24/08/2025
നമ്മുടെ കൊച്ചി ആയിരുന്നില്ലേ സമുദ്ര ഉൽപ്പന്ന കയറ്റുമതിയുടെ ഇന്ത്യൻ തലസ്ഥാനം... അത് കൊണ്ടല്ലേ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടിയുടെ (MPEDA) ആസ്ഥാനം കൊച്ചി ആയത്?
എന്നാൽ ഇന്ന് സമുദ്രേൽപ്പന്ന കയറ്റുമതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ കൊച്ചി ഇല്ല എന്നതാണ് മാതൃഭൂമി വാർത്തയിൽ നിന്ന് മനസ്സിലാകുന്നത്!!
നാളികേര വികസന ബോർഡിൻ്റെ (CDB) ആസ്ഥാനവും കൊച്ചിയിൽ എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ തേങ്ങ ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിലല്ല.. അത് കർണാടകയിലും തമിഴ്നാട്ടിലും ആണ് !! സുഗന്ധവ്യഞ്ജന ബോർഡിൻ്റെയും കയർ ബോർഡിൻ്റേയും കാഷ്യുവികസന ഡയറക്ടറേറ്റിൻ്റെയും ആ സ്ഥാനം കേരളത്തിൽ തന്നെ. പക്ഷേ, ഇവയുടെ കൃഷിയും ഉൽപാദനവും മുന്നേറുന്നത് ഇന്ന് മറ്റു സംസ്ഥാനങ്ങളിൽ ആണ്. എല്ലാ വിധ സൗകര്യങ്ങളും ഉള്ള കേരളം എന്തേ പിന്നോട്ട് പോകുന്നത് എന്ത് കൊണ്ട് എന്നത് പഠിച്ച് വേണ്ട നടപടികൾ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതം ആണ്.. കേരളത്തിലെ രാഷ്ട്രീയ പ്രമുഖരും ഉന്നത ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...
അടിക്കുറിപ്പ്: ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു. കേരളത്തിലെ ഹോം സ്റ്റേകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്. ഉടമസ്ഥർ താമസിക്കുന്നില്ലാത്ത കെട്ടിടങ്ങൾ ഹോം സ്റ്റേകളായി പ്രവർത്തിക്കുന്നത് തടയും എന്നാണ് വാർത്ത. കേരളത്തിൽ ഇന്ന് എന്തെങ്കിലും വിധത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ഏക കാര്യം ടൂറിസം ആണെന്നത് ഏവരും സമ്മതിക്കും.. അതിന് കുഗ്രാമങ്ങളിലും കാട്ട് പ്രദേശത്തും കായലോരങ്ങളിലും കടൽത്തീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന ചെറുകിട ഹോംസ്റ്റേകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവ അതത് പ്രദേശങ്ങളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നും ഉണ്ട്.. മിക്കവയും അതാത് പ്രദേശത്തെ ലോക്കൽ ബോഡികളുടെ രജിസ്ട്രേഷൻ നേടിയാണ് പ്രവർത്തിക്കുന്നതും. അതിൻ്റെ കൂമ്പടപ്പിക്കാൻ ഉദ്യോഗസ്ഥരെ അഴിച്ച് വിടാതിരിക്കുകയല്ലേ പുരോഗമനം കാംക്ഷിക്കുന്നവർ ചെയ്യേണ്ടത്??...