വഴിയമ്പലം 💕 #pazhamayethedi
ജയന്റെ അനുജൻ അജയൻ നായകനായി 1982 ൽ പുറത്തിറങ്ങിയ സൂര്യൻ എന്ന മലയാള ചലച്ചിത്രത്തിന്റെ ലൊക്കേഷൻ.
ജയന്റെ അനുജൻ അജയൻ നായകനായി 1982 ൽ പുറത്തിറങ്ങിയ സൂര്യൻ എന്ന മലയാള ചലച്ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയിരുന്ന വടവൂർ വീട് 42 വർഷങ്ങൾക്ക് ശേഷവും അതുപോലെ നിലകൊള്ളുന്നു. കൊല്ലം ജില്ലയിൽ പെരുമ്പുഴയിലാണ് വടവൂർ വീട് സ്ഥിതിചെയ്യുന്നത്. #pazhamayethedi
അന്ന് പത്താം വയസ്സിൽ തുടങ്ങി ഇന്ന് പ്രായം 83. #pazhamayethedi
രാഹുൽ ഗാന്ധി നെഞ്ചോട് ചേർത്ത ശങ്കരി അമ്മ.
രാഹുൽ ഗാന്ധി നെഞ്ചോട് ചേർത്തുപിടിച്ച ശങ്കരി മുത്തശ്ശി.
ഒരു കാലത്ത് കൊല്ലം ജില്ലയിൽ തഴവ എന്ന കൊച്ചുഗ്രാമത്തിലെ അമ്മമാരുടെ മിക്കവരുടേയും ഉപജീവന മാർഗ്ഗം തഴ കൊണ്ട് പായ നെയ്യുന്നതായിരുന്നു.
പണ്ട് അതിരിൽ വേലിയ്ക്ക് പകരം വെച്ചിരുന്ന കൈത എന്ന ചെടിയുടെ മുള്ളുള്ള ഇല മുറിച്ചെടുത്ത് അതിലെ മുള്ളുകൾ കളഞ്ഞ് ചെറുതായി കീറി പുഴുങ്ങി ഉണക്കി കൈ കൊണ്ട് നെയ്തെടുക്കുന്നതാണ് തഴപ്പായ.
#pazhamayethedi
മാടോട് 🏠കയ്കൊണ്ട് ഉണ്ടാക്കി ചുട്ടെടുത്തിരുന്ന ആദ്യകാല ഓടുകളുടെ രൂപമാണ് മാടോട്.വർഷങ്ങൾക്ക് ശേഷം ഇന്ന് കാണുന്നതരം വലിയ ഓടുകളുടെ വരവോടെ മാടോടുകൾ അപ്രത്യക്ഷമായി. കൊല്ലം ജില്ലയിലെ കുന്നത്തൂരുള്ള മുടപ്പിലാപ്പിള്ളി മഠത്തിലെ ഒരു പഴയ കാരണവർ അന്ന് തമിഴ്നാട്ടിൽ നിന്നും വരുത്തിച്ചാണ് ഈ ഓട് മേഞ്ഞതെന്ന് പറയപ്പെടുന്നു. അതിന് മുൻപ് ഓല മേഞ്ഞതായിരുന്നത്രെ മഠം കാലങ്ങൾക്ക് ശേഷം പിന്നീടുള്ള തലമുറയിൽപെട്ടവർ മാടോട് മാറ്റി ഇന്നത്തെപോലത്തെ ഓടാക്കി മാറ്റി.മഠത്തിന്റെ ചുറ്റുപാടും മണ്ണിനടിയിൽ ഇന്നും മാടോടിന്റെ ഭാഗങ്ങൾ കാണാം. #pazhamayethedi
800 വർഷം പഴക്കമുള്ള മഠത്തിൽ സൂക്ഷിചിരിക്കുന്ന അധികം ആരും കണ്ടിട്ടില്ലാത്ത ഒരു കട്ടിൽ. മുകളിലേക്ക് കയറാൻ ഇരുമ്പിന്റെ ചവിട്ടുപടിയുണ്ട് ഒരു മുറിയുടെ വലിപ്പമുണ്ട് ആനയുടെ കലിനേക്കാൾ വീതിയുണ്ട് കാലുകൾക്ക്. കൊല്ലം ജില്ലയിലെ മുടപ്പിലാപ്പിള്ളി മഠത്തിലെ പഴയ കാരണവന്മാർ ഉപയോഗിച്ചിരുന്നതാണ് ഈ കട്ടിൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ചെറിയ രൂപത്തിലുള്ള കട്ടിലുകളാണ് നമ്മൾ കൂടുതലും കണ്ടിട്ടുണ്ടാവുക. സപ്രമഞ്ചം ചപ്രമഞ്ചം എന്നൊക്കെ പറയാറുണ്ട് ഇതിനെ.#pazhamayethedi
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഭൂമിക്കടിയിലൂടെ തുരങ്കമുളള കൊല്ലത്തെ പന്ത്രണ്ട് കെട്ട്.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഭൂമിക്കടിയിലൂടെ തുരങ്കപാതയുളള കൊല്ലം ജില്ലയിലെ ഒരു പന്ത്രണ്ട് കെട്ട്.
AD 54 ൽ പത്തനംതിട്ട ജില്ലയിലെ നിരണത്ത് തോമാസ്ളീഹ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിരണം പള്ളി.St. Mary's orthodox church Niranam founded by St. Thomas in AD 54. #pazhamayethedi
AD 54 ൽ തോമാസ്ളീഹായൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്ന നിരണം പള്ളി.
AD 54 ൽ പത്തനംതിട്ട ജില്ലയിലെ നിരണത്ത് തോമാസ്ളീഹ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിരണം പള്ളിയും ചരിത്രവും.
#pazhamayethedi
വീട്ടുമുറ്റത്ത് അരിപ്പൊടി കൊണ്ട് കോലം വരക്കുന്ന ആചാരത്തിനു പിന്നിലെ രഹസ്യം ഇതായിരുന്നോ. #pazhamayethedi
തറവാട്പൂട്ടി താക്കോൽ കൂട്ടം കുളത്തിൽ ഉപേക്ഷിച്ചു നാടുവിട്ട് പോയ കാരണവർ.#pazhamayethedi
നെട്ടൂർ പെട്ടിപോലൊരു നിരണം പെട്ടി. പഴയ കാലത്ത് വിലപിടിപ്പുള്ള ആഭരണങ്ങളും പണവും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. #pazhamayethedi