Voice of Jatayu

Voice of Jatayu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of Jatayu, News & Media Website, Ayur.

29/12/2024

ചടയമംഗലം:അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ഡോ.മൻമോഹൻ സിങ്ങിനോടുള്ള ആദരസൂചകമായി കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരേടം ജംഗ്ഷനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മണിലാൽ സാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.മുസ്തഫ, എ.ആർ റിയാസ്, ഈട്ടിമൂട്ടിൽ നിസാം, വടക്കതിൽ നാസർ, നസീം അമ്പലത്തിൽ, യൂസഫ് ചേലപ്പള്ളി, നാസർ പോരേടം, ഉണ്ണികൃഷ്ണൻ, വിളക്കുപാറ രത്നാകരൻ, രവീന്ദ്രൻ, ജസീം, സുനി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു ഫീനിക്സ് മീഡിയ

08/12/2024
13/11/2024

ട്രഷറിക്കും സബ് രജിസ്ട്രാർ ഓഫീസിനും കെട്ടിടം അനുവദിക്കണം..
മന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ്

ചടയമംഗലം: ചടയമംഗലം സബ് ട്രഷറിക്കും സബ് രജിസ്ട്രാർ ഓഫീസിനും കെട്ടിടം അനുവദിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മന്ത്രി ജെ.ചിഞ്ചുറാണിക്ക് നിവേദനം നൽകി.
സബ് ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ ആയതിനെ തുടർന്നു നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന് സ്ട്രോങ്ങ് റൂം ഇല്ലാത്തതുമൂലം ഇപ്പോൾ ഇവിടെ നിന്നും മുദ്രപത്രം വിതരണം ചെയ്യുന്നില്ല. മുദ്രപത്ര വിതരണം നിലച്ചതോടെ ചടയമംഗലത്തെ ആധാരം എഴുത്തുകാരും ദുരിതത്തിലായി. നിലവിൽ കടയ്ക്കൽ നിന്നാണ് ഇപ്പോൾ മുദ്രപത്രം ഇവർ വാങ്ങുന്നത്. അതുപോലെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയത് വയ്ക്കുവാൻ നടപടി ആയിട്ടില്ല. ഇതും ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ദിനംപ്രതി നിരവധി ആളുകൾക്ക് ഉപകരിക്കുന്ന ഈ രണ്ട് ഓഫീസുകൾക്കും സ്വന്തമായി കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം നൽകിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.ആർ റിയാസ്, അമ്പലത്തിൽ നസീം, ഈട്ടിമൂട്ടിൽ നിസാം, നാസർ പോരേടം, വിളക്കുപാറ രത്നാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതികം താമസിക്കാതെ തന്നെ ഇതിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകിയതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

സാക്ഷി TV

26/10/2024

ചരിത്രത്തിലാദ്യമായി കർണാടകയിലെ ഹുബ്ലിയിൽ നിന്ന് ബാംഗ്ലൂർ - മധുര - ചെങ്കോട്ട വഴി കൊല്ലത്തിന് ദീപാവലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായുള്ള അറിയിപ്പ് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ട്രെയിനിന്റെ പ്രാരംഭ പ്രൊപ്പോസൽ സമയത്ത് ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ സ്റ്റോപ്പ്‌ ഇല്ലായിരുന്നു. എന്നാൽ കേരളത്തിലെ ഉള്ള യാത്രക്കാർക്ക് ഈ ട്രെയിനിന്റെ പ്രയോജനം പൂർണരീതിയിൽ ലഭിക്കുന്നതിനായി ഈയിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് അധികമായി ആവശ്യപ്പെട്ടിരുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അവധികളിൽ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ താമസമാക്കിയിട്ടുള്ള മലയാളികൾക്ക് കേരളത്തിൽ എത്തിച്ചേരുവാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ മാസം ആദ്യവാരം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്ന ദീപാവലി സ്പെഷ്യൽ ട്രെയിനുകളിൽ ഒന്നായ ലോകമാന്യതിലക് - കൊച്ചുവേളി / തിരുവനന്തപുരം നോർത്ത് ട്രെയിൻ നേരത്തെ തന്നെ അനുവദിച്ചതായി ഉള്ള അറിയിപ്പ് ഞാൻ പങ്കുവെച്ചിരുന്നു.

നിലവിൽ ഹുബ്ലിയിൽ നിന്നും ബാംഗ്ലൂർ, മധുരൈ, ചെങ്കോട്ട വഴി കൊല്ലത്തേക്ക് എത്തുന്ന ദീപാവലി സ്പെഷ്യൽ ട്രെയിൻ ഫെസ്റ്റിവൽ ട്രെയിൻ ആയി എല്ലാ ആഘോഷവേളയിലും ഓടിക്കണം എന്നുള്ള നിർദ്ദേശം കൂടി നൽകിയിരുന്നു ഈ കാര്യത്തിലും അനുകൂലമായ തീരുമാനമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളത്. അതോടൊപ്പം യാത്രക്കാരുടെ തിരക്കും ടിക്കറ്റ് ബുക്കിംഗ് ശതമാനവും കണക്കിലെടുത്ത് വീക്കിലി ട്രെയിൻ ആക്കുന്ന കാര്യവും സജീവമായി പരിഗണിക്കാമെന്ന് റെയിൽവേ ബോർഡ് ചെയർമാനും റെയിൽവേ ബോർഡിന്റെ ബിസിനസ് ഡെവലപ്മെന്റ് അംഗവും ഉറപ്പു നൽകിയിട്ടുണ്ട്.

ഗേജ് മാറ്റത്തിന്റെ ഭാഗമായി പുനലൂർ ചെങ്കോട്ട, തിരുനെൽവേലി, കോയമ്പത്തൂർ റൂട്ടുകളിൽ ഓടിക്കൊണ്ടിരിക്കുകയും ക്യാൻസൽ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മുഴുവൻ ട്രെയിനുകളും വീണ്ടും ഓടിക്കണം എന്നുള്ള ആവശ്യവും റെയിൽവേ മന്ത്രിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർണമായ പാതയിൽ പുതുക്കിയ വേഗ പരിശോധന പൂർത്തിയാക്കുന്നതോടുകൂടി കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കും.

#കൂടെയുണ്ട്_കൊടിക്കുന്നിൽ

Kollam Metropolitan Region Punalur on Demand

11/08/2024

ചടയമംഗലം എം.സി റോഡിന് സമീപം മണ്ണെടുപ്പിനും പാറ ഖനനത്തിനും പ്രാരംഭ അനുമതി നൽകിയത് പഞ്ചായത്ത്.
അനധികൃത ഖനനത്തിന് സ്റ്റോപ്മെമ്മോ നൽകാനുള്ള പഞ്ചായത്തിന്റെ അധികാരം വിനിയോഗിക്കാതെ ഇപ്പോൾ നടക്കുന്നത് നാടകം. പാറക്വാറി വിഷയത്തിൽ പഞ്ചായത്ത് ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്നു- #കോൺഗ്രസ്
കണ്ണമ്പാറ ക്വാറി വിരുദ്ധ സമരത്തിന് മുന്നിൽ നിന്ന ഇടത് പഞ്ചായത്ത് അംഗങ്ങൾ പിന്നോട്ട് പോയത് അവരുടെ നിലപാടുകളിലെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ട്.
പാറക്വാറികൾക്ക് വിരുദ്ധ നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെങ്കിൽ ക്വാറികൾക്ക് അനുമതി നൽകുന്നത് എന്തിന്…? പ്രവർത്തനം തുടങ്ങാത്ത ക്വാറികളുടെ സി.എസ്.ആർ ഫണ്ട് പോലും പാറഖനനവുമായി ബന്ധമില്ലാത്ത ഭരണസമിതി അംഗങ്ങളുടെ വാർഡുകളിൽ വിനിയോഗിക്കുന്നതിന്റെ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്.

Address

Ayur

Website

Alerts

Be the first to know and let us send you an email when Voice of Jatayu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice of Jatayu:

Videos

Share