Ummannoor Live

Ummannoor Live പ്രാദേശികം. ജനകീയം. വിശ്വസനീയം

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് സിപിഐ വാളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ആവശ...
31/07/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് സിപിഐ വാളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ആവശ്യ വസ്തുക്കൾ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എ മന്മഥൻ നായർക്ക് കൈമാറി.
❤️❤️

#സിപിഐ #വയനാട്

19/07/2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

ജൂൺ 26 വരെ കൊല്ലം ജില്ലയിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന...
26/06/2023

ജൂൺ 26 വരെ കൊല്ലം ജില്ലയിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.

27-06-2023 വരെ കേരള തീരത്തു മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾക്ക് നൽകുന്ന ജാഗ്രത നിർദ്ദേശങ്ങൾ.

1. പുഴകളിലും മറ്റു ജലാശയങ്ങളിലും ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക.

4. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

5. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം.

6. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

7. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

8. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004
മൊബൈൽ : 9447677800 (വാട്ട്സാപ്പ്)
ടോൾ ഫ്രീ നമ്പർ : 1077, 0474-1077

താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233
കുന്നത്തൂർ : 0476-2830345
കൊല്ലം : 0474-2742116
കൊട്ടാരക്കര : 0474-2454623
പത്തനാപുരം : 0475-2350090
പുനലൂർ : 0475-2222605

ചെയർപേഴ്സൺ
ജില്ലാ ദുരന്തനിവാരണ അതോറിറ്റി &
ജില്ലാ കളക്ടർ, കൊല്ലം

വയയ്ക്കലിൽ പെട്രോൾ ടാങ്കർ  മറിഞ്ഞു പെട്രോൾ ലീക്ക് ഉണ്ട് വാഹനങ്ങൾ ഒന്നും അതുവഴി കടത്തി വിടുന്നില്ല വാളകത്തുനിന്ന് തിരുവനന...
03/06/2023

വയയ്ക്കലിൽ പെട്രോൾ ടാങ്കർ മറിഞ്ഞു പെട്രോൾ ലീക്ക് ഉണ്ട് വാഹനങ്ങൾ ഒന്നും അതുവഴി കടത്തി വിടുന്നില്ല വാളകത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ മറ്റു വഴി പോകേണ്ടതാണ്

28/09/2022
25/05/2022

നമ്മുടെ ഗ്രാമത്തിലെ ഉമ്മന്നൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ഇനി മുതൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.

19/05/2022

ഇന്നലെ പൊലിക്കോട് ആനാട് ഭാഗത്ത് ഉണ്ടായ അപകട ദൃശ്യങ്ങൾ

06/05/2022

കൊട്ടാരക്കര ശ്രീ മഹാ ഗണപതി ക്ഷേത്രം
#ഉൽസവം

07/04/2022

♐️♐️സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലവും അടക്കം ദുരന്ത നിവാരണ പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽമാസ്ക് ധരിക്കുന്നത് തുടരാൻ നിർദേശം.

08/02/2022

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിച്ചു

18/01/2022

വിലങ്ങറ തൈപ്പൂയം അഗ്നികാവടി

18/01/2022

വിലങ്ങറ തൈപ്പൂയം അഗ്നികാവടി

Address

Kottarakara

Alerts

Be the first to know and let us send you an email when Ummannoor Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share