Ajil A Kollam

Ajil A Kollam Content creater

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്...
10/10/2024

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
🌹🌹🌹ആദരാജ്ഞലികൾ 🙏🌹🌹🌹🌹

72 ദിവസത്തെ കാത്തിരുപ്പിൽ എല്ലാവരെയും പോലെ പ്രതീക്ഷ ഉണ്ടായിരുന്നു എവിടെയോ ജീവനോടെ ഉണ്ടാകും എന്നും അതിലുപരി നമ്മളും നമ്മള...
25/09/2024

72 ദിവസത്തെ കാത്തിരുപ്പിൽ എല്ലാവരെയും പോലെ പ്രതീക്ഷ ഉണ്ടായിരുന്നു എവിടെയോ ജീവനോടെ ഉണ്ടാകും എന്നും അതിലുപരി നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും അതെ പ്രതീക്ഷയിൽ തന്നെയാകാം... ഇപ്പോൾ ഒടുവിൽ അവന് വിട പറയേണ്ടി വന്നു..

അർജുൻ ന് ആദരാഞ്ജലികൾ 🌹🌹🌹

മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മമാർ 🙏🌹
25/09/2024

മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മമാർ 🙏🌹

Actor Vijayakanth ന് ആദരാഞ്ജലികൾ 💐🌹
28/12/2023

Actor Vijayakanth ന് ആദരാഞ്ജലികൾ 💐🌹

ചലച്ചിത്ര താരവും നർത്തകിയുമായ സുബ്ബലഷ്മി അമ്മാൾ അന്തരിച്ചു..ആദരാഞ്ജലികൾ🌹🌹💐
30/11/2023

ചലച്ചിത്ര താരവും നർത്തകിയുമായ സുബ്ബലഷ്മി അമ്മാൾ അന്തരിച്ചു..ആദരാഞ്ജലികൾ🌹🌹💐

Let it be done as soon as possible without further delay., ഇന്ന് നവംബർ 14 ശിശു ദിനം.. എന്ത് കൊണ്ടും ഇന്ന് കേട്ട വാർത്തകള...
14/11/2023

Let it be done as soon as possible without further delay., ഇന്ന് നവംബർ 14 ശിശു ദിനം.. എന്ത് കൊണ്ടും ഇന്ന് കേട്ട വാർത്തകളിൽ ഏറ്റവും സന്തോഷം തോന്നിയ വാർത്ത

Happy Children's Day

ആദരാഞ്ജലികൾ💐🌹
09/11/2023

ആദരാഞ്ജലികൾ💐🌹

നമ്മുടെയൊക്കെ കൂടെ പഠിച്ച സഹപാഠി പെട്ടെന്ന് മരണപ്പെട്ടു എന്ന് കേട്ടാൽ എന്താണ് മനസ്സിൽ വരുന്നത് അത് തന്നെയാണ് എന്റെയും മന...
02/10/2023

നമ്മുടെയൊക്കെ കൂടെ പഠിച്ച സഹപാഠി പെട്ടെന്ന് മരണപ്പെട്ടു എന്ന് കേട്ടാൽ എന്താണ് മനസ്സിൽ വരുന്നത് അത് തന്നെയാണ് എന്റെയും മനസ്സിൽ വന്നത്, കോളേജ് കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ച പ്രിയ കൂട്ടുകാരി JASMIN നെ അവസാനം കണ്ടത് പഠിച്ചു ഇറങ്ങിയ സമയം ഏകദേശം പത്തു വർഷം മുമ്പ് ആയിരുന്നു, അധികം ആരോടും സംസാരിക്കാത്ത ഒരു തൊട്ടാവാടി എന്ന് വിശേഷിപ്പിക്കാവുന്നവൾ, പ്രിയ കൂട്ടുകാരിക്ക് കണ്ണീരിൽ നിറഞ്ഞ ആദരാഞ്ജലികൾ 💐💐💐

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം..ചന്ദ്രനെ തൊട്ടു ചന്ദ്രയാൻ,Proud to be an Indian 🇮🇳
23/08/2023

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം..
ചന്ദ്രനെ തൊട്ടു ചന്ദ്രയാൻ,
Proud to be an Indian 🇮🇳

ഇന്ന്‌ ചിങ്ങം 1,കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാഞ്ഞു തുമ്പയും തുളസിയും വിരുന്നുണ്ണാൻ വരുന്ന ഓണനാളിന്റെ വരവറിയിച്ചു കൊണ്ട് ...
17/08/2023

ഇന്ന്‌ ചിങ്ങം 1,
കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാഞ്ഞു തുമ്പയും തുളസിയും വിരുന്നുണ്ണാൻ വരുന്ന ഓണനാളിന്റെ വരവറിയിച്ചു കൊണ്ട് പൊന്നിൻ ചിങ്ങം വന്നെത്തി.. സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു...

സ്വാതന്ത്ര്യദിനാശംസകൾ...
15/08/2023

സ്വാതന്ത്ര്യദിനാശംസകൾ...

ഒരുപാട് ചിരിയും ജീവിത ഓർമ്മകളും, അതേപോലെ തന്നെ നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയിത അതുല്യ കലാകാരന് ആദ...
08/08/2023

ഒരുപാട് ചിരിയും ജീവിത ഓർമ്മകളും, അതേപോലെ തന്നെ നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയിത അതുല്യ കലാകാരന് ആദരാഞ്ജലികൾ🌹🌹🌹

മനുഷ്യജീവന് ഒരു പട്ടിയുടെ വിലപോലും ഇല്ലാത്ത ഈ നാട്ടിൽ കള്ളും, കഞ്ചാവും, മയക്കുമരുന്നിനും അടിമപ്പെട്ട് ഉള്ള ഓരോ പ്രവർത്തി...
29/07/2023

മനുഷ്യജീവന് ഒരു പട്ടിയുടെ വിലപോലും ഇല്ലാത്ത ഈ നാട്ടിൽ കള്ളും, കഞ്ചാവും, മയക്കുമരുന്നിനും അടിമപ്പെട്ട് ഉള്ള ഓരോ പ്രവർത്തി.. ഹോ..ഇനി ആ ഒരു പേര് പറഞ്ഞാൽ മതിയല്ലോ, ഇതേ പോലെ ഉള്ള കാഴ്ചകൾക്ക് വീണ്ടും സാക്ഷ്യം വഹിക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്..
നമ്പർ വൺ കേരളം കൊച്ചി പോലെ ഉള്ള ഒരു നഗരത്തിൽ നിന്ന് ആറുവയസ്സുകാരിയെ പരസ്യമായി കടത്തിക്കൊണ്ടു പോയിട്ട് 20 മണിക്കൂറുകൾ കഴിയുമ്പോൾ മൃതദേഹമാണ് കണ്ടെത്തുന്നത്. ഇപ്പോഴാണ് ലജ്ജ തോന്നുന്നത്, പേടിയാകുന്നത്.
പ്രിയ മകളെ ചാന്ദിനി നിനക്ക് വേണ്ടി ടാഗുകളോ മെഴുകുതിരികളോ കണ്ണീരോ ഉണ്ടാവില്ല കാരണം നിനക്ക് ജീവൻ നഷ്ടപ്പെട്ടത് നമ്പർവൺ കേരളത്തിലാണ്..
ആ ഒരു കുരുന്നു ജീവന് ആദരാഞ്ജലികൾ 🌹🌹💐💐

#ചാന്ദ്നി

UAE പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് സഈദ്...
27/07/2023

UAE പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ മരണപ്പെട്ടു. ആമീൻ UAE യിൽ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു 💐🌹

പ്രിയ നേതാവിന് ആദരാഞ്ജലികൾ 💐🌹🌹🌹
18/07/2023

പ്രിയ നേതാവിന് ആദരാഞ്ജലികൾ 💐🌹🌹🌹

Happy Father's day 💙
18/06/2023

Happy Father's day 💙

അച്ഛന്റെ മുൻപിൽ പരിഭവം പറഞ്ഞ് ചിണുങ്ങുന്ന പ്രായം,അച്ഛന്റെ നെഞ്ചിൽ ചൂടേറ്റ് സ്വസ്ഥമായി ഉറങ്ങേണ്ട പ്രായം,അച്ഛൻറെ മുന്നിൽ അ...
09/06/2023

അച്ഛന്റെ മുൻപിൽ പരിഭവം പറഞ്ഞ് ചിണുങ്ങുന്ന പ്രായം,

അച്ഛന്റെ നെഞ്ചിൽ ചൂടേറ്റ് സ്വസ്ഥമായി ഉറങ്ങേണ്ട പ്രായം,

അച്ഛൻറെ മുന്നിൽ അതുവേണം ഇത് വേണം എന്ന് പറഞ്ഞു നടക്കുന്ന പ്രായം,

അച്ഛൻ എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞൂടാത്ത
മയക്കു മരുന്നിനും കഞ്ചാവിനും അടിമപ്പെട്ട് മനുഷ്യത്വം പോലും മരവിച്ച ഇവനും അച്ഛൻ..

വിടരും മുൻപേ കൊഴിഞ്ഞു പോയ നക്ഷത്ര മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹💐

പ്രണാമം 🌹 💐
05/06/2023

പ്രണാമം 🌹 💐

Address

Uliyakkovil
Kollam
691019

Alerts

Be the first to know and let us send you an email when Ajil A Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ajil A Kollam:

Share