08/03/2023
ആയിരക്കണക്കിന് ആളുകളുടെ സപ്നങ്ങൾക്കു മുകളിൽ പടുത്തുയർന്നു നിൽക്കുന്ന പ്രതീക്ഷകളുടെ ഹിമമലയാണ് അതേപോലെ മലയാള സിനിമ, ലോകത്തിനു മുൻപിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ്.
1986 ൽ സിനിമാ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് അന്നത്തെ സൂപ്പർഹിറ്റുകളുടെ രാജാവ് ഫാസിൽ സാർ ഒരുക്കിയ പ്രണയ കാവ്യം ആണ് എന്നെന്നും കണ്ണേട്ടന്റെ..! അതിലെ ഒരു ഷോട്ട് ഇവിടെ പങ്കു വക്കുന്നൂ ആനകളുടെ നടുവിൽ നിൽക്കുന്ന നായകൻ ഈ ഷോട്ട് എടുത്ത നിമിഷം ഒന്നാലോചിച്ചു നോക്കിയേ..? അതാണ് ഡെഡിക്കേഷൻ പച്ച മലയാളത്തിൽ പറഞ്ഞാൽ അർപ്പണ ബോധം. നിലമ്പൂർ ഭാഗത്തെവിടെയോ ആണ് ഷൂട്ടിംഗ് എന്ന്ആ തോന്നുന്നൂ ആന വാടകയാകാം, എന്നാൽ ആ ഷോട്ടിന്റെ മനോഹാരിതക്കു വേണ്ടി 6 ആനകൾക്ക് നടുവിൽ നിറുത്തി മനോഹരമായ ആ ഷോട്ട് എടുത്ത അദ്ദേഹത്തിന്റെ വിഷൻ നോക്ക്.
ഇത് പോലത്തെ പല ഷോട്ടുകൾ ചേരുന്നതാണ് സിനിമ. ലൊക്കേഷനിലെ ഓരോ ദിവസവും വിലപ്പെട്ടതാണ്. കാണുമ്പോൾ എന്ത് നിസ്സാരമാണ് അല്ലെ. ഓരോ സിനിമയും ഒരു ചരിത്രമാണ്, അതാത് സിനിമയെടുത്ത സംവിധായകരോടും, പ്രൊഡ്യൂസറോടും ടീമിനോടും ചോദിക്കണം പലരുടെയും കണ്ണീരു വീഴ്ത്തിക്കൊണ്ടാണ് ഓരോ സിനിമയും ഇറങ്ങുന്നത്.
ദോശ ചുടുന്നത് പോലെ ഒരു സിനിമയുണ്ടാക്കിക്കളയാം എന്ന തെറ്റിധാരണ പടർത്തുന്ന പലരും ചിന്തിക്കാത്ത ഒരു വിഷയം രസകരമായി പറയട്ടെ സിനിമയിലെ 54 ഡിപ്പാർട്‌മെന്റും രാപ്പകൽ നല്ല പണിയെടുത്താൽ/സപ്പോർട്ട് ചെയ്താൽ മാത്രമേ ഒരു നല്ല സിനിമയുണ്ടാകൂ. അതിൽ 42 ഡിപ്പാർട്ടമെന്റ് ഒഫീഷ്യൽ ആണ്. 100 കണക്കിന് കുടുംബങ്ങൾ ഓരോ സിനിമയുടെയും പിന്നാമ്പുറത്തു കാത്തിരിപ്പുണ്ട് ഓരോ വെള്ളിയാഴ്ചയും നല്ലൊരു വാർത്ത കേൾക്കുവാൻ. എത്ര നല്ലതായാലും ചീത്തയായാലും ആദ്യദിവസം സിനിമ കാണാൻ വരുന്ന ഒരു കൂട്ടം കലാകാരന്മാരും ഉണ്ട്.
ആ പ്രേക്ഷകർ സത്യത്തിൽ തങ്ങൾക്കു ഇഷ്ടപെട്ടത്/ആഗ്രഹിക്കുന്നത് ലഭിക്കും എന്ന് പ്രതീക്ഷിച്ചു വരുന്നവരും തങ്ങളുടെ സുഹൃത് വലയത്തിൽ ഉള്ള ആരെങ്കിലും അതിലുണ്ട് എന്ന് ചിന്തിച്ചു വരുന്നവരും ആണ്. അവർക്കിടയിൽ, പ്രതീക്ഷകയുടെ മാസങ്ങളോളം കാത്തിരിക്കുന്നവരുടെ ഇടയിൽ ചിലർ പങ്കുവെക്കുന്ന സ്വന്തം അഭിപ്രായങ്ങൾ ചെന്ന് പതിക്കുന്നത് വളരുന്ന/വളർന്നു വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഒരു സ്നേഹിതന്റെയോ സഹോദരന്റെയോ വളർച്ചയുടെ പാതയിൽ ആണെന്ന സത്യം മനസ്സിലാക്കുക.
സിനിമ യിലെ ജീവിതം ഭയപ്പെടുത്തുന്നതാണ് എന്ന് പലർക്കും അറിയാം, ഒരു വെള്ളിയാഴ്ചകൊണ്ട് അപ്രതീക്ഷിതമായി വളരുന്നവരും, തളരുന്നവരും ഇവിടെയുണ്ടായിട്ടുണ്ട്. നിങ്ങളിൽ നൂറിൽ ഒരാൾ കലാകാരനാണ് എന്ന സത്യം എത്രപേർ അംഗീകരിക്കും എന്നറിയില്ല നിങ്ങൾ ആരുമില്ലാത്ത നേരത്തു കണ്ണാടി നോക്കി ചോദിക്കുക നിങ്ങളും ഒരു കലാകാരനല്ലേ..? എന്ന് അപ്പോൾ മനസാക്ഷി നിങ്ങള്ക്ക് ഒരു മറുപടി തരും. അത് നെഞ്ചിൽ സൂക്ഷിച്ചു വച്ച് കൊണ്ട് മാത്രം ചിന്തിക്കുക. സിനിമ എന്നത് ആയിരക്കണക്കിന് ആളുകളുടെ സപ്നങ്ങൾക്കു മുകളിൽ പടുത്തുയർന്നു നിൽക്കുന്ന പ്രതീക്ഷകളുടെ ഹിമമലയാണ് അതേപോലെ മലയാള സിനിമ, ലോകത്തിനു മുൻപിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ്.