ആയൂർ:ശബരിമല തീർത്ഥാടകരായ അയ്യപ്പഭക്തർക്ക് വേണ്ടി ആയൂരിൽ സിപിഐയുടെ യുവജന സംഘടനയായ
എ ഐ വൈ എഫ് ന്റെ നേതൃത്വത്തിൽ
ആയൂരിൽ ചുക്കുകാപ്പി വിതരണം ആരംഭിച്ചു.
(റിപ്പോർട്ടിംഗ് ബൈജു)
Navakeralaayur
എല്ലാവരോടും നന്ദി,
ശ്രുതിയുടെ വാക്കുകൾ...
മന്ത്രി ഇനി വരുമ്പോൾ കാണാമെന്ന് പറഞ്ഞിട്ടുണ്ട്'; ചൂരൽമലയിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകി സർക്കാർ.
റവന്യൂ വകുപ്പിൽ എൽ ഡി ക്ലർക്കായി നിയമനം, ഇന്ന് ജോലിയിൽ പ്രവേശിച്ചു.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന് ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ജെന്‍സണും മരമരണപെട്ടിരുന്നു..
ശ്രുതിക്ക് നവകേരള ന്യൂസിന്റെ ആശംസകൾ....
Navakeralaayur
അയൂരിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം തുടർകഥയാകുന്നു.
ആയൂർ ലുലു ട്രേഡേഴ്സിന് സമീപം ഷീജ എന്ന ആളുടെ വസ്തുവിൽ അതിർത്തി തിരിച്ചു കെട്ടിയിരുന്ന കോൺക്രീറ്റ് മതിൽ ഡിസംബർ 8ന് രാത്രി 12മണി കഴിഞ്ഞു സാമൂഹ്യ വിരുദ്ധർ തകർത്തു.
അടുത്തുള്ള വീട്ടുകാർ ശബ്ദം കേട്ട് വന്നപ്പോൾ അക്രമികൾ ഓടിരക്ഷപെട്ടു.
സ്ഥലമുടമ ചടയമംഗലം പോലീസിന് പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു..
Navakeralaayur
പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും വന്മള വാർഡിൽ 16.30 ലക്ഷം രൂപ വകയിരുത്തി പണിപൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.
Navakeralaayur
ശബരിമല സന്നിധാനം ഇന്നത്തെ സുപ്രഭാതത്തിൽ...
Navakeralaayur
ആയൂർ:ഇതര സംസ്ഥാനങ്ങളിൽ നിന്ന് ടൂവീലറുകളിലും, പിക്കപ്പുകളിലും ആയി, ധാരാളം അനധികൃത കച്ചവടക്കാർ കേരളത്തിൽ തമ്പടിച്ചിരിക്കുകയാണ്.
ഇന്ന് അഞ്ചൽ, കുളത്തൂപ്പുഴ ആയുർ റോഡിലും, ആയൂർ ചടയമംഗലം നിലമേൽ എംസി റോഡിലും ധാരാളം ഇത്തരത്തിലുള്ള അനധികൃത കച്ചവടക്കാർ വന്നിരുന്നു.
അത് വ്യാപാരികളുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ മേൽ ഘടകങ്ങളിൽ വിവരം അറിയിക്കുകയും, അവർ ഉൾപ്പെടെ മണ്ഡലം
ജന: സെക്രട്ടറി കോടിയാട്ട് പ്രസാദും, വൈസ് പ്രസിഡന്റ ജോസ് ബാലരമയും,ആയൂർ യൂണിറ്റിലെ മറ്റ് ഭാരവാഹികളും ചേർന്ന് വ്യാപാരം ചെയ്യാൻ വന്നവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു .
എന്നാൽ വീണ്ടും രാത്രിയിൽ അവർ ഒരു പിക്കപ്പ് വാൻ നിറയെ കസേരകളും, കളിപ്പാട്ടങ്ങളും ഒക്കെയായി പിന്നെയും ആയൂർ പട്ടണത്തിൽ എത്തി.
ആ വിവരം ഇവിടത്തെ വ്യാപാരികൾ ഉടൻ തന്നെ
ജില്ലാ പ്രസിഡന്റ് എസ് ദേവരാജന
ചിതറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല കേരളോത്സവം നടന്നു അതിൽ നിന്ന് ചില ദൃശ്യങ്ങൾ....
Navakeralaayur
ആയൂരിൽ ഏറ്റവുമധികം അപകടം നടക്കുന്നത് ഈ കൊല്ലം റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക..
റിപ്പോർട്ട് ബൈജു.
Navakeralaayur
ആയൂർ പട്ടണത്തിൽ കൊട്ടാരക്കര റൂട്ടിൽ
വിനായക ജ്വല്ലറിക്ക് സമീപമുള്ള
ഓട തകർന്നു മേൽ സ്ലാബ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.. പലരും കാൽവഴുതി ഇതിൽ വീണിട്ടും മേൽ അധികാരികൾ ഒന്നും ചെയ്യുന്നില്ല..
നിരവധി കുട്ടികൾ ഉൾപ്പെടെ ആൾക്കാർ സഞ്ചരിക്കുന്ന സഞ്ചാര പാതയിലെ ഓടയാണ് തകർന്നത്
പല ഓൺലൈൻ മാധ്യമങ്ങളുംഇത് റിപ്പോർട്ട് ചെയ്തിരുന്നു..
വ്യാപാര വ്യവസായികളും, സിപിഐ നേതാക്കളും ഇതിന്റെ കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു..
എന്നിട്ടും അധികാരികൾക്ക് മാത്രം മിണ്ടാട്ടമില്ല..
കുഞ്ഞുങ്ങൾ ഈ കാൽ വഴുതി വീണാൽ ബാക്കി കാണില്ല...
ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ശരിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വീഡിയോ തയ്യാറാക്കിയത് ബൈജു.
Navakeralaayur
നടൻ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാർത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
അനുജത്തി മാളവികക്ക് നവനീത് ഗിരീഷ് താലിചാർത്തിയ ഗുരുവായൂർ അമ്പലത്തിൽവെച്ചുതന്നെയായിരുന്നു കാളിദാസും വിവാഹിതനായത്.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്.
പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്.മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് പ്രണയ സാഫല്യം.
Navakeralaayur
ഗോമാതാവിന്
കേന്ദ്രത്തിൽ പരിപൂർണ വിശ്വാസമുണ്ട് .....
ഇനി വന്ദേ ഭാരത് വന്നാലും ഞാൻ വഴിമാറില്ല....
വിശ്വാസം അതല്ലേ എല്ലാം...
Navakeralaayur
പുനലൂരിൽ നിന്നും നൻമയുള്ള കാഴ്ച.
മനസിന് കുളിർമ നൽകുന്ന കാഴ്ച...
ആര്യങ്കാവിൽ വച്ച് ഉണ്ടായ അപകടത്തിൽ കയ്യിൽ പരിക്കേറ്റ് പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞു സ്വാമിയ്ക്ക് ഭക്ഷണം വാരി നൽകുന്ന ആശുപത്രിയിലെ നേഴ്സ്.
Navakeralaayur