30/01/2025
മലങ്കര സഭാതര്ക്കത്തില് 6 പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടികള് റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാർ ചീഫ്സെക്രട്ടറി മുഖാന്തിരം സുപ്രീം കോടതിയില് ഫയല് ചെയ്ത അപ്പീല് ഇന്ന് സുപ്രീം കോടതി വിശദമായി വാദം കേട്ട് തീര്പ്പാക്കി.
മലങ്കര സഭയുടെ ഇടവകകളുടെയും ഇടവകയിലെ വിശ്വസികളുടെയും കണക്കെടുത്ത് മുദ്ര വെച്ച കവറിൽ സുപ്രീം കോടതിയിൽ ഏൽപ്പിക്കുന്നതിന് ബഹു സുപ്രീം കോടതി ഉത്തരവായിരുന്നു. കണക്കെടുപ്പ് ഒരു വഴിതിരിവാകുമെന്നും അതിലൂടെ ഒരു നിയമ നിർമ്മാണം നടപ്പാക്കാം എന്നും സർക്കാരും, വിഘടിത വിഭാഗവും കണക്കുകൾ കൂട്ടിയിരുന്നു. എന്നാൽ കോടതിയുടെ മുൻപാകെ എത്തിയ കവർ ബഹു കോടതി തുറക്കുന്നതിനു പോലും മുതിരാതെ മടിക്കിയത് പ്രസ്തുത കണക്കുകൂട്ടലുകൾ എല്ലാം അസ്ഥാനതാക്കുക മാത്രമല്ല മലങ്കര സഭയുടെ കഴിഞ്ഞ കാല വിധികളായ 1958, 1995, 2017, 2018 വിധികൾ എല്ലാം തന്നെ ഒന്നുകൂടി ബലപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു. 2017ൽ വന്ന വിധി നടപ്പാക്കുന്നതിന് കാലതാമസം വരുത്തുന്നതിനാണ് സർക്കാരും മലങ്കര സഭയുടെ വിഘടിത വിഭാഗവും ശ്രമിച്ചത് എങ്കിലും അതിനും വിപരീത ഫലമാണ് ഉണ്ടായത്. ചുരുക്കത്തിൽ ബഹു സുപ്രീം കോടതിയുടെ കഴിഞ്ഞ കാല വിധികൾ ഒരു മാറ്റവും ഇല്ലാതെ എങ്ങനെ നടപ്പാക്കാം എന്നു മാത്രം ചിന്തിക്കുന്നതിനാണ് ബഹു സുപ്രീം കോടതി ഹൈകോടതി ഡിവിഷൻ ബഞ്ചിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിക്കാന് എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും വിധി നടപ്പാക്കുന്നതിനാവശ്യമായ എന്ത് നടപടിയും സ്വീകരിക്കാന് കേരള ഹൈക്കോടതിക്ക് സ്വാതന്ത്ര്യമുണ്ട് എന്നും സുപ്രീം കോടതി ഉത്തരവില് കൂട്ടിച്ചേർത്തു.
കേരള ഹൈക്കോടതി വിശദമായി പരിശോധിക്കണം എന്ന് സുപ്രീം കോടതി നിര്ദ്ദേശിച്ചിരുക്കുന്ന വിഷയങ്ങള് ഇവയാണ്.
1) സഭാതര്ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ യഥാര്ത്ഥ അന്തസത്ത എന്താണ് ?
2) സുപ്രീം കോടതി ഉത്തരവുകള് ബാധകമാവുന്ന പള്ളികള് ഏതൊക്കെയാണ് ?
3) സുപ്രീം കോടതി സഭാകേസില് പുറപ്പെടുവിച്ച തീര്പ്പുകള് എല്ലാം നടപ്പായിട്ടുണ്ടോ ?കേസുമായി ബന്ധപ്പെട്ട എല്ലാ തര്ക്കങ്ങളിലും സുപ്രീം കോടതി തീര്പ്പുകല്പ്പിച്ചിട്ടുണ്ടോ ? ഇല്ല എങ്കില് ഇനിയും തീര്പ്പാകാനുള്ള തര്ക്കം എന്ത് ? ആ തര്ക്കം പരിഹരിക്കാനുള്ള പരിഹാരമാര്ഗം എന്ത് ?
4) കേരള സര്ക്കാര് 2020 ല് പാസാക്കിയ സെമിത്തേരി നിയമം നിലവിലെ കോടതിയലക്ഷ്യ നടപടികളെ നിയമപരമായി എങ്ങനെയാണ് ബാധിക്കുക ?
5) മതസ്ഥാപനങ്ങള്ക്കുള്ളിലെ തര്ക്കങ്ങളില് പോലീസിനെ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തോട് ആരാധനാലങ്ങള് ഏറ്റെടുക്കാന് ആവശ്യപ്പെടേണ്ടതുണ്ടോ ? അത്തരം ഉത്തരവുകള് പൊതുജനതാല്പര്യത്തിനനുസൃതമാണോ ?
ചുരുക്കി പറഞ്ഞാൽ
"പിടിച്ചു ഞാൻ അവൻ എന്നെ കെട്ടി
കൊടുത്തു ഞാൻ അവൻ എനിക്കിട്ട് രണ്ട്"
മാത്യൂ ജോൺ ചെമ്പോലിൽ
ഇരതോട് വീയപുരം
മലങ്കര നസ്രാണിക്കൂട്ടം