Fourth Estate

Fourth Estate Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fourth Estate, Media/News Company, Kottakkal.

കോഴിക്കോട് സ്വദേശികളായ നാലംഗം കുടുംബം മരിച്ച നിലയിൽമലപ്പുറം: മുണ്ടുപറമ്പിലെ വാടക കോർട്ടേഴ്സിൽ താമസിച്ചു വന്നിരുന്ന  നാലം...
07/07/2023

കോഴിക്കോട് സ്വദേശികളായ നാലംഗം കുടുംബം മരിച്ച നിലയിൽ

മലപ്പുറം: മുണ്ടുപറമ്പിലെ വാടക കോർട്ടേഴ്സിൽ താമസിച്ചു വന്നിരുന്ന നാലംഗ കുടുംബത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാനായ സബീഷ്, ഭാര്യ ഷീന മക്കളായ ഹരിഗോവിന്ദ് (6),ശ്രീവർധൻ (2) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

21/11/2022

ലോകകപ്പിൽ സെനഗലിനെതിരെ നെതർലണ്ടിന് ഉജ്വല വിജയം. (2-0)

ദോഹ(ഖത്തർ) : ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന് തകർപ്പൻ ജയം.ഖലീഫ ഇൻ്റർനാഷണൽ  സ്റ്റേഡിയത്തിൽ നടന്ന മത്സരത...
21/11/2022

ദോഹ(ഖത്തർ) : ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന് തകർപ്പൻ ജയം.ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാനെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ( 2-6) ഇംഗ്ലണ്ട് ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയത്. ബെല്ലിങ്ങ്ഹാം 31, സാഹ, റഹീം സ്റ്റെർലിങ്ങ് 45',റാഷ് ഫോർഡ് 71' എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്.ഇറാൻ്റെ രണ്ട് ഗോളുകൾ സ്ട്രൈക്കർ തരേമിയുടെ ബൂട്ടിൽ നിന്നായിരുന്നു.

മലപ്പുറം: കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്‍മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ...
03/11/2022

മലപ്പുറം: കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്‍മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ്‌വയാണ് മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നീ കുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.ഫാത്തിമ മസീഹ ചെട്ടിയാം കിണർ അൽ-ബിർ സ്ക്കൂൾ വിദ്യാർത്ഥിനിയാണ്.

കണ്ണൂർ മൊകേരി വള്ള്യായിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാമിനെയാണ് പൊലീസ് കസ...
22/10/2022

കണ്ണൂർ മൊകേരി വള്ള്യായിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാമിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തിന് കാരണം പ്രണയപ്പക. കണ്ണച്ചാൻ കണ്ടി വീട്ടില്‍ വിനോദിന്റെ മകൾ 23 വയസുള്ള വിഷ്ണുപ്രിയയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഉച്ചക്ക് 12.30 ഓടെയാണ് കൊല നടന്ന കാര്യം ബന്ധുക്കൾ അറിയുന്നത്. വിഷ്ണുപ്രിയയുടെ അമ്മ സമീപത്തെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം

മകൻ ഓൺലൈൻ റമ്മി കളിച്ചു.; സാമ്പത്തിക ബാധ്യത തീർക്കാൻ മകൾ അമ്മയെ കൊലപ്പെടുത്തി.തൃശൂർ (കുന്നംകുളം): അമ്മയെ എലിവിഷം നൽകി കൊ...
26/08/2022

മകൻ ഓൺലൈൻ റമ്മി കളിച്ചു.; സാമ്പത്തിക ബാധ്യത തീർക്കാൻ മകൾ അമ്മയെ കൊലപ്പെടുത്തി.

തൃശൂർ (കുന്നംകുളം): അമ്മയെ എലിവിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മകൾ കീഴൂർ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (40)യുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്ലസ്ടു വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചതിലൂടെ ഉണ്ടായ വൻ സാമ്പത്തിക ബാധ്യത മറികടക്കാനാണ് സ്വന്തം അമ്മയെയും അച്ഛനെയും കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ പ്രതി പദ്ധതി തയ്യാറാക്കിയത്.ഒരു മാസത്തോളം അമ്മക്കും അച്ഛനും ഡോളോ ഗുളികയുടെ അമിതഡോസുകൾ ഭക്ഷണത്തിൽ ചേർത്ത് നൽകിയിരുന്നു. ഭക്ഷണത്തിൽ രുചി വ്യത്യാസം തോന്നിയപ്പോൾ അച്ഛൻ ഭക്ഷണം കഴിക്കാറില്ലായിരുന്നു. തുടർന്നാണ് ഇന്ദുലേഖ ചായയിൽ എലിവിഷം കലർത്തി അമ്മക്ക് നൽകിയത് ഇതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രുഗ്മിണിയെ കുന്ദംകുളം താലൂക്കാശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ഈ മാസം 23 ന് മരണപ്പെടുകയും ചെയ്തു. അച്ഛൻ ചന്ദ്രൻ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം പുറത്ത് വന്നത്.
ഓൺലൈൻ റമ്മി കളിച്ച് മകൻ വരുത്തിയ സാമ്പത്തിക ബാധ്യത തീർക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തൽ പോലീസ് മുഴുവനായി വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുകയും ഇതിന് ഒത്താശ ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും .പോലീസ് പറയുന്നു

മലപ്പുറം :പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാ...
05/07/2022

മലപ്പുറം :പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അധികബാച്ച് അനുവദിക്കാന്‍ താമസിച്ചത് മൂലം പ്രവേശന നടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധിക സീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആവശ്യമെങ്കില്‍ താല്‍ക്കാലിക ബാച്ചുകള്‍ പിന്നീട് അനുവദിക്കും. ബോണസ് പോയിന്റ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കില്ല. നീന്തലിനുള്‍പ്പെടെ മികവിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം. ബോണസ് പോയിന്റിലുള്‍പ്പെടെ തീരുമാനം വൈകുന്നതു മൂലമാണ് പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിക്കാൻ വൈകുന്നത്.

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.മലപ്പുറം: ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പത്തു മാസം പ്രായമായ കുഞ്ഞ് മരിച...
21/06/2022

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

മലപ്പുറം: ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പത്തു മാസം പ്രായമായ കുഞ്ഞ് മരിച്ചു. പൂക്കോട്ടുംപാടം കൂറ്റമ്പാറ ചെറായി വള്ളിക്കാടൻ ഫൈസൽ ബാബുവിൻ്റെയും മുനീറയുടെയും മകൾ ഫാത്തിമ ഫർസീനാണ് മരിച്ചത്.ഇന്നലെ വൈകീട്ട് മറ്റ് കുട്ടികൾ ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കുഞ്ഞിൻ്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, രോഷാകുലരായ നാട്ടുകാർ രണ്ട് പ്രതികളെ തീകൊളുത്തി,ഝാർഖണ്ഡ് (റാഞ...
09/06/2022

ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, രോഷാകുലരായ നാട്ടുകാർ രണ്ട് പ്രതികളെ തീകൊളുത്തി,

ഝാർഖണ്ഡ് (റാഞ്ചി): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പേർ ബലാത്സംഗം ചെയ്തതായി ആരോപിച്ച്, രോഷാകുലരായ നാട്ടുകാർ ജാർഖണ്ഡിലെ ഗുംല ജില്ലയിൽ പ്രതിയെ തീകൊളുത്തി. പ്രതികളെ ആദ്യം ഇരയുടെ വീട്ടുകാർ ക്രൂരമായി മർദിക്കുകയും ശേഷം മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കുകയും ചെയ്തു. ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുടുംബത്തോടൊപ്പം അയൽ ഗ്രാമത്തിൽ നിന്ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ബസുകളൊന്നും ലഭ്യമല്ലാത്തതിനാൽ, ബൈക്കിൽ വന്ന രണ്ടു പ്രതികളോട്,ഒരേ ഗ്രാമവാസികളും അയൽവാസികളായതിനാലും അവളെ വീട്ടിൽ ഇറക്കിവിടാൻ അവളുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിലെത്തിക്കുന്നതിന് മുമ്പ് മടക്കയാത്രയിൽ, രണ്ടു പ്രതികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.. വീട്ടിലെത്തിയ പെൺകുട്ടി സംഭവങ്ങൾ അവളുടെ വീട്ടുകാരോട് വെളിപ്പെടുത്തുകയും രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും. രണ്ട് പ്രതികളെയും മർദിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതികളിലൊരാൾ മരിച്ചു, മറ്റേയാളെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾകിരീടത്തിൽ മുത്തമിട്ട് കേരളം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബംഗാളി...
03/05/2022

മഞ്ചേരി: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾകിരീടത്തിൽ മുത്തമിട്ട് കേരളം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബംഗാളിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആർക്കെന്ന് തീരുമാനമാകാത്ത കലാശ പോര്. എക്‌സ്ട്രാ ടൈമിലെ ആദ്യപകുതി ബംഗാളിനും രണ്ടാം പകുതി കേരളത്തിനും ഒപ്പം നിന്നപ്പോൾ കളി അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ആർത്തിരമ്പുന്ന ഗാലറിയെ സാക്ഷിയാക്കി കേരളം ഏഴാം കിരീടത്തിലേക്ക്. നിരവധി സുവർണ്ണാവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചു. പക്ഷേ ഗോൾ വരെ കിടക്കാൻ പന്ത് മടിച്ചുനിന്നു.എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബംഗാൾ കേരളത്തെ ഞെട്ടിച്ചു. പ്രതിരോധ താരം സഹീഫിന്റെ പിഴവിൽ നിന്ന് സുപ്രിയ പണ്ഡിറ്റ് ഗോൾ നേടി.കാത്തിരുന്നു കിരീടം കൈവിട്ടു പോകും എന്ന് കരുതിയ നിമിഷങ്ങൾ. അലറിവിളിച്ച് കാണികൾ നിശബ്ദരായി. പക്ഷേ വീണ്ടും ഒരു പകരക്കാരൻ കേരളത്തിന്റെ രക്ഷകനായെത്തി. സഫ്‌നാദിന്റെ ഹെഡ്ഡറിലൂടെ കേരളത്തിന് ജീവൻ തിരികെ ലഭിച്ചു.പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടും കിരീടധാരണവും.

12/04/2022

40+ Muslim houses and shops were set on fire in less than 24 hours during Ramadan in Rajasthan, India.

This is new India under Modi. No western media or any other media outlets are covering this.

Source: Twitter/javerias

19/03/2022

മലപ്പുറം പൂങ്ങോട് ഫുട്ബോൾ ഗ്യാലറി തകർന്ന് നിരവധി ഫുട്ബോൾ പ്രേമികൾക്ക് പരിക്ക്

തൃശ്ശൂര്‍:കൊടുങ്ങല്ലൂരില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. എറിയാട് സ്വദേശി റിയാസ...
19/03/2022

തൃശ്ശൂര്‍:കൊടുങ്ങല്ലൂരില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. എറിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ എറിയാട് ഒഴിഞ്ഞ പറമ്പിലാണ് തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച്ച രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിൽ വെച്ചാണ് യുവതിയെ റിയാസ് ആക്രമിച്ചത്.എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു റിന്‍സി. ജോലി കഴിഞ്ഞ് കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവേ റിയാസ് തടഞ്ഞുനിര്‍ത്തി മക്കളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റിന്‍സി പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റിന്‍സിയുടെ കടയില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ആളായിരുന്നു റിയാസ്. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ റിന്‍സിയുടെ വീട്ടലെത്തി വഴക്കുണ്ടാക്കി. ഇയാള്‍ക്കെതിരെ റിന്‍സി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ്‌ കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.
[email protected]

15/03/2022
കർണാടകയിൽ ഹിജാബ് നിരോധനം ഹൈക്കോടതി ശരിവെച്ചു!
15/03/2022

കർണാടകയിൽ ഹിജാബ് നിരോധനം ഹൈക്കോടതി ശരിവെച്ചു!

കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ ആദ്യ പാദത്തിൽ ബ്ലാസ് റ്റേഴ്സിന് തകർപ്പൻ ജയം. ലീഗ് റൗണ്ടിൽ തുടർച്ചയായി 7 ജയം സ്വന്ത...
11/03/2022

കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ ആദ്യ പാദത്തിൽ ബ്ലാസ് റ്റേഴ്സിന് തകർപ്പൻ ജയം. ലീഗ് റൗണ്ടിൽ തുടർച്ചയായി 7 ജയം സ്വന്തമാക്കി അപരാജിത കുതിപ്പു തുടർന്ന ജാംഷഡ്പൂർ എഫ് സിയെയാണ് മഞ്ഞപ്പട കീഴടക്കിയത്.തുടക്കത്തിൽ ആക്രമിച്ച് കളിച്ച രണ്ട് ടീമും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു.38-ാം മിനുട്ടിൽ മലയാളി താരം സഹൽ അബ്ദുസമദാണ് കേരളം കാത്തിരുന്ന ഗോൾ നേടിയത്.ഇതോടെ അടുത്ത രണ്ടാം പാദ മത്സരത്തിൽ മേൽക്കോയ്മ നേടാനും ഫൈനലിസ്റ്റാവാനും ബ്ലാസ് റ്റേഴ്സിന് അവസരം തുറന്നിരിക്കയാണ്.

മേരിലാന്‍ഡ്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ വ്യക്തി മരിച്ചു. 57കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയു...
10/03/2022

മേരിലാന്‍ഡ്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ വ്യക്തി മരിച്ചു. 57കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ചിരുന്നത്.. ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസത്തിന് ശേഷമാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വച്ച് മരണപ്പെട്ടത്.മനുഷ്യ ഹൃദയം സ്വീകരിക്കാന്‍ നിരവധി പേര്‍ വെയിറ്റിംഗ് ലിസ്റ്റുകളില്‍ ഉള്ളതിനാല്‍ പരീക്ഷണാത്മകമായി പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.ബെന്നറ്റിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ കൃത്യമായി വ്യക്തമല്ല.
മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ റിപ്പോർട്ട് പ്രകാരം ജനുവരി 7 ന് ആയിരുന്നു ട്രാന്‍സ്പ്ലാൻ്റേഷൻ ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്നു.അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ലോകത്തിൽ ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം സ്വീകരിച്ച ആദ്യത്തെ രോഗിയാണ് ബെന്നറ്റ്.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ് റ്റേഴ്സ് പ്ലേ ഓഫിൽ കടന്നു.മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഹൈദ...
05/03/2022

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ് റ്റേഴ്സ് പ്ലേ ഓഫിൽ കടന്നു.മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് എഫ്സിയോട് തോറ്റതോടു കൂടിയാണ് ബ്ലാസ്റ്റേഴ്സ് അവസാന നാലിൽ ഇടം പിടിച്ചത്.മുംബൈ ജയിച്ചിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ FC ഗോവയോട് കേരളത്തിന് ജയം അനിവാര്യമായിരുന്നു.
ഇന്നത്തെ കളിയിൽ മുംബൈ തോറ്റതോടെ അടുത്ത മത്സരം കേരള ബ്ലാസ് റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വെറും പ്രാക്ടീസിങ്ങ് മത്സരമായി മാറിയിരിക്കയാണ്.

ന്യൂദില്ലി: 'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും 'മാനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാ...
04/03/2022

ന്യൂദില്ലി: 'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും 'മാനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ വൈറലായി. യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാർഥികളെ സൈനിക വിമാനത്തിൽ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ 'മനന്യ മോദിജീ' എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. പിന്നീട് ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ അവർ ജയ് വിളിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട ഈ വീഡിയോ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യുക്രൈൻ രക്ഷാപ്രവർത്തനത്തെ പി.ആർ പ്രവർത്തനമാക്കിയെന്നാണ് പലരും വിമർശിക്കുന്നത്.

26/02/2022

യുക്രെയിനിൽ സിവിലിയൻ്റെ കാറിന് മുകളിലേക്ക് ടാങ്ക് ഓടിച്ചു കയറ്റി റഷ്യൻ സൈന്യത്തിൻ്റെ ക്രൂരത !!

23/12/2021

തിരുവനന്തപുരം:ഹരിദ്വാറിൽ ഹിന്ദുത്വ സംഘടനകളുടെ പരിപാടിയിൽ മുസ്ലിം കൂട്ടക്കൊലക്ക് ആഹ്വാനം.

ഹരിദ്വാറിൽ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലായിരുന്നു മുസ്ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനമുണ്ടായത്. ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനായി പ്രതിജ്ഞ ചെയ്യുന്ന പരിപാടിയിൽനിന്നുള്ള ഒരു വിഡിയോ രാജ്യത്തും വിദേശ രാജ്യങ്ങളും വൈറലായി പ്രചരിക്കയാണ്.ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്നും അതിനായി അവസാനശ്വാസം വരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച 'ധർമ്മ സൻസദ്' ഹിന്ദു പാർലമെന്റിലായിരുന്നു മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവും കൊലവിളിയും നടന്നത്. ഡിസംബർ 17 മുതൽ 19 വരെയായിരുന്നു സമ്മേളനം നടന്നത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാകേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ച നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമൊണ് ആഹ്വാനം ചെയ്തത്. ''അവരുടെ ജനസംഖ്യ, ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്'' പ്രസംഗത്തിൽ അന്നപൂർണ ആഹ്വാനം ചെയ്തു.മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചതിനു മുൻപ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചിരുന്നു. സമ്മേളനത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തുകയും, കലാപാഹ്വാനം നടത്തുകയും ചെയ്ത നേതാക്കൾക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വിമർശകരെ ആരാധകരാക്കി കേരള ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചുവരവ്'മലപ്പുറം: കാൽപ്പന്ത് കളിയുടെ സൂപ്പർ ലീഗിൽ അവഗണിക്കാനാവാത്ത ശക്...
23/12/2021

വിമർശകരെ ആരാധകരാക്കി കേരള ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചുവരവ്'

മലപ്പുറം: കാൽപ്പന്ത് കളിയുടെ സൂപ്പർ ലീഗിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചു കൊണ്ട് കേരള കൊമ്പൻമാർ ഇന്ത്യൻ സൂപ്പർ ലീഗിൽ പോയിൻ്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പന്തടക്കത്തിലും വേഗതയിലും എതിരാളികളും ഈ സീസണിൽ കുറഞ്ഞ ഗോൾ വഴങ്ങിയ ചൈന്നൈയിൻ എഫ് സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് കുതിക്കുന്നത്.ആദ്യ കളിയിൽ എടികെ മോഹൻ ബഗാനോട് തോൽവി പിണഞ്ഞതൊഴിച്ചാൽ മറ്റ് ടീമുകൾക്ക് കൊമ്പൻമാരെ മുട്ടുകുത്തിക്കാനായിട്ടില്ല.കളം വാണ് കളിക്കുന്ന ലൂണയും ഏത് സമയത്തും കഴുകൻ കണ്ണുമായി എതിർ ഗോൾമുഖത്ത് അപകടം തീർക്കുന്ന അൽവാരോയും തകർപ്പൻ ഫോമിൽ കളിക്കുന്ന സ്ട്രൈക്കർ സഹലുമെല്ലാം ചേർന്ന കോമ്പിനേഷൻ എതിരാളികൾക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മധ്യനിരയും എണ്ണയിട്ട യന്ത്രംപ്പോലെ പ്രവർത്തിക്കുന്ന പ്രതിരോധ നിരയും ബ്ലാസ്സ്റ്റേഴ്സിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. നിരന്തര തോൽവിയും ടീം സെലക്ഷനിലെ പാളിച്ചയും കാരണം നഷ്ടപ്പെട്ട ആരാധകർ തിരിച്ചെത്തിയ സന്തോഷത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനെജ്മെൻറ്.

13/12/2021

"മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി തന്നെയാണ് ;കെ.എം ഷാജി അഭിനവ അബൂബക്കർ അൽബാഗ്ദാദി!" ലീഗിനെതിരെ ആഞ്ഞടിച്ച് ഷംസീർ എംഎൽഎ.കേരളം ചെത്ത് കാരൻ്റെ മകനിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. അല്ലാതെ പാണക്കാട് തങ്ങൻമാരിലല്ല. വർഗ്ഗീയ പാർട്ടിയായ ലീഗുമായി സഖ്യം തുടരുന്ന കോൺഗ്രസ് നയം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരഭിമാനക്കൊല;ഗർഭിണിയായ സ്വന്തം സഹോദരിയുടെ തലയറുത്തെടുത്ത് സഹോദരൻഔറംഗാബാദ് (മഹാരാഷ്ട്ര): പ്രണയിച്ച് വിവാഹം ചെയ്തതിൻ്റെ പ...
07/12/2021

ദുരഭിമാനക്കൊല;
ഗർഭിണിയായ സ്വന്തം സഹോദരിയുടെ തലയറുത്തെടുത്ത് സഹോദരൻ

ഔറംഗാബാദ് (മഹാരാഷ്ട്ര): പ്രണയിച്ച് വിവാഹം ചെയ്തതിൻ്റെ പേരിൽ ഗർഭിണിയായ സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ദാരുണ സംഭവം നടന്നത്.18 കാരനായ സഹോദരനും മാതാവുമാണ് സംഭവത്തിൽ അറസ്റ്റിലായത്. 19 വയസ്സുള്ള കീർത്തി തോർ വീട് വിട്ടിറങ്ങി ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം അമ്മയും സഹോദരനും യുവതിയെ കാണാനെത്തിയിരുന്നു. സഹോദരനും അമ്മയ്ക്കും സന്തോഷത്തോടെ ചായ ഉണ്ടാക്കുന്നതിനിടയിൽ സഹോദരനും മാതാവും ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയും കൈയിൽ കരുതിയിരുന്ന അരിവാളുപയോഗിച്ച് സഹോദരൻ കീർത്തിയുടെ തലയറുത്തെടുക്കുകയുമായിരുന്നു. ശേഷം പെൺകുട്ടിയുടെ തല അയൽവാസികൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും അറുത്തുമാറ്റിയതലയ്ക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു.
യുവതി ആക്രമിക്കപ്പെടുമ്പോൾ രോഗബാധിതനായ കിടന്നിരുന്ന ഭർത്താവ് ഓടിയെത്തിയെങ്കിലും ഇയാളെയും കൊലപ്പെടുത്താനുള്ള ശ്രമം നടന്നതിനാൽ ഭർത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അമ്മയും സഹോദരനും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഇനി റേഷൻ കാർഡിന് കെട്ടിട നമ്പർ വേണ്ടമലപ്പുറം: വയൽ നികത്തി വീട് നിർമിച്ചവർ ഇനി കെട്ടിട നമ്പറിനായി പഞ്ചായത്ത് ഓഫീസുകൾ കയറി...
04/12/2021

ഇനി റേഷൻ കാർഡിന് കെട്ടിട നമ്പർ വേണ്ട

മലപ്പുറം: വയൽ നികത്തി വീട് നിർമിച്ചവർ ഇനി കെട്ടിട നമ്പറിനായി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നമ്പർ നൽകിയില്ലെങ്കിലും റേഷൻ കാർഡ് അനുവദിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. കെട്ടിട നമ്പർ ഇല്ലാത്തതിൻ്റെ പേരിൽ നിരവധി കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് നിഷേധിക്കപ്പെട്ടിരുന്നത്.വീട് നിർമിക്കാൻ ഭൂമിയില്ലാത്തതിനാൽ വയൽ നികത്തി വീട് വച്ച സാധാരണക്കാരായ കുടുംബങ്ങളാണ് കെട്ടിട നമ്പറില്ലാത്തതിൻ്റെ കാരണത്താൽ വർഷങ്ങളായി റേഷൻ കാർഡ് നിഷേധിക്കപ്പെട്ട് കഴിയുന്നത്. കോവിഡ് കാലത്തെ റേഷൻ ആനുകൂല്യങ്ങളും ഭക്ഷ്യ കിറ്റുകളും ഇക്കാരണത്താൽ നിർധന കുടുംബങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഒരേ കെട്ടിട നമ്പറിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ വ്യത്യസ്ത റേഷൻ കാർഡുകൾ നൽകാനും നിർദ്ദേശമുണ്ട്. ഭവന രഹിതർക്കും റേഷൻ കാർഡ് ലഭിക്കാൻ ഇതോടെ വഴിയൊരുങ്ങിരിക്കയാണ്.

01/12/2021

തലശ്ശേരി: ജയകൃഷ്ണൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് BJP -RSS പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഉത്തരേന്ത്യയിൽ മസ്ജിദുകൾ തകർക്കുമെന്ന ഭീഷണി കേരളത്തിലും സംഘ് പരിവാർ നടത്തുന്നത് ആസൂത്രിത കലാപങ്ങൾ ലക്ഷ്യമിട്ടാണെന്ന് സോഷ്യൽ മീഡിയയും അഭിപ്രായപ്പെടുന്നു.5 നേരം നിസ്കരിക്കാൻ ഒരൊറ്റ പള്ളിയും കാണില്ല എന്ന പരസ്യ ഭീഷണിയും പ്രകടനത്തിൽ വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ലെന്ന പരാതി വ്യാപകമാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നിലവിൽ പരാജയമാണെന്ന ആക്ഷേപവും വ്യാപകമാണ്.

ഹെൽമറ്റ് വാങ്ങിയാൽ ഒരു കിലോ തക്കാളി സൗജന്യം!സേലം(തമിഴ്നാട് ): സേലം ജില്ലയിലെ ഹെൽമറ്റ് ഷോപ്പിലാണ് ഈ അപൂർവ്വ ഓഫർ.കോട്ടയിൽ ...
27/11/2021

ഹെൽമറ്റ് വാങ്ങിയാൽ ഒരു കിലോ തക്കാളി സൗജന്യം!

സേലം(തമിഴ്നാട് ): സേലം ജില്ലയിലെ ഹെൽമറ്റ് ഷോപ്പിലാണ് ഈ അപൂർവ്വ ഓഫർ.കോട്ടയിൽ മുഹമ്മദ് കാസിമിൻ്റെ ഹെൽമെറ്റ് വാങ്ങാൻ ഷോപ്പിലെത്തുന്നവർക്കാണ് ഒരു കിലോ തക്കാളി സൗജന്യമായി നൽകുന്നത്. ഓഫർ നൽകിയ നോട്ടീസ് കടയിൽ പതിച്ചതിന് പിന്നാലെ 200 ൽ പരം ഹെൽമറ്റുകളാണ് ഒറ്റയടിക്ക് വിറ്റ് പോയത്.തമിഴ്നാട്ടിലെ പ്രാദേശിക മാർക്കറ്റുകളിൽ തക്കാളിക്ക് കിലോ 120 രൂപക്ക് മുകളിൽ എത്തിയിരുന്നു. സർക്കാർ ഇടപെടലിനെ തുടർന്ന് നിലവിൽ വില 75 രൂപയിൽ താഴെയായിട്ടുണ്ട്

പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകൻ്റെ മുഖത്തേക്ക് ആസിഡൊഴിച്ചു.; കാമുകി കസ്റ്റഡിയിൽഅടിമാലി: പ്രണയത്തിൽ നിന്ന് പിന്മാറിയ ക...
20/11/2021

പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകൻ്റെ മുഖത്തേക്ക് ആസിഡൊഴിച്ചു.; കാമുകി കസ്റ്റഡിയിൽ

അടിമാലി: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകൻ്റെ മുഖത്തേക്ക് ആസിഡൊഴിച്ച കാമുകി കസ്റ്റഡിയിൽ.ആസിഡ്‌ ആക്രമണത്തിൽ തിരുവന്തപുരം സ്വദേശിയായ അരുണ്‍ കുമാറിന് കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ അടിമാലി സ്വദേശിയായ ഷീബയെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പിന്തിരിഞ്ഞു നിന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവാവും ഷീബയും തമ്മില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു. പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡ് ആക്രമണമുണ്ടായത്. യുവാവിന്റെ മൊഴി പോലിസ് രേഖപ്പെടുത്തി. ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് കയ്യില്‍ വീണ് ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലിസ് പറഞ്ഞു.

അന്യജാതിക്കാരനെ വിവാഹം ചെയ്തു; പിതാവ് മകളെ ബലാത്സംഗം ചെയ്തു കൊന്നുഭോപാൽ: ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൻ്റെ പ...
18/11/2021

അന്യജാതിക്കാരനെ വിവാഹം ചെയ്തു; പിതാവ് മകളെ ബലാത്സംഗം ചെയ്തു കൊന്നു

ഭോപാൽ: ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൻ്റെ പേരിൽ പിതാവ് സ്വന്തം മകളെ ബലാത്സംഗം ചെയ്ത് കൊന്നു. ഭോപ്പാലിലെ സമാസ്ഘട്ട് വനമേഖലയിൽ കഴിഞ്ഞ ദിവസമാണ് യുവതിയുടെയും എട്ട് മാസം പ്രായമായ കുഞ്ഞിൻ്റയും മൃതദേഹങ്ങൾ കണ്ടെത്തിയത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും പ്രതി യുവതിയുടെ സ്വന്തം പിതാവ് തന്നെയാണെന്നും തെളിഞ്ഞത്. മകൾ ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മകൾ അന്യജാതിക്കാരനെ വിവാഹം ചെയ്തതിൻ്റെ പേരിൽ കുടുംബം അധിക്ഷേപങ്ങളും അപമാനങ്ങളും നേരിട്ടു. വിവാഹത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരാതിരുന്ന യുവതിയും കുഞ്ഞും കഴിഞ്ഞ ദീപാവലി ദിവസം മൂത്ത സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് രോഗകാരണത്താൽ കുഞ്ഞ് മരിക്കുകയും അക്കാര്യം പിതാവിനെ വിളിച്ചറിയിക്കുകയും ചെയ്തതിനെ തുടർന്ന് പിതാവും മകനും ചേർന്ന് വീട്ടിലെത്തി കുഞ്ഞിൻ്റെ അന്ത്യകർമങ്ങൾ നടത്താമെന്ന് പറഞ്ഞു മകളെ വനമേഖലയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് പ്രണയ വിവാഹത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും മകളെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും കുഞ്ഞിൻ്റെ മൃതദേഹത്തോടൊപ്പം ഉപേക്ഷിക്കുകയും ചെയ്തു. വനമേഖലയിൽ കുഞ്ഞിൻ്റെയും യുവതിയുടെയും മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സമാനതകളില്ലാത്ത ജാതിയതയുടെ പേരിൽ നടന്ന ക്രൂരമായ കൊലപാതകം പുറം ലോകമറിഞ്ഞത്.

18/11/2021

ഇലകളുപയോഗിച്ച് സ്വയം അണിഞ്ഞൊരുങ്ങുന്ന കൗതുകതത്ത വൈറലാവുന്നു.https://youtube.com/channel/UCL91d7lHiLEsFs3P3uGk9Ag

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

കോട്ടക്കലിൽ നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽകോട്ടക്കൽ: നിരോധിത ലഹരിമരുന്നായ എം.ഡി.എം എ യുമായി യ...
17/11/2021

കോട്ടക്കലിൽ നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

കോട്ടക്കൽ: നിരോധിത ലഹരിമരുന്നായ എം.ഡി.എം എ യുമായി യുവാക്കൾ അറസ്റ്റിലായി.ആവശ്യക്കാർക്ക് കൈമാറാനായി ശ്രമിക്കുമ്പോഴാണ് കോട്ടക്കൽ AVS കോർണറിൽ വെച്ച് തെന്നല -പൂക്കിപ്പറമ്പ് സ്വദേശികളായ കടക്കോടൻ ഹമീദ് (20), നമ്പൻ കുന്നത്ത് ഫവാസ്(19) എന്നിവരെ കോട്ടക്കൽ സബ് ഇൻസ്പെക്ടർ വി.വിവേക് അറസ്റ്റ് ചെയ്തത്.അഡീഷണൽ എസ്.ഐ മൊയ്തീൻ കുട്ടി, സി.പി ഒ മാരായ സെബാസ്റ്റ്യൻ, ശരൺകുമാർ, അൻവർ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോട്ടക്കൽ, എടരിക്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് - മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതായി ജനങ്ങൾ പറയുന്നു. യുവാക്കളും വിദ്യാർത്ഥികളുമാണ് ഇവരുടെ ഇരകളായി മാറുന്നത്.

മലയാളികൾ മയിലിനെ കറിവെക്കുന്നത് ഇതാദ്യമായല്ല: സംഘികൾക്ക് വായടൻപ്പൻ മറുപടിയുമായി സോഷ്യൽ മീഡിയ.  കോഴിക്കോട്: മയിലിനെ പാചകം...
15/11/2021

മലയാളികൾ മയിലിനെ കറിവെക്കുന്നത് ഇതാദ്യമായല്ല: സംഘികൾക്ക് വായടൻപ്പൻ മറുപടിയുമായി സോഷ്യൽ മീഡിയ.

കോഴിക്കോട്: മയിലിനെ പാചകം ചെയ്യാനുള്ള പ്രശസ്ത യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയുടെ തീരുമാനത്തിനെതിരെ സംഘികളുടെ സൈബർ അറ്റാക്കിങ്ങിന് അതേ രീതിയിൽ മറുപടി നൽകുകയാണ് സോഷ്യൽ മീഡിയ .മലയാളികൾ വിദേശ രാജ്യങ്ങളിൽ മയിലിനെ പാകം ചെയ്ത് കാണിക്കുന്നത് ഇതാദ്യമല്ലെന്നും സംഘികൾക്ക് താൽപ്പര്യമില്ലെങ്കിൽ കാണേണ്ടയെന്നുമുള്ള വിമർശനങ്ങൾ നിറയുകയാണ്. ന്യൂസിലാൻഡിൽ താമസിക്കുന്ന പ്രവാസി മലയാളി നവീൻ തോമസിൻ്റെ മയിലിനെ പീലിവലിച്ചൂരി പാകം ചെയ്യുന്നതിൻ്റെ യുട്യൂബ് വീഡിയോ ഷെയർ ചെയ്താണ് പലരും സംഘികളെ വിമർശിക്കുന്നത്. നവീൻ തോമസിന് ലഭിക്കുന്ന പ്രിവിലേജ് എന്തു കൊണ്ട് ഫിറോസിന് ലഭിക്കുന്നില്ലായെന്നും കേരളത്തിൽ സംഘപരിവാറിൻ്റെ വർഗ്ഗീയ അജണ്ട നടപ്പാവില്ലെന്നുമാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ എഴുതുന്നത്.ദേശീയ ബിംബങ്ങളായ അയലയും മാമ്പഴവും ഇനി ആരും കഴിക്കരുതെന്നുമുള്ള ടോളുകളും നിറയുകയാണ്.

മയിലിനെ കറിവെക്കാൻ വാങ്ങിച്ചു;സംഘ് പരിവാർ സൈബർ ആക്രമണത്തെ അവഗണിച്ച് ഫിറോസ് ചുട്ടിപ്പാറ.          സംഘ് പരിവാർ സൈബർ ആക്രമണ...
14/11/2021

മയിലിനെ കറിവെക്കാൻ വാങ്ങിച്ചു;സംഘ് പരിവാർ സൈബർ ആക്രമണത്തെ അവഗണിച്ച് ഫിറോസ് ചുട്ടിപ്പാറ.

സംഘ് പരിവാർ സൈബർ ആക്രമണത്തെ അവഗണിച്ച് പ്രശസ്ത യുട്യൂബർ ഫിറോസ് ചുട്ടിപ്പാറ.കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചു എന്ന തലക്കെട്ടോടെ പുതിയ വീഡിയോ പങ്ക് വെച്ചിരിക്കയാണ് പാചക വീഡിയോകളിലൂടെ മലയാളികൾക്കിടയിൽ പെട്ടെന്ന് പ്രശസ്തനായ ഇദ്ദേഹം. കഴിഞ്ഞ ദിവസം മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന പേരിൽ ഇദ്ദേഹം പുറത്തുവിട്ട തന്റെ പുതിയ വീഡിയോയിൽ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത സൈബര്‍ അക്രമണമാണ് നടത്തിയത്.

ഇതിനെ അവഗണിച്ചാണ് അദ്ദേഹത്തിന്റെ തുടർ വീഡിയോ. കഴിഞ്ഞ ദിവസം, ആദ്യ വീഡിയോയിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം ഉയർന്നിരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. അതേപോലെ തന്നെ ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. – ഒരു കമന്റ് ഇങ്ങിനെയായിരുന്നു.

ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിനെ കൊന്നുകറിവെയ്ക്കാൻ വിദേശത്തുപോയ നീ,ഭാരതത്തിൽ കൊന്നു കറിവെക്കാൻ അനുവാദമുള്ള പന്നിയെ കൊന്നു കറിവെയ്ക്കുന്നത് ഇതുവരെ യൂട്യൂബിലൂടെ കാണിക്കാത്തതെന്താണെന്നും സംഘപരിവാർID കൾ ചോദിച്ചിരുന്നു. സംഘ് പരിവാർ സൈബർ അറ്റാക്കിനെതിരെ മറ്റുള്ളവർ ഫിറോസ് ചുട്ടിപ്പാറക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

കനത്ത മഴ: വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു.കൊണ്ടോട്ടി: (കടപ്പടി): തുടർച്ചയായി തുടരുന്ന കനത്ത മഴയിൽ വീട് തകർന്ന് രണ്ട്...
12/10/2021

കനത്ത മഴ: വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു.

കൊണ്ടോട്ടി: (കടപ്പടി): തുടർച്ചയായി തുടരുന്ന കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. പള്ളിക്കൽ പഞ്ചായത്ത് 13-ാം വാർഡ് മാതാംകുളം മുണ്ടോട്ടപ്പുറം മുഹമ്മദ് കുട്ടിയുടെ വീട് തകർന്നാണ് കുട്ടികൾ മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 5 മണിക്ക് വീട് തകർന്ന് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. മുഹമ്മദ്കുട്ടിയുടെ പേരമക്കളായ റിസ്വാന (8) ,റിൻസാന (7 മാസം) എന്നിവരാണ് മരിച്ചത്.വീട്ടിലുണ്ടായിരുന്ന മറ്റംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പ്രണയത്തിൻ്റെ പേരിൽമുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: മാതാപിതാക്കളും ശ്രീരാമസേനാ പ്ര...
11/10/2021

പ്രണയത്തിൻ്റെ പേരിൽമുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: മാതാപിതാക്കളും ശ്രീരാമസേനാ പ്രവർത്തകരും അറസ്റ്റിൽ

ബെംഗുളൂരു:മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: കാമുകിയുടെ മാതാപിതാക്കളും ശ്രീരാമസേനാ നേതാവും ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റില്‍ പുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), പ്രവീണ്‍ ശങ്കര്‍ (28), ശ്രീധര്‍ മഹാദേവ് ദോണി എന്നിവരാണ് അറസ്റ്റിലായത്. SRF8 Oct 2021 3:08 PM ബംഗളൂരു: ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ അര്‍ബാസ് മുല്ലയെന്ന മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പത്തു പേര്‍ അറസ്റ്റില്‍. ശ്രീരാമസേനാ നേതാവ്, മുല്ലയുടെ കാമുകിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകം നടന്ന് പത്തു ദിവസങ്ങള്‍ക്കു ശേഷം അറസ്റ്റിലായത്. പുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), പ്രവീണ്‍ ശങ്കര്‍ (28), ശ്രീധര്‍ മഹാദേവ് ദോണി എന്നിവരാണ് അറസ്റ്റിലായത്.

സംശയരോഗം: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തികോട്ടക്കൽ:എടരിക്കോട് സ്വദേശിനി മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോക...
10/10/2021

സംശയരോഗം: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി

കോട്ടക്കൽ:എടരിക്കോട് സ്വദേശിനി മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലിസ് കേസെടുത്തു. എടരിക്കോടിലെ ഉമ്മുകുല്‍സുവിന്റെ (32) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ദേഹമാസകലം മുറിവേറ്റ ഉമ്മുകുല്‍സുവിനെ ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലാക്കി മരണം സ്ഥിരീകരിച്ചപ്പോള്‍ താജുദീന്‍ മുങ്ങുകയായിരുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടില്‍ വച്ച് താജുദീന്‍ ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു മര്‍ദ്ദനം.

വൈദ്യുതി പോസ്റ്റുകളിൽ നിന്ന് ഇനി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം.കോഴിക്കോട്: ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്...
01/10/2021

വൈദ്യുതി പോസ്റ്റുകളിൽ നിന്ന് ഇനി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം.

കോഴിക്കോട്: ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ നവംബറോടെ പൂർത്തിയാകും. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്.

26/08/2021

ഒരു കുരങ്ങൻ ഒരു കളി സ്കൂട്ടറിൽ കയറി ഒരു കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ വേൾഡ് വൈറലാവുന്നു.! ഇത് ട്വിറ്ററിൽ വേൾഡ് ട്രെൻറിങ്ങ് ആണ്. https://bit.ly/2Wvhyas

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Fourth Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kottakkal

Show All