Gram Dharshan Poothrikka

Gram Dharshan Poothrikka സത്യമേവജയതേ

20/11/2021
ഇത് ദേവനന്ദ അനിൽ.  വടവുകോട് RMHSS  8ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പുതുവൽ വീട്ടിൽ അനിൽ കുമാറിന്റെയും ഭദ്രയുടെയും മൂത്ത മ...
28/10/2021

ഇത് ദേവനന്ദ അനിൽ. വടവുകോട് RMHSS 8ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പുതുവൽ വീട്ടിൽ അനിൽ കുമാറിന്റെയും ഭദ്രയുടെയും മൂത്ത മകളാണ്. ഈ പൊന്നോമന മകൾക്ക് നട്ടെല്ല് വളയുന്ന Adolescent Idiopathic Scoliosis എന്ന അപൂർവ രോഗമാണ്. ഇത്രയും നാൾ ആയൂർവേദ ചികിത്സയുമായി മുന്നോട്ട് പോയെങ്കിലും ഇനി ഓപ്പറേഷൻ കൂടാതെ സാധാരണ കുഞ്ഞുങ്ങളെ പോലെ എഴുന്നേറ്റു നടക്കാൻ കഴിയില്ല.. ഓപ്പറേഷനായി 6.50 ലക്ഷത്തോളം രൂപയുടെ ചിലവ് ഉണ്ട്... രാധ ഒ ബി എന്ന വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഈ കുഞ്ഞും കുടുംബവും... ഇനി കുഞ്ഞിന്റെ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം ആവശ്യമാണ്.. ഒരു കൈ സഹായം അത് മതി ഈ പൊന്നോമനയ്ക്ക് നമ്മളെ പോലെ ഈ സമുഹത്തിൽ ജീവിക്കാൻ..

നിങ്ങളുടെ ചെറിയ സഹായം മതി ഈ കുഞ്ഞിന്റെ ജീവിതവും ജീവനും രക്ഷപ്പെടാൻ..

ദേവനന്ദ അനിൽ,
D/O അനിൽകുമാർ
പുതുവൽ (വീട്) വടയമ്പാടി പി. ഒ ചൂണ്ടി.

Account Name: Devananda Anil/Anil Kumar(Joint Account)
Bank Name: SBI Kolanchery
A/C No: 67296339582
IFSC code: SBIN0070159
Google Pay:9562588947 Devangana Anil

ആരോഗ്യ പ്രവർത്തകർക്ക് സേവാഭാരതിയുടെ ആദരംപൂതൃക്ക: സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പൂതൃക്ക ഗവൺമെന്റ് ഹ...
25/10/2021

ആരോഗ്യ പ്രവർത്തകർക്ക് സേവാഭാരതിയുടെ ആദരം

പൂതൃക്ക: സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പൂതൃക്ക ഗവൺമെന്റ് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരെയും, ആശാ പ്രവർത്തകരെയും ആദരിച്ചു. രാജ്യം നൂറ് കോടി ഡോസ് വാക്സിൻ എന്ന ചരിത്ര നേട്ടം പിന്നിട്ടതിൽ ആരോഗ്യ പ്രവർത്തകരുടെ സമർപ്പിത സേവനം എടുത്തു പറയേണ്ടതാണ് എന്നും അത് കൊണ്ട് തന്നെ അവരെ ആദരിക്കുന്നതിൽ കർത്തവ്യം ബോധമാണുള്ളതെന്നും യോഗം വിലയിരുത്തി. ശ്രീ മണി പി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി എ സുരേഷ് സ്വാഗതമാശംസിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കുന്നത്തുനാട് താലൂക്ക് കാര്യവാഹ് ശ്രീ സിനീഷ് രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യുകയും ആരോഗ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. പഞ്ചായത്തംഗം ശ്രീമതി കെ സി ഉണ്ണിമായ ആശാവർക്കർ മാരെ ആദരിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ആദർശ് ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ കെ സജീവ് എന്നിവർ ആരോഗ്യ പ്രവർത്തകരെ പ്രതിനിധീകരിച്ചു സംസാരിച്ചു. ചടങ്ങിൽ ബിജെപി പൂതൃക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിജു കിങ്ങിണിമറ്റം, സെക്രട്ടറി മനോജ് എംഎസ്, ബിഎംഎസ് പ്രതിനിധി കെ ആർ വേണു, ജയൻ തമ്മാനിമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവാഭാരതി ഖജാൻ ജി പി ബി സുദർശൻ, കമ്മിറ്റി അംഗങ്ങളായ സനോജ് പൂതൃക്ക, രജിത സുരേഷ്, രാജാഗോപാൽ എന്നിവരും പങ്കെടുത്തു. ശ്രീ പ്രസാദ് ചന്ദ്രന്റെ നന്ദി പ്രകാശനത്തോട് കൂടി യോഗ നടപടികൾ അവസാനിച്ചു.

അറിയിപ്പ്         മഴക്കെടുതികൾ വ്യാപകമായി വരുന്നു. മലങ്കര ഡാം തുറക്കാനുള്ള സാഹചര്യം നിലവിൽ ഉണ്ട്. പൂത്രക്ക പഞ്ചായത്ത് നി...
17/10/2021

അറിയിപ്പ്

മഴക്കെടുതികൾ വ്യാപകമായി വരുന്നു. മലങ്കര ഡാം തുറക്കാനുള്ള സാഹചര്യം നിലവിൽ ഉണ്ട്. പൂത്രക്ക പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കുക. അറബികടലിൽ രൂപപ്പെട്ട ന്യൂനമർദം ആണ് അതി ശക്തമായ മഴക്ക് കാരണം. കനത്ത കാറ്റും ഉണ്ടാകാൻ സാധ്യത ഉണ്ട്. പുഴയോര നിവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

സേവാഭാരതി പൂത്രക്ക പഞ്ചായത്ത് സമിതി ഹെൽപ്പ് ഡെസ്ക്ക് തുറന്നിരിക്കുന്നു. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും ചുവടെ ഉള്ള നമ്പറുകളിൽ എപ്പോൾ വേണമെങ്കിലും സേവാഭാരതിയെ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രസിഡൻ്റ് മണി പി കൃഷ്ണൻ അറിയിച്ചു .

അറിയിപ്പ്സൗജന്യമായി തൊണ്ടയിലെയും കഴുത്തിലെയും ക്യാൻസർ പരിശോധന ക്യാമ്പ്കോലഞ്ചേരി എം ഒ എസ് സി മെഡിക്കൽ കോളേജിൽ സെപ്റ്റംബർ ...
22/09/2021

അറിയിപ്പ്

സൗജന്യമായി തൊണ്ടയിലെയും കഴുത്തിലെയും ക്യാൻസർ പരിശോധന ക്യാമ്പ്
കോലഞ്ചേരി എം ഒ എസ് സി മെഡിക്കൽ കോളേജിൽ സെപ്റ്റംബർ 25 ശനി രാവിലെ 9 മുതൽ 1 വരെ നടക്കുന്നു.
പരിശോധന ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം.

കോലഞ്ചേരി സബ് ട്രഷറി പുതിയ ഓഫീസ് ഉദ്‌ഘാടനം 2021 സെപ്റ്റംബർ 23നു രാവിലെ 10മണിക്ക്.
19/09/2021

കോലഞ്ചേരി സബ് ട്രഷറി പുതിയ ഓഫീസ് ഉദ്‌ഘാടനം 2021 സെപ്റ്റംബർ 23നു രാവിലെ 10മണിക്ക്.

നിര്യാതയായികിങ്ങിണിമറ്റം :പരേതനായ ജോണിന്റെ ഭാര്യ പുളിക്കശ്ശേരിൽ വിലാസിനി (60) നിര്യാതയായി. മക്കൾ അജയ്, അരുൺ. സംസ്കാരം ഉച...
09/09/2021

നിര്യാതയായി

കിങ്ങിണിമറ്റം :പരേതനായ ജോണിന്റെ ഭാര്യ പുളിക്കശ്ശേരിൽ വിലാസിനി (60) നിര്യാതയായി. മക്കൾ അജയ്, അരുൺ. സംസ്കാരം ഉച്ചകഴിഞ്ഞ് സ്വവസതിൽ.

കാൺമാനില്ലയാക്കോബ് age 70 S/o വർഗ്ഗീസ് അനിശ്ശക്കുടത്ത് വീട്  കറുകപ്പള്ളി, ഐക്കരനാട് വില്ലേജ് എറണാകുളം ജില്ല എന്നയാളെ 26/...
29/08/2021

കാൺമാനില്ല

യാക്കോബ് age 70 S/o വർഗ്ഗീസ് അനിശ്ശക്കുടത്ത് വീട് കറുകപ്പള്ളി, ഐക്കരനാട് വില്ലേജ് എറണാകുളം ജില്ല എന്നയാളെ 26/08/21 രാവിലെ 7.30 മണി മുതൽ കാൺമാനില്ല.

അടയാള വിവരം മെലിഞ്ഞ ശരീരം കറുത്ത നിറം, അഞ്ചടി ഉയരം, നരച്ചമുടി, ഓർമ്മക്കുറവുണ്ട്.
ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറു കളിലോന്നിൽ അറിയിക്കുക.

പുത്തൻകുരിശ് PS.04842760264,
SI. 9497980492,
ISHO 9497987123.

പഞ്ചായത്തിൽ DCC ആരംഭിച്ചു.പൂതൃക്ക ഗ്രാമ പഞ്ചായത്തിൽ DCC  (Domiciliary Care Centre) ആരംഭിച്ചു.  പഞ്ചായത്തിൽ പോസിറ്റിവ് കേ...
25/08/2021

പഞ്ചായത്തിൽ DCC ആരംഭിച്ചു.

പൂതൃക്ക ഗ്രാമ പഞ്ചായത്തിൽ DCC (Domiciliary Care Centre) ആരംഭിച്ചു. പഞ്ചായത്തിൽ പോസിറ്റിവ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ DCC ആരംഭിക്കുകയായിരുന്നു. ഇതു വരെ 4 പേരെ അഡ്മിറ്റ് ചെയ്തിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡൻ്റ് ടി പി വർഗീസ് അറിയിച്ചു.

കോവിഡ് രോഗികൾ വർദ്ധിക്കുന്നു; യോഗം വിളിച്ച് പ്രസിഡണ്ട്‌പൂതൃക്ക: പൂതൃക്ക പഞ്ചായത്തിൽ വീണ്ടും കോവിഡ് രോഗികൾ വർദ്ധിക്കുന്ന ...
24/08/2021

കോവിഡ് രോഗികൾ വർദ്ധിക്കുന്നു; യോഗം വിളിച്ച് പ്രസിഡണ്ട്‌

പൂതൃക്ക: പൂതൃക്ക പഞ്ചായത്തിൽ വീണ്ടും കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ ടി പി വർഗീസ് മെമ്പർമാരുടെ അടിയന്തിര യോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് പൂതൃക്ക സ്കൂളിൽ വെച്ചു ചേരുന്ന യോഗത്തിൽ പ്രധാനമായും ഡിസിസി യുടെ പ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള മറ്റെല്ലാ മാർഗങ്ങളും ചർച്ചയാകും. ഡിസിസി തുടങ്ങുവാനുള്ള സാധ്യത പരിഗണിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും മറ്റുമായി ഹരിത കർമ സേനയുടെയും കുടുംബശ്രീയുടെയും സേവനം ആവശ്യപ്പെട്ടു കഴിഞ്ഞതായും പ്രസിഡന്റ് വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ ടിപി ആർ നിരക്ക് ഏറ്റവും കുറഞ്ഞ പഞ്ചായത്താണ് പൂതൃക്ക. വാക്‌സിനേഷൻ എണ്ണവും വർധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം അൻപത്തിയൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ രോഗികളുടെ ആകെ എണ്ണം 196 ആയി. ഈ അവസരത്തിലാണ് പ്രസിഡണ്ട്‌ യോഗം വിളിച്ചിട്ടുള്ളത്.

നിര്യാതനായിIകോലഞ്ചേരി: തമ്മാനിമറ്റം മമ്മലയിൽ വീട്ടിൽ ശ്രീ എം കെ അച്യുതൻ (77) നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് കോലഞ്ചേ...
21/08/2021

നിര്യാതനായി

Iകോലഞ്ചേരി: തമ്മാനിമറ്റം മമ്മലയിൽ വീട്ടിൽ ശ്രീ എം കെ അച്യുതൻ (77) നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ ശ്രീമതി തങ്കമ്മ അച്യുതൻ. മക്കൾ: സന്തോഷ്‌, സഹജൻ, സജീവൻ, സതീഷ്. മരുമക്കൾ: അംബിക സന്തോഷ്, രജനി സഹജൻ, നിഷ സജീവ്,
അനിത സതീഷ്. സംസ്കാരം 22.08.2021 ഞായറാഴ്ച ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ വെച്ച് നടക്കും.

അശരണ സേവാ പ്രവർത്തന ധന സമാഹരണാർഥം സേവാഭാരതി പൂത്ര്ക്ക  പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസം ചലഞ്ചിൽ സുമനസ്...
17/08/2021

അശരണ സേവാ പ്രവർത്തന ധന സമാഹരണാർഥം സേവാഭാരതി പൂത്ര്ക്ക പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസം ചലഞ്ചിൽ സുമനസ്സുകളായ എല്ലാവരും പങ്കാളികൾ ആവുക ..

ചരിത്രം കുറിച്ച് ടീം ഇന്ത്യടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ ഹോക്കി ടീം... 41 വർഷത്തിന് ശേഷമാണ് ഈ നേട്ടം. നമ്...
05/08/2021

ചരിത്രം കുറിച്ച് ടീം ഇന്ത്യ

ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ ഹോക്കി ടീം... 41 വർഷത്തിന് ശേഷമാണ് ഈ നേട്ടം. നമ്മുടെ സ്വന്തം കിഴക്കമ്പലത്ത് കാരൻ ശ്രീജേഷിന്റ നിർണായക സേവുകളാണ് മെഡൽ നേട്ടത്തിലേക്ക് എത്തിച്ചത്. ഇതോട് കൂടി ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി ആയി ശ്രീജേഷ്.



🇮🇳

03/08/2021

Kerala Police

Pls maximum share in your village..... Particularly Elder persons staying at remote & lonely places....🙏

*കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌!*

*ജാഗ്രതപാലിക്കുക.! !*
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി *2 ന്റേയും 4 ന്റേയും* ഇടയിലാണ് കവർച്ച നടക്കുന്നത്. *മാരകായുധങ്ങളുമായി* സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ *പോലീസ് പറയുന്നചില* കാര്യങ്ങൾ ശ്രദ്ധിക്കുന്നത് *ഗുണം ചെയ്തേക്കാം:*

1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും *അടുക്കള വാതിൽ തകർത്താണ്* അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും *ലോക്ക്* ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, *എല്ലാ വാതിലുകളും അടക്കുകയും താക്കോൽ* ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ *ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ* കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! *"അപരിചിതർ ബെല്ലടിച്ചാൽ* വാതിൽ തുറക്കാതെ ജനൽ വഴി *കാര്യം അന്വേഷിക്കുക"!*

2⃣ വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*

3⃣ അപരിചിതരായ സന്ദർശകർ, പിരിവുകാർ, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ*,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!

4⃣ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , *ആയുധങ്ങൾ, പാര, മഴു ഗോവണി* എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചിൽ* കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

5⃣ *കൂടുതൽ ആഭരണങ്ങൾ* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ അൾമറ മേശ* പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറിൽ* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക

6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക*

7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*

8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക

9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക

🔟 രാത്രി മൊബൈൽ ഫോൺ *സ്വിച്ച് ഓഫ്* ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, *പോലീസ് സ്റ്റേഷൻ* നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.

ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.

ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.

NB : നിങ്ങളുടെ *നാട്ടിലെ ടൗണിലോ മറ്റോ പുതുതായി* അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള *പോലീസ് സ്റ്റേഷനിൽ അറിയിക്കുക* റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.

പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും *ആർഭാഢ ജീവിതം നയിക്കുന്നവരെയും* നിരീക്ഷിക്കുക .......

സ്നേഹത്തോടെ,
*കേരളാ പോലീസ്‌*

പ്ലസ് ടു  പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ  രണ്ടാം വാർഡ് മെമ്പർ ശ്രീമതി K C ഉണ്ണിമായ ആശംസകൾ നൽകി ഉപഹാരം സമ്മാനിക്കുന്നു...
03/08/2021

പ്ലസ് ടു പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ രണ്ടാം വാർഡ് മെമ്പർ ശ്രീമതി K C ഉണ്ണിമായ ആശംസകൾ നൽകി ഉപഹാരം സമ്മാനിക്കുന്നു.

പട്ടികജാതി യുവജനങ്ങൾക്കായി ഇ-  ഓട്ടോ പദ്ധതിഎറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷിക്കാം....
30/07/2021

പട്ടികജാതി യുവജനങ്ങൾക്കായി ഇ- ഓട്ടോ പദ്ധതി

എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് ഗുണഭോക്താക്കൾ വായ്പ കണ്ടെത്തുന്ന മുറയ്ക്ക് 60,000 രൂപ ബാക്ക് എൻഡഡ് സബ്സിഡിയായി ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി. അപേക്ഷകർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ സ്വയം സംരംഭകത്വ മിഷനിലോ പേര് രജിസ്റ്റർ ചെയ്തവരും ഡ്രൈവിംഗ് ലൈസൻസ്. ബാഡ്ജ് എന്നിവ ഉള്ളവരും ഇതേ ആവശ്യത്തിന് മുൻപ് ധനസഹായം ലഭിക്കാത്തവരും ആയിരിക്കണം. താല്പര്യമുള്ളവർ ഓഗസ്റ്റ് 31 ന് മുൻപായി വെള്ളപേപ്പറിൽ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക ഫോൺ നമ്പർ :0484 2 4 2 2 2 5 6

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റാഫ് നഴ്സ്       ഗ്രേഡ് - 2  തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ത...
30/07/2021

കേരള പബ്ലിക് സർവീസ് കമ്മീഷൻ സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി
18/8/2021 ആണ്. ഉത്തരവിൻ്റ പകർപ്പ് ചുവടെ കൊടുത്തിരിക്കുന്നു.

ഭിന്നശേഷിക്കാർക്കുള്ള സഹായ പദ്ധതി പ്രഖ്യാപിച്ചു.സാമൂഹ്യനീതി വകുപ്പിന്റെയും രാഷ്ട്രീയ വായോശ്രീ യോജന  പദ്ധതിയുടെയും ഭാഗമായ...
29/07/2021

ഭിന്നശേഷിക്കാർക്കുള്ള സഹായ പദ്ധതി പ്രഖ്യാപിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെയും രാഷ്ട്രീയ വായോശ്രീ യോജന പദ്ധതിയുടെയും ഭാഗമായുള്ള സഹായ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.

ഉത്തരവിന്റെ പകർപ്പ് ചുവടെ :

കൊലക്ക് കാരണം കളിയാക്കൽപൂതൃക്ക: തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ടി മണലിൽ പൂഴ്ത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്...
28/07/2021

കൊലക്ക് കാരണം കളിയാക്കൽ

പൂതൃക്ക: തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ടി മണലിൽ പൂഴ്ത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രതിസ്ഥാനത്തുള്ള ദീപക് ദാസ് കുറ്റം സമ്മതിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കളിയാക്കലിനെ തുടർന്നുള്ള വാക്കെറ്റം കൊലപാതകത്തിൽ കലാശിച്ചതായാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. രക്ഷപ്പെടുന്നതിനായി മണലിൽ ഒളിപ്പിക്കുകയായിരുന്നു. പ്രതിയുമായി ഇന്ന് പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബംഗാൾ സ്വദേശിയായ പ്രതിയെ ചെന്നൈക്ക് അടുത്ത് കോയമ്പേടിൽ നിന്നാണ് പിടി കൂടിയത്. മൈബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വോഷണമാണ് പ്രതിയിലേക്ക് വേഗം എത്തിച്ചേരാൻ സഹായകമായത്. പിടിക്കപ്പെടുമ്പോൾ ഹൈദരാബാദിലേക്ക് കടക്കാനുള്ള ടിക്കറ്റ് ഇയാളുടെ കൈവശമുണ്ടായിരുന്നു.

അതേസമയം, മരിച്ച ആസ്സാം സ്വദേശി രാജാ ദാസ്സിന്റെ ഭൗതിക ശരീരം നാട്ടിലുള്ള ബന്ധുക്കളുടെ സാനിദ്ധ്യത്തിൽ തിരുവാണിയൂർ സ്മശാനത്തിൽ സംസ്കാരം നടത്തി. പുത്തൻകുരിശ് ഡിവൈഎസ്പി ശ്രീ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വോഷിക്കുന്നത്.

ലുക്ക്‌ ഔട്ട്‌ നോട്ടീസ്: പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽപൂതൃക്ക: അതിഥി തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ട...
27/07/2021

ലുക്ക്‌ ഔട്ട്‌ നോട്ടീസ്: പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ

പൂതൃക്ക: അതിഥി തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ടി മണലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, സംഭവ സ്ഥലത്ത് നിന്ന് കാണാതായ പ്രതിയെന്ന് സംശയിക്കുന്ന ദീപക് ദാസ് പോലീസ് പിടിയിലായി. ചെന്നൈക്ക് അടുത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് വേണ്ടി പോലിസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിരുന്നു.

സേവാഭാരതി പൂത്രക്ക സമിതി  പ്രവർത്തകർ  വൃക്ഷ തൈകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നു ..തമ്മാനിമറ്റം ,പാലക്ക...
26/07/2021

സേവാഭാരതി പൂത്രക്ക സമിതി പ്രവർത്തകർ വൃക്ഷ തൈകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നു ..തമ്മാനിമറ്റം ,പാലക്കാമറ്റം കറുകപ്പിള്ളി, പൂതൃക്ക ,കക്കാട്ടു പാറ ,ചൂണ്ടി, കോലഞ്ചേരി st peters VHSE .. സ്കൂൾ എന്നിവിടങ്ങളിൽ ആണ് വിതരണം നടന്നത് ..

26/07/2021

*വൃക്ഷത്തൈ പഠനോപകരണ വിതരണം*
സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും പഠനോപകരണ വിതരണവും നടത്തി. ജൂലൈ 25ന് ഞായറാഴ്ച രാവിലെ ചൂണ്ടിയിൽ സേവാഭാരതി പഞ്ചായത്ത് സമിതി അധ്യക്ഷൻ ശ്രീ മണി പി കൃഷ്ണൻ സാന്നിധ്യത്തിൽ പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി പി വർഗീസ് ഉദ്ഘാടനം ചെയ്തു.. തുടർന്ന് വാർഡ് മെമ്പർ ഉണ്ണിമായ,വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ജെയ്മോൻ മാത്യു, സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിറ്റ് പ്രസിഡൻറ് സതീഷ് എന്നിവർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനാവശ്യമായ വൃക്ഷത്തൈകൾ വിതരണം നടത്തി...ചടങ്ങിൽ ചടങ്ങിൽ വിവിധ ക്ലബ്ബുകൾ, ക്ഷേത്ര സമിതികൾ,സ്ഥല പ്രതിനിധികൾ വൃക്ഷ തൈകൾ ഏറ്റുവാങ്ങി... തുടർന്ന് സുരേഷ് പി എ, അഖിൽ,രജ്ഞിത്ത്,സനോജ്, ഷിജു കിങ്ങിണി മറ്റം എന്നിവരുടെ നേതൃത്വത്തിൽ കക്കാട്ടുപാറ, തമ്മാനിമറ്റം, പൂതൃക്ക,കറുകപ്പിള്ളി കോലഞ്ചേരി എന്നീ സ്ഥലങ്ങളിൽ നേരിട്ട് വീടുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു... വനം വകുപ്പുമായി ചേർന്ന് നടത്തിയ വൃക്ഷത്തൈ വിതരണം ചടങ്ങിൽ 15000 തൈകളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്...അതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് പഠന സൗകര്യാർത്ഥം ആവശ്യമായ ഫോൺ ബി എം എസ് വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് പ്രഭാരിയും, ഹൈക്കോടതി അഭിഭാഷകനുമായ ശ്രീ. സജി ശങ്കരൻ നായർ വിതരണം നടത്തുകയും ചെയ്തു..

Lookout Notice
26/07/2021

Lookout Notice

26/07/2021

നാടിനെ നടുക്കി കൊലപാതകം

പൂതൃക്ക: പൂതൃക്ക പുളിച്ചുവട്ടിൽ പ്രവർത്തിക്കുന്ന ഹോളോ ബ്രിക്സ് നിർമാണ കമ്പനിയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃത ശരീരം വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വെട്ടി കൊലപ്പെടുത്തിയ ശേഷം മണലിൽ പൂഴ്ത്തിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ആസാം സ്വദേശി രാജാ ദാസ് ആണ് മരണപ്പെട്ടത്. രാവിലെ ജോലിക്കെത്തിയവർ മണലിൽ കണ്ടെത്തിയ രക്തക്കറ കണ്ട് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ ജോലി ചെയ്തിരുന്ന ദീപൻ കുമാർ ദാസ് എന്ന ആൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആണ് പോലിസ് സംഘം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പോലീസിനെ അറിയിക്കണം എന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.

രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന്മാർക്ക് പ്രണാമങ്ങൾ....     Jai Hind... 🇮🇳🇮🇳🇮🇳🇮🇳
26/07/2021

രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന്മാർക്ക് പ്രണാമങ്ങൾ....


Jai Hind... 🇮🇳🇮🇳🇮🇳🇮🇳

വടയമ്പാടി കപ്ലിങ്ങാട്ട്  ശ്രീ N.G രാമൻപിള്ള 96വയസ്സ് നിര്യാതനായി. സംസ്കാരചടങ്ങുകൾ നാളെ 23/07/2021 വെള്ളിയാഴ്ച രാവിലെ11മണ...
22/07/2021

വടയമ്പാടി കപ്ലിങ്ങാട്ട് ശ്രീ N.G രാമൻപിള്ള 96വയസ്സ് നിര്യാതനായി. സംസ്കാരചടങ്ങുകൾ നാളെ 23/07/2021 വെള്ളിയാഴ്ച രാവിലെ11മണിക്ക് സ്വവസതിയിൽ.

22/07/2021

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ച നിയന്ത്രണങ്ങൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിച്ചു.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 ശതമാനം വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ 21 നു നടന്ന അവലോകന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി എയിൽ ഉൾപ്പെടും. 25 തദ്ദേശ സ്ഥാപനങ്ങൾ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിലുള്ളത് 37 സ്ഥാപനങ്ങളാണ്. ബാക്കിയുള്ള 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ ഉൾപ്പെടും. ടി.പി.ആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 23 ന് പ്രത്യേക മാസ് ടെസ്റ്റ് കാമ്പയിൻ ആരോഗ്യ വകുപ്പി
ൻ്റെ നേതൃത്വത്തിൽ നടത്തും. ദിനംപ്രതി നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. ജൂലൈ 24, 25 തീയതികളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും.

*ഓരോ വിഭാഗത്തിലും ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ *

കാറ്റഗറി ഡി

നായരമ്പലം ,ചേരാനല്ലൂർ ,കറുകുറ്റി, പൈങ്ങോട്ടൂർ, മഞ്ഞപ്ര ,ആവോലി, മൂക്കന്നൂർ, മരട് ,കോട്ടുവള്ളി ,വാളകം, എടത്തല, വാരപ്പെട്ടി ,തുറവൂർ, ചെങ്ങമനാട്, പുത്തൻവേലിക്കര, ഞാറക്കൽ ,രായമംഗലം ,ശ്രീമൂലനഗരം ,വടക്കേക്കര, പാറക്കടവ്, കോട്ടപ്പടി, കുമ്പളം, കീരംപാറ, മലയാറ്റൂർ ',നീലേശ്വരം, ആയവന, കല്ലൂർക്കാട്, കുട്ടമ്പുഴ, ചേന്നമംഗലം.

കാറ്റഗറി സി

എളങ്കുന്നപ്പുഴ, കുന്നുകര ,പായിപ്ര, പല്ലാരിമംഗലം,തൃപ്പൂണിത്തറ, ചെല്ലാനം, പെരുമ്പാവൂർ, ആരക്കുഴ, മൂവാറ്റുപുഴ ,കൂവപ്പടി ,വാഴക്കുളം, കളമശ്ശേരി ,ഉദയംപേരൂർ ,കരുമാല്ലൂർ, കവളങ്ങാട് ,കോതമംഗലം, നെടുമ്പാശ്ശേരി, ചൂർണ്ണിക്കര, കാലടി, ചോറ്റാനിക്കര, മുടക്കുഴ ,കാഞ്ഞൂർ, തിരുവാണിയൂർ ,ഒക്കൽ നോർത്ത്, പറവൂർ ,അങ്കമാലി, കുമ്പളങ്ങി, അശമന്നൂർ ,മുളന്തുരുത്തി, ആലങ്ങാട്, തൃക്കാക്കര, കടമക്കുടി, പള്ളിപ്പുറം, വേങ്ങൂർ, മഴുവന്നൂർ,കടുങ്ങല്ലൂർ, പിണ്ടിമന.

കാറ്റഗറി ബി

കൊച്ചിൻ, എഴിക്കര,നെല്ലിക്കുഴി, കുന്നത്തുനാട്, കീഴ്മാട്, കിഴക്കമ്പലം, ഇലഞ്ഞി, ആലുവ ,ചിറ്റാറ്റുകര, മണീട്, എടവനക്കാട്, ഏലൂർ, കൂത്താട്ടുകുളം, രാമമംഗലം, മഞ്ഞല്ലൂർ, വെങ്ങോല, ഐക്കരനാട്, കുഴുപ്പിള്ളി, പാലക്കുഴ, പിറവം, തിരുമാറാടി ,വരാപ്പുഴ, മുളവുകാട്, എടക്കാട്ടുവയൽ, വടവുകോട്-പുത്തൻകുരിശ്.

കാറ്റഗറി എ

പോത്താനിക്കാട്, അയ്യമ്പുഴ, ആമ്പല്ലൂർ, പാമ്പാക്കുട, മാറാടി, പൂതൃക്ക.

*ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ *

ചിറ്റാത്തുകര പഞ്ചായത്തിലെ വാർഡ് 16 ലെ കണ്ണത്തുംപാടം, അംഗനവാടി, കാക്കനാട്ട്, ഏഴിക്കര പഞ്ചായത്തിലെ വാർഡ് ഏഴ് ,12 മുഴുവൻ പ്രദേശങ്ങളും വാർഡ് രണ്ടിലെ മച്ചായത്ത് പ്രദേശവും , കാലടി പഞ്ചായത്തിലെ വാർഡ് 16 ലെ കുറ്റിലക്കാട്ടുകര, വാർഡ് 10 ലെ മസ്ജിദ് മോസ്ക് പ്രദേശം, കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ് അഞ്ച് മുഴുവനായും, മണീട് പഞ്ചായത്തിലെ വാർഡ് 11 ലെ വാഞ്ചീമുകൾ കോളനി, മഞ്ഞള്ളൂർ പഞ്ചായത്തിലെ വാർഡ് 13 ചക്കിപ്പാറ പ്രദേശം, പെരിങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ് 8 ,9 മുഴുവനായും ,പാറക്കടവ് പഞ്ചായത്തിലെ വാർഡ് 4 മുഴുവനായും പിണ്ടിമന പഞ്ചായത്തിലെ വാർഡ് 10 മുഴുവനായും വാർഡ് 11 ലെ പള്ളിക്കവല, പുത്തൻവേലിക്കര പഞ്ചായത്തിലെ വാർഡ് 6 മോറത്തോട് കോളനി, വാർഡ് 15 എബനസേർ റോഡ്, തിരുമാറാടി പഞ്ചായത്തിലെ വാർഡ് 13 മുറ്റത്തു കുന്നേൽ കോളനി, വാർഡ് 1 ,വാർഡ് ആറ് സെൻ്റ് ജോൺസ് റോഡ്, വാർഡ് 9 നടുക്കര കാരോട്ട് പ്രദേശം, ഉദയംപേരൂർ പഞ്ചായത്തിലെ വാർഡ് 14 ചാലിയത്ത് റോഡ്, വാർഡ് 18 തട്ടുപുരയ്ക്കൽ വീടും പരിസര പ്രദേശങ്ങളും വടക്കേക്കര പഞ്ചായത്തിലെ വാർഡ് 14 പാലിയതുരുത്ത് , വാർഡ് 16 മുഴുവനും

22/07/2021

ഗർഭിണികൾക്കുള്ള വാക്സിനേഷൻ

ഗർഭിണികൾക്കുള്ള വാക്സിനേഷൻ പരിപാടിയായ മാതൃകവചം ഇന്നലെ പൂതൃക്ക പ്രാധമിക ആരോഗ്യ കേന്ദ്രത്തിൽ നടന്നു .. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ,പഞ്ചായത്ത് മെടിക്കൽ ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു...

ജാഗ്രതയുടെ സന്ദേശവുമായി പൂതൃക്കയിൽ ആന്റിജൻ ഔട്ട്‌ റീച് ടെസ്റ്റുകൾകോലഞ്ചേരി: എറണാകുളം ജില്ലയിൽ കഴിഞ്ഞ ആഴ്ചകളില്‍ ടെസ്റ്റ്...
22/07/2021

ജാഗ്രതയുടെ സന്ദേശവുമായി പൂതൃക്കയിൽ ആന്റിജൻ ഔട്ട്‌ റീച് ടെസ്റ്റുകൾ

കോലഞ്ചേരി: എറണാകുളം ജില്ലയിൽ കഴിഞ്ഞ ആഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന പൂത്തൃക്ക പഞ്ചായത്ത്‌,
ജില്ലയില്‍ നിന്നുമുള്ള ഇന്നത്തെ വിജ്ഞാപനത്തിലും ഒന്നാം സ്ഥാനത്തായി. എന്നാല്‍, പൂത്തൃക്കയില്‍ 23 ലേയ്ക്കെത്തിയ ആക്ടീവ് പോസിറ്റീവ് കേസുകള്‍ ഇന്നുനടത്തിയ കോവിഡ് പരിശോധനയോടെ 50 ലേയ്ക്കെത്തി.
ഈ സാഹചര്യത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്രദേശങ്ങളിലും അതത് പ്രദേശത്തെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ആന്റിജന്‍ ഔട്ട്റീച്ച് ടെസ്റ്റുകള്‍ സംഘടിപ്പിച്ചു. പൂത്തൃക്ക ,മീമ്പാറ,മലേക്കുരിശ് ,ചൂണ്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഔട്ട്റീച്ച് പരിശോധന നടത്തിയത്.

നമ്മുടെ പ്രദേശത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കി,തടഞ്ഞുനിര്‍ത്തുന്നതിന് എല്ലാവരുടെയും സഹകരണം വേണമെന്നും,പോസിറ്റീവ് ആയിട്ടുള്ള വീടുകളില്‍ കഴിയുന്നവരും സമീപവീടുകളിലുള്ളവരും അവസാന സമ്പര്‍ക്കത്തിന് ഏഴുദിവസത്തിന് ശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ ആദർശ് രാധാകൃഷ്ണൻ അഭ്യര്‍ത്ഥിച്ചു.

21/07/2021

സെക്കൻ്റ് ഡോസ് വാക്സിനേഷൻ

ഏപ്രിൽ 10 മുതൽ 15 വരെ first dose എടുത്ത എല്ലാവരും നാളെ pHC യിൽ 2nd dose എടുക്കാൻ എത്തിച്ചേരേണ്ടതാണ്.

1,2,3,4വാർഡുകാർക്ക് രാവിലെ 10മണിക്കും

5,6,7,8വാർഡുകാർക്ക് 11മണിക്കും

ബാക്കി വാർഡുകാർക്ക് 12മണിക്ക് ശേഷവും ആണ് വാക്‌സിനേഷൻ.

നാളെ first dose വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

വൃക്ഷ തൈ വിതരണം---------------------------------------കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സേവാഭാരതി പൂതൃക്ക പഞ്ചായത്...
21/07/2021

വൃക്ഷ തൈ വിതരണം
---------------------------------------
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 25 ഞായറാഴ്ച രാവിലെ 10 മണിക്ക് കക്കാട്ടുപാറ,കറുകപ്പിള്ളി,തമ്മാനിമറ്റം,പൂതൃക്ക,ചൂണ്ടി എന്നിവിടങ്ങളിൽ പ്ലാവ്,വാളംപുളി,പേര,ഷോഇല്ലി,ചാമ്പ,ഇലഞ്ഞി മുതലായ വൃക്ഷത്തൈകൾസൗജന്യമായി വിതരണം ചെയ്യുന്നു. ക്ലബ്ബുകൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതി അറിയിച്ചു.

'മാതൃകവചം' നാളെ മുതൽ-----------------------------------------------ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടിയായ 'മാതൃ കവ...
20/07/2021

'മാതൃകവചം' നാളെ മുതൽ
-----------------------------------------------
ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടിയായ 'മാതൃ കവചം' പദ്ധതി നാളെ മുതൽ പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടങ്ങും. ഉച്ചക്ക് ശേഷം രണ്ട് മണി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കുക.

എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ പൊതു ജനോപകാരപ്രദമായ പദ്ധതികൾ .. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാരെ ബന്ധപ്പെ...
20/07/2021

എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ പൊതു ജനോപകാരപ്രദമായ പദ്ധതികൾ .. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാരെ ബന്ധപ്പെടാവുന്നതാണ്

 #ആദരാജ്ഞലികൾകിങ്ങിണിമറ്റം  :V. V. ചാക്കോ (100) വാഴയിൽ നിര്യാതനായി. ശുശ്രുഷകൾ  നാളെ (20.7.21) രാവിലെ 10 മണിക്ക് വീട്ടിൽ ...
19/07/2021

#ആദരാജ്ഞലികൾ
കിങ്ങിണിമറ്റം :V. V. ചാക്കോ (100) വാഴയിൽ നിര്യാതനായി. ശുശ്രുഷകൾ നാളെ (20.7.21) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും തുടർന്ന് പൂതൃക്ക സെന്റ് മേരീസ്‌ യാകോബായ സുറിയാനി പള്ളിയിൽ സംസ്കാരം.

കിങ്ങിണിമറ്റം :വെട്ടിയിടുന്നതിനിടയിൽ മരം ദേഹത്തുവീണു കിങ്ങിണിമറ്റം ഐനാട്ട് എ കെ രാജൻ അന്തരിച്ചു.
19/07/2021

കിങ്ങിണിമറ്റം :വെട്ടിയിടുന്നതിനിടയിൽ മരം ദേഹത്തുവീണു കിങ്ങിണിമറ്റം ഐനാട്ട് എ കെ രാജൻ അന്തരിച്ചു.

കിങ്ങിണിമറ്റം :നാടിനെ വീണ്ടും ദുഖത്തിലാക്കി കിഴക്കേ മോളത്ത്കമലാക്ഷി ടീചറുടെ രണ്ടാമത്തെ മകൻ രാജീവ് K.B  അന്തരിച്ചു (ഇന്നല...
19/07/2021

കിങ്ങിണിമറ്റം :നാടിനെ വീണ്ടും ദുഖത്തിലാക്കി കിഴക്കേ മോളത്ത്കമലാക്ഷി ടീചറുടെ രണ്ടാമത്തെ മകൻ രാജീവ് K.B അന്തരിച്ചു (ഇന്നലെ രാത്രി 11 മണിക്ക് രോഗബാധിതനായിരുന്നു )

19/07/2021

പൂതൃക്ക പഞ്ചായത്തിൻ്റെ ശുചീകരണ വിഭാഗം പ്രവർത്തകരായ ഹരിത കർമ്മ സേനാ അംഗങ്ങളെ സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതി ആദരിച്ചു. കോവിഡ് ഉയർത്തുന്ന ഭീഷണിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് അതിയായ പ്രാധാന്യമുണ്ട് . അതു കൊണ്ട് തന്നെ ഹരിത കർമ്മ സേനാ അംഗങ്ങളുടെ പ്രവർത്തനം അങ്ങേയറ്റം സ്തുത്യർഹമാണ് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ സേവാ ഭാരതി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ശ്രി. മണി പി കൃഷ്ണൻ അനുസ്മരിച്ചു. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുക അവയെ തരംതിരിക്കുക റീസൈക്ലിങ്ങിന് വിധേയമാക്കുക തുടങ്ങിയ ശ്രമകരമായ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഇവർക്ക് പൊതുസമൂഹത്തിൻ്റെ നിർലോഭമായ സഹകരണം വേണ്ടതുണ്ടെന്നും അതു പോലെ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലം അപര്യാപ്തമാണെന്നും ,അത് വർധിപ്പിക്കുന്നതിന് വേണ്ടി ഈ വിഷയം അധികാരികളോട് ഉന്നയിക്കുമെന്നും ഉത്ഘാടന പ്രഭാഷണം നടത്തിയ പൂതൃക്ക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. കെ സി ഉണ്ണിമായ പറഞ്ഞു. ചടങ്ങിൽ ഹരിത കർമ്മ സേനാ പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

ശ്രീ മണി പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിജു കിങ്ങിണിമറ്റം സ്വാഗതം ആശംസിച്ചു. സേവാഭാരതി പ്രവർത്തകരായ സുദർശൻ , ജയൻ തമ്മാനിമറ്റം ,ശ്രീമതി .രജിത സുരേഷ് , രഞ്ജിത്ത് ,ഹരിത കർമ്മ സേനാ അംഗങ്ങൾ എന്നിവർ സംമ്പന്ധിച്ചു. ശ്രീ പ്രസാദ് ചന്ദ്രൻ്റെ നന്ദി പ്രകാശനതോട് കൂടി യോഗം .അവസാനിച്ചു.

Address

KOLENCHERY
Kolenchery

Telephone

+916282313785

Website

Alerts

Be the first to know and let us send you an email when Gram Dharshan Poothrikka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other News & Media Websites in Kolenchery

Show All