22/01/2024
"മുഈൻ അലി ശിഹാബ് തങ്ങൾക്കെതിരെ വധഭീഷണി " എന്ന വാർത്ത ഞെട്ടെ ലോടെയാണ് കേട്ടത്. മനുഷ്യരിൽ വ്യത്യസ്ത ചിന്താഗതിക്കാർ ഉണ്ടാവും, എല്ലാം തങ്ങൾ ഉദ്ദേശിക്കുന്നത് പോലെ മാത്രമേ ആകാവു എന്ന ധാരണ സംസ്ക്കാരിക സമൂഹത്തിന് ഭൂഷണമല്ല. ആരോഗ്യപരമായ അഭിപ്രായ വ്യത്യാസങ്ങൾ ക്ഷമിക്കാൻ കഴിയാതിരിക്കുക എന്നത് ഗുരുതരമായ മാനസികരോഗമാണ്. ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കൽ സർക്കാറിൻ്റെ ബാദ്ധ്യതയാണ്, ഒരാളെയും വിഷമിപ്പിക്കാതെ ജീവിക്കുന്ന മലബാറിലെ നേതൃത്വ കുടുംബമെന്ന നിലക്ക് തങ്ങൾ സ്വീകാര്യനായ ഒരു വ്യക്തിത്വം തന്നെയാണ്, അദ്ദേഹത്തോട് ഇത്രയും നീചമായ രീതിയിൽ പെരുമാറുന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.
(സയ്യിദ് ഹാഷിം അൽ ഹദ്ദാദ് )