G3's Kitchen

G3's Kitchen Whatsapp to 9746719627 for orders❤️

I still have faith on me that one day I'll make my mom proud🤞🏻

അഞ്ചാറ് വർഷം മുന്നേ എടുത്തൊരു പൊറോട്ട പടം! പൊറോട്ട കഴിച്ചിട്ടപ്പോ അഞ്ചോ ആറോ വർഷായിന്ന് അർത്ഥം! വർഷങ്ങൾ ഇങ്ങനെ ബെല്ലും ബ്...
12/12/2024

അഞ്ചാറ് വർഷം മുന്നേ എടുത്തൊരു പൊറോട്ട പടം! പൊറോട്ട കഴിച്ചിട്ടപ്പോ അഞ്ചോ ആറോ വർഷായിന്ന് അർത്ഥം! വർഷങ്ങൾ ഇങ്ങനെ ബെല്ലും ബ്രേക്കും ഇല്ലാതെ കൊഴിഞ്ഞ് വീണോണ്ടെയിരിക്കുവാന്നുള്ളത് മറ്റൊരു സത്യം!🤷‍♀️
😋

ന്റെ മീനച്ചാറ് കൊണ്ട് പൊട്ടു തൊട്ട ഒരു ഊണ് പടം❤️On my table🔸Boiled rice/ചോറ്🔸Chicken kuthipori/ചിക്കൻ കുത്തിപ്പൊരി (Reci...
25/11/2024

ന്റെ മീനച്ചാറ് കൊണ്ട് പൊട്ടു തൊട്ട ഒരു ഊണ് പടം❤️
On my table
🔸Boiled rice/ചോറ്
🔸Chicken kuthipori/ചിക്കൻ കുത്തിപ്പൊരി (Recipe in reels)
🔸Thick coconut chutney/തേങ്ങാ ചമ്മന്തി
🔸Tuna fish pickle/ചൂര മീൻ അച്ചാർ (whatsapp 9746719627 for orders)
🔸Aviyal/അവിയൽ
🔸Pappad/പപ്പടം
🔸Burfi/ബർഫി

പണ്ടൊക്കെ മണ്ഡലകാലത്ത് വീട്ടില് അയ്യപ്പൻമാരുണ്ടേൽ വൃതം ഉണ്ടാവും അതും അരി ആഹാരം കഴിക്കാതെയുള്ള വൃതം. വീട്ടില് ഇപ്പൊ അയ്യപ...
21/11/2024

പണ്ടൊക്കെ മണ്ഡലകാലത്ത് വീട്ടില് അയ്യപ്പൻമാരുണ്ടേൽ വൃതം ഉണ്ടാവും അതും അരി ആഹാരം കഴിക്കാതെയുള്ള വൃതം. വീട്ടില് ഇപ്പൊ അയ്യപ്പന്മാര് ഇല്ലാത്തോണ്ടന്നെ വൃതം ഒന്നൂല്ല. അപ്പൂപ്പൻ പറയാറുണ്ട് പൂർണമാക്കാൻ കഴിയും എന്നുറപ്പുള്ള കാര്യങ്ങളെ ക്ഷേത്ര കാര്യങ്ങളിൽ ചെയ്യാൻ തുനിയാവുന്ന്. ഈ തിരക്കിനിടക്ക് ന്നെ കൊണ്ട് കൂട്ടിയ കൂടില്ല. ന്നാലും ഗോതമ്പ് പുട്ട് കണ്ടപ്പോ പണ്ടത്തെ മണ്ഡലകാല വൃതനാളുകളിലെ അത്താഴം ഓർത്തു പോയി❤️
🔸Steamed wheat cake layered with grated coconut/ഗോതമ്പ് പുട്ട്
🔸Black chickpeas curry/കടല കറി (recipe in reels)
🔸Black coffee/കട്ടൻ കാപ്പി

ഗാലറി നിറഞ്ഞ് കവിഞ്ഞത് കണ്ട് ഇരിക്കാൻ സ്ഥലം ഇല്ലാത്തോണ്ട് പൊറുതി മുട്ടി ഇറങ്ങിയോടിയ ഒരു പൊതിച്ചോറ് പടം😌❤️On my banana le...
18/11/2024

ഗാലറി നിറഞ്ഞ് കവിഞ്ഞത് കണ്ട് ഇരിക്കാൻ സ്ഥലം ഇല്ലാത്തോണ്ട് പൊറുതി മുട്ടി ഇറങ്ങിയോടിയ ഒരു പൊതിച്ചോറ് പടം😌❤️
On my banana leaf
🔸Kerala matta rice/കുത്തരി ചോറ്
🔸Mackerel Fry/അയല പൊരിച്ചത് (recipe in reels)
🔸Green gram stir fry/ചെറുപയർ തോരൻ (recipe in reels)
🔸Thick coconut chutney/തേങ്ങാ ചമ്മന്തി
🔸Egg Omelette/മുട്ട പൊരിച്ചത്
🔸Mango Pickle/മാങ്ങാ അച്ചാർ (whatsapp 9746719627 for orders)
❤️

പഞ്ചസാര തൂവിയ നല്ല നാടൻ പാളയന്തോടൻ പഴമിട്ടുണ്ടാക്കിയ പഞ്ഞിക്കെട്ട് ഉണ്ണിയപ്പം,ഇഷ്ടാണോ?❤️       ✌                        ...
17/11/2024

പഞ്ചസാര തൂവിയ നല്ല നാടൻ പാളയന്തോടൻ പഴമിട്ടുണ്ടാക്കിയ പഞ്ഞിക്കെട്ട് ഉണ്ണിയപ്പം,ഇഷ്ടാണോ?❤️

മീനും മാങ്ങയും, അധികം മസാല ഇട്ട് നശിപ്പിക്കാഞ്ഞ മൊരിഞ്ഞ മീൻ പൊരിച്ചതും, എരിവും പുളിയും കറിവേപ്പിലേടെ വാസനയുമുള്ള തേങ്ങാ ...
27/10/2024

മീനും മാങ്ങയും, അധികം മസാല ഇട്ട് നശിപ്പിക്കാഞ്ഞ മൊരിഞ്ഞ മീൻ പൊരിച്ചതും, എരിവും പുളിയും കറിവേപ്പിലേടെ വാസനയുമുള്ള തേങ്ങാ ചമ്മന്തി പൊടിയും, തോരനും കുറുകിയ പുളിശ്ശേരിയും ഒക്കെയുള്ളൊരു പാവം ഊണ്!❤️
On my plate
🔸Brown rice
🔸Coconut chutney powder/ചമ്മന്തി പൊടി (whatsapp 9746719627 for orders & enquiries)
🔸Cabbage stir fry/ക്യാബേജ് തോരൻ
🔸Mackerel fish fry/അയല പൊരിച്ചത്
🔸Raw mango & mackerel curry/മീനും മാങ്ങാ
🔸Thick coconut chutney/തേങ്ങാ ചമ്മന്തി
🔸Gooseberry pickle/നെല്ലിക്ക അച്ചാർ (whatsapp 9746719627 for orders & enquiries)
🔸Tempered laban/പുളിശ്ശേരി
✌ 😋

ആശിച്ചു വാങ്ങിയ ക്യാമറയുടെ പണി തീരുമുമ്പേ വർഷങ്ങൾക്ക് മുമ്പ് എടുത്തൊരു പടം. പടങ്ങൾ കൊണ്ട് മാത്രം സമ്പന്നമായിരുന്ന ഇൻസ്റ്...
30/09/2024

ആശിച്ചു വാങ്ങിയ ക്യാമറയുടെ പണി തീരുമുമ്പേ വർഷങ്ങൾക്ക് മുമ്പ് എടുത്തൊരു പടം. പടങ്ങൾ കൊണ്ട് മാത്രം സമ്പന്നമായിരുന്ന ഇൻസ്റ്റാഗ്രാം ഓർമ്മകളുടെ ഗാലറിയിൽ നിന്ന്❤️🫠
#ᴋᴇʀᴀʟᴀɢʀᴀᴍ

ഇന്ന് മേടം 10,പത്താമുദയം. വിഷു കഴിഞ്ഞുള്ള പത്താം ദിവസമാണ് പത്താമുദയം. വിഷ്ണത്തുകാവിലമ്മക്ക് ഉത്സവം.ന്റെ കുട്ടിക്കാലത്തൊക...
23/04/2024

ഇന്ന് മേടം 10,പത്താമുദയം. വിഷു കഴിഞ്ഞുള്ള പത്താം ദിവസമാണ് പത്താമുദയം. വിഷ്ണത്തുകാവിലമ്മക്ക് ഉത്സവം.
ന്റെ കുട്ടിക്കാലത്തൊക്കെ പത്താമുദയ ദിവസം കാലത്ത് എണീക്കുമ്പോ കാണുന്നത് കഴുത്തിലും കയ്യിലും കുരുത്തോല മാലയൊക്കെ അണിഞ്ഞ് തലയിൽ ഒരു പ്ലാവില തൊപ്പിയും കയ്യിൽ പാലയിലയും മാവിലയും ഒക്കെ കൂട്ടിപിടിച്ചൊരു ചെറിയ കെട്ടുമായി ഓതപണിക്കൻ എന്ന് വിളിപ്പേരുള്ള ആള് വരും. അദ്ദേഹം നമുക്കുള്ള കൃഷിക്കും മറ്റ് മരങ്ങളെയും ഒക്കെ കണ്ണ് തട്ടാതിരിക്കാൻ ഓതി പ്രാർത്ഥിച്ച് പോകും. വല്യമ്മൂമ്മ ദക്ഷിണ വച്ച് നീട്ടുമ്പോ അദ്ദേഹത്തിന്റെ ആഹ്ലാദം ഒന്ന് കാണേണ്ടത് തന്നെയാണ്. അന്നേ ദിവസം മ്മ്‌ടെ ഒഴിക്കാരൻ നീലാണ്ടൻ മൂപ്പര് വന്ന് പുതിയ വിത്തുകൾ പാകും. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ, അതും വിള സാധനങ്ങൾ കൊണ്ടുള്ള സദ്യ. പുത്തൻ നെല്ലിന്റെ ഉണക്കലരി വെച്ചുള്ള അട കൊണ്ടുണ്ടാക്കിയ അടപ്രഥമനാണ് താരം. വൈകിട്ട് അമ്പലമുറ്റത്ത് ഉത്സവം കാണാൻ പ്രൗഡഗംഭീരമായി എഴുന്നെള്ളി നിക്കുന്ന ദേവിയെ കാണാൻ പുത്തനുടുപ്പൊക്കെയിട്ട് പോകുന്നതും, കുടുക്ക ബലൂൺ വാങ്ങുന്നതുമൊക്കെ എത്ര മധുരമുള്ള ഓർമകളാണെന്നോ. ഓർമ്മപുതുക്കലെന്നോണം അമ്പലമുറ്റത്ത് അണിഞ്ഞൊരുങ്ങി ഉത്സവം കാണാൻ എഴുന്നുള്ളി നിക്കുന്ന ദേവിയെ കാണാൻ പോവണം. ഇതോടെ ഇക്കൊല്ലത്തെ വിഷു ആഘോഷങ്ങൾക്ക് തിരിശീല വീഴുകയായി❤️
On my banana leaf
🔸Ilayada/ഇലയട [ela ada filling is available, whatsapp 9746719627 for orders]
🔸Modak/ശർക്കര കൊഴുക്കട്ട [for that filling, Whatsapp 9746719627 for orders]
🔸Unniyappam/ഉണ്ണിയപ്പം
🔸Jackfruit chips/ചക്ക ഉപ്പേരി
🔸Raw plantain chips/ഏത്തക്കാ ഉപ്പേരി [Whatsapp 9746719627 for orders]
🔸Raw plantain jaggery chips/ശർക്കരവരട്ടി [DM/whatsapp 9746719627 for orders]
❤️ ❤️

Address

Kollam

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Telephone

9446196830

Alerts

Be the first to know and let us send you an email when G3's Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G3's Kitchen:

Videos

Share