CPIM Manarcad East LC

  • Home
  • CPIM Manarcad East LC

CPIM Manarcad East LC Political Party

23/06/2023

FB-570747345232252-0-Abz-FHN_V1gYMG05

ചെറുത്തുനിൽപ്പിന്റെ ചരിത്രത്തിന് അവസാനങ്ങളില്ല. അത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണവർഗത്തിന്റെ വർഗീയ അജണ്ടകൾ ഇന്ത്യൻ ജനാധ...
02/03/2023

ചെറുത്തുനിൽപ്പിന്റെ ചരിത്രത്തിന് അവസാനങ്ങളില്ല. അത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണവർഗത്തിന്റെ വർഗീയ അജണ്ടകൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന പുതിയ കാലത്ത് പോരാട്ടങ്ങളുടെ ചരിത്ര ദൗത്യമേറ്റെടുത്ത് ഷൊർണൂരും കേരളം നയിക്കുന്ന ജനകീയ സമരത്തിൽ അണിനിരക്കുകയാണ്.
ജനകീയ പ്രതിരോധ ജാഥയെ ഷൊർണൂർ ചെറുപ്പുളശ്ശേരി ഊഷ്മളമായി വരവേറ്റു.

02/03/2023
02/03/2023

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ,
വർഗീയതയ്‌ക്കെതിരെ ജനകീയപ്രതിരോധ ജാഥ

02/03/2023
01/03/2023

നിലമ്പൂർ ആയിഷയെ ജനകീയ പ്രതിരോധ ജാഥയിൽ ജാഥാ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു. സാമൂഹ്യ ഇടങ്ങൾ സ്ത്രീക്ക് നിഷിദ്ധമായിരുന്ന കാലത്ത് ഒരാൾ നാടകത്തിലേക്കും സിനിമയിലേക്കും കടന്നുവന്നത് എന്തുമാത്രം പൊള്ളുന്ന കനലുകളിൽ ചവിട്ടിയായിരിക്കുമെന്ന് ഊഹിക്കാൻ ഇന്ന് നമുക്ക് സാധിക്കുമോ. ആ ത്യാഗജീവിതമാണ് നിലമ്പൂർ ആയിഷ. സ്ത്രീകൾ പുറത്തിറങ്ങാത്ത കാലത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലടക്കം സജീവമായ വിപ്ലവ വീറാണ് നിലമ്പൂർ ആയിഷ. നാടകങ്ങളിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കുകയെന്നായിരുന്നു ലക്ഷ്യം. കലാ കായിക സാംസ്കാരിക രംഗത്തെ നിരവധിയനവധി പേരാണ് ജനകീയ പ്രതിരോധ പോരാട്ടത്തിൽ അണിനിരക്കുന്നത്.

*സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന*_______________________ഗാര്‍ഹിക - വാണിജ്യ - പാചക വാതക ...
01/03/2023

*സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന*
_______________________
ഗാര്‍ഹിക - വാണിജ്യ - പാചക വാതക സിലിണ്ടറുകള്‍ക്ക്‌ വീണ്ടും വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‌ 49 രൂപ വില വര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ്‌. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 410 രൂപയായിരുന്ന സിലിണ്ടറിനാണ്‌ ഇപ്പോള്‍ ഈ വിലയില്‍ എത്തിയിരിക്കുന്നത്‌. അടുപ്പ്‌ പുകയാത്ത നിലയിലേക്ക്‌ രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. 8 വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ്‌ വര്‍ദ്ധിപ്പിച്ചത്‌. ഈ വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെ തന്നെ ബാധിക്കുന്നതാണ്‌.
വാണിജ്യ സിലിണ്ടറിന്‌ 351 രൂപയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഇതോടെ പുതിയ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന ചെറുകിട വ്യാപാരികളെയാണ്‌ നേരിട്ട്‌ ഏറ്റവും ദോഷകരമായി ബാധിക്കുക. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, കുടുംബശ്രീ ഹോട്ടലുകള്‍ എന്നിവയെ ഇത്‌ കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലകയറ്റത്തിലേക്കാണ്‌ ഇത്‌ നയിക്കുക. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെ ജീവിത ചിലവ്‌ വന്‍തോതില്‍ ഉയരുന്നതിനും ഇത്‌ ഇടയാക്കും.
പെട്രോളിന്‌ വില വര്‍ദ്ധിപ്പിച്ച്‌ നേടിയ തുക കോര്‍പ്പറേറ്റുകള്‍ക്ക്‌ നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനും ഉപയോഗിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയായി പണം ഇല്ലെന്ന്‌ പറഞ്ഞ്‌ എല്ലാ സബ്ബ്‌സിഡികളും ഇല്ലാതാക്കുന്നതിനും തൊഴിലുറപ്പ്‌ പദ്ധതി ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്യുന്ന നടപടിയിലൂടെ ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിനുപുറമെയാണ്‌ കൂനിന്‍മേല്‍ കുരു എന്നപോലെ പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചത്‌. കേന്ദ്ര അവഗണനയെ തുടര്‍ന്ന്‌ ഏറെ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ കേരളം രണ്ട്‌ രൂപ സെസ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ തെരുവിലിറങ്ങിയ യുഡിഎഫ്‌ നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട്‌ എന്താണെന്ന്‌ വ്യക്തമാക്കണം.
പാചക വാതക വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നത്‌ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വമ്പിച്ച ജനകീയ പ്രതിഷേധം ഉയര്‍ത്തണം.

ബിജെപിയുടെ ജനദ്രോഹ നിലപാടുകളെ  വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാർ കേരളത്തെ അവഗണിച്ചു കൊണ്ടിരിക്...
28/02/2023

ബിജെപിയുടെ ജനദ്രോഹ നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാർ കേരളത്തെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. വർഗീയത ആളിക്കത്തിച്ച് രാജ്യത്തെ അപകടകരമായ ഏക സംസ്കാരത്തിലേക്ക് എത്തിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിനെതിരെ സമരകേരളം അണിചേരുകയാണ്. പ്രതിരോധത്തിന്റെ കടൽ തീർത്ത് ജനകീയ പ്രതിരോധ ജാഥയെ പൊന്നാനി വരവേറ്റു.

ജനകീയ പ്രതിരോധ ജാഥ ഭാഷയുടെ ഉത്ഭവഭൂമിയിലാണ്. പുതിയ ഇന്ത്യയിൽ ഭാഷയും പ്രധാന പ്രതിരോധായുധമാണ്. ഏക രാഷ്ട്രം, ഏക വിശ്വാസം, ഏക...
28/02/2023

ജനകീയ പ്രതിരോധ ജാഥ ഭാഷയുടെ ഉത്ഭവഭൂമിയിലാണ്. പുതിയ ഇന്ത്യയിൽ ഭാഷയും പ്രധാന പ്രതിരോധായുധമാണ്. ഏക രാഷ്ട്രം, ഏക വിശ്വാസം, ഏകമതം, ഏകഭാഷ എന്ന വർഗീയതത്വത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നത്. ഭാഷ ഉൾപ്പെടെയുള്ള എല്ലാ വൈവിധ്യങ്ങളെയും റദ്ദ് ചെയ്തുകൊണ്ട് രാജ്യത്തെ തകർക്കാൻ ഒരുങ്ങുന്നവർക്കെതിരെ പ്രതിരോധത്തിന്റെ ജനസാഗരം തീർക്കുകയാണ് തിരൂർ.
ജനകീയ പ്രതിരോധ ജാഥയെ സമരാവേശത്തോടെ തിരൂർ വരവേറ്റു.

28/02/2023
27/02/2023

ഭിന്നഭിപ്രായം പറയുന്നവരെ തുറങ്കിലടയ്ക്കുന്ന രാജ്യമായി ഇന്ത്യ മാറി

സ. സി എസ് സുജാത

27/02/2023

ജാഥാ ഡയറി കോഴിക്കോട്

Address


Telephone

+18156920516

Website

Alerts

Be the first to know and let us send you an email when CPIM Manarcad East LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share