കോട്ടാത്തല വാർത്തകൾ

കോട്ടാത്തല വാർത്തകൾ love all serve alllll

കോട്ടാത്തലയിൽ കള്ളനെ കൈയോടെ പൊക്കി
11/06/2024

കോട്ടാത്തലയിൽ കള്ളനെ കൈയോടെ പൊക്കി

07/06/2024

ജനമനസ് കിഴടക്കിയ നേതാവ്
സ :EK നായനാർ ❤😄
മുഖ്യമന്ത്രിയോട് ചോദിക്കാം

05/06/2024

അവലോകനം... 🙏🏽

11/05/2024

ഭാഗവത പാരായണo📖📖
കോട്ടാത്തല അനീഷ 📖
🙏🏽🙏🏽മനോഹരം 🙏🏽🙏🏽

10/04/2024
10/04/2024

പാസ്റ്റർ അനീഷ് കാവാലം...
ചിരിക്കു... ചിന്ദിക്കു 🙏🏽🙏🏽

*കിണറിനും പറയാനുണ്ട് ചിലത്*--------------------------------------------------------------- അപ്പൂപ്പൂപ്പന്റെ കാലത്ത് കിണർ...
03/04/2024

*കിണറിനും പറയാനുണ്ട് ചിലത്*
---------------------------------------------------------------
അപ്പൂപ്പൂപ്പന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി.

അച്ഛന്റെ കാലത്ത് അത് 24 അടിവരെയായി.

പിന്നെ എന്റെ ഊഴമായിരുന്നു.
കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല!

ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ.

അതൊരു കത്തായിരുന്നു.
കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് !

"എടാ പൊട്ടാ, നിന്റെ അപ്പൂപ്പന്റെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത്. നിന്റെ അച്ഛന്റെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി.

ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു!

സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ.

കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട്,

സ്നേഹപൂർവ്വം.....
നിന്റെ കിണർ 😊"

നല്ലൊരു സന്ദേശം ആയതിനാൽ ഞാൻ നിങ്ങളിലേക്കും പകരുന്നു. നിങ്ങളും സുഹൃത്തുക്കൾക്ക് പകരുക...

കോട്ടാത്തല ശിവരാത്രി 2024🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സഹോദരി ഭാവത്തിൽ കൂടി കൊള്ളുന്നതണ്ണീർപന്തൽ അമ്മമാരുടെയും പണയിൽ ദേവിയ...
28/02/2024

കോട്ടാത്തല ശിവരാത്രി 2024
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സഹോദരി ഭാവത്തിൽ കൂടി കൊള്ളുന്നതണ്ണീർപന്തൽ അമ്മമാരുടെയും പണയിൽ ദേവിയുടേയും അനുഗ്രഹത്താൽ സമ്പന്നമായ കോട്ടാത്തല ഉത്സവലഹരിയിൽ... ഏവർക്കും ശിവരാത്രി ആശംസകൾ...

കോട്ടാത്തല സ്‌കൂളും തേവർചിറയും നവീകരിക്കും.പദ്ധതികളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിച്ചു.🙏...
28/02/2024

കോട്ടാത്തല സ്‌കൂളും തേവർചിറയും നവീകരിക്കും.
പദ്ധതികളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിച്ചു.🙏🏼

19/02/2024

ശിവരാത്രി 2024

മാറുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക് മാറ്റ് കൂട്ടുവാൻ **ലേഖാസ് മേക്കോവർ **കോട്ടാത്തല വായനശാലക്ക് എതിർ വശം 2023 നവംബർ 9 നു വ്യ...
08/11/2023

മാറുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക് മാറ്റ് കൂട്ടുവാൻ **ലേഖാസ് മേക്കോവർ **കോട്ടാത്തല വായനശാലക്ക് എതിർ വശം 2023 നവംബർ 9 നു വ്യാഴാഴ്ച രാവിലെ 11 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼🙏🏼

🙏🏼🙏🏼ജീവിക്കുക ഓരോ നിമിഷവും 🙏🏼🙏🏼********************************************ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും,കരയും എന്...
05/11/2023

🙏🏼🙏🏼ജീവിക്കുക ഓരോ നിമിഷവും 🙏🏼🙏🏼
********************************************
ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും,കരയും എന്നൊക്കെ നമ്മൾ വിചാരിക്കും
എന്നാൽ ഒന്നും ഉണ്ടാകില്ല. സൂര്യൻ ഉദിക്കും അസ്തമിക്കും. വാഹനങ്ങൾ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായും, എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകും. fB - യിലും , വാട്ട്സ്ആപ്പിലും നിറയുന്ന ആദരാജ്ഞലിക്കും, പ്രണാമത്തിനും ആയുസ്സ് ഒരു ദിവസം മാത്രം.

നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,
നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും,
നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും

എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്നു അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും,
പിന്നീട് അവരും മറക്കും

അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ്‌ അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും

നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല

അലമാരിയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരുതവണയെങ്കിലും വയറു നിറയെ ആഹാരംകഴിക്കുക

എടുക്കാതെ വച്ചിരിക്കുന്ന സാരികളൊക്കെ ഒന്നെടുത്തുടുക്കുക ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി / വാങ്ങി കഴിക്കുക

പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുകയോ ഇഷ്ടപെട്ടതു വാങ്ങുകയോ ചെയ്യുക

ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബ്ദതയുടെ ഭംഗി ആസ്വദിക്കുക

ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക
നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലന്ന് മനസിലാക്കുക❤️❤️❤️❤️
കോട്ടാത്തല വാർത്ത 🗣️

🏏🏏ഭ്രാന്താന്മാരുടെ ക്രിക്കറ്റ്‌🏏🏏🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലുംക്രിക്കറ്റ് ആയിരുന്നു.ഏ...
04/11/2023

🏏🏏ഭ്രാന്താന്മാരുടെ ക്രിക്കറ്റ്‌🏏🏏
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
ക്രിക്കറ്റ് ആയിരുന്നു.

ഏഴു രൂപയുടെ നീല ബോൾ പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ.

ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്
പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R F

സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ്
നിയമങ്ങൾ.

അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ
നിയന്ത്രിക്കപ്പെട്ടിരുന്നു...

ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ
പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം
കൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

കുട്ടിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
ബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

എല്ലായിടത്തും ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും ഒരു
'പിണകൈ'യ്യനും..

പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,

ഔട്ടായാലും
സമ്മതിച്ചു തരാത്ത ഒരുവൻ,

എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്
എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.

സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ..

അത് ബാറ്റിൽ കൊണ്ടില്ലെന്ന്
വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്
കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..

ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്ന
അടുത്തവൻ..

വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്ന
ടീമംഗങ്ങൾ..

ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ല
എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന
നോൺസ്റ്റ്രൈക്കർ..

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ്
പാടവങ്ങൾ,

ഡൈവിംഗ് ക്യാച്ചുകൾ..

തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.

ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!

തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല.

മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.

ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്
ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു.

സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.

പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

പലരും ഓടി വീടെത്തിയിട്ടുണ്ടാവും.

ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു
കയറി ഫ്രീസായി നിന്നു കാണിക്കൽ,

സിക്സാണെന്ന്
കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയ
പാടാണെന്ന് വരുത്തിത്തീർക്കൽ..

ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.

വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന
ബോളുകൾ ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.

ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.

പക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!....

എന്‍റെ കൂട്ടുകര്‍ക്കായി സമര്‍പ്പിക്കുന്നു.
❤❤❤

കോട്ടാത്തല വാർത്തകൾ 🗣️

കോട്ടാത്തല പടിഞ്ഞാറ് പുത്തൻ പുര വീട്ടിൽശ്രീ. സജു മോന് മികച്ച സേവനത്തിനുള്ള പോലീസ് പുരസ്കാരം മുഖ്യമന്ത്രി നൽകുന്നു.... അഭ...
02/11/2023

കോട്ടാത്തല പടിഞ്ഞാറ് പുത്തൻ പുര വീട്ടിൽ
ശ്രീ. സജു മോന് മികച്ച സേവനത്തിനുള്ള പോലീസ് പുരസ്കാരം മുഖ്യമന്ത്രി നൽകുന്നു.... അഭിമാനം 🥰
.......കോട്ടാത്തല വാർത്തയുടെ അഭിനന്ദനങ്ങൾ🙏🏼...........

കോട്ടാത്തലയിൽ ആതുര സേവന രംഗത്ത് മികവുറ്റ സേവനം നൽകി വരുന്ന **അക്ഷയ ഫർമസി **രണ്ടു വർഷം തികയുന്ന വിവരം സന്തോഷ പൂർവ്വം അറിയ...
27/10/2023

കോട്ടാത്തലയിൽ ആതുര സേവന രംഗത്ത് മികവുറ്റ സേവനം നൽകി വരുന്ന **അക്ഷയ ഫർമസി **രണ്ടു വർഷം തികയുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു .. വീണ്ടും എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു....

20/10/2023

വിപ്ലവ സൂര്യൻ 100 ന്റെ നിറവിൽ
പ്രിയ സഖാവിനു 100 ചുവപ്പൻ അഭിവാദ്യങ്ങൾ 💪

13/10/2023

😄😄ഒന്നും പറയാനില്ല... കേൾക്കാൻ മനോഹരം 😄😄

കോട്ടാത്തല തണ്ണീർപ്പന്തൽ ദേവീക്ഷേത്രം🙏🏼കോട്ടാത്തല പണയിൽ ദേവിഷേത്രം🙏🏼നവാഹജ്ഞാന യജ്ഞാവും നവരാത്രി മഹോത്സവവും 🙏🏼🙏🏼🙏🏼
07/10/2023

കോട്ടാത്തല തണ്ണീർപ്പന്തൽ ദേവീക്ഷേത്രം🙏🏼
കോട്ടാത്തല പണയിൽ ദേവിഷേത്രം🙏🏼
നവാഹജ്ഞാന യജ്ഞാവും നവരാത്രി മഹോത്സവവും 🙏🏼🙏🏼🙏🏼

എല്ലാവർക്കും സ്വാഗതം 👍🏼👍🏼ഒക്ടോബർ 22.... സ്ഥലം ::കോട്ടാത്തല -മൂഴിക്കോട്, ജവഹർ പാർക്ക്
02/10/2023

എല്ലാവർക്കും സ്വാഗതം 👍🏼👍🏼ഒക്ടോബർ 22.... സ്ഥലം ::കോട്ടാത്തല -മൂഴിക്കോട്, ജവഹർ പാർക്ക്

29/09/2023

ന്യൂയോർക് മോഡൽ വികസനം.... എന്താ അല്ലെ 🙄🙄🙄

22/09/2023

ഗുരുദേവ ചിത്രം കോട്ടാത്തല ഗുരു ക്ഷേത്രത്തിന്റെ തിരുമുഖത്ത് കൽപകവൃക്ഷത്തിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആലേഖനം ചെയ്യുന്നു

ആർട്ടിസ്റ്റ് :സാന്റോ സന്തോഷ്‌ കോട്ടാത്തല ❤❤

18/09/2023

തിരുവില്വമല, ഐവർമഠം, ചുടല തെയ്യം... 🪘🪘🔥🔥🔥🔥🔥

ആതുര സേവന രംഗത്ത് പുതിയ പടവുകളുമായി* അക്ഷയ കമ്മ്യൂണിറ്റി ഫർമസി കോട്ടാത്തല... വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഇനി കോട്ടാത്തലയ...
17/09/2023

ആതുര സേവന രംഗത്ത് പുതിയ പടവുകളുമായി* അക്ഷയ കമ്മ്യൂണിറ്റി ഫർമസി കോട്ടാത്തല... വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഇനി കോട്ടാത്തലയിൽ 🙏🏼🙏🏼

കോട്ടാത്തല അക്ഷയ മെഡിക്കൽ സ്റ്റോറിനോട് അനുബന്ധിച്ചു ഒരു ഡോക്ടർ കൺസൽറ്റേഷൻ കോട്ടാത്തല കതിരവൻ പ്ലാസയിൽ ആരംഭിക്കുന്ന വിവരം ...
15/09/2023

കോട്ടാത്തല അക്ഷയ മെഡിക്കൽ സ്റ്റോറിനോട് അനുബന്ധിച്ചു ഒരു ഡോക്ടർ കൺസൽറ്റേഷൻ കോട്ടാത്തല കതിരവൻ പ്ലാസയിൽ ആരംഭിക്കുന്ന വിവരം എല്ലാവരേയും സന്തോഷപൂർവം അറിയിക്കുന്നു..അതിന്റെ ഔപചാരികമായ ഉത്ഘടനം നാളെ (15-09-23) രാവിലെ പത്തുമണിക്ക് നടത്തപെടുന്നതാണ്. പ്രസ്തുത സമയംമുതൽ ഡോക്ടറുടെ സേവനം (General practitioner) ലഭ്യമാണ്.അതിലേക്കായി എല്ലാവരുടേയും അനുഗ്രഹവും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു...🙏🏼

31/08/2023

ചരിത്രം ഉറങ്ങുന്ന കോട്ടാത്തല 👣ചവിട്ടു പാറ 👣..ശാപമോക്ഷം തേടി ഇവിടെ...

30/08/2023

കോട്ടാത്തലയുടെ സ്വന്തം കലാകാരൻ സാന്റോ സന്തോഷ് ഓണത്തിനൊരുക്കിയ വാമന രൂപം 🥰🥰🥰

26/08/2023

ഒരു കോട്ടാത്തലക്കാരന്റെ വിവാഹം... ഒരു ഹാരം അങ്ങോട്ടും ഒരു ഹാരം ഇങ്ങോട്ടും 👍🏼👍🏼**ത്വത്വികമായ ഒരു അവലോകനമല്ല റാഡിക്കലായ മാറ്റം **

Address

Kottathala
Kottarakara
691518

Telephone

+971501904280

Website

Alerts

Be the first to know and let us send you an email when കോട്ടാത്തല വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Media in Kottarakara

Show All