Safvan Faizy Talks

Safvan Faizy Talks നാം കാണാത്ത നമുക്ക് ചുറ്റും നാം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകളിലേക്ക് സ്വാഗതം...
History Talks

08/08/2023

ഹസന്‍ ബിന്‍ അലി അല്‍ഹര്‍ബി ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സന്ദര്‍ശിക്കുന്നു.
HD Full Video
എന്റെ കാമറയില്‍ പതിഞ്ഞത്‌


03/08/2023

'നമ്മളെ ചായപീട്യലേക്ക് ഒന്ന് പോയി നോക്കാ...'
ഇന്നലെ ജാമിഅഃ നൂരിയ്യഃ അറബിയ്യഃയില്‍ മീറ്റിംഗില്‍ കഴിഞ്ഞ് പോകാനിരിക്കെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും അബ്ബാസലി ശിഹാബ് തങ്ങളും ജാമിഅഃ കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ടീ സ്റ്റാള്‍ സന്ദര്‍ശിച്ചപ്പോള്‍...🥰🥰🥰

എന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍
Full Video HD

ഇതൊരു കവാടമാണ്... വെറും കവാടമല്ല..! സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ ആദ്യകാല ആസ്ഥാന മന്ദിരമായിരുന്ന അബുൽ ഹഖ് മുഹമ്മദ് അബ്...
27/06/2023

ഇതൊരു കവാടമാണ്...
വെറും കവാടമല്ല..!
സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ ആദ്യകാല ആസ്ഥാന മന്ദിരമായിരുന്ന അബുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി ഉസ്താദിന്റെ വീട്ടിലേക്കുള്ള കവാടം.
അനവധി നിരവധി മഹാന്മാരായ പണ്ഡിത മഹത്തുക്കൾ ദൂരെ ദിക്കിൽ നിന്നും സമസ്ത മുശാവറ യോഗം കൂടാൻ വേണ്ടി കടന്നു വന്ന കവാടം.

ഓർക്കണേ...
1960കൾക്ക് മുമ്പാണിത്.
അക്കാലത്ത് കവാടത്തിന് പോയിട്ട് ഓടിട്ട വീട് പോലും കാണൽ അപൂർവ്വമായ കാലം.
അതെ..
അക്കാലത്ത് മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും വലിയ ധനാഢ്യനായിരുന്ന സമസ്തയുടെ സ്ഥാപക നേതാവും 20 വർഷം സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (ഖഃസി).
പക്ഷേ..
എല്ലാ സമസ്തക്കും ദീനിനും നാടിനും വേണ്ടി എല്ലാം ചിലവഴിച്ച് അവസാനം കഫൻ പുടക്ക് പോലും പണമില്ലാതെ ഫക്കീറായി പടച്ച റബ്ബിലേക്ക് യാത്രപോയ മഹാൻ.

ഇന്നും ഉസ്താദ് വഖഫ് ചെയ്ത 30ലേറെ നമ്പറിൽ ഏക്കർ കണക്കിന് ഭൂമികൾ പുതുപ്പറമ്പിലും പുതുപ്പറമ്പിന്റെ അയൽ പ്രദേശങ്ങളായ എടരിക്കോട്, തെന്നല, പറപ്പൂർ വില്ലേജുകളിലുമുണ്ട്. അതിൽ ഭൂരിഭാഗവും പുതുപ്പറമ്പ് ജുമാ മസ്ജിദ് പള്ളി പരിപാലനം ദർസ് എന്നിവയക്ക് വേണ്ടിയുള്ളതാണെന്നും കൂടിയോർക്കണം.

സ്വന്തമായി നാട്ടിൽ സ്വന്തം സ്ഥലത്ത് സ്വന്തം ചിലവിൽ സ്കൂൾ പണിത് അത് സർക്കാറിന് കൈമാറി.
സമസ്ത പഴയ കാലത്ത് ഭൗതിക വിദ്യാഭ്യാസത്തിന് എതിരാണെന്ന് പറഞ്ഞവർ ഇതൊന്നും കാണണം.

ഇതേ പോലെ തന്നെ സ്വന്തം ചിലവിൽ സ്വന്തം സ്ഥലത്ത് സ്കൂളിനോട് ചാരി മദ്റസയും പണിതു. പുതുപ്പറമ്പ് ബയാനുൽ ഇസ്ലാം മദ്റസ.
1951 സെപ്തബംർ 17ന് വാളക്കുളം പുതുപ്പറമ്പ് ജുമാ മസ്ജിദിൽ ചേർന്ന സമസ്ത മുശാവറ യോഗത്തിൽ SKIMVB രൂപീകൃതമായപ്പോൾ താൻ പണിത മദ്റസ സമസ്തയുടെ ആദ്യ മദ്റസയായി രജിസ്റ്റർ ചെയ്തു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ പണി നടക്കുമ്പോൾ ഉസ്താദ് സുഖമില്ലാതെ കിടക്കുകയാണ്. ആ സമയത്ത് ജാമിഅഃക്ക് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നുമില്ലാത്തതിനാൽ താൻ രചിച്ച "സ്വിഹാഹു ശൈഖൈനി" എന്ന ഗ്രന്ഥത്തിന്റെ 1000 കോപി ജാമിഅഃക്ക് വേണ്ടി സമർപ്പിച്ചു.

ഉസ്താദിന്റെ വീട്ടിലേക്കുള്ള ഈ കവാടം ഇന്നും അവിടെയുണ്ട്.
നിർഭാഗ്യവശാൽ വീട് പൊളിഞ്ഞ അവസ്ഥയിലാണ്.

അല്ലാഹു ഈ മഹാന്മാരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ.. ആമീൻ.

26/06/2023

സമസ്തയുടെ പ്രഥമ ആസ്ഥാന മന്ദിരം (ഓഫീസ്) ഇവിടെയായിരുന്നു...
സമസ്ത സ്ഥാപക ദിനത്തില്‍ പ്രഥമ കാലത്തെ ചില ചരിത്രങ്ങളിലേക്ക് സഞ്ചരിക്കാം...

(റപീറ്റ് പോസ്റ്റ്)
വീഡിയോ ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.

25/06/2023

SAMASTHA @97
സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന നഗരിയായ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന മനോഹര കാഴ്ച കാണാം...

വീഡിയോ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക.

21/06/2023

സമസ്തയുടെ പ്രകല്‍പരായ 4 പണ്ഡിത മഹത്വുക്കള്‍ ഒരുമിച്ച് അന്ത്യനിദ്ര കൊള്ളുന്ന 'മലപ്പുറം കാളമ്പാടി മഖാം' ന്റെ വിശേഷങ്ങള്‍ കാണാം...

2 വര്‍ഷം മുമ്പ് ചെയ്ത വീഡിയോ ആണ്.കാളമ്പാടി മഖാം ഉറൂസ് നടക്കുന്ന ഈ വേളയില്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

18/06/2023

ഡല്‍ഹി സാക്കിര്‍ നഗറില്‍ പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങളോടൊപ്പം ചില സന്തോഷ നിമിഷങ്ങള്‍.🥰🥰🥰
(കഴിഞ്ഞ വര്‍ഷം നടത്തിയ കേരള - കാശ്മീര്‍ യാത്രക്കിടെ പകര്‍ത്തിയത്)

28/02/2023

💖

ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ്  സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയ...
15/12/2022

ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജസീം. ആയിരത്തി ഇരുനൂറ് മീറ്റർ നീളത്തിലുള്ള ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതിയാണ് തയ്യാറാക്കിയിരിക്കുന്നത്. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജസീമിന്റെ രണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിൻ്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയം കൂടിയാണിത്. കൊവിഡ് കാലത്തെ ലോക്ഡൗൺ സമയമത്ത് തുടങ്ങി രണ്ട് വർഷം കൊണ്ടാണ് ജസീം തൻ്റെ പരിശ്രമം പൂർത്തിയാക്കുന്നത്.

നൂറിലധികം ജപ്പാൻ നിർമ്മിത സിഗ് കാലിഗ്രാഫി പേനയാണ് രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് പേജിൽ എഴുതാൻ വേണ്ടി ഉപയോഗിച്ചിരുന്നത്.

ഗിന്നസ് വേൾഡ് റെക്കോർഡിൽ നിലവിലുള്ള ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ 700 മീറ്ററെന്ന റെക്കോർഡ് മറി കടക്കാനാണ് ജസീമിന്റെ ശ്രമം. അതിൻ്റെ ഭാഗമായി ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ഡിസംബർ 17 ശനിയാഴ്ച കോഴിക്കോട് സൗത്ത് ബീച്ചിൽ രാവിലെ 10 മുതൽ 5 വരെ ജസീമിന്റെ ഖുർആൻ കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.

നാഥൻ ഈ കഴിവിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലെത്തിക്കട്ടെ.. ആമീൻ എന്ന് പ്രാർത്ഥിക്കുന്നു.


25/11/2022

"സമസ്തയുടെ പ്രസിഡണ്ടുമാരുടെ ചാരത്തേക്ക്..."
Episode-1 വരക്കൽ മുല്ലക്കോയ തങ്ങൾ (ഖഃസി)
- സമസ്തയുടെ പ്രഥമ പ്രസിഡണ്ട്.

(സമസ്തയുടെ പ്രസിഡണ്ട് പദവി അലങ്കരിച്ച് വിടപറഞ്ഞ് പോയ മഹാന്മാരായ ഉലമാക്കളുടെ ചാരത്തേക്ക്...)

21/09/2022

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വീട്ടിൽ വന്നപ്പോൾ... 😍

ശൈഖുനാ വിടവാങ്ങി... 😢
28/08/2022

ശൈഖുനാ വിടവാങ്ങി... 😢

അല്‍ഹംദുലില്ലാഹ്..🤲ഒരുലക്ഷം കാഴച്ചക്കാര്‍🥰Video Link: https://fb.watch/f2I6ar0Dob/പുതിയ വീഡിയോകള്‍ക്ക് പേജ് Follow ചെയ്യ...
22/08/2022

അല്‍ഹംദുലില്ലാഹ്..🤲
ഒരുലക്ഷം കാഴച്ചക്കാര്‍🥰
Video Link: https://fb.watch/f2I6ar0Dob/

പുതിയ വീഡിയോകള്‍ക്ക് പേജ് Follow ചെയ്യാത്തവര്‍ follow & like ചെയ്യൂ...

30/07/2022

നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയുടെ മുകളിലൂടെ കാൽ നനയാതെ നടന്ന് പുതുപ്പറമ്പിലെത്തിയ മഹാനുഭാവന്റെ ചരിത്രം. പുതുപ്പറമ്പിൽ അന്ത്യനിദ്രകൊള്ളുന്ന "ഖലീഫ ഉപ്പാപ്പ (റ)"

26/07/2022

നമ്മുടെ കന്നട പേജ് Follow ചെയ്യാത്തവർ ചെയ്യണേ...
ನಮ್ಮ ಕನ್ನಡ ಪೇಜ್ ಫಾಲೋ ಮಾಡದೇ ಇರುವವರು...ಮಾಡಿ ಸಹಕರಿಸಿ
https://www.facebook.com/safvanvalakkulamkannada/

ನೀವು ನೋಡದ ಮತ್ತು ನಿಮಗೆ ತಿಳಿದಿಲ್ಲದದ್ದನ

16/07/2022

കേരള മുസ്ലിംങ്ങളുടെ ആശാ കേന്ദ്രമാണ് പാണക്കാട് സയ്യിദ് കുടുംബം. അവരെ കാണാൻ ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന പാണക്കാട് പ്രദേശം. ദൂരെ ദിക്കിൽ നിന്ന് വരുന്നവർക്ക് പലപ്പോഴും സയ്യിദന്മാരുടെ വീട് പെട്ടന്ന് കണ്ടെത്താൻ പ്രയാസം അനുഭവപ്പെടലുണ്ട്. അത്തരക്കാർക്ക് ഉപകാരപ്രദമാവുന്ന വീഡിയോ ആണ് ഇന്ന്...

പാണക്കാട്ടെ തങ്ങന്മാരുടെ വീട്ടിലേക്കുള്ള വഴികളിലൂടെ ഒരു എത്തിനോട്ടം...

06/07/2022

തെന്നിന്ത്യയിലെ ഏറ്റവും വലിയ മതകലാലയമായ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ കോളേജിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമായ കെ.വി ബാപ്പു ഹാജി സൗധത്തെ കുറിച്ചും ജാമിഅഃയെ കുറിച്ചും അല്‍പം..

വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ...

Address

Puthupparamba
Kottakkal
676501

Telephone

+918129634583

Website

Alerts

Be the first to know and let us send you an email when Safvan Faizy Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Safvan Faizy Talks:

Videos

Share

Category