Toot talks

Toot talks It's a lot of Buzz but it's Movie Buzz

ഫെഫ്ക ഡിസൈനേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പ് പൂർത്തിയായി. പോസ്റ്റർ ഡിസൈൻ വിഭാഗത്തിൽ മികച്ച സംഭാവനകൾ നൽകിയ റഹ്മാൻ ഡിസൈൻ, അനീഷ് ...
15/08/2025

ഫെഫ്ക ഡിസൈനേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പ് പൂർത്തിയായി. പോസ്റ്റർ ഡിസൈൻ വിഭാഗത്തിൽ മികച്ച സംഭാവനകൾ നൽകിയ റഹ്മാൻ ഡിസൈൻ, അനീഷ് ഗോപാൽ, ആൻ്റണി സ്റ്റീഫൻ, ജിസൺ പോൾ എന്നിവർ വിവിധ പദവികൾ അലങ്കരിക്കും
ജോയിൻ്റ് സെക്രട്ടറിമാരായി സാബു കൊളോണിയ, വില്യംസ് ലോയൽ, ഹസ്സൻ വി കെ, സനൂപ് ഇ സി, സേവ്യർ സി ജെ, സനൽ കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

അമ്മയെ നയിക്കാൻ ആദ്യമായി ഒരു വനിതാ പാനൽ. ശ്വേത മേനോൻ ഉൾപ്പെടുന്ന ഭരണ വിഭാഗത്തിൽ ലക്ഷ്മി പ്രിയ, അൻസിബ ഹസ്സൻ, കുക്കു പരമേശ...
15/08/2025

അമ്മയെ നയിക്കാൻ ആദ്യമായി ഒരു വനിതാ പാനൽ. ശ്വേത മേനോൻ ഉൾപ്പെടുന്ന ഭരണ വിഭാഗത്തിൽ ലക്ഷ്മി പ്രിയ, അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ എന്നിവർ വിവിധ പദവികൾ വഹിക്കും.

'AMMA' സംഘടനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതാ പ്രസിഡൻ്റ്. ശ്വേത മേനോൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
15/08/2025

'AMMA' സംഘടനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതാ പ്രസിഡൻ്റ്. ശ്വേത മേനോൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കഴുകൻ കണ്ണുകളുടെ 38 വർഷങ്ങൾ.നിശബ്ദതയ്ക്കും കൊടുങ്കാറ്റിനും ഇടയ്ക്കൊരു താളം ഉണ്ട്. ആ താളത്തിൻ്റെ ആക്കം പോലെ മാറി മറയുന്ന ...
14/08/2025

കഴുകൻ കണ്ണുകളുടെ 38 വർഷങ്ങൾ.

നിശബ്ദതയ്ക്കും കൊടുങ്കാറ്റിനും ഇടയ്ക്കൊരു താളം ഉണ്ട്. ആ താളത്തിൻ്റെ ആക്കം പോലെ മാറി മറയുന്ന വികാരങ്ങൾ, മിന്നി തെളിയുന്ന ഭാവനകൾ. ഈ ഭാവനകൾക്കും വികാരങ്ങൾക്കും ഇടയിൽ എവിടെയോ ആണ് ബാലൻ മാഷ് നിന്നിരുന്നത്. സ്വയം നല്ലൊരു അധ്യാപകൻ എന്നോ മനുഷ്യൻ എന്നോ കരുതിയിരുന്ന ബാലഗോപാലൻ്റെ മനസ്സും ഭാവനകളും മാറ്റിയത് അയാൾ സ്വയം ചെയ്ത ഒരു പിഴ ആയിരുന്നില്ല അല്ലെങ്കിൽ വന്ന് വീണ ഭാരം ആയിരുന്നില്ല. ഓരോ തവണയും വിധി എഴുതിയ കണ്ണുകളും മാറി നിന്നുള്ള അടക്കം പറച്ചിലുകളും മനസ്സിൽ പെരുമ്പറ കൊട്ടിയപ്പോൾ ഏൽക്കേണ്ടി വന്ന ഒരു പദവി മാത്രം ആയിരുന്നു ബാലൻ മാഷിൻ്റെ ഭ്രാന്ത്.

ശാപമെന്നത് പാരമ്പര്യമല്ല, മറിച്ചു കാണുന്നവരുടെ കണ്ണിലെ കരട് മാത്രം ആണെന്ന് തനിയാവർത്തനം പറഞ്ഞു വയ്ക്കുന്നുണ്ട്. കാണുന്നവരുടെ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന എന്നത് ലോഹിതദാസ് എന്ന കഥാകൃത്തിൻ്റെ വാസനയാണ്. അതേ വാസന തന്നെ തനിയാവർത്തനവും നൽകുന്നുണ്ട്. സിബി മലയിൽ ഒരുക്കിയ മറ്റു സിനിമകളെ പോലെ തന്നെ തനിയാവർത്തനം മികച്ച ചിത്രം ആവുന്നത് മനുഷ്യൻ്റെയും സമൂഹത്തിൻ്റെയും വരച്ചുക്കാട്ടൽ കൂടി കൃത്യമായപ്പോഴാണ്.

സിബി മലയിൽ, ലോഹിതദാസ് എന്നീ മികച്ച കലാകാരന്മാർ ഒരുക്കിയ ഭാവനയ്ക്ക് മമ്മൂട്ടി രൂപം നൽകിയപ്പോൾ പിന്നീട് ഒരിക്കലും കാണാൻ തോന്നാത്ത രീതിയിൽ വേദനിപ്പിച്ച ചിത്രമായി തനിയാവർത്തനം മാറിക്കഴിഞ്ഞിരുന്നു. ഇന്നും ഈ ചിത്രം മലയാളി പ്രേക്ഷകർക്ക് വേദനയാണ്.
പെരുമ്പറ കൊട്ടുന്ന ഹൃദയത്തിൻ്റെ മിടിപ്പിനൊപ്പം ബാലൻ മാഷ് യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് അയാൾ ആദ്യമായി തോറ്റ് പോവുന്നത്. ആദ്യ ഉരുള വാരി തന്ന അമ്മയുടെ കൈകൾ കൊണ്ട് തന്നെ അവസാന പിടി ചോറും കഴിച്ചുകൊണ്ട് ബാലഗോപാലൻ യാത്രയായത് നോട്ടങ്ങൾ ചൂഴ്ന്നു തിന്നില്ല എന്നുറപ്പുള്ള ലോകത്തേയ്ക്ക് ആയിരിക്കണം, അടക്കം പറച്ചിലുകൾ കുറ്റപ്പെടുത്തലുകൾ ആയിരിക്കില്ല എന്ന് നിശ്ചയമുള്ള കാലത്തിലേയ്ക്കായിരിക്കും.

റോബിൻ വില്യംസ് ഒരിക്കലും ഒരു മോട്ടിവേഷൻ സ്പീക്കർ ആയിരുന്നില്ല. നടൻ എന്നതിലുപരി പല വേദികളിലും ആ പേരിൽ വന്നിട്ടുണ്ടെങ്കിൽ ...
12/08/2025

റോബിൻ വില്യംസ് ഒരിക്കലും ഒരു മോട്ടിവേഷൻ സ്പീക്കർ ആയിരുന്നില്ല. നടൻ എന്നതിലുപരി പല വേദികളിലും ആ പേരിൽ വന്നിട്ടുണ്ടെങ്കിൽ പോലും അതിനപ്പുറം അയാൾ മറ്റേന്തെല്ലാമോ ആയിരുന്നു. ഡെഡ് പോയെറ്റ് സൊസൈറ്റിയിലെ നിസ്സഹായനായ, എന്നാൽ ജീവിതത്തിൻ്റെ അറ്റത്ത് എന്തെന്ന് പഠിപ്പിച്ച അധ്യാപകൻ മുതൽ എവെക്ക്നിങ്ങിലെ ഡോക്ടർ വരെ നീളുന്ന വലിയ നിര തന്നെ വരുന്ന കഥാപാത്രങ്ങളുടെ ലിസ്റ്റ് ഉണ്ട് റോബിൻ വില്യംസിന്.
പക്ഷേ ഓർത്തിരിക്കുന്നതും വീണ്ടും കാണാൻ ചെന്നെത്തുന്നതും ഗുഡ് വിൽ ഹണ്ടിങ് തന്നെ.

കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കും അവയുടെ കാവ്യഭംഗിയ്ക്കും പുറമെ റോബിൻ ആളുകളുടെ മാനസിക ആരോഗ്യത്തിന് വേണ്ടി സിനിമയിലൂടെയും ജീവിതത്തിലൂടെയും പ്രവർത്തിച്ച, സംസാരിച്ച വ്യക്തിയായിരുന്നു. അയാളുടെ വിയോഗത്തിന് ശേഷം അവിടെ വന്ന എണ്ണമറ്റ പൂച്ചെണ്ടുകൾ സൂചിപ്പിക്കുന്നതും അയാളുടെ സ്വാധീനമാണ്.

എങ്ങനെയാണ് ഇത്രയേറെ അർഥം ജീവിതത്തിന് കൊണ്ട് വരാൻ ശ്രമിച്ച ഒരു വ്യക്തി ഒരു പിടി കയറിൻ്റെ ബലത്തിൽ ജീവിതം അവസാനിപ്പിച്ചത് എന്ന് ഓർത്തു പോവും ചിലപ്പോഴൊക്കെ. പക്ഷേ അതത്രയെ ഉള്ളൂ. ചിരിയുടെയും, ആശ്വാസ വാക്കുകളുടെയും ഇടയിൽ അത്തരം വാക്കുകൾ തിരിച്ചു കേൾക്കാനാവാതെ ഉരുകുന്ന മനുഷ്യരെ നമ്മൾ കാണാറില്ല. സ്വയം അനുഭവിച്ചു തീരുന്ന ജീവിതത്തിൻ്റെ ഇടക്ക് ആശ്വാസമെന്നോണം ഒരൽപ നേരത്തേയ്ക്ക് മരിക്കാൻ ആഗ്രഹിക്കാത്ത ആരുണ്ട് എന്ന് പറയുന്ന പോലെ ആയിരുന്നു റോബിൻ തൻ്റെ ജീവിതം അവസാനിപ്പിച്ചത്. ലെവി ബോഡി ഡിമെൻഷ്യ എന്ന അസുഖം ആരും അറിയാതെ തലച്ചോറിനെ കാർന്നു തിന്നുന്ന സമയത്തും അയാൾ മറ്റു പല ജീവിതങ്ങളെയും സ്വാധീനിച്ചിരുന്നു, സന്തോഷിപ്പിച്ചിരുന്നു.

2014 ആഗസ്റ്റ് 11ന് അയാളുടെ മരണവിവരം ലോകം അറിയുന്നത് ഒരു ഞെട്ടലോടെ ആയിരുന്നു. കേട്ടറിഞ്ഞ എല്ലാവരും ചോദിച്ചത് അയാൾക്ക് എന്ത് കുഴപ്പം ഉണ്ടായിരുന്നു എന്നാണ്. പക്ഷേ ആരും അറിയാത്ത ഡിപ്രഷനും, ഹാലൂസിനേഷനും, ഇൻസോംനിയയും നിറഞ്ഞ ആ ജീവിതത്തിന് ഒരു വിരാമം ഇടുക മാത്രമായിരുന്നു അയാൾ ചെയ്തത്.

Oh captain my captain thank you for the lessons, thank you for the laughter, thank you for everything. Rest well

ഒരു പോലീസ് ഓഫീസറുടെ കഥ എന്ന പേരിലാണ് മെമ്മറീസ് തിയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് എന്ന നടൻ്റെ കരിയർ ഇവിടം മുതൽ ഒരു മൂന...
09/08/2025

ഒരു പോലീസ് ഓഫീസറുടെ കഥ എന്ന പേരിലാണ് മെമ്മറീസ് തിയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് എന്ന നടൻ്റെ കരിയർ ഇവിടം മുതൽ ഒരു മൂന്ന് സിനിമകൾ കൊണ്ടാണ് മാറുന്നത് എന്നത് പുതിയ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കാര്യമാണ്. കാരണം മെമ്മറീസ് ഉൾപ്പെടുന്ന ആ മൂന്ന് സിനിമകൾ മലയാള സിനിമയെ കൂടി റീഡിഫൈൻ ചെയ്തിരുന്നു.

അത് വരെ മലയാളത്തിൽ വന്നിരുന്ന ഒരു രീതിയെ മാറ്റിപ്പിടിച്ച് കൊണ്ടായിരുന്നു മെമ്മറീസ് എന്ന ക്രൈം ത്രില്ലർ സക്സസ് ആയത്. വില്ലനെ റിവീൽ ചെയ്ത് കഴിഞ്ഞാൽ പൊതുവെ താൽപര്യം നഷ്ടപ്പെടാൻ സാധ്യത ഉള്ളിടത്ത് നിന്ന് ജീത്തു തൻ്റേതായ ഒരു ശൈലി സാം അലക്‌സിനും മെമ്മറീസിനും നൽകി. മെമ്മറീസിൻ്റെ കോർ എന്നത് സൈക്കോളജി ആയിരുന്നു. സാധാരണ ആളുകൾ ചിന്തിക്കുന്ന രീതിയെ തിരുത്തിക്കൊണ്ട് സാം അലക്സ് തൻ്റെ കണ്ടെത്തലുകൾ നിരത്തുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടായ കൗതുകം, ആർതർ കോനൻ ഡോയൽ, അഗതാ ക്രിസ്റ്റി നോവലുകൾ പണ്ട് അവകാശപ്പെട്ടിരുന്ന ഒരു പ്രത്യേകത ആയിരുന്നു.

ഇന്ന് പത്ത് വർഷം തികയുന്ന സാഹചര്യത്തിൽ പോലും പഴകിയ ടെംപ്ലേറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾക്ക് ഇടയിൽ മെമ്മറീസ് ഇന്നും പാഠപുസ്തകമാണ്. സാം അലക്സ് ഇന്നും ഒരു മികച്ച ജീവിതാനുഭവത്തിൻ്റെ വരച്ചു കാട്ടലാണ്

Happy birthday FAFA
08/08/2025

Happy birthday FAFA

ആദരാഞ്ജലികൾ
05/08/2025

ആദരാഞ്ജലികൾ

വലിയ കൊട്ടിഘോഷങ്ങളും ആരവവും ഇല്ലാതെയാണ് ഒരു നവാഗത സംവിധായകൻ്റെ ചിത്രം അന്ന് തിയേറ്ററുകളിൽ എത്തുന്നത്. ടോവിനോ നായകനായ അല്...
05/08/2025

വലിയ കൊട്ടിഘോഷങ്ങളും ആരവവും ഇല്ലാതെയാണ് ഒരു നവാഗത സംവിധായകൻ്റെ ചിത്രം അന്ന് തിയേറ്ററുകളിൽ എത്തുന്നത്. ടോവിനോ നായകനായ അല്ലെങ്കിൽ പ്രധാന കഥാപാത്രമായ ഗപ്പി ഒരു പക്ഷെ തിയേറ്ററുകൾ ആ സിനിമയെ അർഹിച്ചിരുന്നില്ല എന്ന് പലപ്പോഴും തോന്നൽ ഉണ്ടാവാറുണ്ട്. അത്രമേൽ മനോഹരമാണ് ഗപ്പി. ചിത്രത്തിൻ്റെ പോസ്റ്ററുകൾ മുതൽ സിനിമ ഉൾപ്പെടുന്ന എല്ലാം തന്നെ ഇത്രയേറെ സംതൃപ്തി തന്ന കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.

"അയാൾക്ക് അങ്ങനെ ഒരു വട്ടുണ്ട്.., അയാൾ ചികിത്സിച്ചു ഭേദമാക്കാത്ത അയാളുടെ പ്രിയപ്പെട്ട ഭ്രാന്ത്. അയാളുടെ മാളു"

വൈബ് പിള്ളേരൊക്കെ ചാടി ഇറങ്ങിക്കോ.. പരുപാടി കളറാവട്ടെ...!Casting call for Merry Boys
05/08/2025

വൈബ് പിള്ളേരൊക്കെ ചാടി ഇറങ്ങിക്കോ.. പരുപാടി കളറാവട്ടെ...!
Casting call for Merry Boys

സാനു മാഷിന് വിട...എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, വിമർശകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്ന എം കെ സാനു അന്തരിച്ചു.
02/08/2025

സാനു മാഷിന് വിട...

എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, വിമർശകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്ന എം കെ സാനു അന്തരിച്ചു.

Thrilled to be promoting 𝐀𝐧𝐨𝐦𝐢𝐞, 𝐨𝐮𝐫 𝐬𝐞𝐜𝐨𝐧𝐝 𝐦𝐨𝐯𝐢𝐞! Here’s the first-look poster.
15/02/2025

Thrilled to be promoting 𝐀𝐧𝐨𝐦𝐢𝐞, 𝐨𝐮𝐫 𝐬𝐞𝐜𝐨𝐧𝐝 𝐦𝐨𝐯𝐢𝐞! Here’s the first-look poster.

Address

Kutty Sahib Layout, Lane No. 1 Near Model Engineering College

682021

Website

Alerts

Be the first to know and let us send you an email when Toot talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share