസാരിക്കുന്നു.

ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധംഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധം. വ്യാജരേഖകൾ ഉപയോഗ...
02/02/2021

ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധം

ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ആധാർ നിർബന്ധം. വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുന്നതും, ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും തടയുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ഭേദഗതി.

ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് ഇപ്പോൾ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറക്കാനാണ് സാധ്യത.


കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് മോട്ടോർവാഹനവകുപ്പിലും ആധാർ നിർബന്ധമാക്കാൻ നിർദേശിച്ചത്. ലേണേഴ്‌സ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനുമാണ് ആദ്യഘട്ടത്തിൽ ആധാർ നിർബന്ധമാക്കുക. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിർപ്പില്ലാരേഖ എന്നിവയ്ക്കും ഇനി ആധാർ വേണ്ടിവരും.

ട്രെയിൻ കവർന്ന ഷാനിന്റെ ജീവിത സ്വപ്‌നങ്ങൾക്ക് സാന്ത്വനമായി സർക്കാർ...ഷാന് സ്വന്തമായി വീട് ഒരുങ്ങുംകൃത്രിമ കാലുകളുടെ സഹായ...
02/02/2021

ട്രെയിൻ കവർന്ന ഷാനിന്റെ ജീവിത സ്വപ്‌നങ്ങൾക്ക് സാന്ത്വനമായി സർക്കാർ...

ഷാന് സ്വന്തമായി വീട് ഒരുങ്ങും
കൃത്രിമ കാലുകളുടെ സഹായത്താല്‍ ജീവിതം മുന്നോട്ടു നയിക്കുന്ന കൊല്ലം കൂട്ടിക്കട സ്വദേശി ഷാനിന്റെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലാണ് വീട് നല്‍കാമെന്ന് തീരുമാനമായത്. സ്വന്തമായി വീടും ജോലിയുമെന്ന അപേക്ഷകളുമായി എത്തിയ ഷാനിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്ത് വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി അറിയുകയാണ് ഉണ്ടായത്.

ജോലി നല്‍കുന്നതിന് കടമ്പകളേറെയാണെന്നും എന്നാല്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. അടുത്ത ക്യാബിനറ്റില്‍ ജോലിയുടെ കാര്യം ചര്‍ച്ചയ്ക്ക് വയ്ക്കാമെന്ന് മന്ത്രി ഷാനിനോട് പറഞ്ഞു. അതിനായി ഫോട്ടോയും അപേക്ഷയും സ്വീകരിക്കുകയും ചെയ്തു.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് വച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ് ഷാന് ഇരുകാലുകളും നഷ്ടമായത്. ഉമ്മയും ഷാനും മാത്രമാണുള്ളത്. ഉമ്മയ്ക്ക് കിട്ടുന്നത് വാര്‍ധക്യപെന്‍ഷനും ഷാന് ലഭിക്കുന്ന വികലാംഗ പെന്‍ഷനും ഉപയോഗിച്ചാണ് ഇവരുടെ ജീവിതം കഴിഞ്ഞുപോകുന്നത്. 28 വയസുള്ള ഷാന്‍ ബി ബി എ ബിരുദധാരിയാണ്. സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിന്റെ സന്തോഷത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് ഷാന്‍ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.

ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍! കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെത...
02/02/2021

ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍! കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി : കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍, നമ്മുടെ പ്രദേശം കൈവശപ്പെടുത്തുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു എന്നാണ് അദ്ദേഹം കേന്ദ്രത്തെ പരിഹസിച്ചത്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം വരുത്തിയിരുന്നു. കര്‍ഷകരെ തടയാനായി വാളുകളും ഷീല്‍ഡുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് പറഞ്ഞാണ് പുതിയ തീരുമാനം.
പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന രീതിയിലാണ് വാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വാളുകളെക്കാള്‍ ഇരട്ടി നീളമുള്ളവയാണ് ഇവ.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.

കൊട്ടാരക്കര കില ഇ.റ്റി.സി പുതിയ ഹോസ്റ്റൽ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.കൊട്ടാരക്കര കില ഇ.റ്റി.സി യിൽ നിർമാണം പൂർത്തിയായ പുത...
30/01/2021

കൊട്ടാരക്കര കില ഇ.റ്റി.സി പുതിയ ഹോസ്റ്റൽ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.

കൊട്ടാരക്കര കില ഇ.റ്റി.സി യിൽ നിർമാണം പൂർത്തിയായ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ബഹുഃ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്‌തീൻ നിർവ്വഹിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

കേന്ദ്ര,സംസ്ഥാന സർക്കാരുകളുടേയും,കിലയുടെയും ധനസഹായത്തോടെ ഒന്നര കോടിയോളം രൂപ ചെലവിട്ടാണ് ഹോസ്റ്റൽ നിർമാണം നടത്തിയത്. രണ്ടുനിലകളിലായി ആകെ 13,000 ത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ ആകെ 25 ൽ അധികം മുറികളും, നാലുവീതം ബാത്ത് അറ്റാച്ച്ഡ് ഡബിൾ റൂമുകളും,മൂന്ന് മുതൽ അഞ്ച് വരെ ആളുകൾക്ക് താമസിക്കാൻ പാകത്തിലുള്ള ഡോർമിറ്ററികളുമുണ്ട്.അടുക്കള,സ്റ്റോർമുറി,റിക്രിയേഷൻ ഹാൾ, ഓഫീസ് മുറി,12 പൊതു ശുചിമുറികൾ എന്നിവ അനുബന്ധമായിട്ടുണ്ട്.

സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടന്ന ഹോസ്റ്റൽ നിർമാണം ബഹുഃ തദ്ദേശസ്വയംഭരണ മന്ത്രി ശ്രീ.എ.സി.മൊയ്‌തീൻ 2019 ആഗസ്റ്റിൽ കിലയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് പുനരാരംഭിച്ചത്.

നിലവിൽ ഹോസ്റ്റൽ കെട്ടിടം പരിശീലനാർത്ഥികൾക്ക് താമസിക്കാൻ പാകത്തിൽ സജ്ജമാണ്.ഹോസ്റ്റൽ നിർമാണം യാഥാർത്ഥ്യമാക്കുന്നതിന് സഹായിച്ച ബഹുഃ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ,ബഹുഃ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്‌തീൻ എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

നിർമാണത്തോട് സഹകരിച്ച കില അധികൃതർ, ഗ്രാമവികസന വകുപ്പ് അധികൃതർ,ഹോസ്റ്റൽ നിർമാണ പൂർത്തീകരണത്തിന് മേൽനോട്ടം വഹിച്ച ഇ.റ്റി.സി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.

അക്ഷര സദസ്സ് ഉൽഘാടനം നടത്തിനെല്ലിമുക്ക്‌ സ്വാതന്ത്ര്യസമര സ്മാരക വായനശാല അടുത്ത ഒരു വർഷം എല്ലാമാസവും നടത്താൻ  തീരുമാനിച്ച...
27/01/2021

അക്ഷര സദസ്സ് ഉൽഘാടനം നടത്തി

നെല്ലിമുക്ക്‌ സ്വാതന്ത്ര്യസമര സ്മാരക വായനശാല അടുത്ത ഒരു വർഷം എല്ലാമാസവും നടത്താൻ തീരുമാനിച്ച അക്ഷരസദസ്സ് മലയാളത്തിന്റെ പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത്‌ കൺവീനർ ശ്രീ S. അശോകൻ അധ്യക്ഷൻ ആയ ചടങ്ങിൽ വായനശാല സെക്രട്ടറി സി. അജയകുമാർ സ്വാഗതവും R. ശ്രീകുമാർ നന്ദിയും പറഞ്ഞു. കീഴാളൻ എന്ന സ്വന്തം കവിത ചൊല്ലിക്കൊണ്ട് വർത്തമാനകാല ഭാരതത്തിന്റെ കർഷക സമരത്തിൽ അക്ഷര കേരളം
അണിചേരണമെന്ന് കവി അഭിപ്രായപ്പെട്ടു.

26/01/2021

ഞെട്ടയിൽ കലങ്ങുഭാഗം മാലിന്യകുഭാരമാകുന്നു

കുണ്ടറ : ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് CITU കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ വാഹന പ്രചരണജാഥക്ക്...
25/01/2021

കുണ്ടറ : ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് CITU കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ വാഹന പ്രചരണജാഥക്ക് കുണ്ടറ മൂക്കടയിൽ സ്വീകരണം നൽകി

ഇന്ധനവില ഇന്ന്‌ വീണ്ടും കൂട്ടി .  ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.ഈ മാസംഇത്‌ ആറാം തവണയാണ്‌ വില കൂട്ടുന്നത്‌...
23/01/2021

ഇന്ധനവില ഇന്ന്‌ വീണ്ടും കൂട്ടി . ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.ഈ മാസംഇത്‌ ആറാം തവണയാണ്‌ വില കൂട്ടുന്നത്‌.

ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഒരുലിറ്റിർ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.61 രൂപയുമാണ് കൂട്ടിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നുശേഷം ഇതുവരെ പെട്രോളിന് 14.53 രൂപ വർധിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴിൽ പദ്ധതിയിൽ കേരള ബാങ്കുവഴി ഉറപ്പാക്കിയത് 10,453 തൊഴിലവസരം. ഇതിനായി 222.54 കോ...
22/01/2021

സംസ്ഥാന സർക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴിൽ പദ്ധതിയിൽ കേരള ബാങ്കുവഴി ഉറപ്പാക്കിയത് 10,453 തൊഴിലവസരം. ഇതിനായി 222.54 കോടി രൂപ വായ്‌പയായി വിതരണം ചെയ്‌തു. 13 ജില്ലകളിലായി 3377 പേർക്കുകൂടി അധികം അവസരമൊരുക്കി. കൊല്ലം ജില്ലയിൽ 1088 പേർക്ക് സംരംഭങ്ങൾവഴി വരുമാനം ഉറപ്പാക്കി

21/01/2021
എക്കാലവും കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനൊപ്പം നിന്ന കലാകാരനെയാണ്‌ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ വേർപാടിലൂടെ നഷ്‌ടമായത്‌.മ...
20/01/2021

എക്കാലവും കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനൊപ്പം നിന്ന കലാകാരനെയാണ്‌ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയുടെ വേർപാടിലൂടെ നഷ്‌ടമായത്‌.
മലയാള സിനിമാസ്വാദകരുടെ സ്‌നേഹഭാജനമായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി. അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത പശ്‌ചാത്തലത്തിൽനിന്ന്‌ യാദൃച്ഛികമായാണ്‌ അദ്ദേഹം സിനിമയിലെത്തിയത്‌. ‌ 76 വയസ്സിലാണ്‌ ആദ്യമായി ദേശാടനം എന്ന സിനിമയിൽ അഭിനയിച്ചത്‌. ദേശാടനവും കല്യാണരാമനും അടക്കം മലയാളത്തിലും തമിഴിലുമായി ഇരുപതിലധികം സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തച്‌ഛനായി. തമിഴിൽ കമൽഹാസനൊപ്പം പമ്മൽ കെ സംബന്ധം, മമ്മൂട്ടിക്കും അജിത്തിനുമൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ മികച്ച സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.

എക്കാലത്തും സിപിഐ എമ്മുമായി ആഴത്തിലുള്ള ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളി സങ്കേതമായിരുന്നു. എ കെ ജി അടക്കമുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കളുമായി അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. സഖാക്കൾ ഒളിവിൽ കഴിയുമ്പോൾ എതിരാളികളിൽനിന്ന്‌ അവരെ സംരക്ഷിക്കാൻ സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനമാണ്‌ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി നടത്തിയത്‌. അന്ന് സ. എകെജി അയച്ച കത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സൂക്ഷിച്ചുവെച്ചിരുന്നു.

അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പു...
20/01/2021

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അപര്യാപ്തമാണെന്നും മിക്ക ഫോറങ്ങളിലും അപേക്ഷകന്‍ എന്നു മാത്രമേ കാണുന്നുള്ളൂ എന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലിംഗ നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകന്‍/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഉണ്ടാക്കുകയും അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം കൊടുക്കുകയും ചെയ്യുന്ന കേരളത്തില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ അപേക്ഷകളില്‍ മാറ്റം വരുത്താമെന്ന് കണ്ടെത്തിയിരുന്നു. 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടി അപേക്ഷ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരം അർണബ് ഗോസ്വാമി‌ മുൻക്കൂട്ടി അറിഞ്ഞത്‌ അന്വേഷിക്കണം. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ ...
20/01/2021

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരം അർണബ് ഗോസ്വാമി‌ മുൻക്കൂട്ടി അറിഞ്ഞത്‌ അന്വേഷിക്കണം. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം വെടിഞ്ഞ് മറുപടി പറഞ്ഞേ തീരൂ. വ്യാജ ടിആർപി , ബാലാകോട്ട്‌, പുൽവാമ എന്നിവയില്‍ ഗുരുതര ചോദ്യമുയർത്തുന്നതാണ്‌ മുംബൈ പൊലീസിന്റെ കുറ്റപത്രം.
- സ. സീതാറാം യെച്ചൂരി

കേരളത്തിൽ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തു...
20/01/2021

കേരളത്തിൽ രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളം 12 ബോക്‌സ് , കോഴിക്കോട് ഒന്‍പതും ,ലക്ഷ്വദീപ് ഒന്ന് എന്നിങ്ങനെയാണ് വാക്സിനുകൾ എത്തുക.

രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.
ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും.

19/01/2021

ചിറ്റുമല ബ്ലോക്ക്‌ പ്രസിഡന്റ് ജയദേവി ടീച്ചറുടെ പെൺകരുത്തിന്റെ വിജയഗാഥ

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. രണ്ടാം ഇന്നിംഗ്സില്‍ 328 റണ്‍സ് വിജയലക്...
19/01/2021

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. രണ്ടാം ഇന്നിംഗ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ്മയൊഴിച്ച് നാല് മുന്‍നിര ബാറ്റ്സ്മാന്മാരും അര്‍ധ സെഞ്ചുറി നേടി. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 56 റണ്‍സെടുത്തു പുറത്തായി.

ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.

വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയിച്ചത് . ഋഷഭ് പന്തിന്റെ ഉജ്വലമായ ഇന്നിഗ്സും(85) വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്.

12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ്  സമ്മാനം ലഭിച്ച...
19/01/2021

12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന്‌  കൂട്ടിയത്‌.  ജനുവരിയിൽ ഇത്‌ മൂന്നാ...
19/01/2021

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന്‌ കൂട്ടിയത്‌. ജനുവരിയിൽ ഇത്‌ മൂന്നാംതവണയാണ്‌ വില കൂട്ടുന്നത്‌. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു.

കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

18/01/2021

കോവിഡ് കാലം മുതൽ സമൂഹത്തെ പ്രതിഫലമില്ലാതെ സേവിക്കുന്ന പോലീസ് വോളന്റിയർമാർ

17/01/2021

K S T A കൊല്ലം ജില്ലാ സമ്മേളനം

Address

Mukkada
Kundara

Telephone

+918547450997

Website

Alerts

Be the first to know and let us send you an email when Vilambaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vilambaram:

Share


Other Media/News Companies in Kundara

Show All