Insightpublica

Insightpublica publishing, kindling the unrest! It's more than just Publishing
(77)

09/12/2023
ഓഷോ ധ്യാനോത്സവം
28/11/2023

ഓഷോ ധ്യാനോത്സവം

21/11/2023

ഒരു അവസ്ഥാവിശേഷത്തെ മനസ്സിലാക്കാനുള്ള ഇച്ഛയെ അതിനെ മൗലികമായി മാറ്റിത്തീർക്കാനുള്ള ഇച്ഛയുമായി കൂട്ടിയിണക്കുന്ന ചിന്ത വിസ്‌ഫോടകമായ ഒരു പ്രയോഗമാണ്. മാർക്സിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘നിലനിൽക്കുന്നതിനെയൊക്കെ നിർദ്ദയം വിമർശിക്കുന്ന’ അതിന്റെ പ്രഹരശേഷിക്ക് ആയുസ്സൊടുങ്ങുന്നില്ല. ഒരു കാലഘട്ടത്തിന്റെ ചട്ടക്കൂടിൽ അത് അന്ത്യവിശ്രമം കൊള്ളുന്നില്ല. നൂറ്റാണ്ടുകൾക്കിപ്പുറത്തേക്ക് നീളുന്ന മരണാനന്തര ജീവിതമുണ്ട്, മാർക്സിന്. ‘മാർക്സ് വായനകൾ’ ഈ ജീവിതവുമായുള്ള വിനിമയങ്ങളാണ്. ഒരു സമൂഹക്രമത്തിനുള്ളിൽ ‘സമ്പത്ത് വർദ്ധിക്കുന്ന അതേ അളവിൽ സങ്കടങ്ങളും വർദ്ധിക്കുന്നുണ്ടെങ്കിൽ അവിടെ എന്തോ ചീഞ്ഞുനാറുന്നുണ്ട്’ എന്ന ലളിതമായ അറിവിലെ ദീപ്തമായ നീതിബോധമാണ് മാർക്സിന്റെ ചിന്തയെ സമകാലികമാക്കുന്നത്. ഈ പുസ്തകത്തിലുള്ളത് മാർക്സിലേക്ക് മടങ്ങാനോ മാർക്സിൽ നിന്നും മടങ്ങാനോ ഉള്ള ആഹ്വാനങ്ങളല്ല. മറിച്ച്, മാർക്സിനോട് ‘മുഖാമുഖം’ സംസാരിക്കാനുള്ള ശ്രമങ്ങളാണ്. "
മാർക്സ് വായനകൾ ( പുതിയ പതിപ്പ് )
എഡിറ്റർ : ടി.വി.മധു
കവർ രൂപകൽപ്പനയും ചിത്രങ്ങളും : കെ. കെ. മുഹമ്മദ്‌

ഹാർഡ് ബൗണ്ട്
848 പേജുകൾ
കമനീയമായ നിർമ്മാണം
മുഖവില : Rs 1300
ഇപ്പോൾ : Rs 1000 ( തപാൽ സൗജന്യം )

പഠനങ്ങൾ :
ഉദയകുമാർ
വി. സി. ശ്രീജൻ
സുനിൽ പി. ഇളയിടം
വി. സനിൽ
രാജൻ ഗുരുക്കൾ
സി. എസ്. വെങ്കിടേശ്വരൻ
കെ. എൻ. ഗണേശ്‌
പി. പവിത്രൻ
കെ. എസ്. മാധവൻ
സച്ചിദാനന്ദൻ
ആർ. രാംകുമാർ
കെ. ടി. റാംമോഹൻ,& അബിത രാമകൃഷ്ണൻ

ദീർഘ സംഭാഷണങ്ങൾ
മേരി. ഇ. ജോൺ/മിനി സുകുമാർ
ബി. രാജീവൻ/പി. പി. മുഹമ്മദലി
ഗീത കപൂർ/അമിത് പരമേശ്വരൻ, രാഹുൽ ദേവ്
പ്രഭാത് പട്നായിക്/സാത്യകി റോയ്
നിസാർ അഹമ്മദ്/ടി. വി. മധു

പഠനങ്ങൾ (പരിഭാഷ)

ടെറി ഈഗ്ൾട്ടൻ
സ്ലാവോയ് സിസെക്ക്
ഗോർഗ്യോ അഗംബെൻ
ഹെൻറി ലഫെബെർ
കാൾ പോപ്പർ
ലൂയി അൽത്ത്യൂസർ
ഴാക് ദെറീദ
അന്തോണിയോ നെഗ്രി

പരിഭാഷകർ
എം. വി. നാരായണൻ
കെ. എം. അനിൽ
സി. എസ്. ശ്രീകാന്ത്
പി. പി. ഷാനവാസ്
കോശി തരകൻ
കെ. എസ്. രഞ്ജിത്
പി. പി. മുഹമ്മദലി

publishing, kindling the unrest!

"Unlock your creative potential!Join our dynamic team at Insightpublica as we seek passionate designers and meticulous s...
14/11/2023

"Unlock your creative potential!
Join our dynamic team at Insightpublica as we seek passionate designers and meticulous sub-editors.Apply now and be part of crafting stories that leave a lasting impression.
"

02/11/2023

publishing, kindling the unrest!

Sue, a gentle dinosaur, managed to survive the great event that wiped out entire dinosaur species. However, she lost her...
27/10/2023

Sue, a gentle dinosaur, managed to survive the great event that wiped out entire dinosaur species. However, she lost her home and her friends, and is now leading a lonely life. Lily helps Sue find her way back to her old home.
The story helps kids think through situations of change and of loss. Written by an eight year old, it feels relatable and simple enough for young kids to understand the role friends play in supporting each other to move forward. The colorful illustrations will help our younger readers connect more with the story

ഇന്ത്യൻ നവോത്ഥാനത്തിന്റെ അടിയടരുകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വ്യത്യസ്തമായ വിചാര ലോകം തുറക്കുന്ന എം.എൻ റോയിയുടെ സവിശേഷമായ ...
22/10/2023

ഇന്ത്യൻ നവോത്ഥാനത്തിന്റെ
അടിയടരുകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന
വ്യത്യസ്തമായ വിചാര ലോകം തുറക്കുന്ന
എം.എൻ റോയിയുടെ സവിശേഷമായ ഗ്രന്ഥം. നവോത്ഥാനത്തിന്റെ പാരമ്പര്യ ചരിത്ര നോട്ടത്തെ പിൻപറ്റാത്ത മൗലികമായ അന്വേഷണം.

സംഗീതത്തിന്റെ മാസ്മരികതയിൽ മനം മയങ്ങി, രചനാ വൈഭവത്തിന്റെ വേരുകൾ തേടി, ആലാപനത്തിന്റെ ഭാവ തീവ്രതയിൽ മുഴുകി സിനിമ എന്ന കലയെ...
19/10/2023

സംഗീതത്തിന്റെ മാസ്മരികതയിൽ മനം മയങ്ങി, രചനാ വൈഭവത്തിന്റെ വേരുകൾ തേടി, ആലാപനത്തിന്റെ ഭാവ തീവ്രതയിൽ മുഴുകി സിനിമ എന്ന കലയെ കണ്ടറിഞ്ഞ്
എഴുതിയ കുറിപ്പുകൾ...

സൗഹൃദവും  പ്രണയവും രതിയും കുടുംബവും  എല്ലാം ശരിയായ ദിശകളിലുള്ള  ബന്ധങ്ങളിൽ  നിന്നും  ഉരുത്തിരിഞ്ഞ്  വരേണ്ടവയാണ്.  ഇവയത്ര...
02/10/2023

സൗഹൃദവും പ്രണയവും രതിയും കുടുംബവും എല്ലാം ശരിയായ ദിശകളിലുള്ള ബന്ധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വരേണ്ടവയാണ്. ഇവയത്രയും സമൂഹം നിർമ്മിച്ച ചട്ടക്കൂടുകൾക്കകത്ത് ഒതുക്കി കാണുന്ന നിലവിലുള്ള കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് ഒരു ചിന്താമണ്ഡലം വികസിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാധാന്യം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായ വിശകലനങ്ങളുടെയും നിരീക്ഷണങ്ങളുടെയും പോരായ്മ ഇതിനെ പരിമിതപ്പെടുത്തുന്നു. അത്തരമൊരു കാഴ്ചപ്പാടിന്റെ വിശാലമായ ഭൂമികയിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ഈ പുസ്തകത്തിലെ വിഷയങ്ങൾ തീർച്ചയായും പ്രയോജനപ്പെടും.

-ഡോ. സുനിധരൻ സി.എസ്.
(മാനസിക ആരോഗ്യ വിദഗ്ധൻ)

സിനിമയുടെ സാങ്കേതികതലം, തിരക്കഥയുടെ രീതിശാസ്ത്രം, ചലച്ചിത്രചരിത്രം, ചലച്ചിത്രസിദ്ധാന്തങ്ങളുടെ പ്രസക്തി, ആസ്വാദനത്തിന്റെ ...
29/09/2023

സിനിമയുടെ സാങ്കേതികതലം, തിരക്കഥയുടെ രീതിശാസ്ത്രം, ചലച്ചിത്രചരിത്രം, ചലച്ചിത്രസിദ്ധാന്തങ്ങളുടെ പ്രസക്തി, ആസ്വാദനത്തിന്റെ നിരൂപണത്തിന്റെയും വ്യതിരിക്തമാനങ്ങൾ, സാഹിത്യം ഉൾപ്പടെയുള്ള ഇതര മാധ്യമങ്ങളുമായി സിനിമയ്ക്കുള്ള ബന്ധം, സിനിമയുടെ രാഷ്ട്രീയം എന്നിങ്ങനെ വിവിധ തലങ്ങളെക്കുറിച്ച് സമഗ്രമായ അറിവു നൽകുന്ന ഗ്രന്ഥങ്ങൾക്ക് ചലച്ചിത്രപഠനത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. സിനിമയെന്ന നിർമ്മിത കാഴ്ചയെ ചരിത്രം കൊണ്ട് അടയാളപ്പെടുത്താനും സാങ്കേതികമായി സമീപിക്കാനും രാഷ്ട്രീയമായി വായിക്കാനും സ്വതന്ത്രമായി ആസ്വദിക്കാനും പ്രേരണയും ഊർജവും നൽകുന്ന ഗ്രന്ഥങ്ങൾ അനിവാര്യമാണ് എന്ന ചി ന്തയിൽ നിന്നാണ് 'ചലച്ചിത്രവിജ്ഞാനം' എന്ന ഈ ഗ്രന്ഥ ത്തിന്റെ പിറവി. മുകളിൽ സൂചിപ്പിച്ച വ്യത്യസ്ത മേഖലകളെ അക്കാദമികമായി സമീപിക്കാനുതകുന്ന സഹായകഗ്രന്ഥം എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അധ്യാപകർക്കും ചലച്ചിത്രപഠിതാക്കൾക്കും ഒരുപോലെ പ്രയോജന കരം.

**മറവി ഓർമ്മ**ശാസ്ത്രവും ജീവിതവുംഉള്ളിൽ കടന്നതൊന്നും ഡിലീറ്റു ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിര...
13/09/2023

**മറവി ഓർമ്മ**

ശാസ്ത്രവും ജീവിതവും
ഉള്ളിൽ കടന്നതൊന്നും ഡിലീറ്റു ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ. കാലത്തെഴുന്നേറ്റു പത്രം നിവർത്തുമ്പോൾ അക്ഷരങ്ങളെല്ലാം ഉള്ളിൽനിന്നും എന്നെന്നേക്കുമായി പറന്നകന്നു പോയിരിക്കുന്നു എന്നു ഞെട്ടലോടെ തിരിച്ചറിയുന്നവർ. നൂറു ബില്യൺ ന്യൂറോണുകളും അവയ്ക്കിടയിലെ എണ്ണമറ്റ ജൈവസന്ദേശങ്ങളും തീർക്കുന്ന മഹാവിസ്മയങ്ങളെക്കുറിച്ചുള്ള തികച്ചും നൂതനമായൊരു വായനാനുഭവം.

**മസ്തിഷ്കത്തിലെ കളിയച്ഛൻ**

മനുഷ്യമസ്തിഷ്കമെന്ന മഹാവിസ്മയം. നൂറു ബില്യൺ നൂറോണുകൾ, അവയ്ക്കിടയിലെ നിരന്തരമായ ജൈവസന്ദേശപ്രവാഹങ്ങൾ. ദശലക്ഷം ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി. പകൽക്കിനാവിൽ മയങ്ങിയിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷ ങ്ങളോട് പ്രതികരിക്കാനുള്ള നിതാന്തജാഗ്രത. പത്രത്താളുകളിൽ കാണുന്ന ഒരു സുഡോക്കുകളം പൂരിപ്പിക്കാനായി ഇന്ധനശേഖരത്തിന്റെ തൊണ്ണുറുശതമാനവും കത്തിച്ചുകളയാനുള്ള സേവന സന്നദ്ധത. മനുഷ്യനായിരിക്കുക എന്നത് എത്ര മഹത്തായ അനുഭവമാണ് എന്നോർമ്മിപ്പിക്കുന്ന
ശാസ്ത്രനിരീക്ഷണങ്ങളുടെ സമാഹാരം

The allure of Sreelakshmi Rijesh’s poetry extends beyond her young age, encompassing her boundless imagination and audac...
12/09/2023

The allure of Sreelakshmi Rijesh’s poetry extends beyond her young age, encompassing her boundless imagination and audacious spirit, which she skillfully weaves into her lines. Fearless and unrestrained by literary conventions, she embarks on uncharted poetic expeditions, masterfully threading words into emotive tapestries that resonate with readers of diverse age groups.

പത്ത് മക്കളുണ്ടായിട്ടും കുന്നിൻ മുകളിലെ ഒരു കുടിലിൽ ഒറ്റയ്ക്ക് കഴിയുന്ന അപ്പൂപ്പനും അമ്മൂമ്മയും. അവരുടെ ജീവിതത്തിലേക്ക് ...
11/09/2023

പത്ത് മക്കളുണ്ടായിട്ടും കുന്നിൻ മുകളിലെ ഒരു കുടിലിൽ ഒറ്റയ്ക്ക് കഴിയുന്ന അപ്പൂപ്പനും അമ്മൂമ്മയും. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അംഗവൈകല്യമുള്ള ഒരു പതിനാറുകാരൻ. ഭരത് മൂസ! മൂസയുടെ വരവോടെ വൃദ്ധദമ്പതികളുടെ ജീവിതം അതിശയകരമായ വിധം മാറുകയാണ്. സമ്പത്ത് സന്തോഷം കൊണ്ടുവരുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ തിരിച്ചു വരുന്നു.
അപ്പൂപ്പന്റെ കൊച്ചു മക്കൾക്കൊപ്പം ചേർന്ന് ഭരത് മൂസ നടത്തുന്ന അതിശയകരമായ സാഹസങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകൾ!
ഇംഗ്ലീഷിലും മലയാളത്തിലും!!

സമകാലിക കവിതകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകം. നൂറിലേറെ പുതുകവികളെയും കവിതകളെയും  സൂ...
09/09/2023

സമകാലിക കവിതകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകം. നൂറിലേറെ പുതുകവികളെയും കവിതകളെയും സൂക്ഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കുന്നു. പുതുകവിതയുടെ ബഹുമുഖമായ സവിശേഷതകളെ തിരിച്ചറിയാൻ ശ്രമിക്കുന്നവർക്ക് സമഗ്രമായ വായനാനുഭവം നൽകുന്ന ഏറ്റവും പുതിയ പുസ്തകം.

ആധുനിക ശാസ്ത്രത്തെയും മന:ശാസ്ത്രത്തെയും ഒപ്പം തത്ത്വശാസ്ത്രത്തെയും ചേർത്തുകൊണ്ട് മനുഷ്യജീവിതത്തെ സന്തുഷ്ടകരമാക്കാനുള്ള പ...
08/09/2023

ആധുനിക ശാസ്ത്രത്തെയും മന:ശാസ്ത്രത്തെയും ഒപ്പം തത്ത്വശാസ്ത്രത്തെയും ചേർത്തുകൊണ്ട് മനുഷ്യജീവിതത്തെ സന്തുഷ്ടകരമാക്കാനുള്ള പുതുവഴികളാണ് നവനാസ്തികത വിശദീകരിക്കുന്നത്. തുറന്ന മതവിമർശനം ചരിത്രപരവും വസ്തുനിഷ്ഠവുമാണ്. അതു മനുഷ്യവംശത്തിന്റെ നിലനില്പിനു വേണ്ടിയുള്ളതാണ്. നവനാസ്തികത അതുകൊണ്ടു തന്നെ ഭാവിയുടെ പ്രതീക്ഷയാണ്.

എല്ലാം തുറന്നുകാട്ടുന്ന മാധ്യമലോകത്തിന്റെ പൊയ്മുഖങ്ങൾ ഈ ഗ്രന്ഥം തുറന്നു കാട്ടുന്നു. സൃഷ്ടിയും സംഹാരവും നടത്താൻ കെല്പുള്ള...
07/09/2023

എല്ലാം തുറന്നുകാട്ടുന്ന മാധ്യമലോകത്തിന്റെ പൊയ്മുഖങ്ങൾ ഈ ഗ്രന്ഥം തുറന്നു കാട്ടുന്നു. സൃഷ്ടിയും സംഹാരവും നടത്താൻ കെല്പുള്ളവരാണ് പത്രക്കാർ എന്നതുകൊണ്ടാവാം ഈ കാപട്യങ്ങളെ തുറന്നുകാട്ടാൻ ആരും തുനിഞ്ഞിറങ്ങാറില്ല. മധുവൈപ്പന എന്ന പത്രപ്രവർത്തകൻ അല്പം പോലും സങ്കോചമില്ലാതെ ആ ദൗത്യം ഇവിടെ നിർവഹിക്കുകയാണ്.
ഫോർത്ത് എസ്‌റ്റേറ്റിന്റെ കാപട്യങ്ങൾ അനാവരണം ചെയ്യുന്ന സ്‌ഫോടനാത്മകമായ രചന.

ആധുനികതയെ, പാശ്ചാത്യആധുനികതയായി മാത്രം മനസ്സിലാക്കിപ്പോരുന്ന ധൈഷണികദാസ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ...
06/09/2023

ആധുനികതയെ, പാശ്ചാത്യ
ആധുനികതയായി മാത്രം മനസ്സിലാക്കിപ്പോരുന്ന ധൈഷണികദാസ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകം. അതോടൊപ്പം കീഴാളമായ ആധുനികതയെ തിരിച്ചറിയുകയും കൊളോണിയൽ ചരിത്രബോധത്തെ ചിന്താപരമായി മറികടക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധതയുടെ പ്രകാശനം കൂടിയാണ് ഈ പുസ്തകം.

05/09/2023

എമേർജിംഗ് പോയട്രിയെ പരിചയപ്പെടുത്തുന്ന മലയാള ത്തിലെ പ്രഥമ പുസ്തകം, മലയാളകവിത ലോകകവിതയുടെ ഭാവുകത്വത്തെ സ്വാധീനിക്കുമെന്ന പ്രത്യാശ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നു. ഭാവി കവിതയുടെ ഭാവുകത്വമാണ് എമർജിംഗ് പോയട്രി. അതിന്റെ പ്രകടനപത്രികയായി മാറിയ വിലപ്പെട്ട ഗ്രന്ഥം.

publishing, kindling the unrest!

04/08/2023

മിത്തും യാഥാർഥ്യവും
നവോത്ഥാനവും പുനരുത്ഥാനവും
തമ്മിലുള്ള യുദ്ധത്തിൽ
*മലയാളികളേ നിങ്ങൾ ഏതു ചേരിയിൽ?*
നവോത്ഥാന മൂല്യങ്ങൾക്കായ് ആയുധമണിയൂ..
*ഇൻസൈറ്റ് പബ്ലിക്കയുടെ 10 നവോത്ഥാന പുസ്തകങ്ങൾ*
*10 നവോത്ഥാന ആയുധങ്ങൾ*................
1400രൂപ മുഖവില വരുന്ന നവോത്ഥാന പരമ്പര (പത്ത് പുസ്തകങ്ങൾ) ഇപ്പോള്‍ തപാല്‍ ചാര്‍ജ് ഉള്‍പ്പടെ 1000 രൂപയ്ക്ക് ലഭിക്കുന്നു.
കോപ്പികൾ‍ ആവശ്യമുള്ളവർ‍ "നവോത്ഥാന പരമ്പര" എന്ന് ടൈപ്പ് ചെയ്ത് വിലാസം 9400737475 എന്ന നമ്പറിലേക്ക് എസ്.എം.എസ്/വാട്സ്ആപ് ചെയ്യുക.

publishing, kindling the unrest!

You can also follow on Instagram to see more.
04/07/2023

You can also follow on Instagram to see more.

ആർട് കഫേ: കലാസംസാരംകലാവിമർശവും മലയാളവും
12/04/2023

ആർട് കഫേ: കലാസംസാരം

കലാവിമർശവും മലയാളവും

ഹാപ്പിനസ് കഫേ: വാഗ്ഭടാനന്ദംആമുഖം: ഒ.പി.സുരേഷ്അദ്ധ്യക്ഷൻ: ദേവേശൻ പേരൂർ
12/04/2023

ഹാപ്പിനസ് കഫേ: വാഗ്ഭടാനന്ദം

ആമുഖം: ഒ.പി.സുരേഷ്
അദ്ധ്യക്ഷൻ: ദേവേശൻ പേരൂർ




സമാപന സമ്മേളനംസ്വാഗതം: സുമേഷ് ഇൻസൈറ്റ്അധ്യക്ഷൻ: ഡോ.എം.വി.നാരായണൻ (വൈസ് ചാൻസലർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള ...
11/04/2023

സമാപന സമ്മേളനം
സ്വാഗതം: സുമേഷ് ഇൻസൈറ്റ്
അധ്യക്ഷൻ: ഡോ.എം.വി.നാരായണൻ (വൈസ് ചാൻസലർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള കലാമണ്ഡലം)
ഉദ്‌ഘാടനം: പി.എ.മുഹമ്മദ് റിയാസ് (ബഹു. ടൂറിസം പൊതു മരാമത്ത് വകുപ്പ് മന്ത്രി)
മുഖ്യാതിഥി: മല്ലിക സാരാഭായ് (ചാൻസലർ , കേരളകലാമണ്ഡലം )
സാന്നിധ്യം: രതീഷ് സി നായർ (കോൺസുലേറ്റർ, റഷ്യൻ ഹൗസ്)
ജയപ്രകാശ് കുളൂർ
കെ അജിത
രേഖാ രാജ്
നസീമ ഇൻസൈറ്റ്
അഡ്വ. സി.ടി.അനിൽകുമാർ
നന്ദി : ദിലീപ് രാജ്

Book Releaseപെൺ ജിപ്സികളുടെ ജീവിതകാലം - യമReleased by Mallika SarabhaiReceived by O P Suresh
11/04/2023

Book Release
പെൺ ജിപ്സികളുടെ ജീവിതകാലം - യമ

Released by Mallika Sarabhai
Received by O P Suresh

Book Releaseഅ-’അമ്മ - രേഖാ രാജ് Released by Mallika SarabhaiReceived by K. Ajitha
11/04/2023

Book Release

അ-’അമ്മ - രേഖാ രാജ്

Released by Mallika Sarabhai
Received by K. Ajitha

ഇൻസൈറ്റ് പബ്ലിക്ക പുനപ്രസിദ്ധീകരിച്ച 100 റഷ്യൻ പുസ്തകങ്ങളുടെ പ്രകാശനംReleased by P.A.Muhammed RiyasReceived by Jayapraka...
11/04/2023

ഇൻസൈറ്റ് പബ്ലിക്ക പുനപ്രസിദ്ധീകരിച്ച 100 റഷ്യൻ പുസ്തകങ്ങളുടെ പ്രകാശനം

Released by P.A.Muhammed Riyas
Received by Jayaprakash Kuloor

അനിത ഷെയ്ഖ് & ടീം
11/04/2023

അനിത ഷെയ്ഖ് & ടീം

കലാസംസാരംഫോട്ടോഗ്രാഫി- ഒരാമുഖം: രാമു അരവിന്ദൻ
11/04/2023

കലാസംസാരം

ഫോട്ടോഗ്രാഫി- ഒരാമുഖം: രാമു അരവിന്ദൻ


-കലാസംസാരം-സിനിമ കാണുമ്പോൾമുരളീധരൻ തറയിൽ, സി.എസ്. വെങ്കിടേശ്വരൻ, ദിലീപ് രാജ്
11/04/2023

-കലാസംസാരം-

സിനിമ കാണുമ്പോൾ
മുരളീധരൻ തറയിൽ, സി.എസ്. വെങ്കിടേശ്വരൻ, ദിലീപ് രാജ്

Address

Nadakkavu
Kozhikode
673011

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919400737475

Alerts

Be the first to know and let us send you an email when Insightpublica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insightpublica:

Videos

Share

Category