24protest FM Radio

24protest FM Radio 24protest Radio You tube

28/01/2024
https://youtu.be/jxq66JsVLlY?si=oqVRWcKexdc1aOlJ
28/10/2023

https://youtu.be/jxq66JsVLlY?si=oqVRWcKexdc1aOlJ

#പ്രധാനമന്ത്രി #ശ്രീ #നരേന്ദ്രമോദി #ഡല്‍ഹിയിലെ #ദ്വാരക യില്‍ #രാം ലീല യ്ക്ക് സാക്ഷ്യം വഹിക്കുകയും #രാവണ

🙏സ്ത്രീയായ നാരദൻ🙏     🌹🌹🌹🌹🌹🌹🌹🌹🌹ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദി ച്ചു: ”അങ്ങെനിക്ക് മായ എന്താണെ...
14/10/2023

🙏സ്ത്രീയായ നാരദൻ🙏
🌹🌹🌹🌹🌹🌹🌹🌹🌹

ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദി ച്ചു: ”അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ?”

”അതിനെന്താ നാരദരേ, ഇപ്പോള്‍തന്നെ കാണിച്ചുതരാമല്ലോ!”, ഇങ്ങ നെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു.

ഭൂമിയില്‍ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടില്‍ എത്തിയപ്പോള്‍ അവ രവിടെ ഒരു കുളം കണ്ടു. ”നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം”, വിഷ്ണു ആവശ്യപ്പെട്ടു. നാരദന്‍ ഉടന്‍ തന്റെ കുളത്തിലിറ ങ്ങി. കുളത്തില്‍ മുങ്ങിയ നാരദന്‍ നിവര്‍ന്നത് മറ്റൊരാളായാണ്-സുന്ദ രിയായ ഒരു സ്ത്രീയായി!

ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജന്‍ കുതിരപ്പു റത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദി ച്ചു: ”സൗഭാഗ്യസുന്ദരീ, നീ ആരാണ്? എന്താണ് പേര്? എങ്ങനെ ഇവി ടെ വന്നു?”. അവള്‍ പറഞ്ഞു: ”മഹാരാജാവേ, ഞാന്‍ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോര്‍മയില്ല. കുറച്ചു മുന്‍പ് കുളത്തില്‍ നിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!” ആരുമില്ലാത്ത അനാഥ യായ ആ സുന്ദരിയെ താലധ്വജന്‍ തന്റെ ഭാര്യയായി സ്വീകരിച്ചു. പേ രറിഞ്ഞു കൂടാത്ത അവള്‍ക്ക് അദ്ദേഹം ‘സൗഭാഗ്യസുന്ദരി’ എന്നു പേരു മിട്ടു. അദ്ദേഹം അവളെ തന്റെ രാജധാനിയിലേക്ക് കൊണ്ടുപോയി.

താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാര്‍ ജനിച്ചു. ക്രമേണ അവര്‍ മുതിര്‍ന്നു. അവര്‍ക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്‍ പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില്‍ താലധ്വജനും മക്കളും പേരമക്കളു മെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കി ലും അവള്‍ക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല.

ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസു ന്ദരിയോടു പറഞ്ഞു: ”ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്? ജ നിച്ചവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണമുണ്ടാവും. എല്ലാം വിധിയാ ണെന്നു കരുതി സമാധാനിക്കൂ!”

അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോ ള്‍ വിഷ്ണുഭഗവാന്‍ അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെ ത്തി പറഞ്ഞു: ”ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉട ന്‍ മാറും!”

സൗഭാഗ്യസുന്ദരി കുളത്തില്‍ മുങ്ങി. കരയ്ക്കു കയറിയപ്പോഴോ? അദ്ഭുതം! അവള്‍ മുന്‍പത്തെപ്പോലെ നാരദമഹര്‍ഷിയായിത്തീര്‍ന്നു! വിഷ്ണു കര യിലിരുന്ന വീണയും മാന്‍തോലും മുനിയുടെ കൈയില്‍ കൊടുത്ത് സ്വ ന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോള്‍ മഹര്‍ഷിക്ക് താന്‍ സൗഭാഗ്യ സുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓര്‍മവന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. ”അങ്ങ് ഇപ്പോള്‍ മായയെ നേ രിട്ടു കണ്ടില്ലേ? സത്യമല്ലാത്തതെല്ലാം മായതന്നെ!”, വിഷ്ണു പുഞ്ചിരി തൂ കിക്കൊണ്ട് പറഞ്ഞു🙏🙏🙏
🌹നാരായണ.. നാരായണ🌹

23/10/2022

https://m.facebook.com/story.php?story_fbid=118056434407508&id=100086094545341

🔥ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം TV പിടിച്ച എയർപോർട്ട്*

എല്ലാ പൈലറ്റുമാർക്കും പറ്റില്ല
ഭൂട്ടാനിലെ പാരോയിലേക്ക് വിമാനം പറത്താൻ...

ഭൂട്ടാനിലെ പാരോ ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനം ഇറക്കാൻ വളരെ കുറച്ച് പൈലറ്റുമാർക്ക് മാത്രമാണ് അനുമതിയുള്ളത്. ലോകത്തെ 23 ലക്ഷത്തോളം പൈലറ്റുമാർക്കിടയിൽ വെറും രണ്ട് ഡസനിൽ താഴെ മാത്രം പേർക്ക് മാത്രമാണാ ലൈസൻസ് .

ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച എയർപോർട്ടാണിത്. ഇവിടെ വിമാനം ലാന്റ് ചെയ്യാൻ അസാധാരണ പാടവമുള്ള പൈലറ്റുമാർക്കേ കഴിയൂ.

അതിനാലാണ് പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാർക്ക് മാത്രം അവിടെ വിമാനം ഇറക്കാൻ അനുമതി നൽകുന്നത്

ഹിമാലയ പർവത പ്രാന്തത്തിലെ ഉയർന്ന കൊടുമുടികൾക്ക് മദ്ധ്യേ ആണ് പാരോ എയർപോർട്ടിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 7300 അടിയോളം പൊക്കത്തിൽ .

എയർപോർട്ടിന് ചുറ്റുമുള്ള കൊടുമുടികളുടെ പൊക്കം 18000 അടിയിൽ കൂടുതലാണ്.

പർവ്വത നടുവിലെ ചെങ്കുത്തായ താഴ് വാര ഭൂമിയിൽ അല്പം മാത്രം പരന്ന് കിടക്കുന്ന ഒരിടത്ത് വെറും 7,431 അടി മാത്രം നീളമുള്ള ഒരു കുഞ്ഞൻ റൺവേയോടു കൂടിയാണ് ഈ ഇന്റർനാഷനൽ എയർപോർട്ടിന്റെ നിർമാണം .

18000 അടിയിലേറെ ഉയരമുള്ള കൊടുമുടികൾക്കും മീതേ കൂടി പറന്ന് വരുന്ന വിമാനത്തിൽ നിന്ന് ലാൻഡിംഗിന് നിമിഷങ്ങൾക്ക് മുമ്പ് മാത്രമേ പൈലറ്റിന് എയർപോർട്ട് കാണാനാകൂ.

വിമാനം ഇത്രയും ഉയരത്തിൽ നിന്ന് വേണം പൊടുന്നനെ സമുദ്രനിരപ്പിൽ നിന്ന് 7000 ത്തോളം മാത്രം അടി ഉയരത്തിലുള്ള എയർപോർട്ടിൽ ലാൻഡ് ചെയ്യിക്കാൻ .

അതായത് 18000 അടി ഉയരത്തിൽ നിന്ന് പെട്ടെന്ന് 11000 അടി താഴ്ത്തിയുള്ള ലാന്റിംഗ് .

ഇരുവശവും മലയിടുക്കുകളുള്ള ഇടുങ്ങിയ താഴ്വരയിലാണ് എയർപോർട്ട് എന്നതിനാൽ വിമാനമിറക്കുമ്പോൾ പൈലറ്റ് കുന്നിൻചെരിവിലെ വൈദ്യുത തൂണുകളും വീടിന്റെ മേൽക്കൂരകളും വരെ നിരീക്ഷിക്കേണ്ടതുണ്ട്. ഫ്ലൈറ്റിന്റെ ചിറകുകൾ അവയിൽ തട്ടാതെ അത്ര സൂക്ഷ്മതയോടെ വേണം ഇറക്കാൻ .

സാധാരണ എയർപോർട്ടുകളിൽ വിമാനം
ലാൻഡിംഗിനായി സമീപിക്കുമ്പോൾ വിമാനത്തെ ലാറ്ററായും ലംബമായും നയിക്കാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റ ( ILS ) ത്തെ ആശ്രയിക്കാം.

പാരോയിൽ, പൈലറ്റുമാർക്ക് അത്തരം സംവിധാനമില്ല.

ഇവിടേക്ക് വിമാനം പറത്തുന്ന പൈലറ്റുമാർ അനുഭവിക്കുന്ന പ്രധാന പ്രയാസമതാണ്.

അതിനാൽ പാരോയിലെ ഫ്ലൈറ്റ് ലാന്റിംഗ്
നന്നേ വിഷമം പിടിച്ച ഒരു Task ആണ് .

പരിചയസമ്പന്നരായ പൈലറ്റുമാരും വിമാന നിർമ്മാതാക്കളും ഡിസൈൻ ചെയ്ത ലാൻഡിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് പൂർണ്ണമായും മാനുവൽ മോഡിൽ വേണം അവിടെ വിമാനമിറക്കാൻ എന്ന പ്രത്യേകതയുമുണ്ട്.

മാത്രമല്ല പകൽ നേരത്തും അതിൽ തന്നെ നല്ല വെളിച്ചമുള്ളപ്പോഴും മാത്രമേ അവിടെ ഫ്ലൈറ്റുകൾ ഇറങ്ങാനും അനുവദിക്കൂ,

എയർപോർട്ടിന് മീതെ മേഘങ്ങളോ മഞ്ഞു പടലങ്ങളാ ഉണ്ടെങ്കിൽ വിമാനം അവിടെ എത്തിയാലും ലാന്റിംഗ് അനുവദിക്കാതെ വഴിതിരിച്ചുവിടുന്നത് പതിവാണ്.

സാധാരണ വിമാനത്താവളങ്ങളിലെ ലാൻഡിംഗ് സ്ട്രിപ്പിലേക്ക് ഒരു വിമാനം സമീപിക്കുമ്പോൾ ദൂരം കണക്കാക്കാൻ പൈലറ്റുമാർക്ക് കുറഞ്ഞത് 10 നോട്ടിക്കൽ മൈൽ ദൂരം ലഭിക്കും.

പാരോയിലെ വിമാനത്താവളത്തിൽ ഇത് ഒന്നു മുതൽ രണ്ടു വരെ മാത്രമാണ്. മാത്രമല്ല ഇത് ഒരു സ്ട്രെയിറ്റ് റൺവേയാണ്.
പറന്നിറങ്ങിയ ശേഷം ലെഫ്റ്റിലോട്ടോ റൈറ്റിലോട്ടോ മൂവ് ചെയ്യിച്ച് ഓട്ടത്തിന്റെ സ്പീഡ് കുറക്കാനുമാകില്ല.

പാരോയെപ്പോലെ തന്നെ ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നാണ് നേപ്പാളിലെ ലുക്ലയിലുള്ള ടെൻസിംഗ്-ഹിലാരിപോർട്ട് . അതൊരു ആഭ്യന്തര വിമാനത്താവളമാണ്.

അവിടെപ്പക്ഷേ ഹെലികോപ്റ്ററുകൾക്കും ചെറിയ ഫിക്സഡ് വിംഗ് പ്രൊപ്പല്ലർ വിമാനങ്ങൾക്കും മാത്രമേ ലാൻഡ് ചെയ്യാൻ അനുമതിയുള്ളൂ.

പാരോയിൽ പക്ഷേ കുറേ കൂടി യാത്രക്കാരെ കൊള്ളുന്ന വിമാനങ്ങൾ അനുവദിക്കുന്നുണ്ട്.

എയർപോർട്ടിന്റെ ലാന്റിംഗിൽ ഏറെ ശ്രദ്ധിക്കേണ്ടതിനാൽ വെറും രണ്ട് കമ്പനികളുടെ എയർലൈനുകൾക്ക് മാത്രമാണ് ഇവിടേക്ക് സർവ്വീസ് നടത്താൻ അനുമതിയുള്ളത്. അതും വളരെ കുറഞ്ഞ ട്രിപ്പുകൾ മാത്രം.

സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂട്ടാൻ എയർലൈൻസും സർക്കാർ ഉടമസ്ഥതയിലുള്ള റോയൽ ഭൂട്ടാൻ എയർലൈൻസുമാണ് പാരോയിൽ സർവീസ് നടത്തുന്നത്.

രണ്ട് കമ്പനികൾക്കുമായി രണ്ട് ഡസനിൽ താഴെ പൈലറ്റുകൾക്കാണ് പാരോയിൽ വിമാനം ഇറക്കാൻ അനുമതി.

എന്നു വച്ചാൽ പൈലറ്റ് ലൈസൻസുള്ള എല്ലാവർക്കും പാരോയിലേക്ക് വിമാനം പറത്താൻ അനുമതി ഇല്ല എന്നർത്ഥം.

ഒരു കാര്യം കൂടി .
ഭൂട്ടാൻ റോയൽ ഗവൺമെന്റിന് വേണ്ടി ഇന്ത്യൻ സായുധ സേന ഓൺ-കോൾ ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കായുള്ള ഒരു എയർസ്ട്രിപ്പായിട്ടാണ് പാരോ അന്താരാഷ്ട്ര വിമാനത്താവളം ആദ്യം നിർമ്മിച്ചത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*അറിവിന്റെ ഈ ചെറിയ 'വലിയ ' ലോകത്തിലേക്കു സ്വാഗതം

24protest Radio You tube

Address

Kollam

Telephone

+918714505277

Website

Alerts

Be the first to know and let us send you an email when 24protest FM Radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 24protest FM Radio:

Videos

Share

Category